Food

വെളിച്ചെണ്ണ ഒഴിവാക്കരുതേ, ശരീരത്തിലെ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് ഉൾപ്പടെ വെളിച്ചെണ്ണയ്ക്ക് എണ്ണമറ്റ ഗുണങ്ങൾ

    മലയാളിയുടെ രുചിയുടെ പര്യായമാണ് വെളിച്ചെണ്ണ. നമ്മള്‍ പാചകം ചെയ്യുന്നത് ഏറെയും വെളിച്ചെണ്ണയിലാണ് .മിക്ക വിഭവങ്ങളിലും വെളിച്ചെണ്ണ സമുദ്ധമായി നാം ചേര്‍ക്കുന്നു. വെളിച്ചെണ്ണ ഉപയോഗം ദോഷമാണെന്നും കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുമെന്നും ആധുനിക വൈദ്യശാസ്ത്രം സമർത്ഥിച്ചിരുന്നു. എന്നാൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു ദോഷവുമില്ല മറിച്ച് നല്ലതാണെന്നും വാദിക്കുന്നവരുണ്ട്.

സത്യത്തില്‍ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഇതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ട്.

Signature-ad

ശരീരത്തിലെ കൊളസ്ട്രോള്‍ നില നിയന്തിക്കുന്നതിനും ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ള ലോറിക് ആസിഡ് 50 ശതമാനത്തോളം വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ദഹനം സുഗമമാക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. അതിനാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. ഇതിലൊക്കെ ഉപരി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ഫലപ്രദമായ കുക്കിംഗ് ഓയിലാണിത്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ്, പോളിഫിനോള്‍സ് എന്നിവയാണിതിന് സഹായകമാകുന്നത്. പ്രമേഹമുള്ളവര്‍ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം ഇത് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ട പല പോഷകങ്ങളുടെയും സ്രോതസാണ്. വൈറ്റമിന്‍-ഇ, വൈറ്റമിന്‍-കെ, അയേണ്‍ തുടങ്ങിയവ ഇതിനുദാഹരണം. ഇവയെല്ലാം തന്നെ നമുക്ക് പല ശരീരധര്‍മ്മങ്ങള്‍ക്കും ഉപയോഗപ്പെടുന്നവയാണ്

Back to top button
error: