LIFE

  • പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്; ആഹാര ശീലത്തില്‍ ഉൾപ്പെടെ മാറ്റം വരുത്തണം

    പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്.ഇതിന് ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കണം. കുടാതെ കായിക വിനോദങ്ങൾ ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം.പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ  വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മലബന്ധമുള്ളവര്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല. ഇത് മലബന്ധത്തിനെ…

    Read More »
  • 3 വർഷത്തിനിടെ കേരളത്തിൽ പുതിയ കൊവിഡ് ബാധിതർ ഇല്ലാത്ത ആദ്യദിനം

    തിരുവനന്തപുരം: വലിയ ദുരിതം വിതച്ച കോവിഡ് തരംഗങ്ങൾക്ക് ഒടുവിൽ കേരളം ആദ്യമായി കൊവിഡ് കേസുകളിൽ പൂജ്യം തൊട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി ഒറ്റ കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത് എന്ന് കൊവിഡ് ഡാറ്റ വിശകലന രംഗത്തുള്ളവർ പറയുന്നു. നിലവിൽ കേരളത്തിൽ 1033 ആക്റ്റീവ് കൊവിഡ് രോഗികൾ കൂടിയാണ് ഉള്ളത്. കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയായ 22 കാരനായ ബിടെക് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.…

    Read More »
  • തണുപ്പുകാലമാണ്, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനായി നാരങ്ങ, ഓറഞ്ച്, മുന്തിരി, വെളുത്തുള്ളി ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കൂ

    തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനും ഫൈബറും പ്രോട്ടീനും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളിയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇവ ജലദോഷത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഈ തണുപ്പുകാലത്ത് വെളുത്തുള്ളിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.…

    Read More »
  • കാര്‍ഷിക വിളകള്‍ക്കും ഇനി ഡോക്ടര്‍

    വയനാട്: ക്രോപ്പ് ഡോക്ടർ പദ്ധതി തൊണ്ടാർനാട് കൃഷിഭവനിൽ ആരംഭിച്ചു. 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാർട്ട് കൃഷിഭവൻ പദ്ധതിയിലും ഉൾപ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി കർഷകനായ മാത്യു തുമ്പശ്ശേരിക്ക് മരുന്ന് നൽകി നിർവഹിച്ചു. കാർഷിക വിളകളിൽ രോഗകീട പ്രശ്നങ്ങൾ നേരിടുന്ന കർഷകർ കൃഷിഭവനിൽ നേരിട്ട് വന്ന് പരിശോധിച്ച് മരുന്ന് നൽകുന്ന പദ്ധതിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി. അലോപ്പതി, ആയുർവേദം, ഹോമിയോ ഹോസ്പിറ്റലുകളിൽ നിന്നും രോഗങ്ങൾക്ക് മരുന്ന് നൽകുന്നത് പോലെ കൃഷിഭവനിൽ നിന്നും മരുന്ന് നൽകുന്ന ക്രോപ്പ് ഡോക്ടർ പദ്ധതി കർഷകർക്ക് ആശ്വാസമാകും. ആഴ്ച്ചയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും പരിശോധന ലഭ്യമാകുക. രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി കൃഷിഭവനിൽ തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താർ, കുസുമം, കൃഷി ഓഫീസർ പി.കെ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.

    Read More »
  • വീട്ടിലെ ഉറുമ്പ് ശല്യത്തിന് പരിഹാരം കാണാം, ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങളിലൂടെ

    വീട്ടിൽ ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ ചിലപ്പോഴെങ്കിലും അത് ഉപദ്രവകാരികളാണ്. വീട്ടിലെ മധുരപലഹാരങ്ങളും വിത്തുകളും അത് തിന്നുകയും ചില ഉറുമ്പുകൾ നമ്മെ കടിക്കുകയും ചെയ്യുന്നു, എല്ലാ ഉറുമ്പുകളും നമ്മെ കടിക്കാറില്ലെങ്കിലും നീറ് പോലുള്ളവ നമ്മെ കടിക്കുകയും കടിച്ച ഭാഗം വീർത്ത് വരികയും ചെയ്യുന്നു. വീടുകളിൽ നിന്ന് ഉറുമ്പുകളെ ഇല്ലാതാക്കുന്നതിനുള്ള ചില എളുപ്പ വഴികൾ ഉണ്ട്. ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ഉറുമ്പിൻ്റെ ശല്യത്തിനെ ഇല്ലാതാക്കാം. കർപ്പൂരം വിതറുക മിക്കവാറും എല്ലാ വീടുകളിലെയും പൂജാ സാമഗ്രിയിൽ കാണപ്പെടുന്ന കർപ്പൂരം അല്ലെങ്കിൽ കപൂർ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. കർപ്പൂരം വെള്ളത്തിൽ ലയിപ്പിച്ച് ഉറുമ്പുകൾ ബാധിച്ച ഭാഗത്ത് തളിക്കുക, അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് നിങ്ങൾ കാണും. നിങ്ങൾക്ക് കുറച്ച് കർപ്പൂരം ചതച്ച് പൊടിച്ചെടുത്ത് അടുക്കളയിലോ ഉറുമ്പുകൾ ഉണ്ടെന്ന് സംശയിക്കുന്ന കോണുകളിലോ വിതറുകയും ചെയ്യാം. കർപ്പൂരത്തിൻ്റെ മണമാണ് ഉറുമ്പിനെ ഇല്ലാതാക്കുന്നത്. പെപ്പർമിൻ്റ് പെപ്പർമിന്റ് ഒരു പ്രശസ്തമായ കീടനാശിനിയാണ്, മാത്രമല്ല ഉറുമ്പുകളെ അകറ്റുന്നതിനും ഇത് നന്നായി പ്രവർത്തിക്കുന്നു, അതിൻ്റെ…

    Read More »
  • കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജിയോ? ‘എനിക്ക് സാ​ഗറേട്ടനെ ഭയങ്കര ഇഷ്ടമാണ്, എന്നുവച്ച് വിവാഹം കഴിക്കണമെന്നല്ലല്ലോ’ ബി​ഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാ​ഗം വ്യക്തമാക്കി സെറീന

    ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സെറീനയും സാ​ഗർ സൂര്യയും. ഇരുവരും തമ്മിലുള്ള കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജി ആണോ എന്ന തരത്തിൽ പുറത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാ​ഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സെറീന. “വീട്ടിൽ നിന്നും ഇതുവരെ മാറി നിൽക്കാത്തൊരു വ്യക്തിയാണ് ഞാൻ. എന്റെ ലൈഫിൽ ഏറ്റവും അറ്റാച്ചിഡ് ആയിട്ടുള്ളൊരു വ്യക്തി അമ്മയാണ്. സാ​ഗർ ഏട്ടാണെങ്കിലും അമ്മയോടാണ് ഏറ്റവും അറ്റാച്ച്.എന്റെ ഒരു കൺഫേർട്ട് സോൺ വന്നാൽ ആൺ- പെൺ വ്യത്യാസമില്ലാതെ ഞാൻ സംസാരിക്കും. ആദ്യത്തെ കുറെ ദിവസങ്ങൾ ഞങ്ങൾ അങ്ങനെ മിണ്ടിയിട്ടൊന്നും ഇല്ല. പിന്നീട് ഞങ്ങൾ കണക്ട് ആയി. അമ്മ എന്ന ഇമോഷനാണ് ഞങ്ങളെ അടുപ്പിച്ചത്. അത്രയും നമ്മളെ ചേർത്ത് നിർത്തിയത് അമ്മയോടുള്ള സ്നേഹമാണ്. മദേഴ്സ് ഡേയിൽ സാ​ഗറേട്ടന്റെ ലെറ്റർ വായിച്ച് കേട്ട്, കരഞ്ഞ് കരഞ്ഞ് ഞാൻ ഇല്ലാണ്ടായി. ഭയങ്കര ലൈഫ് ഉള്ളൊരു ലെറ്ററായിരുന്നു അത്. ഞങ്ങളുടെ…

    Read More »
  • മമ്മൂട്ടിയുമായി സിനിമ വരുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ

    മമ്മൂട്ടിയുമായി സിനിമ വരുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ചില ആശയങ്ങൾ മമ്മൂട്ടിയുമായി പങ്കുവച്ചിട്ടുണ്ടെന്നും എന്നാൽ സ്ക്രിപ്റ്റിം​ഗ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ദലീഷ് പറഞ്ഞു. ഇന്ത്യൻ എക്സപ്രസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മമ്മൂട്ടിയും ദിലീഷ് പോത്തനും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. “ഞാൻ മമ്മുക്കയുമായി കുറച്ച് ഐഡിയകൾ കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ചർച്ചകൾ നടക്കുകയാണെന്ന് പറയാം. എന്നാലും, ഞങ്ങൾ ഇതുവരെ ഒരു ദൃഢമായ പ്ലാൻ വികസിപ്പിച്ചിട്ടില്ല അല്ലെങ്കിൽ സ്ക്രിപ്റ്റ് എഴുതിയിട്ടില്ല”, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. അതോടൊപ്പം തന്നെ മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ താലപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും.  മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്,…

    Read More »
  • എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ?

    ആലപ്പുഴ ജില്ലയില്‍ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അപൂര്‍വ്വരോഗം ബാധിച്ച്‌ 15 വയസ്സുകാരൻ മരിച്ചത് ഇന്നാണ്.എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ? നെയ്‌ഗ്ലേരിയ ഫൗളറി എന്ന അമീബ  മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം).മലിനജലത്തില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. മലിനമായ വെള്ളവുമായി സമ്ബര്‍ക്കം പുലര്‍ത്തി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ മനുഷ്യരില്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നു. സാധാരണഗതിയില്‍ നമ്മള്‍ ഏതെങ്കിലും തരത്തിലുള്ള ജലസ്രോതസ്സുകളില്‍ നീന്തുമ്ബോള്‍ മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിക്കുന്നത്.ഇവ മൂക്കു വഴി തലച്ചോറില്‍ എത്തുന്നു. അവിടെ എത്തിയ രോഗാണു മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മണത്തിലും രുചിയിലും ഉണ്ടാകുന്ന മാറ്റമാണ് പ്രാരംഭ ലക്ഷണം. പിന്നീട്, ആളുകളില്‍ പനി, തലവേദന, ഛര്‍ദ്ദി, അപസ്മാരം എന്നിവ അനുഭവപ്പെടാം. അമീബിക് മസ്തിഷ്‌കജ്വരത്തില്‍ നിന്നും എങ്ങനെ രക്ഷ നേടാം? സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകള്‍ക്കനുസരിച്ച്‌ മാറ്റുക, പൂളുകളിലെ വെള്ളം ഇടയ്ക്കിടെ…

    Read More »
  • മഴക്കാലത്തെ സൈനസ് അണുബാധ; പ്രത്യേക കരുതൽ ഇല്ലെങ്കിൽ കണ്ണുകളുടെയും ചെവികളുടെയും ആരോഗ്യം നഷ്ടപ്പെടും

    മഴക്കാലത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒന്നാണ് സൈനസൈറ്റിസ്.സൈനസ് അണുബാധയുടെ അസ്വസ്ഥതകള്‍ പലര്‍ക്കും പലരീതിയിലാണ് ‘തലവേദന’ ഉണ്ടാക്കുന്നത്. സൈനസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന അമിതമായ മ്യൂക്കസ് ആണ് സൈനസ് അണുബാധയിലേക്ക് എത്തിക്കുന്നത്.ഇതിന്റെ ഫലമായി തലവേദനയും മുഖത്തുള്‍പ്പടെ വേദനയും അസ്വസ്ഥതയും അതികഠിനമായ ജലദോഷവും പലര്‍ക്കും അനുഭവിക്കേണ്ടി വരുന്നു.ഇത് പിന്നീട് കണ്ണുകളുടെയും ചെവികളുടെയും വരെ ആരോഗ്യത്തെ ബാധിച്ചേക്കാം.എന്നാല്‍ സൈനസ് പ്രതിരോധത്തിന് വേണ്ടി മഴക്കാലത്ത് നമുക്ക് ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സൈനസ് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍  അനുഭവിക്കാത്തവർ വിരളമായിരിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ എന്താണ് കൃത്യമായ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അലര്‍ജിയോ അണുബാധയോ എല്ലാം പലപ്പോഴും സൈനസിന്റെ ആക്കം കൂട്ടുന്നു..ഇത് എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കുന്ന ഒന്നാണ്. അയമോദകം അയമോദകം ആയുര്‍വ്വേദത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് എപ്രകാരം സൈനസ് പോലുള്ള അണുബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം എന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാവുന്നതാണ്.…

    Read More »
  • റാഫി – ദിലീപ് കൂട്ടുകെട്ടിൽ എത്തുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍റെ സെൻസറിംഗ് കഴിഞ്ഞു; ജൂലൈ 14ന് ചിത്രം തിയറ്ററുകളിൽ

    തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻറെ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച റാഫി – ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയിലാണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ ട്രെയ്‍ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂലൈ 14നാണ് ചിത്രത്തിൻറെ റിലീസ്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ്…

    Read More »
Back to top button
error: