LIFE

  • ഉരുട്ടിക്കൊലയ്ക്ക് ആര് ഉത്തരം പറയും? തുടയില്‍ 22 മുറിവുകള്‍, ഉള്ളംകാല്‍ കണ്ടാല്‍ ബോധംകെട്ടുവീഴും… ഉദയകുമാര്‍ കസ്റ്റഡിക്കൊലയുടെ ചരിത്രം

    ‘ഒരു കോടതിക്കും ഹൃദയമില്ല, ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു..കോടതിക്ക് കണ്ണുകണ്ടുകൂടേ..അവന്റെ തുടയില്‍ 22 മുറിവുകളുണ്ടായിരുന്നു..ഉള്ളംകാല്‍ കണ്ടാല്‍ ബോധംകെട്ടുവീഴും..അപ്പോഴാണ് കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്…’ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരെയും വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയറിഞ്ഞ് നെഞ്ചുപൊട്ടി കരയുകയായിരുന്നു ഉദയകുമാറിന്റെ അമ്മ പ്രഭാവതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരച്ഛനും ഇതുപോലെ നെഞ്ചുപൊട്ടി ഒരു ചോദ്യം കേരളത്തിലെ അധികാരവര്‍ഗത്തോട് ചോദിച്ചിട്ടുണ്ട്, ആ അച്ഛന്റെ പേര് ഈച്ചരവാര്യര്‍ എന്നാണ്, ചോദ്യം ഇങ്ങനെയായിരുന്നു,’; എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?’ ആ ചോദ്യം വീണ്ടും കോടതിമുറികളില്‍ പ്രതിധ്വനിക്കുകയായിരുന്നു ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വിധിയോടെ. ഉരുട്ടല്‍, കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് സ്വീകരിക്കുന്ന കൊടുക്രൂരമായ മൂന്നാംമുറ..ആ മൂന്നാംമുറയ്ക്കിരയായവരില്‍ വിഎസ് അച്യുതാനന്ദന്‍ മുതല്‍ ഉദയകുമാര്‍ വരെയുള്ളവരുണ്ട്..മരിച്ചെന്നുകരുതി കാട്ടില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിഎസിന് ഒരു കള്ളന്റെ കാരുണ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെങ്കില്‍ പി.രാജനെന്ന വിദ്യാര്‍ഥിക്കും, പാലക്കാട് വീട്ടമ്മയെകൊലപ്പെടുത്തി മോഷണം നടത്തിയ കേസിലെ പ്രതിയായ സമ്പത്തിനും ഉദയകുമാറിനും അങ്ങനെയൊരു തിരിച്ചുവരവുണ്ടായില്ല.…

    Read More »
  • ‘ഇനി നിയമവഴിയില്‍’; എല്‍എല്‍ബി വിദ്യാര്‍ഥിനിയായി സാന്ദ്ര തോമസ്; ‘പുതിയ തുടക്കം, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്നു തെളിയിക്കും’

    ബംഗളുരു: നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇനി നിയമ വിദ്യാര്‍ഥി. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അവര്‍ പഠനം ആരംഭിച്ചത്. സാന്ദ്ര തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരം പങ്കുവച്ചതും. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും അണിയാമെന്ന് തെളിയിക്കുകയാണ് താനെന്നും അവര്‍ കുറിച്ചു. സാന്ദ്രയുടെ കുറിപ്പിങ്ങനെ: ‘ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എന്റെ എല്‍എല്‍ബി യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മ, മുന്നില്‍ രണ്ട് വലിയ സിനിമാ പ്രൊജക്ടുകള്‍, സംരംഭക, ഇന്‍ഡസ്ട്രിയിലെ കരുത്തന്‍മാര്‍ക്കെതിരായ കഠിനമായ നിയമയുദ്ധം എന്നിങ്ങനെ ഒരായിരം കാര്യങ്ങള്‍.. വളര്‍ച്ച ഒരിക്കലും അവസാനിക്കില്ലെന്ന ഉറച്ച വിശ്വാസക്കാരിയാണ് ഞാന്‍. നിയമം എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഒന്നാണ്. കേവലമൊരു ഡിഗ്രിക്കുമപ്പുറം ധൈര്യം, നിലപാട്, നീതിയ്ക്കായി ഒരു ഇടമുണ്ടാക്കല്‍ എന്നിവയും കൂടിച്ചേരുന്നതാണത്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരുന്നു, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്ന്…

    Read More »
  • ഒരു ദിവസം 17 വാഴപ്പഴം കഴിക്കാമെന്ന് ഇന്‍ഫ്ളുവന്‍സര്‍; ശരിക്കും എത്ര എണ്ണം കഴിക്കാം?

    ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഇന്‍ഫ്ളുവന്‍സറായ മിഷേല്‍ തോംസണ്‍ ഒരു ദിവസം 17 വാഴപ്പഴം കഴിക്കാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്താല്ലേ.. ഒരു ദിവസം 17 വാഴപ്പഴം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ? സംശയമുണ്ടോ..വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അമിതമായി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. അതിന് ഉത്തരം പറയുകയാണ് പൂനയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ സുഹാസ് ഉഡ്ഗികര്‍. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. വാഴപ്പഴത്തില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു’ . ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ മറുവശം കൂടി പറയുകയാണ് അദ്ദേഹം. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താന്‍ വാഴപ്പഴം ഒരു നല്ല മാര്‍ഗമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറുവേദന,ഓക്കാനം, ഛര്‍ദി, വയറ് വീര്‍ക്കല്‍ എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഇനി പ്രമേഹരോഗികളുടെ കാര്യമെടുത്താല്‍ ചിലര്‍ ഷുഗറുള്ളതുകൊണ്ട് ആഹാരം നിയന്ത്രിക്കാന്‍ വാഴപ്പഴം കഴിച്ചേക്കാം എന്ന് കരുതാറുണ്ട്. അതിലും പ്രശ്നമുണ്ട്. പ്രമേഹ രോഗികള്‍ക്ക്…

    Read More »
  • ‘ഇസ്രയേലിന്റെ മരണം’ മുദ്രാവാക്യമാക്കിയ ഹൂതികളുടെ തലയെടുത്ത് ഇസ്രായേല്‍; പ്രധാനമന്ത്രിയും സൈനിക നേതാക്കളും കൊല്ലപ്പെട്ടെന്ന് വിവരം; മുതിര്‍ന്ന ഹൂതി നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇന്റലിജന്‍സ്; പ്രാഥമിക ലക്ഷ്യം പത്തുപേര്‍

    സനാ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ അഹമ്മദ് അല്‍ റഹാവിയും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നാണ് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍-ജുംഹുരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-റഹാവിക്കൊപ്പം അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായി ആദന്‍ അല്‍-ഗാദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.…

    Read More »
  • ആണവ സമ്പുഷ്ടീകരണം: വഴങ്ങിയില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് കടുത്ത ഉപരോധം; ഐക്യരാഷ്ട്ര സഭയില്‍ നീക്കം ആരംഭിച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും; പിന്തുണച്ച് അമേരിക്കയും ഇസ്രയേലും; സ്‌നാപ് ബാക്ക് നടപടിക്കു കത്തുനല്‍കി; ഇറാന്റെ സാമ്പത്തിക, വ്യാപാര മേഖകള്‍ക്കെല്ലാം വന്‍ തിരിച്ചടിയാകും

    ഐക്യരാഷ്ട്രസഭ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ വീണ്ടും ഉപരോധത്തിനു നീക്കമാരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ മൂന്നു രാജ്യങ്ങളാണു 30 ദിവസത്തെ നടപടി ക്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയ്ക്കു കത്തയച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടു 2015ല്‍ കൊണ്ടുവന്ന കരാര്‍ പാലിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇ-3 എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ നടപടി ആരംഭിച്ചത്. ഒക്‌ടോബര്‍ പകുതിയോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍ നീക്കമാരംഭിച്ചില്ലെങ്കില്‍ പരാജയപ്പെട്ടേക്കുമെന്നും മൂന്നു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര നീക്കങ്ങളുടെ അന്ത്യമല്ലിതെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. യുഎന്‍ ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ പൂര്‍ണമായി സഹകരിക്കണമെന്നും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വെയ്‌ഡേഫോള്‍ പറഞ്ഞു. സ്‌നാപ് ബാക്ക് മെക്കാനിസം എന്നറിയപ്പെടുന്ന നടപടി ക്രമങ്ങളുടെ പേരില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താനാണു നീക്കമെന്നും…

    Read More »
  • സിഖുകാരുടെ പരമ്പരാഗത ആയോധന കല ലോസ് ഏഞ്ചല്‍സില്‍ റോഡിലിറങ്ങി കാണിച്ചു; ‘ഗഠ്ക പ്രകടനം നടത്തിയ 36-കാരനായ സിഖ് യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

    ലോസ് ഏഞ്ചല്‍സ്: വാള്‍പയറ്റ് വരുന്ന സിഖുകാരുടെ പരമ്പരാഗത ആയോധനകലയായ ‘ഗഠ്ക’ തെരുവില്‍ അവതരിപ്പിച്ച സിഖുകാരനെ നടുറോഡില്‍ അമേരിക്കന്‍പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. 36 വയസ്സുള്ള സിഖ് യുവാവായ ഗുര്‍പ്രീത് സിംഗിനെയാണ് ലോസ് ഏഞ്ചല്‍സ് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദൃശ്യങ്ങള്‍ ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു. ലോസ് ഏഞ്ചല്‍സ് നഗരത്തിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയ്ക്ക് സമീപം ഇയാള്‍ കൃപാണ്‍ വീശിക്കൊണ്ടായിരുന്നു ‘ഗഠ്ക’ അവതരിപ്പിച്ചത്. എന്നാല്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഇയാള്‍ വീശിയ കത്തി ഇന്ത്യന്‍ ആയോധനകലയില്‍ ഉപയോഗിക്കുന്ന ‘ഖണ്ഡ’ എന്ന ഇരുവശവും മൂര്‍ച്ചയുള്ള വാളാണെന്ന് തിരിച്ചറിഞ്ഞു. ഫിഗ്വേറോ സ്ട്രീറ്റും ഒളിമ്പിക് ബൊളിവാര്‍ഡും ചേരുന്ന തിരക്കേറിയ കവലയില്‍ ഒരാള്‍ വലിയ വാളുപയോഗിച്ച് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നിരവധി കോളുകള്‍ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവം. സിംഗ് തന്റെ വാഹനം റോഡിന്റെ നടുവില്‍ ഉപേക്ഷിക്കുകയും ഒരു ഘട്ടത്തില്‍ സ്വന്തം നാവ് മുറിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ആയുധം താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ സിംഗിന് നിരവധി…

    Read More »
  • കൂത്താട്ടുകുളം നഗരസഭയില്‍ ഇടതിനു ഭരണം നഷ്ടമായി; കലാ രാജു ചെയര്‍പേഴ്‌സണ്‍; സിപിഎമ്മിനു തിരിച്ചടി

    കൂത്താട്ടുകുളം നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം. വിമതയായ കല രാജുവിനെ യു.ഡി.എഫ്. പിന്തുണയോടെ അധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. നടത്തിയ കരുനീക്കങ്ങൾക്കിടെയാണ് യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തത്. അതിനിടെ നഗരസഭയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കല രാജുവിനെതിരെ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സി.ഡി.എസ്. ചെയർപേഴ്സണായിരുന്ന സമയത്ത് 13 ലക്ഷത്തിലേറെ രൂപ തിരിമറി നടത്തിയെന്നാണ് ഇവരുടെ ആരോപണം.

    Read More »
  • വിനയായത് ഒറ്റക്കാര്യം, പിന്നാലെ സിനിമകളില്‍നിന്ന് അകന്നു; ഒന്ന് നന്നാകൂ എന്ന് അമ്മ! ലക്ഷ്മി മേനോന് സംഭവിച്ചത്

    കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് തിരയുകയാണ്. ലക്ഷ്മി മോനോനും സുഹൃത്തുക്കളും കാര്‍ തടഞ്ഞ് ബഹളം വെക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു എന്നാണ് പരാതി. ഓഗസ്റ്റ് 24 ന് രാത്രിയാണ് സംഭവം നടന്നത്. ലക്ഷ്മി മേനോന്‍ ഒളിവിലാണെന്നാണ് വിവരം. തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോന്‍. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ കണ്ടത്. സ്‌കൂള്‍ പഠന കാലത്തേ സിനിമാന രംഗത്തേക്ക് വന്നയാളാണ് ലക്ഷ്മി. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു ലക്ഷ്മി. പിന്നീട് ഐഡിയല്‍ കപ്പിള്‍ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാല്‍ ഈ സിനിമകളൊന്നും…

    Read More »
  • ‘പിറന്നകോല’ത്തിലൊരു അവധിക്കാലം! ചങ്കൂറ്റമുണ്ടെങ്കില്‍ 11 ദിവസത്തെ കടല്‍യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ; ചെലവ് 43 ലക്ഷം

    ചൂടില്‍ നിന്ന് രക്ഷനേടാന്‍ തണുപ്പും മഴയും ഒക്കെയുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. മഞ്ഞും മലയും പ്രകൃതി രമണീയമായ ഇടങ്ങളും തേടിയാണ് മിക്കവരുടെയും യാത്രകള്‍. ചിലരാകട്ടെ സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ വ്യത്യസ്തമായ യാത്രയും യാത്രാനുഭവങ്ങളും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അവധിക്കാല യാത്രാന്വേഷണത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന ഒന്നാണ് കടലിലൂടെ തീര്‍ത്തും നഗ്‌നരായി ചെയ്യാവുന്ന ഒരു യാത്ര. സൗത്ത് അമേരിക്കയിലെ അരൂബയില്‍നിന്ന് ജമൈക്കയിലേക്ക് ഒരു ബിഗ് ന്യൂഡ് ബോട്ട് നിങ്ങളെ കൊണ്ടുപോകും. മനോഹരമായ എബിസി ദ്വീപുകള്‍ (അരൂബ, ബോണെയര്‍, കുറക്കാവോ), ജമൈക്കയുടെ സമൃദ്ധമായ പ്രകൃതി സൗന്ദര്യം, നോര്‍വീജിയന്‍ ക്രൂയിസ് ലൈനിന്റെ സ്വകാര്യ ദ്വീപായ ഗ്രേറ്റ് സ്റ്റിറപ്പ് കേയിലെ രണ്ട് എക്സ്‌ക്ലൂസീവായ സ്ഥലങ്ങള്‍ എന്നിവയൊക്കെ ഈ കപ്പല്‍ യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. അവിടെ കടല്‍ത്തീരം മുഴുവന്‍ നഗ്‌നരായ സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാം. സ്നോര്‍ക്കല്‍, കയാക്കിംഗ്. സിപ് ലൈന്‍ എന്നിങ്ങനെ എന്തിനും നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്. ഇനി വസ്ത്രമില്ലാതെ വെയില് കൊള്ളണമെങ്കില്‍ അങ്ങനെയുമാകാം. 2300 പേര്‍ക്ക് സഞ്ചരിക്കാവുന്ന…

    Read More »
  • കര്‍ഷകര്‍ക്കു വളം നല്‍കുന്നില്ലെന്ന്; കളക്ടറെ കൈയേറ്റം ചെയ്യാനൊരുങ്ങി എംഎല്‍എ; പിടിച്ചുമാറ്റിയത് ഗണ്‍മാന്‍; വീഡിയോ പുറത്ത്

    ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആവശ്യത്തിന് വളം നല്‍കുന്നത് തടയുന്നുവെന്ന് ആരോപിച്ച് കലക്ടറെ കയ്യേറ്റം ചെയ്ത് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. ജില്ലാ കലക്ടര്‍ സഞ്ജീവ് ശ്രീവാസ്തവയ്ക്ക് നേരെയാണ് അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും ഉണ്ടായത്. കലക്ടറുടെ വസതിയിലേക്ക് എത്തിയ എംഎല്‍എ നരേന്ദ്ര സിങ് കുശ്‌വാഹ കുപിതനായി സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സംഘം കര്‍ഷകരുമായാണ് കുശ്‌വാഹ കലക്ടറെ കാണാനെത്തിയത്. കര്‍ഷകര്‍ക്ക് ആളൊന്നിന് രണ്ടുബാഗ് വളം വീതം മാത്രം നല്‍കിയാല്‍ മതിയെന്ന കലക്ടറുടെ നിര്‍ദേശമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഗേറ്റിലെത്തി ബഹളം വച്ച എംഎല്‍എയെ കാണാന്‍ കലക്ടര്‍ കൂട്ടാക്കിയില്ല. ഇതോടെ അതിക്രമിച്ച് അകത്തേക്ക് കടക്കുകയായിരുന്നു. കലക്ടര്‍ അഹംഭാവം തുടര്‍ന്നാല്‍ പൊതുജനങ്ങളെ ബംഗ്ലാവില്‍ കയറ്റുമെന്നും എംഎല്‍എ പറഞ്ഞു. കലക്ടര്‍ പുറത്തേക്ക് വന്നതോടെ വാക്കേറ്റമായി. അനാവശ്യം സംസാരിക്കരുതെന്നായി കലക്ടര്‍. ഇതോടെ കലക്ടര്‍ കള്ളനാണെന്നും പുറത്തിറങ്ങിയാല്‍ തല്ലുമെന്നും എംഎല്‍എ ഭീഷണി മുഴക്കി. ഒപ്പമുണ്ടായിരുന്ന കര്‍ഷകര്‍ എംഎല്‍എയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളികളും ആരംഭിച്ചു. മുഷ്ടി ചുരുട്ടി കലക്ടറെ ഇടിക്കാന്‍ എംഎല്‍എ അടുത്തതും…

    Read More »
Back to top button
error: