LIFE

  • പൂ കൃഷിയിൽ നൂറുമേനി വിളവുമായി തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികൾ

    കോട്ടയം: ഈ ഓണക്കാലത്ത് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും. ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയിൽ നൂറുമേനി വിളവാണ് തൊഴിലുറപ്പ് പ്രവർത്തകർ നേടിയിരിക്കുന്നത്. മൂന്നുമാസം മുൻപ് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ 20 സെന്റ് തരിശുഭൂമിയിലാണ് കൃഷിയിറക്കിയത്. കുമ്മായമിട്ട് മണ്ണിന്റെ പുളിപ്പ് മാറ്റി എല്ലുപൊടിയും ചാണകപ്പൊടിയും ചേർത്ത് നിലമൊരുക്കിയാണ് തരിശുഭൂമിയിൽ കൃഷിയാരംഭിച്ചത്. ഒരുമാസം പ്രായമുള്ള ബന്ദി തൈകൾ തിരുവാർപ്പ് കൃഷി ഓഫീസിൽ നിന്നും ലഭിച്ചു. ഓറഞ്ചും, മഞ്ഞയും നിറത്തിലുള്ള രണ്ടായിരത്തോളം ബന്ദിതൈകളാണ് വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ പത്ത് പേർ ചേർന്നാണ് കൃഷി ഇറക്കിയത്. കഴിഞ്ഞ വർഷം 10 സെന്റ് സ്ഥലത്ത് ആയിരം തൈകൾ നട്ടാണ് കൃഷി തുടങ്ങിയത്. ആദ്യ സംരംഭത്തിൽ നൂറുമേനി വിളവ് നേടിയതാണ് രണ്ടാമതും കൃഷി ഇറക്കാൻ കാരണമായത്. അടുത്ത വർഷം മുല്ല കൃഷി കൂടി ആരംഭിക്കണമെന്ന ആലോചനയിലാണ് ഇവർ.

    Read More »
  • കൃഷി വകുപ്പിന്റെ ‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’ യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ വാഴവിത്തുകൾ വിതരണം ചെയ്തു

    കോട്ടയം: കൃഷി വകുപ്പിന്റെ ‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’ യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ നേന്ത്ര വാഴവിത്തുകൾ വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ആദ്യ ഘട്ടമായി 1700 തൈകളാണ് വിതരണം ചെയ്തത്. ഒരു തൈക്ക് അഞ്ചു രൂപ നിരക്കിലാണ് നൽകിയത്. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, കെ.ജെ.ജെയ്നമ്മ, കാർഷിക വികസന സമിതിയംഗം കെ.സി. സോണി എന്നിവർ പങ്കെടുത്തു.

    Read More »
  • ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ചിക്കൻ 65 ഉണ്ടാക്കാം

    ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ നമ്മുടെ ചിക്കൻ 65 ഇടം പിടിച്ചു.ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലറ്റ് പുറത്തിറക്കിയ ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിലാണ് ചിക്കൻ 65 ഇടം പിടിച്ചത്. 4.3 പോയിന്റ് നേടി 10-ാം സ്ഥാനത്താണ് ചിക്കൻ 65 ഇടം നേടിയത്.മുൻനിര റസ്റ്റൊറൻഡുകളിലായാലും വഴിയോര ഭക്ഷണശാലയിലായാലും ചിക്കൻ 65 ഒരു ജനപ്രിയ വിഭവമാണ്. വീട്ടില്‍ പോലും വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.എങ്ങനെയാണ് ചിക്കൻ 65 ഉണ്ടാക്കുന്നതെന്ന് നോക്കാം. സ്റ്റെപ് 1 : 500 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു ബൗളില്‍ ഒരു ടീസ്‌പൂണ്‍ കാശ്മീരി മുളക് പൊടി, ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി, അര സ്‌പൂണ്‍ കുരുമുളക് പൊടി, ഓരോ സ്‌പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ കോണ്‍ ഫ്‌ലോര്‍, ഒരു ടേബിള്‍ സ്‌പൂണ്‍ മൈദ എന്നിവ മിക്‌സ് ചെയ്തു ചിക്കന്‍…

    Read More »
  • ഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ്, ദിവസവും ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ഗുണങ്ങൾ പലതാണ്

        വെണ്ണയിൽ നിന്ന് തയ്യാറാക്കുന്ന നെയ്യിക്ക് നിരവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വിറ്റാമിൻ എ, ഡി, ഐ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ് നല്ലതാണ്. തണുപ്പുകാലത്ത്‌ ചുണ്ടുകൾ വരണ്ട്‌ വിണ്ടുകീറുന്നത്‌ ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ്‌ നെയ്യ്‌. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു തുള്ളി നെയ്യ് ചുണ്ടിൽ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകൾ മൃദുലവും മനോഹരവുമാകും. നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷ്ക വളർച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്. പത്തുവയസുവരെയെങ്കിലും കുട്ടികൾക്ക് നല്ലപോലെ നെയ്യ് നൽകേണ്ടതാണ്. വയറ്റിലെ പാളികളെ ദഹനരസങ്ങളിൽ നിന്നും സംരക്ഷിക്കാനും ചർമത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും നെയ്യിലെ കൊഴുപ്പ് ഗുണപ്രദമാണ്. നെയ്യ് ശരീരഭാരം വർദ്ധിപ്പിക്കുന്ന ഉൽപ്പന്നമായാണ് ആളുകൾ കണക്കാക്കുന്നതെങ്കിലും കൃത്യമായി കഴിച്ചാൽ അത് ആരോ​ഗ്യത്തിന് ദോഷം ചെയ്യില്ല. നെയ്യിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു. നാം നിത്യവും കഴിക്കുന്ന രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും നെയ്യ്…

    Read More »
  • മദ്യപിക്കാത്ത പുകവലിക്കാത്ത കലാകാരന്‍; ഒരിക്കല്‍ തമിഴിലെ തിരക്കുള്ള താരം

    സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൈലാസ് നാഥ് എന്ന നടനെ അറിയുക. ‘സാന്ത്വന’ത്തിലെ പിള്ളച്ചേട്ടനായി സീരിയല്‍ പ്രേമികള്‍ക്ക് എല്ലാവര്‍ക്കും എന്നും ഓര്‍ത്തിരിക്കാനാകുന്ന നിമിഷങ്ങളാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം സമ്മാനിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആകുന്നതിന്റെ തൊട്ടുമുമ്പുവരെ അഭിനയരംഗത്ത് സജീവമായിരുന്നു. രോഗാവസ്ഥ ശരീരം തളര്‍ത്തിയപ്പോഴാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് തിരക്കുള്ള നടനായിരുന്നു കൈലാസ് നാഥ് എന്ന കാര്യം അധികമാര്‍ക്കും അറിയാത്ത കഥയാണ്. ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അദ്ദേഹം എത്തുന്നത്. ‘ഒരു തലൈ രാഗം’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തിയത്. ബമ്പര്‍ ഹിറ്റായിരുന്നു തമിഴില്‍ ആ ചിത്രം. പിന്നാലെ അദ്ദേഹത്തിന്റെ ‘പാലവനൈ ചോല’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. തമിഴില്‍ തൊണ്ണൂറിലധികം…

    Read More »
  • ‘വയര്‍ കണ്ടതില്‍ വിഷമിക്കുന്നവരോട് ഒരു ചോദ്യം, ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് ?’, ദേവുവിന്റെ മറുപടി ചര്‍ച്ചയാകുന്നു

    ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധയാകർഷിച്ച താരമാണ് ദേവു. വൈബർ ഗുഡ് എന്ന പേരിൽ താരം സാമൂഹ്യ മാധ്യമങ്ങളിലും പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. ബിഗ് ബോസിലെ മികച്ച പ്രകടനത്തിന് ശേഷം ദേവു ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ഫോട്ടോയ്‍ക്ക് വന്ന മോശം കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ദേവു എന്ന ശ്രീദേവി. സാമൂഹ്യ മാധ്യമത്തിൽ ദേവു പങ്കുവെച്ച ഫോട്ടോ വിമർശിക്കപ്പെട്ടിരുന്നു. വയർ ചാടിയെന്നൊക്കെയായിരുന്നു പരിഹസിച്ചുള്ള കമന്റുകൾ. വിമർശകർക്ക് മറുപടിയുമായി മറ്റൊരു ഫോട്ടോയുമായി താരം എത്തി. എന്റെ വയർ കണ്ട് വിഷമിക്കുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം. ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകൾ ആയത് എന്നുമാണ് ദേവു എഴുതിയിരിക്കുന്നത്. ദേവുവിന്റെ മറുപടി ഉചിതമായെന്നാണ് അഭിപ്രായങ്ങൾ. ഒരുപാട് പേർ ദേവുവിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് ദേവുവിന്റെ പുതിയ ഫോട്ടോ ലൈക്ക് ചെയ്‍തിരിക്കുന്നത്.   View this post on Instagram   A post shared by SREEDEVI…

    Read More »
  • നാല്‍പതുവയസ്സ് കഴിയുന്നതോടെ സ്ത്രീകൾക്ക് ലൈംഗിക താൽപര്യം വർധിക്കുമെന്നും പുരുഷൻമാർക്ക് കുറയുമെന്നും റിപ്പോർട്ട്

    നാല്പതുവയസ്സ് കഴിയുന്നതോടെ സ്ത്രീകൾക്ക് ലൈംഗിക താൽപര്യം വർധിക്കുമെന്ന് റിപ്പോർട്ട്.എന്നാൽ പുരുഷൻമാർക്ക് ഈ‌ പ്രായം ആകുന്നതോടെ ലൈംഗിക ബന്ധത്തിൽ താൽപ്പര്യം കുറയുകയും ഇത് വിവാഹമോചനത്തിനുൾപ്പടെ കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. നാല്‍പതുകളിലേക്ക് കടക്കുമ്ബോള്‍ വിവിധ സാഹചര്യങ്ങള്‍ മൂലം പുരുഷന് ലൈംഗിക ജീവിതത്തിലുള്ള സംതൃപ്തി കുറഞ്ഞേക്കാം. ഇതുതന്നെ നാല്‍പതുകളുടെ അവസാനത്തിലേക്കെത്തുമ്ബോള്‍ വീണ്ടും കുറയുന്നതായും കാണാം. ജീവിതശൈലീ രോഗങ്ങളുടെ കടന്നുവരവ് മിക്കവാറും പേരിലും ഈ ഘട്ടത്തിലാണുണ്ടാകാറ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍, അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയെല്ലാം ലൈംഗികജീവിതത്തെയും മോശമായി ബാധിക്കുന്നു. ഇരുപതുകളില്‍ സ്ത്രീയെ അപേക്ഷിച്ച്‌ ഏറ്റവുമധികം ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുക പുരുഷനായിരിക്കും. സാമൂഹികമായ ഘടകങ്ങളും ഇതില്‍ പുരുഷനെ സ്വാധീനിക്കുന്നുണ്ട്. താല്‍പര്യം മാത്രമല്ല, ലൈംഗികതയുമായി ബന്ധപ്പെട്ട് പുരുഷൻ വലിയ തോതിലുള്ള ഉത്കണ്ഠ (ആംഗ്‌സൈറ്റി) നേരിടുന്നതും ഈ ഘട്ടത്തിലാണെന്ന് സെക്‌സ് എക്‌സ്പര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളുടെ കാര്യത്തിലേക്ക് വന്നാല്‍ പുരുഷന്മാരുടെ തോതിനെക്കാള്‍ താഴെയായിരിക്കും ഇവര്‍ക്ക് ഈ ഘട്ടത്തിലുള്ള ലൈംഗിക താല്‍പര്യം. ഇവിടെയും സാമൂഹികമായ ഘടകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.…

    Read More »
  • എം.മോഹനന്റെ ‘ഒരു ജാതി ജാതക’ത്തിന്റെ ലൊക്കേഷനിൽ ശൈലജ ടീച്ചർ

       ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ എം.മോഹനൻ്റെ ആദ്യചിത്രം കലാപരമായും സാമ്പത്തികവുമായ മികച്ച വിജയം നേടിയിരുന്നു. തുടർന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. എല്ലാ ചിത്രങ്ങളും നന്മയുടേയും, സ്നേഹത്തിന്റേയും, ബന്ധങ്ങളുടേയും സന്ദേശം നൽകുന്ന ഹൃദ്യമായ കുടുംബ ചിത്രങ്ങളായിരുന്നു. ‘കഥ പറയുമ്പോൾ’നു ശേഷം വൻ വിജയം നേടിയ ‘അരവിന്ദന്റെ അതിഥികൾ’ക്കു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം.’ കൊച്ചിയിൽ പതിനഞ്ചു ദിവസത്തോളം ചിതീകരിച്ച ‘ഒരു ജാതി ജാതകം’ കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കി ഇപ്പോൾ മട്ടന്നൂരിലെത്തിയിരിക്കുന്നു.  ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തന്നെയാണിവിടം. കണ്ണർ ജില്ലയിലെ ഒരു ഗ്രാമത്തിലെ  യുവാവിന്റെകഥ പറയുന്ന ഈ ചിതത്തിന്റെ കണ്ണൂർ ഭാഗത്തെ ചിത്രീകരണമാണ് മട്ടന്നൂരിലെ കല്യാട്ടിലുള്ള പുരാതനമായ ഒരു തറവാട്ടിൽ നടക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിന്റെ സെറ്റിലേക്ക് അപ്രതീഷിതമായി ഒരു അതിഥി ഇക്കഴിഞ്ഞ ദിവസം കടന്നുവന്നു. സ്ഥലം എം.എൽ.എയും…

    Read More »
  • സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല, അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനം; ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപ്പെട്ടെന്ന അരോപണങ്ങളിൽ പ്രതികരിച്ച് ജൂറി ചെയർമാൻ

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപ്പെട്ടെന്ന അരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ ഗൌതം ഘോഷ്. അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ വിനയൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നിർണയത്തിന്റെ പല ഘട്ടങ്ങിലും പല അഭിപ്രായങ്ങളുയർന്നുവന്നെന്നും എന്നാൽ അന്തിമ തീരുമാനം ജൂറി ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഗൌതം ഘോഷ് പറഞ്ഞു. നേരത്തെ സംവിധായകൻ വിനയൻ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സർക്കാരിനോട് വിനയൻ അവശ്യപ്പെട്ടിരുന്നു.…

    Read More »
  • രോമാഞ്ചിഫിക്കേഷൻ ഇൻ റൊമാൻസ്! ‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി, വധു അസോസിയേറ്റ് ഡയറക്ടര്‍ ഷിഫിന ബബിന്‍

    രോമാഞ്ചം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിൻ ആണ് വധു. രോമാഞ്ചം സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയി ഷിഫിന പ്രവർത്തിച്ചിരുന്നു. ഷിഫിന തന്നെയാണ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അൻവർ റഷീദ്, സമീർ സാഹിർ അടക്കമുള്ള സിനിമാപ്രവർത്തകർ വിവാഹത്തിന് എത്തിയിരുന്നു. അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിൻ ഷാഹിർ അടക്കമുള്ളവർ സോഷ്യൽ മീ‍ഡിയയിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നിട്ടുണ്ട്. മലയാള സിനിമയിൽ ഈ വർഷത്തെ അപൂർവ്വം വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. മലയാളത്തിൽ അപൂർവ്വമായ കോമഡി ഹൊറർ വിഭാ​ഗത്തിൽ പെടുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും പത്ത് വിജയ ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്.…

    Read More »
Back to top button
error: