LIFE
-
എന്നുമുതലാണ് കരിക്കും പെപ്പർ സ്പ്രേയും പോലീസിന്റെ ആയുധമായി അംഗീകരിച്ചത്? ഒരു ചെറുപ്പക്കാരനെ പോലീസ് ഇഞ്ച ചതയ്ക്കുംപോലെ ചതച്ചു, മുഖ്യമന്ത്രിയുടെ മറുപടി രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയെന്ന്!! ക്രൂരമായി ദ്രോഹിക്കാനുള്ള സൈലെൻസാണോ മുഖ്യമന്ത്രി ആ മറുപടി?
കസ്റ്റഡി മർദ്ദനത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കേരള നിയമസഭ പ്രക്ഷുബ്ധമായി.അടിയന്തര പ്രമേയം അവതരിപ്പിച്ച അങ്കമാലി എംഎൽഎ റോജി എം ജോൺ പിണറായി വിജയൻ താൻ നേരിട്ട കസ്റ്റഡി മർദനത്തെ പറ്റി കേരള നിയമസഭയിൽ നടത്തിയ പഴയ പ്രസംഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. അന്ന് വൈകാരികമായി സംസാരിച്ച പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ അദ്ദേഹത്തിന് കീഴിലുള്ള പോലീസ് സുജിത്ത് എന്ന 29 കാരനെ അതിക്രൂരമായി മർദ്ദിച്ചു എന്നത് വിശ്വസിക്കാൻ കഴിയുമോ എന്ന് റോജി എം ജോൺ ചോദിച്ചു. പ്രതിപക്ഷത്തു നിന്ന് സംസാരിച്ച ഓരോ അംഗവും കേരള പോലീസിന്റെ അക്രമങ്ങളെ അക്കമിട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ കീഴിൽ കേരള പോലീസ് അഴിഞ്ഞാടുമ്പോൾ പൊതുജനം ഭയത്തിലാണ് എന്ന് പറയുന്നതായിരുന്നു ഓരോ പ്രതിപക്ഷ അംഗത്തിന്റെയും പ്രസംഗം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോടും ചോദ്യങ്ങളോടുമുള്ള കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്നു നോക്കാം. കുന്നംകുളത്ത് പോലീസിൻ്റെ കസ്‌റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ്…
Read More » -
പാലിയേക്കര ടോള്‍ പിരിവ്: തിങ്കളാഴ്ചയോടെ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി; ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നെന്ന് ദേശീയപാതാ അതോറിട്ടി
എറണാകുളം: പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് എൻഎച്ച്എഐ കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി. ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.
Read More » -
നയം വ്യക്തം!! കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസിലാവാത്തവർക്കും മനസിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര – മനുസ്മൃതി സ്വപ്നങ്ങൾ തുടരാം- ബിജെപിയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടി ദീപിക
കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിയുടെ യഥാർത്ഥ മുഖം മനസിലാക്കിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ദീപിക പത്രത്തിന്റെ ആദ്യ പേജും എഡിറ്റോറിയലും. കേരളത്തിൽ ക്രൈസ്തവ സ്നേഹം വിളമ്പുകയും കേരളത്തിന് പുറത്ത് ക്രൈസ്തവരെ വേട്ടയാടുകയും ചെയ്യുന്ന സംഘപരിവാറിനെ പൂർണ്ണമായും ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ ഫ്രണ്ട് പേജിൽ പ്രധാനമായും നാലു വാർത്തകളാണുള്ളത്. ആ നാലു വാർത്തകളും ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ ആക്രമണങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വാർത്ത നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കു നേരേ വീണ്ടും അക്രമം ഉണ്ടായി എന്ന വാർത്തയാണ്. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർത്ഥനയോഗം നടക്കവേ അവിടേക്ക് ഒരു സംഘം ബജരംഗദൾ പ്രവർത്തകർ എത്തി, മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ചു എന്നും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്നും പരാതിപ്പെട്ടതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ പള്ളിമേടകൾ കയറിയിറങ്ങുന്ന ബിജെപിയുടെ യഥാർത്ഥ മുഖത്തെ തുറന്നുകാട്ടുന്നതാണ് ഈ വാർത്ത. ഈ വാർത്തയ്ക്ക് തൊട്ടു താഴെയായി ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം…
Read More » -
‘ഒരു മണിക്കൂര്‍ മുമ്പേ ട്രംപ് എല്ലാം അറിഞ്ഞു’; ദോഹ ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ ഉന്നതര്‍; യുഎസിന്റെ ഒളിച്ചുകളി പുറത്ത്; നെതന്യാഹു സംസാരിച്ചത് രാവിലെ 7.45ന്
ടെല്‍അവീവ്: യുഎസിന്‍റെ ഉറ്റ ചങ്ങാതിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് താന്‍ അറിയാന്‍ വൈകിയെന്ന ട്രംപിന്‍റെ വാദം തള്ളി ഇസ്രയേലിലെ ഉന്നതര്‍. ദോഹയിലെ ഹമാസ് കേന്ദ്രം ആക്രമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും രാവിലെ 7.45 ഓടെയാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ ബറാക് റാവിഡ് പറയുന്നു. ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും ആക്സിയോസിലെ റിപ്പോര്‍ട്ടില്‍ റാവിഡ് വിശദീകരിക്കുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ആക്രമിക്കാന്‍ പോകുന്നുവെന്നായിരുന്നു ആ സംഭാഷണത്തിന്‍റെ ഉള്ളടക്കമെന്നും തന്നോട് സംസാരിച്ചവരില്‍ മൂന്ന് പേര്‍ രാവിലെ എട്ടുമണിയോടെയാണ് ട്രംപിന് ഫോണ്‍ സന്ദേശമെത്തിയതെന്ന് പറഞ്ഞപ്പോള്‍ അതല്ല, 7.45 ആണ് കൃത്യമായ സമയമെന്ന് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും റാവിഡ് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമായിരുന്നുവെന്നും താന്‍ ഒന്നുമറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. ഇസ്രയേല്‍ വിമാനങ്ങള്‍ പറന്നു തുടങ്ങിയതിന് ശേഷം മാത്രമാണ് യുഎസ് സൈന്യം വിവരമറിഞ്ഞതും…
Read More » -
സ്വത്ത് വീതം വയ്ക്കുന്നതിനു തടസം: ആറുവയസുകാരിയെ മൂന്നാംനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്ന് രണ്ടാനമ്മ; സിസിടിവിയില്‍ കുടുങ്ങി
ബംഗളുരു: സ്വത്ത് വീതം വെയ്ക്കുന്നതു തടയാനായി രണ്ടാനമ്മ ആറുവയസുകാരിയെ മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു കൊന്നു. കര്‍ണാടക ബീദറിലാണു മനസാക്ഷിയെ നടുക്കുന്ന ക്രൂരത. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ക്രൂരത സിസിടിവി ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പരിശോധിച്ചതോടെയാണു പുറത്തറിഞ്ഞത്. ബീദര്‍ ഗാന്ധി ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദര്‍ശ് കോളനിയില്‍ ഓഗസ്റ്റ് 27നാണു സംഭവം. മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ നിലയില്‍ സാന്‍വിയെന്ന ആറുവയസുകാരിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയും ചെയ്തു. അപകട മരണമെന്നായിരുന്നു സാന്‍വിയുടെ രണ്ടാനമ്മ രാധ മൊഴി പൊലീസിന് മൊഴി നല്‍കിയിരുന്നത്. അയല്‍വാസികള്‍ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണു ക്രൂരത പുറത്തായത്. സാന്‍വിയും രണ്ടാനമ്മയും ടെറസില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും. തൊട്ടുപിറകെ രണ്ടാനമ്മ വീട്ടിലേക്ക്് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് ചോദ്യം ചെയ്യലില്‍ രാധ കുറ്റം സമ്മതിച്ചു. കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതു ഒഴിവാക്കാനാണു തള്ളിയെട്ടതെന്നാണു മൊഴി. സാന്‍വിയുടെ അമ്മ മരിച്ചതിനുശേഷം അച്ഛന്‍ സിദ്ധന്ത്…
Read More » -
ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യം ഇല്ലായിരുന്നു ; കോടതിയുടെ താല്‍പ്പര്യപ്രകാരം ചെയ്തതാണ് ; സംഭവത്തില്‍ വേദനയും ദുഖവും ഇപ്പോഴുമുണ്ടെന്ന് എകെ ആന്റണി
തിരുവനന്തപുരം: യുഡിഎഫ് കാലത്ത് ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ആദ്യം താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്ങിനെ ചെയ്യേണ്ടി വന്നതെന്നും മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. തനിക്ക് അക്കാര്യത്തില്‍ ഇപ്പോഴും ദുഖവും വേദനയുമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തില്‍ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ആന്റണി എത്തിയത്. ശിവഗിരിയിലെയും മുത്തങ്ങയിലെയും സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദരപൂര്‍വമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. 1995ല്‍ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാല്‍ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട്…
Read More » -
ഹൃദ്‌രോഗിയായ അമ്മയെ ചികിത്സിക്കാന്‍ ഉറക്കമിളച്ചു ; പിറ്റേന്ന് ക്ലാസ്മുറിയില്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു ; വിദ്യാര്‍ത്ഥിനി പരിക്കേറ്റ് ആശുപത്രിയില്‍
കൊല്ലം: തലേന്ന് മാതാവിന്റെ ചികിത്സയ്ക്കായി ഉറക്കമിളച്ച കുട്ടി ക്ലാസ്സില്‍ കിടന്നുറങ്ങിയ തിന് അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു. വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സ തേടേണ്ടി വന്നതായി റിപ്പോര്‍ട്ട്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്തു. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് ഉറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായിട്ടാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. അധ്യാപിക ക്ലാസ്സില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് തലയ്ക്ക് തരിപ്പും അനുഭവപ്പെട്ടിരുന്നു. കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. വൈകിട്ട് പനിയും അസ്വസ്ഥതയും ഉണ്ടായതോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ തലേദിവസം ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ്…
Read More » -
മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു ; കോടികളുടെയും ലക്ഷത്തിന്റെയും 1300 സാധനങ്ങള്‍ ; 5.5 ലക്ഷത്തിന്റെ രാമക്ഷേത്ര മാതൃകയും 1.03 കോടിയുടെ ഭവാനിദേവിയുടെ വിഗ്രഹവുമുണ്ട്
ഡല്‍ഹി: ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലയേറിയ സമ്മാനങ്ങള്‍ ലേലത്തിന് വെയ്്ക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറുരൂപം, ഭവാനിദേവിയുടെ എന്നിവയും ലേലവസ്തുക്കളില്‍ പെടുന്നു. പിഎം മെമന്റോസ് വെബ്‌സൈറ്റ് അനുസരിച്ച്, ഭവാനി ദേവി വിഗ്രഹത്തിന് 1.03 കോടി രൂപയാണ് അടിസ്ഥാന വില, അതേസമയം രാമക്ഷേത്രത്തിന്റെ മാതൃകയ്ക്ക് 5.5 ലക്ഷം രൂപയും. 2024-ലെ പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ ഉപയോഗിച്ച മൂന്ന് ജോഡി ഷൂസുകളും ലേലത്തിനുണ്ട്, ഓരോ ജോഡി ഷൂസിനും 7.7 ലക്ഷം രൂപ വീതം വിലയുണ്ട്. സെപ്റ്റംബര്‍ 17-ന് ജന്മദിനത്തില്‍ ആരംഭിച്ച് ഒക്ടോബര്‍ 2 വരെ 1,300-ലധികം സമ്മാനങ്ങളാണ് ഓണ്‍ലൈന്‍ ലേലത്തിന് വെച്ചിരിക്കുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഒരു പഷ്മിന ഷാള്‍, രാം ദര്‍ബാറിന്റെ തഞ്ചാവൂര്‍ പെയിന്റിംഗ്, ഒരു ലോഹ നടരാജ പ്രതിമ, ഗുജറാത്തില്‍ നിന്നുള്ള ഒരു റോഗന്‍ കലാസൃഷ്ടി, കൈകൊണ്ട് നെയ്ത നാഗ ഷാള്‍ എന്നിവയും മറ്റ് സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണം, പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ പാരാ-അത്ലറ്റുകള്‍ സംഭാവന ചെയ്ത…
Read More » -
കരയിലൂടെയും ആക്രമിച്ച് ഇസ്രായേല്‍ ; ഗാസ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു ; മനുഷ്യവിസര്‍ജ്ജ്യത്തിന് നടുക്ക് ടെന്റ് കെട്ടി താമസിക്കേണ്ട സ്ഥിതിയില്‍ നാട്ടുകാര്‍
ജറുസലേം: ഇസ്രായേല്‍ കരയിലൂടെയും ആക്രമണം തുടര്‍ന്നതോടെ ഗാസയില്‍ നിന്നും പതിനായിരങ്ങള്‍ പാലായനം ചെയ്യുന്നു. ഈ തവണ, ഇസ്രായേല്‍ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് പ്രദേശം വിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രദേശത്ത് കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് വിവരം. ആയിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ കിടക്കകളും മറ്റു സാധനങ്ങളും വാഹനങ്ങളില്‍ കെട്ടിവെച്ച് പലായനം ചെയ്യുകയാണ്. ഗാസ സിറ്റിയിലെ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും വ്യാപകമാണ്. പാലായനം ചെയ്യുന്നവര്‍ക്ക് ട്രക്കുകളും വന്‍തുക ഈടാക്കുന്നു. 1000 ഡോളറുകള്‍ വരെ ചോദിക്കുന്നതായി വിവരമുണ്ട്. പലരും വസ്ത്രങ്ങള്‍ മാത്രമെടുത്താണ് പോകുന്നത്. ഇവര്‍ ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടാരങ്ങള്‍ കെട്ടി താമസിക്കുന്നു. പോകാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ അവര്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ക്കിടയിലാണ് ഉറങ്ങുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ഏകദേശം 10 ലക്ഷം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ താമസിച്ചിരുന്നു, എന്നാല്‍ 3,50,000 ആളുകള്‍ നഗരം വിട്ടുപോയെന്ന് ഇസ്രായേല്‍ സൈന്യം കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് കഴിഞ്ഞ…
Read More » -
വെറും 30 ദിവസത്തേക്ക് ‘അടി’ ഒന്ന് നിര്‍ത്തിനോക്കൂ… ഈ മാറ്റങ്ങള്‍ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം
ശരീരത്തിന്റെ പല അവയവങ്ങള്‍ക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാല്‍ മദ്യപാനം ചെറിയ തോതിലാണെങ്കില്‍ പോലും അത് ശരീരത്തില്‍ ഹ്രസ്വവും ദീര്‍ഘവുമായ ആരോ?ഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങള്‍ പ്രകാരം ദിവസത്തില്‍ ഒരു ?ഗ്ലാസ് മദ്യം കുടിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ മദ്യപാനം ശരീരഭാരം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ 30 ദിവസത്തേക്ക് മദ്യം പൂര്‍ണമായി ഒഴിവാക്കിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് അത് ശരീരത്തില്‍ കൊണ്ടുവരുന്നതെന്ന് മനസിലാക്കിയാലോ? ഈ മാറ്റങ്ങള്‍ മനസിലാക്കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ മദ്യം പൂര്‍ണമായി ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് വന്നേക്കാം. ആരോഗ്യകരമായ കരള്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, മിതമായതോ അമിതമായതോ ആയ മദ്യപാനം കാലക്രമേണ ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന ഈ അവസ്ഥ കാലക്രമേണ മൂര്‍ഛിക്കുന്ന…
Read More »