LIFE

  • അനിയത്തി ദീപ്തിയുടെ സിനിമാമോഹങ്ങൾ തല്ലിക്കെടുത്തിയത് പാർവതി

     നടി പാര്‍വ്വതി ജയറാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഒരുകാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്ന നടി നടന്‍ ജയറാമിനെ വിവാഹം കഴിച്ചതിനു ശേഷം ഒരു വീട്ടമ്മയായി ജീവിതം മാറ്റിയെടുക്കുകയായിരുന്നു. പത്തനംതിട്ട തിരുവല്ലക്കാരിയാണ് പാര്‍വ്വതി. ആലപ്പുഴക്കാരനായ രാമചന്ദ്രക്കുറുപ്പിന്റെയും തിരുവല്ലക്കാരിയായ കണക്ക് അധ്യാപിക പത്മ ഭായിയുടെയും മൂന്നു പെണ്‍മക്കളില്‍ നടുക്കത്തവളായിരുന്നു പാര്‍വ്വതി. ചേച്ചി ജ്യോതി, അനിയത്തി ദീപ്തിയും. ചങ്ങനാശ്ശേരി എന്‍എസ്‌എസ് ഹിന്ദു കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്ബോഴാണ് 16-ാം വയസില്‍ പാര്‍വ്വതി ആദ്യമായി സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം റിലീസായില്ല. തുടര്‍ന്ന് വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അറിയപ്പെട്ടത്. രണ്ടാമത്തെ ചിത്രമായ അമൃതം ഗമയയിലൂടെ പാര്‍വ്വതിയുടെ അനിയത്തി ദീപ്തിയും സിനിമയിലേക്ക് എത്തി. അതിനു ശേഷം പാര്‍വ്വതിയുടെ ആരണ്യകം എന്ന ചിത്രത്തിലും ചേച്ചിയ്ക്കൊപ്പം ദീപ്തി അഭിനയിച്ചു. വെറും 15 വയസായിരുന്നു അന്ന് ദീപ്തിയുടെ പ്രായം. പാര്‍വ്വതിയുടെ അനിയത്തിയായി തന്നെയായിരുന്നു ദീപ്തി അഭിനയിച്ചത്. അതിനു ശേഷം പാര്‍വ്വതിയുടെ കുതിച്ചു കയറ്റമായിരുന്നു. വെറും രണ്ടു വര്‍ഷം തൂവാനത്തുമ്ബികളിലും…

    Read More »
  • നല്ല നാടൻ രുചിയിലൊരു ചക്കക്കുരു മാങ്ങാക്കറി 

    പോഷകങ്ങളുടെ കലവറയാണ് ചക്കക്കുരുവും മാങ്ങയും.രണ്ടിന്റെയും സീസൺ കേരളത്തിൽ കഴിയാൻ തുടങ്ങുകയാണ്.ചക്കക്കുരു മാങ്ങാക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകള്‍ ചക്കക്കുരു – 500 ഗ്രാം മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍ മുളകുപൊടി – 1 ടീസ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ വെള്ളം – 1 1/2 കപ്പ് ഉപ്പ് – ആവശ്യത്തിന് കായം – 1/4 ടീസ്പൂണ്‍ തേങ്ങ ചിരകിയത് – 1 തേങ്ങയുടേത് ചെറിയ ഉള്ളി – 2 എണ്ണം വെളുത്തുള്ളി – 2 അല്ലി മാങ്ങ – 100 ഗ്രാം കറിവേപ്പില താളിക്കാൻ വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ ചെറിയുള്ളി – 4 എണ്ണം വറ്റല്‍ മുളക് – 3 എണ്ണം കറിവേപ്പില തയാറാക്കുന്ന വിധം തൊലി കളഞ്ഞ ചക്കക്കുരു നാലായി മുറിച്ച്‌ നന്നായി കഴുകി വൃത്തിയാക്കി ഒരു മണ്‍ചട്ടിയിലേക്കിട്ട് അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ മല്ലിപ്പൊടിയും…

    Read More »
  • ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടവർക്ക് മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും പകരാൻ നമുക്കും ശ്രമിക്കാം

    വെളിച്ചം അന്നും പതിവുപോലെ അമ്മയ്ക്കുള്ള മണിയോഡറുമായി ആ പോസ്റ്റ്മാൻ എത്തി. ആയിരം രൂപ കൈമാറിയ ശേഷം, പണം അയച്ച മകനുമായി സംസാരിക്കാന്‍ സ്വന്തം ഫോണും നല്‍കി. ഫോണ്‍ ചാര്‍ജ്ജായി അമ്മ നൂറ് രൂപ നല്‍കിയെങ്കിലും അയാള്‍ അത് വാങ്ങിയില്ല. മൊബൈല്‍കട നടത്തുന്ന സുഹൃത്ത് അയാളോട് ചോദിച്ചു: “നിങ്ങളെന്തിനാണ് എല്ലാ മാസവും ഈ അമ്മയ്ക്ക് സ്വന്തം കയ്യില്‍ നിന്നും പണം നല്‍കുന്നത്. മാത്രമല്ല, ആ അമ്മയുടെ മകനെന്ന പേരില്‍ സംസാരിക്കാന്‍ എനിക്കും നൂറ് രൂപ നല്‍കുന്നുണ്ടല്ലോ…? ” അയാള്‍ പറഞ്ഞു: “ആ അമ്മയുടെ മകന്‍ വിദേശത്ത് നിന്ന് സ്ഥിരമായി ആയിരം രൂപ അയക്കുമായിരുന്നു. ഒന്നരവര്‍ഷം മുമ്പ് മകന്‍ മരിച്ചു. ഇത് അമ്മ അറിഞ്ഞിട്ടില്ല. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്റെ അമ്മ മരിച്ചതാണ്. ഇപ്പോള്‍ എനിക്കൊരു അമ്മയായി.” ഇത് കേട്ടപ്പോള്‍ മകനായി അഭിനയിച്ചതിന് വാങ്ങിയ പണമെല്ലാം സുഹൃത്ത് അയാള്‍ക്ക് തിരികെ കൊടുത്തു. അന്യന്റെ ജീവിതത്തിലെ സൂര്യോദയങ്ങള്‍ നിഷേധിക്കാത്തവരാണ് അനുഗ്രഹീതര്‍. അവനനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ പലരേയും നമ്മള്‍…

    Read More »
  • ‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെ ചിരഞ്‍ജീവി! ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി സ്വീകരിക്കും

    തെലുങ്കിൽ യുവ നടൻമാരെയും പിന്നിലാക്കി ചിത്രം വൻ വിജയത്തിലേക്ക് എത്തിച്ച് വിസ്‍മയിപ്പിക്കുകയാണ് ഇപ്പോഴും ചിരഞ്‍ജീവി. ചിരഞ്‍ജീവിയുടെ മാസ്‍മകരികത വിജയങ്ങളെ നിർണയിക്കുന്നു. അതുകൊണ്ടാണ് ചിരഞ്‍ജീവിയുടെ ഓരോ പുതിയ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ‘ഭോലാ ശങ്കർ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കേ ചിരഞ്‍ജീവിയുടെ പ്രതിഫലമാണ് ആരാധകരുടെ ചർച്ചകളിൽ നിറയുന്നത്. ‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെയാണ് താരം എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി താരം സ്വീകരിക്കും. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവി നായകനായ ‘ഭോലാ ശങ്കർ’. മെഹർ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുമ്പോൾ നായികയാകുന്നത് തമന്നയാണ്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിരഞ്‍ജീവിയുടെ ‘ഭോലോ ശങ്കർ’ സിനിമയുടെ ട്രെയിലർ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാർത്താണ്ഡ് കെ വെങ്കടേഷ് ആണ്.…

    Read More »
  • തക്കാളി വേണ്ടേ വേണ്ട ! വറുത്തരച്ച ഉള്ളിത്തീയലിന് എന്തൊരു രുചി !!

    വറുത്തരച്ച ഉള്ളിത്തീയല്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല.വളരെയെളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്.  വറുത്തരച്ച ഉള്ളിത്തീയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ചെറിയ ഉള്ളി – അര കിലോ തേങ്ങാ – ഒന്ന് വറ്റല്‍ മുളക് -12 മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍ വാളൻപുളി – ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ തയ്യാറാക്കുന്ന വിധം ഉള്ളി കനംകുറച്ച്‌ വട്ടത്തില്‍ അരിഞ്ഞ് എണ്ണചേര്‍ക്കാതെ വഴറ്റുക. നന്നായി വഴന്ന് ക‍ഴിയുമ്ബോള്‍ പൊടിച്ച്‌ എടുക്കാൻ പാകത്തിന് നാല് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് വറുക്കുക. അത് വറുത്ത് പൊടിച്ച്‌ മാറ്റിവയ്ക്കുക. അതിന് ശേഷം തേങ്ങയും പത്തു വറ്റല്‍ മുളകും മല്ലിപ്പൊടിയും കൂടെ വറുത്തരക്കാനായി മൂപ്പിച്ചെടുക്കുക. അരയ്ക്കാൻ മാത്രമുള്ള വെള്ളം ചേര്‍ത്ത് കുഴമ്ബ് പരുവത്തില്‍ അരച്ചെടുക്കുക. ആ അരപ്പിലേക്ക് വറുത്തുപൊടിച്ചു വച്ച ഉള്ളി ചേര്‍ക്കണം. അല്‍പ്പം വെള്ളത്തില്‍ പുളി പിഴിഞ്ഞ് അതും ഈ കൂട്ടില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത്…

    Read More »
  • ‘കിംഗ് ഓഫ് കൊത്ത’ റെഡി; ‘കലാപകാരാ’യും റെഡി!

    ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഒരുമിക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിലെ ‘കലാപകാരാ’ ഗാനമെത്തുന്നു ഓണം റിലീസായി ഈ ആഗസ്റ്റില്‍ തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയിലെ ഐറ്റം നമ്പര്‍ ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്നത് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങുമാണ്. ചിത്രത്തിലെ ഗാനം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ നാളെ റിലീസാകും. മലയാളത്തില്‍ കലാപക്കാരാ എന്നാരാഭിക്കുന്ന ഗാനം തെലുഗില്‍ ഹല്ലാ മച്ചാരെ, തമിഴില്‍ കലാട്ടക്കാരന്‍, ഹിന്ദിയില്‍ ജല ജല ഹായ് എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് പ്രേക്ഷകര്‍ക്കുള്ള വിഷ്വല്‍ ട്രീറ്റ് ആണെന്ന കാര്യമുറപ്പാണ്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ…

    Read More »
  • ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

    എല്ലാ വർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാൻ ദീര്‍ഘനാള്‍ വേണ്ടി വന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു.പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്ബോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്.…

    Read More »
  • ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും വഴിപാട്; അറിയാം ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

    അപരിചിതരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് വഴിപാടായുള്ള ഒരമ്പലം. കെട്ടുകഥയല്ലിത്. ഇന്തോനേഷ്യയിലെ സോളോയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്.  സോളോയിൽ നിന്ന് 28 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാനായി ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ് എത്തിച്ചേരുന്നത്. മൗണ്ട് കെമുകസ് അല്ലെങ്കിൽ ഗുനുങ് കെമുകസ് ( സെക്സ് മൗണ്ടൻ ) എന്ന മലയിലാണ് ക്ഷേത്രമുള്ളത്. പുണ്യസ്ഥലത്ത് വിവാഹേതര ലൈംഗികബന്ധം അവർക്ക് ഭാഗ്യം നൽകുമെന്ന് വിശ്വസിക്കുന്നു. ജാവനീസ് രാജാവിന്റെ മകനായ  പംഗേരൻ സമോദ്രോയുടെയും രണ്ടാനമ്മയായ നായി ഒൻട്രോവുലന്റെയും ദേവാലയമാണിത്. രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് ഐതിഹ്യം. ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്പത്തും കൊണ്ടുവരുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.ഈ ദേവാലയത്തിലേക്ക് കടക്കണമെങ്കിൽ 5,000 രൂപ ആണ് പ്രവേശന…

    Read More »
  • വിഷമാണ് വിൽക്കുന്നത്; പായ്ക്കറ്റ് ചിക്കൻ മസാല വാങ്ങുന്നവർ ശ്രദ്ധിക്കുക

    കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ. വിരുന്നുകാർ വരുമ്പോഴും വിശേഷാവസരങ്ങളിലും പുരപ്പറത്തും വേലിപ്പുറത്തും മരമുകളിലും ചേക്കേറുന്ന കോഴിയെപ്പിടിക്കാനുള്ള ഒരു പാച്ചിലുണ്ട് പണ്ട്. ഓടിപ്പാഞ്ഞ് കോഴിയെപ്പിടിച്ചു ശരിയാക്കിക്കഴിഞ്ഞാൽപ്പിന്നെ മസാല അരക്കാനുള്ള തയ്യാറെടുപ്പായി. വേണ്ടതെല്ലാം സംഘടിപ്പിച്ച് വറുക്കേണ്ടത് വറുത്തും അരക്കേണ്ടത് അരച്ചും പൊടിക്കേണ്ടത് പൊടിച്ചും എടുക്കണം. ഇന്ന് ഈ പാടൊന്നുമില്ല. കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ എന്ന് ഭക്ഷ്യ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി  പറയുന്നു.   ചിക്കനൊഴിച്ച് കറിക്കുവേണ്ട എല്ലാം ചിക്കൻ മസാലക്കൂട്ടിൽ കാണാം. അല്പം എണ്ണയുമൊഴിച്ച് വേവിച്ചാൽ ചിക്കൻ കറി റെഡി. സാധാരണ എന്തുപൊടി ചേർത്ത് പാക്കറ്റിൽ ആക്കിയാലും ആളുകൾ വാങ്ങും എന്ന സ്ഥിതിയാണ് ഇന്ന് മസാലക്കൂട്ടുവിപണിയുടേത്. മഞ്ഞൾപ്പൊടി,…

    Read More »
  • “വിവാഹത്തിന് സ്വര്‍ണം ജ്വല്ലറിയില്‍ ഒരു ദിവസത്തേയ്‍ക്ക് വാടകയ്‍ക്കെടുക്കുകയായിരുന്നു”; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് അഖിൽ മാരാറും ഭാര്യയും

    ബിഗ് ബോസ് മലയാളം വിജയി അഖിലും ഭാര്യയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് അഖില്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖില്‍ തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വെളിപ്പെടുത്തിയത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മനസ് തുറന്നത്. അഖിലിന്റെ വാക്കുകള്‍ കരിമണിമാലയിട്ട് കെട്ടിക്കാൻ ഞാൻ പറ‍ഞ്ഞതാണ്. ഇവര്‍ ഞാൻ പറഞ്ഞത് കേട്ടില്ല. സ്വര്‍ണം വാടകയ്‍ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. ഞാൻ അന്ന് പറഞ്ഞപ്പോള്‍ പുഛമായിരുന്നു. 2021ഒക്കെ ആകുമ്പോഴേക്ക് ഞാൻ എന്തെങ്കിലും പറയുന്നത് നാല് പേര് കേള്‍ക്കും എന്നൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ ഒരു വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. സ്‍ത്രീയാണ് ധനം എന്നൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഒരാളെഴുന്നേറ്റ് എന്റെ വിവാഹ ഫോട്ടോ കാണിച്ചു. 75 പവൻ സ്വര്‍ണം വാങ്ങിച്ച് പറയുകയാണ് ഞാനെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. എനിക്ക് ഭാവി ചിന്തയുള്ളതിനാല്‍ ഞാൻ പറഞ്ഞിരുന്നു, കരിമാല മതിയെന്ന്. എന്നാല്‍ എന്റെ മോളെ സ്വര്‍ണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ കയ്യില്‍ എന്തെങ്കിലും…

    Read More »
Back to top button
error: