Newsthen Special
-
ഗാന്ധിഭവനിലെ അഗതികളെ തേടി വീണ്ടും എം.എ യൂസഫലിയുടെ കാരുണ്യസ്പര്‍ശം
കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഗാന്ധിഭവന് അന്‍പത് ലക്ഷം രൂപ സ്‌നേഹസമ്മാനമായി നല്‍കിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൈത്താങ്ങായത്. കോവിഡ് കാലം തുടങ്ങിയത് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗാന്ധിഭവന്‍ നേരിടുന്നത്. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, ചികിത്സ ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വേണമെന്നിരിയ്‌ക്കെ ലഭിച്ചിരുന്ന പല സഹായങ്ങളും കോവിഡ് പ്രതിസന്ധികാലത്ത് നിലച്ചു. ഇത് ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിയ്‌ക്കെയാണ് യൂസഫലിയുടെ സ്‌നേഹസാന്ത്വനം വീണ്ടും ആശ്വാസമായി എത്തിയതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ലഭിച്ചതിന് യൂസഫലിയോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ കാരുണ്യസ്പര്‍ശം ഗാന്ധിഭവന്റെ വാതില്‍ക്കലെത്തി. ആറ് വര്‍ഷം മുന്‍പുള്ള സന്ദര്‍ശനവേളയില്‍ ഗാന്ധിഭവനിലെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും, മക്കളുപേക്ഷിച്ച…
Read More » -
ചാമ്പിക്കോ.. ഭീഷ്മ സ്റ്റൈലിൽ മന്ത്രി വി ശിവൻകുട്ടി
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം സിനിമയിൽ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകൾ വന്നു. ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും. ഭീഷ്മ ശൈലിയിൽ ഫോട്ടോഷൂട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് മന്ത്രി ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. “ട്രെൻഡിനൊപ്പം.. ചാമ്പിക്കോ..’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേരത്തെ സിപിഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്റ്റൈലും വൈറലായിരുന്നു.
Read More » -
വനിതാ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടവരാണോ വനിതകൾ?
“സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” ഇതാണ് 2022 ലെ സ്ത്രീദിന മുദ്രാവാക്യം. ലിംഗ സമത്വം എത്ര കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ…
Read More » -
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് . സച്ചിന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്‌ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്. സച്ചിന്‍ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും സച്ചിന്‍ ദേവ് നേടിയിട്ടുണ്ട്. 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം…
Read More » -
അരുമകളെ ഉപേക്ഷിക്കാനായില്ല,പ്രതിസന്ധികൾ തരണം ചെയ്തു വളർത്തുമൃഗങ്ങളുമായി യുക്രൈനിൽ നിന്ന് എത്തിയത് 4 പേർ
എയർ ഫോഴ്സ് വിമാനങ്ങളിൽ വന്നിറങ്ങിയ കുട്ടികളോടൊപ്പം ഉക്രെയിനിൽ നിന്ന് വന്നിറങ്ങിയത് നാലു വളർത്തു മൃഗങ്ങൾ കൂടി എയർഫോഴ്സ് 2222 ഫ്ലൈറ്റിൽ കെ.എസ്. ആദർശിനൊപ്പം സ്മോക്കി എന്ന സ്കോട്ടിഷ് പൂച്ചക്കുട്ടിയും ശ്വേത ശരവണനൊപ്പം ചിൽട്ടു എന്ന പൂച്ചക്കുട്ടിയും അഞ്ചു ദാസിനൊപ്പം ലോക്കി എന്ന ഗ്രേപേർഷ്യൻ പൂച്ചക്കുട്ടിയും ഇന്ത്യയിലെത്തി. ആരു അൽഡ്രിൻ എന്ന പെൺകുട്ടിയോടൊപ്പം സൈറ അർധു എന്ന സൈബീരിയൻ ഹസ്ക്കും ഇന്ത്യയിലെത്തി. ഇവയെ കൊണ്ടുപോകാനാകില്ലെന്ന് എയർ ഏഷ്യ അറിയിച്ചതോടെ ഇത് പരിഹരിക്കാനും റസിഡന്റ് കമ്മീഷണറുടെ ഇടപെടൽ ഉണ്ടായി. എന്നാൽ കേരള സർക്കാർ ചാർട്ട് ചെയ്ത എയർ ഏഷ്യയുടെ നയമനുസരിച്ച് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനാകുമായിരുന്നില്ല. അതിനാൽ ഈ നാലു കുട്ടികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര തുടരാനായില്ല. സൈറയെ എയർ ഇന്ഡ്യയുടെ കാർഗോ ഫ്ലൈറ്റിൽ അയയ്ക്കാൻ കേരള ഹൗസ് കെ എസ് ഇ ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ ശ്രമിച്ചെങ്കിലും വെറ്റിറിനറി ക്ലിയറൻസ് ഇല്ലാതിരുന്നതിനാൽ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞ് പുറപ്പെട്ട ഫ്ലൈറ്റിൽ മാത്രം 166 പേരും വൈകിട്ട്…
Read More » -
ഒരു അമൽ നീരദ് മാജിക്..
വരത്തൻ, ഇയ്യോബ്, കുള്ളന്റെ ഭാര്യ എന്നിങ്ങനെ വ്യത്യസ്ത കഥകൾ ചെയ്ത അമൽ നീരദ് പ്രേക്ഷക മനസുകളിൽ ജീവിക്കുന്നത് തീർച്ചയായും ബിലാൽ ജോൺ കുരിശിങ്കൽ തന്നെയായിരിക്കും. എന്നാൽ മറ്റൊരു ബിലാലിനെ പ്രതീക്ഷിച്ചിരിക്കുന്നവരോട്, ഇവിടെ ഭീഷമ സ്ഥാനത്ത് നിൽക്കുന്ന മൈക്കിളപ്പൻ ബിലാലിനെക്കാൾ ഒരുപടി മുകളിലാണ്. സിനിമയുടെ തുടക്കം തൊട്ട് ഒടുക്കം വരെ ഒരു ‘അമൽ നീരദ് ബ്രില്ല്യൻസ്’ കാണാം. രണ്ട് തറവാടുകൾ തമ്മിലുള്ള കുടിപ്പകയുടെ കഥ ഇതിനു മുൻപും മലയാള സിനിമ പറഞ്ഞിട്ടുണ്ട്.കണ്ടു ശീലിച്ച ഒരു കഥാപശ്ചാത്തലം തന്നെയാണ് സിനിമയിലേത്.. …അഞ്ഞൂറ്റി , കോച്ചേരി എന്നീ രണ്ട് തറവാട്ടിലെ മനുഷ്യർക്കിടയിലെ കഥ …ഒരു ഗ്യാങ്‌സ്റ്റർ കഥയ്ക്കപ്പുറത്തേക്ക് അസാധ്യ ക്രാഫ്റ്റ് കൊണ്ട് മാറ്റിമറിക്കപ്പെട്ട സിനിമയെന്ന് ഭീഷ്മപർവ്വത്തെ പറയാം.ഒപ്പം മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത വേർഷൻ എന്നും സിനിമ തുടങ്ങി 2 മിനിറ്റ് കഴിഞ്ഞാൽ മൈക്കിൾ എത്തും …പിന്നെ മൊത്തം മൈക്കിളാണ് വെള്ള ഷർട്ടും മുണ്ടും ഉടുത്ത് സ്റ്റെപ്പിറങ്ങി വരുന്ന മൈക്കിലിന്റെ…
Read More » -
‘JE SUIS’ ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക്
മനുഷ്യ മനസ് എന്നും എഴുതിനും സിനിമക്കും വിധേയമായതാണ്. അത്തരമൊരു സൈക്കോളജിക്കൽ ത്രില്ലെർ ഷോർട് ഫിലിം ആണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഹു ദി അൺനോൺ, അവൾ, ലവ് സ്റ്റോറി എന്നീ ഹൃസ്വ ചിത്രങ്ങൾക്കു ശേഷം അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം നിർവഹിക്കുന്ന ‘Je Suis’ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകരയതയാണ് ലഭിക്കുന്നത്. AKVA പ്രൊഡക്ഷനും 5ഡി എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ചിത്രം മാർച്ച് രണ്ടാം വാരത്തോടെ റിലീസ് ആകും. 10 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഖ്യം. ‘Je Suis’ എന്ന ഫ്രഞ്ച് വാക്യത്തിന്റെ അർത്ഥം ‘ഞാൻ ആകുന്നു’ (I am ) എന്നാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നിഗൂഢതകളാണ് സിനിമ ഇരിക്കുന്നത്. അനന്തകൃഷ്‌ണൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് സിദ്ദിഖ് സൈൻ സി. എം ആണ്. പശ്ചാത്തല സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തത് മൃദുൽ ആണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ജെറിൻ സണ്ണി ആണ്.
Read More » -
മഹത്തായ ഇന്ത്യൻ അടുക്കള ഇനി ഹിന്ദിയിലേക്ക്
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ മാറി വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ 2021 ൽ പുറത്ത് വന്ന, ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം അതുവരെ ഉണ്ടായിരുന്ന അടുക്കള സങ്കൽപ്പങ്ങളോടുള്ള കലഹമായിരുന്നു. അടുക്കള സങ്കൽപ്പങ്ങൾ മാത്രമല്ല, കുറച്ചധികം അനാചാരങ്ങളോടും. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരില്ല എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത ചിത്രം ഇപ്പോൾ ബോളിവുഡിൽ റീമേക്കിന് ഒരുങ്ങുകയാണ്. ഹർമൻ ബാവെജ, വിക്കി ബഹ്‌റി എന്നിവരാണ് റീമേക്കിനുള്ള ചിത്രത്തിന്റെ പകർപ്പവകാശം മേടിച്ചിരിക്കുന്നത്. ഒരു വിവാഹിതയായ സ്ത്രീ അവടെ അനുഭവിക്കുന്ന ചില പ്രശ്നങ്ങളും.. സ്വപ്നങ്ങൾ പൂട്ടി വീടിനുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ഒരു പെണ്ണും.. ചില സാമൂഹിക കലാപങ്ങളും ഒക്കെയാണ് സിനിമയുടെ വിഷയം. സിനിമ ഹിന്ദിയിൽ നിർമ്മിക്കുമ്പോൾ സന്യാ മലഹോത്രയാണ് നിമിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.
Read More » -
ഗോഡ് ഫാദർ വീണ്ടും തിയേറ്ററുകളിലേക്ക്…
വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മൂത്തമകന്‍ സണ്ണി യോടാണ് ( ജെയിംസ് കാന്‍) ബന്ധങ്ങളെ നിര്‍വചിക്കുന്ന ശക്തമായ ഡയലോഗ് വീറ്റോ കോര്‍ലിയോണി പറയുന്നത് ‘സക്രൈം ഫിലിമിലെ ക്ലാസിക്കെന്ന ഒറ്റചതുരത്തില്‍ ഒതുക്കാന്‍ കഴിയാത്ത ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ ‘ദ ഗോഡ്ഫാദര്‍ ‘തിയറ്ററുകളെ ത്രസിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണ് ഈ മാർച്ച് 14ന്. ലോക സിനിമകളിൽ തന്നെ വലിയൊരു സ്ഥാനമുള്ള സിനിമയാണ് ‘ഗോഡ് ഫാദർ’ മെർലൻ ബ്രാണ്ടോ നായകണയെത്തുന്ന ചിത്രം ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തത് 1972 ലാണ്, 1974ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. അതും ലോകമെമ്പാടുമുള്ള തീയേറ്ററ്കളിൽ ആഘോഷമായിരുന്നു. 1990 ൽ ഇറങ്ങിയ മൂന്നാം ഭാഗം നിരാശപ്പെടുത്തി. ‘ആം ഗോയിങ് ടു മേക് ഹിം ആന്‍ ഓഫര്‍ …ഹീ കനോട്ട് റെഫ്യൂസ്’ എന്ന് പതിഞ്ഞ എന്നാല്‍ തുളഞ്ഞു കയറുന്ന ശബ്ദത്തില്‍ മാര്‍ലണ്‍ ബ്രാണ്ടോയുടെ വീറ്റോ കോര്‍ലിയോണി പറയുന്നത് വീണ്ടും കേൾക്കാൻ ലോകം തയാറായി കൊണ്ടിരിക്കുന്നു. വീണ്ടും ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്…
Read More »