Newsthen Special

  • ‘ഡിയര്‍ ഷാഫിക്കാ, ഹാപ്പി ബര്‍ത്ത്‌ഡേ’; ആശംസയുമായി റിനി; സൈബര്‍ ആക്രമണം

    ഷാഫി പറമ്പില്‍ എംപിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയ നടി റിനി ആന്‍ ജോര്‍ജിന് സൈബര്‍ ആക്രമണം. ഹാപ്പി ബെർത്ത് ഡേ ഡിയര്‍ ഷാഫിക്കാ എന്നാണ് റിനി കുറിച്ചത്. ഇതിന് പിന്നാലെ കമന്‍റ് പൂരമാണ് റിനിയുടെ ഫെയ്സ്ബുക്കില്‍ ഒന്നാകെ. ‘എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ… സൂക്ഷിച്ചോ., ഇന്ന്‌ ഷാഫിയുടെ ബെർത്ത് ഡേ ആണെന്ന് ഷാഫി അറിഞ്ഞിരുന്നോ?, ഷാഫി സൂക്ഷിച്ചോ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.   സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും വരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തലുമായി മുന്നോട്ടുവന്ന നടിയാണ് റിനി ആന്‍ ജോര്‍ജ്. രാഹുലിന്‍റെ പേര് എടുത്തുപറയാതെയായിരുന്നു റിനിയുടെ പോസ്റ്റ്. രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചും റിനി പരാമര്‍ശിക്കുന്നുണ്ട്. അതിജീവിതകൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരില്‍ കൊല്ലാനാണ് തീരുമാനം എങ്കിൽ മരിക്കാനും മടിയില്ല എന്നതാണ് റിനിയുടെ നിലപാട്.   ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്‍റെ വസ്ത്രധാരത്തെയും ചിരിയെയും പോലും അപഹസിച്ചു. താൻ മോശം സ്ത്രീ…

    Read More »
  • ഇന്ത്യ മികച്ച സ്‌കോറിലേക്ക്; വെടിക്കെട്ട് പ്രകടനത്തിലൂടെ സഞ്ജു; തകര്‍പ്പന്‍ അടിയുമായി ഇഷാന്‍; സ്‌കോര്‍ 150 കടന്നു മുന്നോട്ട്

    ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 168നു നാലു വിക്കറ്റ് എന്ന നിലയിലാണ്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസില്‍. പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തില്‍ നിന്ന് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. തകര്‍പ്പനടി തുടര്‍ന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റണ്‍സില്‍ അവസാനിച്ചു. 24 പന്തില്‍ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ പന്തില്‍ ബെന്‍ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 12 റണ്‍സ്…

    Read More »
  • ‘ഒരു ചെക്കില്‍ നില്‍ക്കില്ല, അവളുടെ ജീവനു വിലയുണ്ട്’; അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; ഇന്ത്യക്കാരായ കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം; നിര്‍ണായകമായത് ബോഡി ക്യാമറ ദൃശ്യങ്ങള്‍; ക്ഷമാപണവുമായി അറ്റോര്‍ണി

    സീറ്റില്‍: 2023-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സീറ്റില്‍ നഗരസഭ.. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട (Drug overdose) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോകുന്നതിനിടെ കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമാണ് ജാഹ്നവി കന്ദുലയെ ഇടിച്ചത്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ) മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 74 മൈല്‍ (119 കി.മീ) വേഗതയിലായിരുന്നു വാഹനം. എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ജംഗ്ഷനുകളില്‍ മാത്രമാണ് അദ്ദേഹം സൈറണ്‍ മുഴക്കിയിരുന്നത്. ‘ജാഹ്നവി കന്ദുലയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് കന്ദുലയുടെ കുടുംബത്തിന് ഒരു പരിധിവരെ ആശ്വാസകരമാകുമെന്നു പ്രതീക്ഷിക്കുന്നെന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സീറ്റില്‍ ക്യാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാഹ്നവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ്…

    Read More »
  • ‘ഇതും ഉദ്ധരിക്കാം, നാളേയ്ക്കുള്ള വഴിയായല്ലോ’: മാധ്യമങ്ങള്‍ക്കു രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍; ‘ജല്‍പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല, പൊതുതത്വങ്ങളെ പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു’

    തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തല്‍ പോലും വാര്‍ത്തയാണെന്നും പൊതു തത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ലെന്നും ജല്‍പനങ്ങള്‍ക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ ഭരണം ആശാസ്യമല്ലെന്ന പ്രതികരണത്തിനു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന രചനകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വീണ്ടും കുറിപ്പുമായി എത്തിയത്. ഇടതുപക്ഷത്തുനിന്നാണ് താന്‍ ഇടതിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാം. താന്‍ എത്രയോകുറി പറഞ്ഞതിനെ എന്തെല്ലാം വിധത്തിലാണു സോഷ്യല്‍ മീഡിയയിലും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്നതു തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്കു വേദനിച്ചെന്നു കണ്ടു പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും സമൂഹം എഴുത്തുകാര്‍ക്കു നല്‍കുന്ന പ്രധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. പൊതുതത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന…

    Read More »
  • യുദ്ധത്തിന് ഇറങ്ങണമെന്നു ഭയന്ന് വലിയ വിഭാഗം രാജ്യംവിട്ടു; ഫാക്ടറികളിലും കൃഷിസ്ഥലത്തും ആളില്ല; തൊഴിലാളികള്‍ക്കായി ഇന്ത്യയിലേക്ക് തിരിഞ്ഞ് റഷ്യ; ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടങ്ങി

    മോസ്‌കോ/ന്യൂഡല്‍ഹി: ഉക്രെയ്‌നുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന റഷ്യ, തങ്ങളുടെ വ്യവസായ-നിര്‍മ്മാണ മേഖലകളിലെ വിടവ് നികത്താന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ തേടുന്നു. ലക്ഷക്കണക്കിന് ആളുകള്‍ യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ടതും വലിയൊരു വിഭാഗം രാജ്യം വിട്ടുപോയതും റഷ്യന്‍ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് കുറവിലാണെങ്കിലും, ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. നേരത്തെ മധ്യേഷ്യന്‍ രാജ്യങ്ങളായ ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് റഷ്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യത്തകര്‍ച്ചയും സുരക്ഷാ പ്രശ്‌നങ്ങളും കാരണം അവര്‍ റഷ്യയിലേക്ക് വരുന്നത് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും നിര്‍മ്മാണം, ടെക്‌സ്‌റ്റൈല്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ സേവനം റഷ്യ തേടുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏജന്‍സികളുമായി റഷ്യന്‍ തൊഴിലുടമകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും, ഇതില്‍ വലിയൊരു വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്.…

    Read More »
  • കപ്പല്‍പടയ്ക്കു പിന്നാലെ ഖത്തറിലെ യുഎസ് താവളത്തില്‍ മിസൈല്‍ വിന്യാസം; മൊബൈല്‍ ലോഞ്ചറുകളിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ മാറ്റി അമേരിക്ക; മറ്റു താവളങ്ങളിലും വിമാനങ്ങളുടെ എണ്ണം കൂട്ടി; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സമാധാന ചര്‍ച്ചകള്‍ പൊളിഞ്ഞാല്‍ യുദ്ധം?

    അല്‍-ഉദൈദ്: ജനുവരി മുതല്‍ ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍-ഉദൈദില്‍ (al-Udeid) യുഎസ് സൈന്യം മിസൈലുകള്‍ ട്രക്ക് ലോഞ്ചറുകളിലേക്ക് മാറ്റിയെന്നു റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. യുദ്ധമുണ്ടായാല്‍ മിസൈലുകള്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു വേഗമെത്തിക്കാനാണു മൊബൈല്‍ ലോഞ്ചറുകളിലേക്കു മാറ്റുന്നത്. നേരത്തേ, അമേരിക്ക കപ്പല്‍പടയെ അയച്ച് നാവിക വിന്യാസവും ശക്തമാക്കിയിരുന്നു. പേട്രിയറ്റ് (Patriot) മിസൈലുകളെ സ്ഥിരമായ വിക്ഷേപണ തറകളില്‍ (Launcher Stations) സൂക്ഷിക്കുന്നതിന് പകരം മൊബൈല്‍ ട്രക്കുകളില്‍ സജ്ജമാക്കിയത് വഴി, ഇറാനില്‍നിന്ന് ആക്രമണം ഉണ്ടായാല്‍ വേഗത്തില്‍ പ്രതിരോധിക്കാനോ തിരിച്ചടിക്കാനോ അമേരിക്കയ്ക്ക് സാധിക്കും. മേഖലയില്‍ സംഘര്‍ഷം എത്രത്തോളം രൂക്ഷമാണെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍, പശ്ചിമേഷ്യയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണ, ആഭ്യന്തര പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തല്‍ എന്നിവയുടെ പേരില്‍ ഇറാനില്‍ ബോംബ് ഇടാന്‍ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം,…

    Read More »
  • സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്; കണ്ണൂരില്‍ കണ്ണുവെച്ച് സുധാകരന്‍, കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും പട്ടികയില്‍; എറണാകുളത്ത് മത്സരിക്കണമെന്ന് അജയ് തറയില്‍; കോണ്‍ഗ്രസ്- മുസ്ലിം ലീഗ് സീറ്റുമാറ്റം അന്തിമഘട്ടത്തില്‍; 20 എംഎല്‍എമാര്‍ക്ക് സീറ്റ്

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മല്‍സരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്‌തെന്നാണു വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്നും നാളെയും കോഴിക്കോട് പര്യടനം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ തൊട്ടില്‍പ്പാലത്താണ് ജാഥയ്ക്ക് ആദ്യ സ്വീകരണം നല്‍കുക. തുടര്‍ന്ന് കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ജാഥയെത്തും. നാളെ തിരുവമ്പാടിയില്‍ നിന്ന് ആരംഭിച്ച് ടൗണില്‍ മുതലക്കുളം മൈതാനത്ത് ജാഥയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കെ. സുധാകരന്‍ രംഗത്തെത്തി. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുസ്ലീംലീഗ് സീറ്റ് വച്ചുമാറ്റം അന്തിമഘട്ടത്തിലേക്ക് കടന്നു. ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് സി.പി. ജോണിനെ മത്സരപ്പിക്കാനുള്ള നീക്കത്തോട് മലപ്പുറത്തെ കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചു.…

    Read More »
  • അഭിഷേക് ശര്‍മ ആശുപത്രിയില്‍; നെറ്റ്‌സില്‍ മണിക്കൂറുകളോളം പ്രാക്ടീസ് ചെയ്ത സഞ്ജു സാംസണ്‍; വീണ്ടും ഓപ്പണിംഗിലേക്ക്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ അഭിഷേക കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. യു.എസ്.എയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. മത്സരത്തിനിറങ്ങിയ താരത്തിന് പിന്നീട് ഗുരുതരമായി. മുംബൈയില്‍ കടുത്ത പനിയുണ്ടാതോടെ ഡ്രിപ്പ്‌സ് നല്‍കി. ടീമിനൊപ്പം ഡല്‍ഹിയിലേക്ക് എത്തിയെങ്കിലും സ്ഥിതി വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം. അഭിഷേകിന്റെ വയറിന് പ്രശ്‌നമുണ്ടെന്നാണ് ടീം ഔദ്യോഗികമായി അറിയിച്ചത്. അഭിഷേക് ശര്‍മയുടെ വയറിന് പ്രശ്‌നങ്ങളുണ്ടെന്നും അതിനിലാണ് പരിശീലനത്തിന് എത്താതിരുന്നതെന്നും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ മത്സരത്തിന് തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യു.എസ്.എയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായ…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റില്ല, കരട് കുറ്റപത്രം ഈ മാസം; കൊടിമര നിര്‍മാണത്തിന് സെലിബ്രിറ്റികള്‍ നല്‍കിയ സ്വര്‍ണത്തിനു കണക്കില്ല; സുരേഷ് ഗോപിയുടെ പേരുമാത്രം പട്ടികയില്‍; കോണ്‍ഗ്രസ് ഭരണസമിതിയും മറുപടിക്കു വിയര്‍ക്കും

    തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് കൂടി നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്‍ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനുട്സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നടന്‍ ജയറാമിനും ഇഡി നോട്ടീസ് അയച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം. കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസു ഇന്ന് പുറത്തിറങ്ങും. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ്…

    Read More »
  • ദീപക് കുമാര്‍ ‘മുഹമ്മദ് ദീപക്’ ആയതോടെ ജിമ്മില്‍ ആളില്ല! 150 പേര്‍ പരിശീലനത്തിന് വന്ന സ്ഥാനത്ത് 15 പേര്‍മാത്രം; ദുരവസ്ഥ വിവരിച്ച് ബജ്‌രംഗ്ദളില്‍നിന്ന് മുസ്ലിം വ്യാപാരിയെ രക്ഷിച്ച യുവാവ്

    ന്യൂഡല്‍ഹി: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നും മുസ്ലിം വ്യാപാരിയെ രക്ഷിക്കും മുന്‍പ് തന്റെ ജിമ്മില്‍ 150 പേര്‍ പരിശീലനത്തിനെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ വെറും 15 പേരേ വരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡിലെ ഹള്‍ക്ക് ജിം ഉടമ ദീപക് കുമാര്‍. ഇതെന്തൊരു അവസ്ഥയെന്നാണു ദീപക്കിന്റെ ചോദ്യം. 70 കാരനായ മുസ്ലിം വ്യാപാരിയെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ തന്റെ പേര് മുഹമ്മദ് ദീപക് എന്ന് മാറ്റി പറഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ യുവാവിന്റെ കുടുംബം. ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനായി മാസം 40,000 രൂപയാണ് വാടക. ഭവനവായ്പയിനത്തില്‍ 16,000 രൂപയും അടയ്ക്കണം, ഇതിനും പുറമേയാണ് വീട്ടുചിലവ്. 70കാരിയായ അമ്മ നടത്തുന്ന ചായക്കട മാത്രമാണ് ദീപക്കിന്റെ നിലവിലെ ജീവിതോപാധി. ജനുവരി 26നാണ് ദീപക്കിന്റെ ജീവിതം തന്ന മാറ്റിമറിച്ച സംഭവം നടക്കുന്നത്. വാക്കില്‍ അഹമ്മദ് എന്ന വ്യാപാരിയുടെ ‘ബാബ സ്‌കൂള്‍ ഡ്രസ്’ എന്ന കട ലക്ഷ്യമിട്ട് ഒരു സംഘം ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെത്തി. കടയുടെ പേരില്‍ നിന്നും…

    Read More »
Back to top button
error: