Newsthen Special
-
ഇന്ത്യ-പാക് മത്സരത്തിന് പുതിയ ഭീഷണി; ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കും; വില്ലനായി ന്യൂനമര്‍ദം; കാലാവസ്ഥാ പ്രവചനത്തില്‍ ശക്തമായ ഇടിമിന്നലും
കൊളംബോ: ബഹിഷ്‌കരണമൊഴിഞ്ഞതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കൊളംബോയിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തെ മഴതടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയില്‍ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. ഞായറാഴ്ച പുലര്‍ച്ചെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും ഖേത്താരാമയില്‍. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ പ്രവചനത്തിലുള്ളത്. മഴ പെയ്യാന്‍ 50-70 ശതമാനം വരെയാണ് സാധ്യത. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇത് ടോസ് വൈകിപ്പിക്കാനോ മത്സരം വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത്.…
Read More » -
എം.ടി. രമേശും പദ്മജ വേണുഗോപാലുമല്ല; താമര ചിഹ്നത്തില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തും; മണ്ഡലത്തിലേക്ക് താമസം മാറി; നീക്കം ആരംഭിച്ചത് മൂന്നുവര്‍ഷം മുമ്പ്; കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ചുമതല നല്‍കി
തൃശൂര്‍: എം.ടി. രമേശിനെയും പദ്മജ വേണുഗോപാലിനെയും വെട്ടി തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. 2021ല്‍ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു മന്ത്രി ആര്‍. ബിന്ദുവിനോടു പരാജയപ്പെട്ടതിനു പിന്നാലെ തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ താമസവും തൃശൂരിലേക്കു മാറ്റിയതോടെയാണ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തൃശൂരിലേക്കു താമസം മാറിയതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നത്. ആറുമാസം മുന്പുതന്നെ പറവട്ടാനിയില്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഇപ്പോള്‍ അയ്യന്തോളിലേക്കാണ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കില്ലെന്നു പറയാന്‍ കഴിയില്ലെന്നാണ് ഒരു മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തിയത്. 2021ല്‍ തൃശൂര്‍ തേക്കിന്‍കാട്ടിലെ ചടങ്ങില്‍വച്ചാണു ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്. പിന്നാലെ ഇരിങ്ങാലക്കുടയില്‍ മത്സരിച്ചു. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 15 ഡിവിഷനുകളുടെ ചുമതല നല്‍കി. അഞ്ചുവര്‍ഷമായി വിവിധ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ സജീവവുമാണ്. ഇതിനിടെ ഒരു എന്‍ജിനീയറിംഗ് കോളജില്‍ മൂന്നുവര്‍ഷമായി അധ്യാപകനായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ജോലി വിട്ടത്.…
Read More »






