Movie

  • ‘കാതൽ’ തരംഗമാകുന്നു: ‘ഞെട്ടിച്ചു കളഞ്ഞെ’ന്ന് ബേസില്‍ ജോസഫ്

       മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ‘കാതൽ’ ആദ്യദിനം തന്നെ  മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്നു. മനുഷ്യജീവിതത്തിലെ സങ്കീർണ്ണതകൾ, ബന്ധങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ച് സംസാരിക്കുന്ന ചിത്രം ധീരമായൊരു  ശ്രമം എന്നാണ് പുറത്തുവന്ന ആദ്യ പ്രതികരണങ്ങൾ. റിട്ടയേർഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ ജോർജ്ജ് ദേവസ്സിയുടെയും ഭാര്യ ഓമനയുടെയും ജീവിതമാണ് ‘കാതൽ’ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ജോർജ്. എന്നാൽ അതേസമയം ഭാര്യ ഓമന വിവാഹമോചനത്തിന് കോടതിയെ സമീപിക്കുന്നു. ജോർജ് ദേവസ്സിയുടെ ജീവിതത്തിൽ ഒരു ഇരുണ്ട ഭൂതകാലമുണ്ടോ …?  “നിലവിലെ എല്ലാ സമവാക്യങ്ങളും തകർത്തിരിക്കുകയാണ് മമ്മൂട്ടി.  ഇതുപോലൊരു കഥാപാത്രം തിരഞ്ഞെടുക്കുന്നത് തന്നെ ഒരു ബെഞ്ച് മാർക്കാണ്, ഇത്തരമൊരു ചിത്രം നിർമ്മിച്ചു എന്നത് മറ്റൊന്നും. കയ്യടി അർഹിക്കുന്ന പ്രകടനം. മമ്മൂട്ടിയും അദ്ദേഹത്തിന്റെ മമ്മൂട്ടി കമ്പനിയും തീർച്ചയായും ചില വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജ്യോതികയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വേഷം, ഇതുപോലെ സോളിഡായൊരു കഥാപാത്രം ലഭിക്കുക എന്നത് ഏതൊരു നടിയുടെയും…

    Read More »
  • മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്… സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ കഥയുള്ളത്, എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥകളുണ്ട്… മീനാക്ഷി രവീന്ദ്ര​ന്റെ അനുഭവങ്ങൾ…

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകൻ എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കോമഡി ചെയ്യാൻ വഴക്കമുള്ള മീനാക്ഷിക്ക് ഷോകളിലും അത് ഉപകരിച്ചു. മാലിക് എന്ന സിനിമയിൽ ശ്രദ്ധേയ വേഷം മീനാക്ഷിക്ക് ലഭിച്ചു. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയത്തിലേക്ക് വന്നത്. ഇപ്പോഴിതാ, മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ‘നായികാ നായകന്റെ ഓഡീഷന്‍ കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്ക് കരിയറില്‍ ഇനിയെന്ത് എന്നതിന്റെ ഉത്തരം കിട്ടിയത്. എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും ബ്രേക്കെടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇതുവഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു എയര്‍ഹോസ്റ്റസാവുകയെന്നത്. അതെനിക്ക് ഇപ്പോഴും മിസ്സാവുന്നുണ്ട്. മോഡലിംഗ് ചെയ്യുന്നവര്‍ നടക്കുന്നത് പോലെയൊക്കെ നടന്ന് നോക്കാറുണ്ട്. കണ്ണാടിക്ക് മുന്നില്‍ അഭിനയിക്കാറുമുണ്ട്. അതിനിടയിലായിരിക്കും ആരെങ്കിലും കയറിവരുന്നത്. മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്. എന്താണ്…

    Read More »
  • അടിപൊളി കൗണ്ടറുകളുമൊക്കെയായി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്ന അന്നയുടെ യഥാർത്ഥ ജീവിതം അത്ര ചിരി നിറഞ്ഞതല്ല… ഏഴാം വയസ്സിൽ പാനിക്ക് അറ്റാക്ക്, ചെറിയ പ്രായത്തിൽ തന്നെ പണിക്ക് പോയി തുടങ്ങി…

    മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അന്ന ചാക്കോ. സ്റ്റാർ മാജിക്കിലെ ചുരുണ്ട മുടിയുള്ള പെൺകുട്ടി എന്ന് പറഞ്ഞാലാകും ഒരുപക്ഷെ കൂടുതൽ പേർക്ക് അന്നയെ മനസ്സിലാവുക. അവതാരകയായും നടിയായുമൊക്കെ വിവിധ ടെലിവിഷൻ പരിപാടികളിലും ഷോർട്ട് ഫിലിമുകളിലുമൊക്കെ എത്തിയിട്ടുള്ള അന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ഇന്ന് ഷോയിലെ സ്ഥിര സാന്നിധ്യമായ ഒരാളാണ് അന്ന ചാക്കോ. സ്‌ക്രീനിൽ അടിപൊളി കൗണ്ടറുകളുമൊക്കെയായി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ അന്നയ്ക്ക് സാധിക്കാറുണ്ട്. എന്നാൽ അന്നയുടെ യഥാർത്ഥ ജീവിതം അത്ര ചിരി നിറഞ്ഞതല്ല. ജോഷ് ടോക്സിൽ സംസാരിക്കുകയായിരുന്നു നടി. സമാധാനം അറിയാത്ത കുട്ടിക്കാലം ആയിരുന്നു എന്റേത്. അച്ഛൻ ഇങ്ങനെ ആയതുകൊണ്ടും, അമ്മയ്ക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും എന്റെ സ്‌കൂൾ കാലം മോശമായിരുന്നു. ഞാൻ എന്താണ് ചെയ്യുന്നത്, എന്റെ മുഴുവൻ പേരോ ഒന്നും അച്ഛന് ഇപ്പോഴും അറിയില്ല. അതുകൊണ്ടുതന്നെ വീട് നോക്കുന്നത് അമ്മ ആയിരുന്നു. ഞങ്ങളെ വീട്ടിൽ പൂട്ടിയിട്ടിട്ട് ജോലിക്ക് പോയിട്ടുണ്ട് അമ്മ. അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികൾ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞാൻ…

    Read More »
  • കാമുകൻ കൈ ഒഴിഞ്ഞു, നന്ദിനി 44-ാം വയസിലും അവിവാഹിത…! മലയാളികളുടെ പ്രിയനടി, ശിഥിലമായ സ്വന്തം പ്രണയ കഥ തുറന്ന് പറയുന്നു 

        ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയിലെ തഹസീൽദാർ പ്രിയദർശിനിയെ മലയാളികൾക്ക് മറക്കാനാവില്ല. മോഹൻലാലും ശ്രീനിവാസനും തകർത്താടിയ ചിത്രത്തിൽ ഇരുവരെക്കാളും ഒരു ചുവടു മുന്നിലായിരുന്നു നന്ദിനി. കരുമാടി കുട്ടൻ, ലേലം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ വളരെ ഉജ്ജ്വല പ്രകടനമാണ്  ബെംഗളൂരു സ്വദേശിയായ നന്ദിനി കാഴ്ചവെച്ചത്. ബാലചന്ദ്രമേനോന്റെ ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ നന്ദിനി ഇപ്പോൾ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഈ നടിയെ. ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു നന്ദിനി.   തന്റെ വ്യക്തിപരമായ വിശേഷങ്ങളൊന്നും ആരാധകരുമായി താരം പങ്കുവെക്കാറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് സ്വന്തം അനുഭവങ്ങൾ താരം തുറന്നു പറഞ്ഞത്. നന്ദിനിക്ക് പ്രായം ഇപ്പോൾ 44വയസ്.   പക്ഷേ ഇപ്പോഴും അവിവാഹിതയായി ജീവിക്കുകയാണ്. എന്നാല്‍ വിവാഹം കഴിക്കാത്തതെന്ത് എന്ന ചോദ്യത്തിന്   മറുപടി പറഞ്ഞിരിക്കുകയാണ്  ഇപ്പോള്‍ നന്ദിനി. പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിൻവലിച്ചതെന്നായിരുന്നു താരത്തിന്റെ മറുപടി. ‘വിവാഹം, പ്രണയം…

    Read More »
  • ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല; മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് കാവ്യാ മാധവൻ

     മലയാളികളുടെ പ്രിയ നടിയാണ് കാവ്യാമാധവന്‍. നടിയുടെ  അഭിമുഖങ്ങള്‍ പലപ്പോഴും ശ്രദ്ധേയമായി മാറാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. എന്നാൽ മുന്‍ വിവാഹത്തെ കുറിച്ച് ചോദിച്ചതോടെ നടി പൊട്ടിത്തെറിക്കുകയും ചെയ്തു. ‘വിവാഹം എന്ന സങ്കല്‍പ്പത്തോട് എതിര്‍പ്പൊന്നും എനിക്കില്ല.അങ്ങനെയുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോവില്ലല്ലോ.എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി തന്നെ നടത്തുകയും ചെയ്തു.അത് വിജയകരം ആവാത്തത് അവരുടെ തെറ്റല്ലല്ലോ,- കാവ്യാ പറഞ്ഞു. എന്നാൽ ദിലീപ്-മഞ്ജു വാര്യര്‍ വേര്‍പിരിയലിനെ കുറിച്ച്‌  ചോദ്യം  ഉയര്‍ന്നു വന്നതോടെ നടി ക്ഷോഭിക്കുകയും ചെയ്തു. “എല്ലാത്തിനും ഞാന്‍ ആണോ കാരണം, ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ലെന്നും”- കാവ്യ പറഞ്ഞു.

    Read More »
  • കാണാൻ സുന്ദരിയല്ലാത്ത നിമിഷ സജയനെ എങ്ങനെ അഭിനയിപ്പിച്ചെന്ന് ചോദ്യം,  നാവടപ്പിച്ച്  സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കിടിലൻ മറുപടി

         കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സൃഷ്‌ടിച്ച നടിയാണ് നിമിഷ സജയൻ. ചിത്ത, ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയങ്ങളോടെ തമിഴ് സിനിമാ പ്രേക്ഷകർക്ക് നിമിഷ സുപരിചിതയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള  മാധ്യമ പ്രവർത്തകന്റെ മുള്ളു വച്ച  ചോദ്യത്തിന് സംവിധായകൻ കാർത്തിക് സുബ്ബരാജ് നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.   ‘ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സി’ന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിനിടെ ആയിരുന്നു സംഭവം. കാര്‍ത്തിക് സുബ്ബരാജിനോട് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ നിമിഷയെ അപമാനിക്കുന്ന ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നു. ‘എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്ത് നന്നായി അഭിനിപ്പിക്കാന്‍ സാധിച്ചത്’ എന്നായിരുന്നു ചോദ്യം. കൃത്യമായ മറുപടിയായിരുന്നു ചോദ്യത്തിന് കാർത്തിക് സുബ്ബരാജ് നൽകിയത്. ‘എങ്ങനെയാണ് നിങ്ങള്‍ക്ക് അവര്‍ സുന്ദരിയല്ലെന്ന് പറയാന്‍ സാധിക്കുക. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഒരാള്‍ സുന്ദരയില്ലെന്ന് പറയുന്നത് തെറ്റാണ്. അതൊരു തെറ്റായ ചിന്തയാണ്.’ കാര്‍ത്തിക്…

    Read More »
  • ഷൈൻ ടോം ചാക്കോ നായകനാക്കുന്ന ‘നിമ്രോദ്’ഒഫീഷ്യൽ ലോഞ്ചിംഗ് നാളെ ദുബായിൽ

       സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് നാളെ  (വെള്ളി) ദുബായിൽ അരങ്ങേറുന്നു. ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ്. പിറ്റേന്ന് ശനിയാഴ്ച അബുദാബി സോഷ്യൽ സെന്റെറിലും ചടങ്ങുണ്ട്. പൂർണ്ണമായും  ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. നാലു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട് ദിവ്യാപിള്ള, ആത്മീയാ രാജൻ, പാർവ്വതി ബാബു എന്നിവർ നായികാനിരയിലെ പ്രധാനികളാണ്. പ്രശസ്ത സംവിധായകൻ ലാൽ ജോസ് സുപ്രധാനമായ ഒരുകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവനടൻ അമീർ നിയാസ് എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ- കെ.എം. പ്രതീഷ് . ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ ഷഫീർ ഈണം പകർന്നിരിക്കുന്നു. തെലുങ്ക് –…

    Read More »
  • കാര്‍ത്തിയുടെ ‘ജപ്പാന്‍’ വന്‍ പ്രതീക്ഷയോടെ വന്നു… ഒടുവിൽ നിര്‍മ്മാതാക്കളുടെ ചങ്ക് തകർത്തു; 10 ദിവസം കൊണ്ട് നേടിയത്…

    തമിഴ് സിനിമാപ്രേമികളുടെ പ്രിയതാരമാണ് കാര്‍ത്തി. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്ന, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ വന്തിയത്തേവന് തിയറ്ററുകളില്‍ ലഭിച്ച കൈയടി മതി ഈ നടനോട് പ്രേക്ഷകര്‍ക്കുള്ള പ്രിയം മനസിലാക്കാന്‍. കമല്‍ ഹാസന്‍റെ വിക്രത്തില്‍ ഡില്ലി റെഫറന്‍സിനും അത്തരത്തിലുള്ള കൈയടി ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തി സമീപകാല കരിയറില്‍ വലിയ പ്രതീക്ഷയോടെ എത്തിച്ച ചിത്രം ആ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജപ്പാന്‍ ആണ് ആ ചിത്രം. ഇത്തവണത്തെ ദീപാവലി റിലീസ് ആയി നവംബര്‍ 10 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ബാനര്‍ ആയ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യദിനം തന്നെ ചിത്രം പ്രതീക്ഷയ്ക്കൊപ്പം എത്തിയില്ലെന്ന അഭിപ്രായമാണ് ലഭിച്ചത്. ഫലം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷന്‍ താഴേക്ക് പോയി. ഇപ്പോഴിതാ ചിത്രം ആദ്യ 10 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക്…

    Read More »
  • മമ്മൂട്ടിയുടെ ‘കാതല്‍’ നാളെ മുതൽ, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഉടൻ

         മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ നവംബര്‍ 23 ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മാത്യു ദേവസിയും ജ്യോതികയുടെ ഓമനയും തമ്മിലുള്ള ആത്മബന്ധം ആണ് ചിത്രത്തിന്റെ പ്രി-റിലീസ് ടീസറിൽ നിന്നു വ്യക്തമാകുന്നത്. ഇരുവരും ഡിവോഴ്സിന്റെ വക്കില്‍ നില്‍ക്കുന്നവരാണ്. ഇമോഷന് പ്രധാന്യമുള്ളതാകും ‘കാതല്‍’ എന്ന് വ്യക്തമാണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ വരുന്നു രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്.’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി…

    Read More »
  • സല്‍മാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗര്‍ 3 വൻ ഹിറ്റിലേക്ക്; ഇന്ത്യയില്‍ മാത്രം നേടിയത് 231.75 കോടി

    സൽമാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗർ 3 വൻ ഹിറ്റിലേക്ക്. ഇന്ത്യയിൽ മാത്രം നേടിയത് 231.75 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട്. ടൈഗർ 3 റിലീസായിട്ട് ദിവസങ്ങൾക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. വമ്പൻ റെക്കോർഡുകൾ തിരുത്താനാകില്ലെങ്കിലും സൽമാൻ ചിത്രം ബോക്സ് ഓഫീസിൽ ചർച്ചയായിട്ടുണ്ട്. ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് അതിന്റെ മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാൽ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്‍ച ടൈഗർ 3ക്ക് 10.25 കോടി രൂപ മാത്രമാണ് ഇന്ത്യയിൽ നിന്ന് ആകെ നേടാനായത് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്‍ച ടൈഗർ 3 7.25 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടി എന്നത് കണക്കിലെടുക്കുമ്പോൾ ബോക്സ് ഓഫീസിൽ കരകയറാൻ സാധിച്ചു എന്നാണ് മനസിലാക്കാനാകുന്നത്. വെള്ളിയാഴ്‍ച നേടാനായത് 13 കോടിയായിരുന്നു. ശനിയാഴ്‍ച ടൈഗർ 3 നേടിയത്…

    Read More »
Back to top button
error: