LIFEMovie

സല്‍മാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗര്‍ 3 വൻ ഹിറ്റിലേക്ക്; ഇന്ത്യയില്‍ മാത്രം നേടിയത് 231.75 കോടി

ൽമാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗർ 3 വൻ ഹിറ്റിലേക്ക്. ഇന്ത്യയിൽ മാത്രം നേടിയത് 231.75 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട്. ടൈഗർ 3 റിലീസായിട്ട് ദിവസങ്ങൾക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. വമ്പൻ റെക്കോർഡുകൾ തിരുത്താനാകില്ലെങ്കിലും സൽമാൻ ചിത്രം ബോക്സ് ഓഫീസിൽ ചർച്ചയായിട്ടുണ്ട്.

ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് അതിന്റെ മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാൽ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്‍ച ടൈഗർ 3ക്ക് 10.25 കോടി രൂപ മാത്രമാണ് ഇന്ത്യയിൽ നിന്ന് ആകെ നേടാനായത് എന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്‍ച ടൈഗർ 3 7.25 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടി എന്നത് കണക്കിലെടുക്കുമ്പോൾ ബോക്സ് ഓഫീസിൽ കരകയറാൻ സാധിച്ചു എന്നാണ് മനസിലാക്കാനാകുന്നത്. വെള്ളിയാഴ്‍ച നേടാനായത് 13 കോടിയായിരുന്നു. ശനിയാഴ്‍ച ടൈഗർ 3 നേടിയത് 18.25 കോടി രൂപയാണ് എന്നതിനാൽ സാധാരണ വൻ കുതിപ്പ് ഞായറാഴ്‍ച ഉണ്ടാകേണ്ടിയിരുന്നതാണ്. ലോകകപ്പുണ്ടായതിനാൽ ടൈഗർ 3ക്ക് ഉച്ചയ്‍ക്ക് ശേഷം കാഴ്‍ചക്കാരിൽ ഇന്ത്യയിൽ പ്രതീക്ഷകൾക്കപ്പുറം വൻ ഇടിവ് നേരിട്ടിതിനാലാണ് 10.25 കോടി രൂപയിലേക്ക് കളക്ഷൻ താഴ്ന്നത്.

ടൈഗറിന് മികച്ച അഡ്വാൻസ് ബുക്കിംഗായിരുന്നു. സൽമാന്റെ ടൈഗർ 3 ഒരു ദിവസം മുന്നേ യുഎഇയിൽ റിലീസ് ചെയ്‍തിരുന്നു. അതിനാൽ നിരവധി പേർ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങൾ ചോർന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകൾ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സൽമാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യർഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സൽമാന്റെ ചിത്രത്തിന് സ്വീകാര്യത നൽകുന്നു എന്നാണ് വ്യക്തമാകുന്നത്.

Back to top button
error: