MovieNEWS

കാമുകൻ കൈ ഒഴിഞ്ഞു, നന്ദിനി 44-ാം വയസിലും അവിവാഹിത…! മലയാളികളുടെ പ്രിയനടി, ശിഥിലമായ സ്വന്തം പ്രണയ കഥ തുറന്ന് പറയുന്നു 

    ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയിലെ തഹസീൽദാർ പ്രിയദർശിനിയെ മലയാളികൾക്ക് മറക്കാനാവില്ല. മോഹൻലാലും ശ്രീനിവാസനും തകർത്താടിയ ചിത്രത്തിൽ ഇരുവരെക്കാളും ഒരു ചുവടു മുന്നിലായിരുന്നു നന്ദിനി. കരുമാടി കുട്ടൻ, ലേലം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ വളരെ ഉജ്ജ്വല പ്രകടനമാണ്  ബെംഗളൂരു സ്വദേശിയായ നന്ദിനി കാഴ്ചവെച്ചത്.
ബാലചന്ദ്രമേനോന്റെ ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ നന്ദിനി ഇപ്പോൾ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഈ നടിയെ. ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു നന്ദിനി.

  തന്റെ വ്യക്തിപരമായ വിശേഷങ്ങളൊന്നും ആരാധകരുമായി താരം പങ്കുവെക്കാറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് സ്വന്തം അനുഭവങ്ങൾ താരം തുറന്നു പറഞ്ഞത്.

നന്ദിനിക്ക് പ്രായം ഇപ്പോൾ 44വയസ്.   പക്ഷേ ഇപ്പോഴും അവിവാഹിതയായി ജീവിക്കുകയാണ്. എന്നാല്‍ വിവാഹം കഴിക്കാത്തതെന്ത് എന്ന ചോദ്യത്തിന്   മറുപടി പറഞ്ഞിരിക്കുകയാണ്  ഇപ്പോള്‍ നന്ദിനി. പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിൻവലിച്ചതെന്നായിരുന്നു താരത്തിന്റെ മറുപടി.

‘വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങള്‍ വരാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ അതേപ്പറ്റി ചോദിക്കാറില്ല. ഞാൻ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. തനിച്ചുള്ള ജീവിതത്തെയും ഞാൻ കൂളായി തന്നെയാണ് എടുത്തിരിക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ തയ്യാറാണ്. തനിച്ച്‌ ജീവിക്കുന്നതും നല്ല രസമുള്ള കാര്യമാണ്

എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. ആ വേദനയോട് ഞാൻ ഇപ്പോള്‍ യോജിച്ചു തുടങ്ങിയിരിക്കുന്നു. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു.

കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടായിരുന്നു. അക്കാലത്തൊക്കെ വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ നില്‍ക്കുക കുറച്ച്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്. അഭിനയം എന്റെ പാഷനായിരുന്നു. അങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോല്‍ കാമുകന് പ്രായം കൂടി വന്നു.

കാത്തിരിക്കാൻ പിന്നെ പറ്റില്ലെന്ന അവസ്ഥ വന്നു. അതുകൊണ്ടാണ്  പിരിയാം എന്ന തീരുമാനം എടുത്തത്. അല്ലെങ്കില്‍ ഞാൻ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു’
ഇതായിരുന്നു നന്ദിനിയുടെ വാക്കുകള്‍.

Back to top button
error: