MovieNEWS

ഷൈൻ ടോം ചാക്കോ നായകനാക്കുന്ന ‘നിമ്രോദ്’ഒഫീഷ്യൽ ലോഞ്ചിംഗ് നാളെ ദുബായിൽ

   സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് നാളെ  (വെള്ളി) ദുബായിൽ അരങ്ങേറുന്നു.

ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും
സാന്നിദ്ധ്യത്തിലാണ് ചടങ്ങ്. പിറ്റേന്ന് ശനിയാഴ്ച അബുദാബി സോഷ്യൽ സെന്റെറിലും ചടങ്ങുണ്ട്.

Signature-ad

പൂർണ്ണമായും  ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഷൈൻ ടോം ചാക്കോയാണ്.
നാലു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്
ദിവ്യാപിള്ള, ആത്മീയാ രാജൻ, പാർവ്വതി ബാബു എന്നിവർ നായികാനിരയിലെ പ്രധാനികളാണ്.
പ്രശസ്ത സംവിധായകൻ ലാൽ ജോസ് സുപ്രധാനമായ ഒരുകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
യുവനടൻ അമീർ നിയാസ്
എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തിരക്കഥ- കെ.എം. പ്രതീഷ് .
ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ ഷഫീർ ഈണം പകർന്നിരിക്കുന്നു.
തെലുങ്ക് – തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ.വി ജോസഫ്
ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – അയൂബ് ഖാൻ.
പ്രൊജക്റ്റ് ഡിസൈനർ – ലിജു നടേരി.
ഡിസംബർ അവസാനം ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്  ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ. എന്നിവിടങ്ങളിലും ജോർജിയായിലുമായി  പൂർത്തിയാകും.

വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: