Movie
-
മസില് കാണിച്ച് കുതിരയെ തടവി ഭീമന്‍ രഘു; നാണം കൊണ്ട് ചുവന്ന് സണ്ണി ലിയോണി
ബോളിവുഡ് നടി സണ്ണി ലിയോണി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. സണ്ണി ലിയോണിയ്ക്കൊപ്പം ഭീമന്‍ രഘുവാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന സിനിമയിലെ ഏറ്റവും ഹിറ്റായ രംഗമാണ് ടീസറില്‍ പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. ജയനും ഷീലയുമാണ് ശരപഞ്ജരത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജയന്റെ കഥാപാത്രം കുതിരയെ തടവുമ്പോള്‍ ഷീല നോക്കി നില്‍ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇത് അതേ പടി അനുകരിക്കുന്ന ഭീമന്‍ രഘുവിനെയും സണ്ണി ലിയോണിയെയും ടീസറില്‍ കാണാം. എച്ച്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ നിര്‍മ്മിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു,…
Read More » -
മുഹമ്മദ് മുസ്തഫയുടെ പുതിയ സിനിമ നാളെചിത്രീകരണം ആരംഭിക്കും, സുരാജ് വെഞ്ഞാറമൂട് നായകൻ
‘കപ്പേള‘ എന്ന ചത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നാളെ (ബുധൻ) തിരുവനന്തപുരത്ത് തുടങ്ങും. തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി. കനി കുസൃതി. ഹൃദ്യം ഹാറൂൺ, കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസ്സും നടത്തിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നാണ് ഈ പുതു മുഖങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കൾക്ക് മതിയായ അവസരം നൽകാൻ കൂടി ശ്രമിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ. കേരളത്തിലെ പ്രമുഖ ചലച്ചിത നിർമ്മാണ വിതരണ സ്ഥാപനമായ എച്ച്.ആർ പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.…
Read More » -
ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത കാര്യത്തില്‍ വീഴ്ച പറ്റി: ശാന്തി കൃഷ്ണ
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കളെ കേള്‍ക്കാതിരുന്നതില്‍ താൻ ഇന്ന് ഖേദിക്കുന്നുണ്ടെന്ന് ശാന്തി കൃഷ്ണ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. ‘എന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം സ്വന്തമായി എടുക്കാതെ കുടുംബത്തിന് വിട്ടുകൊടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതായിരുന്നേനെ നല്ലൊരു തീരുമാനം. അക്കാര്യത്തില്‍ എനിക്കൊരു റിഗ്രറ്റ് ഉണ്ട്. വിവാഹക്കാര്യത്തില്‍ മാതാപിതാക്കളെ വിഷമിപ്പിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. അതല്ലാതെ മറ്റൊന്നിലും ഒരു റിഗ്രറ്റ് ഇല്ല. എന്റെ സ്വത്ത് എന്ന് പറയുന്നത് എന്റെ മക്കളാണ്. വിവാഹം ശരിയായില്ലെങ്കിലും എനിക്ക് കിട്ടിയ നിധിയാണ് എന്റെ പിള്ളേര്‍,’ ശാന്തി കൃഷ്ണ പറഞ്ഞു. എന്റെ ഉയര്‍ച്ച താഴ്ചകളെല്ലാം കണ്ടു വന്നവരാണ് എന്റെ മക്കള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ പക്വത വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പലതും ചിന്തിക്കാനുള്ള സാഹചര്യങ്ങളിലേക്ക് അവര്‍ ചെന്ന് എത്തിപ്പെട്ടിട്ടുണ്ട്. ഒരു കുട്ടികള്‍ക്കും അങ്ങനെ സംഭവിക്കരുത് എന്നാണ് ഞാൻ കരുതുന്നത്. മാതാപിതാക്കളുടെ ഡിവോഴ്‌സൊക്കെ കുട്ടികളെ ബാധിക്കുന്ന കാര്യങ്ങളാണ്. അമ്മ അതിനെ എങ്ങനെ…
Read More » -
കള്ളമല്ല,നിറഞ്ഞ സദസില്‍ ‘നേര്’; സന്തോഷം പങ്കുവച്ച് മോഹൻലാല്‍
ഫാൻസിന് ആവേശമായി നേരിന്റെ പടയോട്ടം തുടരുന്നു. വിജയത്തിളക്കത്തില്‍ മുന്നേറുകയാണ് മോഹൻലാല്‍ ചിത്രം.ഡിസംബര്‍ 21-ന് തിയേറ്ററിലെത്തിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മോഹൻലാലിന്റെ തിരിച്ചുവരവിനെ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്നിതാ നേരിന്റെ വിജയത്തിളക്കത്തില്‍ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാല്‍. നേര് റണ്ണിഗ് സക്സസ്ഫുളി എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുക്കൊണ്ട് മോഹൻലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബോക്സോഫീസില്‍ ഇതിനോടകം 50 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് നേര്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും നേരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് കൊണ്ട് മോഹൻലാല്‍ തന്നെയാണ് വിജയവാര്‍ത്ത കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
Read More » -
മറ്റേ പെര്‍ഫോമന്‍സിന് ഞാനത്ര പോര, ചേട്ടന്റെ അമ്മേനേയോ പെങ്ങളെയോ വിളിക്ക്: നടി രശ്മി
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് നടി രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്ബരകരളിലൂടെയുമൊക്കെയാണ് രശ്മി താരമായി മാറുന്നത്.ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നേരിട്ടൊരു മോശം അനുഭവം വെളിപ്പെടുത്തുകയാണ് രശ്മി അനില്‍. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. സിനിമയിലെത്തിയപ്പോള്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രശ്മി അനില്‍. തുടക്ക സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എന്നോട് പറഞ്ഞിരുന്നു. ഒരു വലിയ ആര്‍ട്ടിസ്റ്റിന് പറഞ്ഞ് വച്ചിരുന്ന റോളാണ്, രശ്മിയ്ക്ക് വന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ പ്രൊഡ്യൂസറുമായി ചെറിയ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. എനിക്ക് കാര്യം മനസിലായി. ഞാന്‍ പറഞ്ഞു. ചേട്ടാ ഞാന്‍ നന്നായി അഭിനയിക്കുമെന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. അഭിനയിക്കാന്‍ ഞാന്‍ ഓക്കെ. പക്ഷെ മറ്റേ പെര്‍ഫോമന്‍സിന് ഞാന്‍ അത്ര പോരാ. അതിന് ചേട്ടന്റെ അമ്മയെയോ പെങ്ങളേയോ കൊണ്ടു പോയിക്കോളൂ. പുള്ളി ഫോണ്‍ വെച്ച്…
Read More » -
കേരളത്തില്‍ മാത്രമല്ല, മോഹൻലാല്‍ നായകനായ നേരിന് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യത; ചെന്നൈയിൽ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിനെയും മറകടന്നു, നേരിന് മുന്നില്‍ ഇനി ഒരു ചിത്രം
കേരളത്തിൽ മാത്രമല്ല മോഹൻലാൽ നായകനായ ചിത്രം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ ആഗോളതലത്തിൽ ആകെ 50 കോടിയിൽ അധികം നേടിയ നേരിന് തമിഴ്‍നാട്ടിൽ നിന്നാണ് കേരളത്തിനു പുറത്തുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ചെന്നൈയിലെ മായാജാൽ മൾട്ടിപ്ലക്സിൽ മലയാള ചിത്രങ്ങളിൽ മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസം കൊണ്ട് 2023ലെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നന്ന് മായാജാൽ മൾട്ടിപ്ലക്സിലെ കളക്ഷനിൽ 2023ൽ ഒന്നാമത് എത്തിയത് മെയിൽ റിലീസായ 2018 ആണ്. അപ്പോഴാണ് ഡിസംബറിൽ റിലീസായ മോഹൻലാൽ ചിത്രം നേര് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നത് തമിഴ്‍നാട്ടിലെ വമ്പൻ സ്വീകാര്യത തെളിയിക്കുന്നു. എന്തായാലും തമിഴ്‍നാട്ടിൽ നേര് റെക്കോർഡ് കളക്ഷൻ നേടുമെന്നും വ്യക്തമാണ്. മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ചിത്രം കണ്ണൂർ സ്ക്വാഡാണ് ഇടംനേടിയിരിക്കുന്നത് എന്ന് ചെന്നൈ മായാജാൽ മൾട്ടിപ്ലക്സ് അധികൃതർ അറിയിക്കുന്നത്. ദുൽഖർ നായകനായി എത്തിയ അവസാന ചിത്രം കിംഗ് ഓഫ് കൊത്തയാണ് നാലാമത് എത്തിയിരിക്കുന്നത്.…
Read More » -
ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചത്: താര കല്യാൺ
സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരമായ താര കല്യാൺ സോഷ്യല്‍ മീഡിയയിലും സജീവമാണ്.എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്ന താരയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീഡിയോ വൈറലായതോടെ താരയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. ‘ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്.സത്യത്തിൽ ഞാൻ ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്. ഇങ്ങനെ പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്.ഇപ്പോൾ എനിക്കത് ലഭിക്കുന്നു.”താരം പറഞ്ഞു. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ജീവിതം ഓടി തീര്‍ത്തു. ഇപ്പോള്‍ ഒരു ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ്…
Read More » -
പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ? തഗ്ഗ് മറുപടിയുമായി മീര ജാസ്മിന്‍
ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിന്‍. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ആരാധകരെ നേടിയെടുത്ത മീര അഭിയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധ നേടി. അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു മീരയുടെ പ്രകടനങ്ങള്‍. അതിന്റെ തെളിവാണ് നടിയ്ക്ക് കിട്ടിയ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍. നീണ്ട ഇടവേള അവസാനിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. നരേന്‍ നായകനായി എത്തുന്ന ക്വീന്‍ എലിസബത്താണ് മീരയുടേതായി ഏറ്റവും പുതുതായി ഇറങ്ങാന്‍ പോകുന്ന മലയാളചിത്രം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കോംബോ ആയി നരേനും മീരയും എത്തുന്നു, പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ മീര. ”നല്ലതായിരിക്കും വന്നാല്‍. ഇതേ ചോദ്യം പൃഥ്വിയോട് നിങ്ങള്‍ ചോദിക്കൂ” -എന്നായിരുന്നു മീരയുടെ മറുപടി. 2022 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന…
Read More » -
ബോക്സ് ഓഫീസില്‍ നേരിന്റെ തേരോട്ടം തുടരുന്നു; മോഹന്‍ലാല്‍ ചിത്രം കേരളത്തില്‍നിന്ന് ഒരാഴ്ച കൊണ്ട് നേടിയത്
ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ഭാഷാതീതമായി സ്വീകാര്യത നേടിയ കോമ്പിനേഷൻ ആണ് ജീത്തു ജോസഫ്- മോഹൻലാൽ. ആ വലിയ വിജയം പുതിയ ചിത്രങ്ങളുമായി എത്തുമ്പോൾ അവരെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമാണ്. പ്രേക്ഷകർ ദൃശ്യവുമായി നടത്താനിടയുള്ള താരതമ്യമാണ് അത്. അതേതായാലും അവരുടെ പുതിയ ചിത്രം നേര് തിയറ്ററുകളിൽ ആളെ കൂട്ടുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രവർത്തിദിനങ്ങളിലും മികച്ച കളക്ഷനാണ് നേടുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തിൽ നിന്ന് 3.04 കോടി നേടിയിരുന്ന ചിത്രത്തിൻറെ ഏറ്റവും മികച്ച കളക്ഷൻ ക്രിസ്മസ്‍ ദിനത്തിൽ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തിൽ നിന്ന് നേടിയത്. ഇപ്പോഴിതാ ഏഴാം ദിനമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ ഇവിടെനിന്ന് നേടിയിരിക്കുന്നത് 2.90 കോടിയാണ്. ഇതോടെ ചിത്രത്തിൻറെ ഒരാഴ്ചത്തെ കേരള ഗ്രോസും കണക്കാക്കാനാവും. 22.37 കോടിയാണ് കേരളത്തിൽ നിന്ന് ഏഴ് ദിവസം കൊണ്ട് നേര് സ്വന്തമാക്കിയിരിക്കുന്നത്.…
Read More » -
നടൻ ബാല കുമ്പസാരിക്കുന്നു: ‘അവൾ തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. പക്ഷേ ഇപ്പോള്‍ കൂടെയില്ല, എല്ലാം എന്റെ വിധി:’ അമൃത സുരേഷിനു പിന്നാലെ എലിസബത്തും ബാലയെ ഉപേക്ഷിച്ചോ …?
‘കളഭം‘ എന്ന ചിത്രത്തിലൂടെ 2006ലാണ് നടന്‍ ബാല മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ താരം വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം ‘ഷെഫീഖിന്റ സന്തോഷ’മാണ് ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. ‘ഷെഫീഖിന്റെ സന്തോഷം’ ഹിറ്റാകുകയും ചിത്രത്തിലെ ബാലയുടെ കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ഗായിക അമൃത സുരേഷുമായുള്ള വിവാഹം ബന്ധം പിരിഞ്ഞതിന് ശേഷം നടന്‍ ബാല വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്. നടന്‍ ബാല അമൃത സുരേഷുമായുള്ള തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവങ്ങൾ ഈയിടെ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ബാല സിംഗിള്‍ ലൈഫ് നയിക്കുകയായിരുന്നു. അതിനുശേഷം രണ്ട് വര്‍ഷം മുന്‍പാണ് ഡോക്ടര്‍ എലിസബത്തിനെ ബാല ജീവിത പങ്കാളിയായി സ്വീകരിച്ചത്. ഇപ്പോഴിതാ, ഭാര്യ എലിസബത്തിനെ ബാലയ്‌ക്കൊപ്പം ഒരു വീഡിയോയിലും അടുത്തിടെ കാണാത്തതില്‍ ആരാധകര്‍ സംശയങ്ങൾ ഉന്നയിച്ചിരുന്നു. അതില്‍ മൗനം വെടിഞ്ഞ്, മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഗായിക അമൃതാ…
Read More »