Movie

നടൻ ബാല കുമ്പസാരിക്കുന്നു: ‘അവൾ തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. പക്ഷേ ഇപ്പോള്‍ കൂടെയില്ല, എല്ലാം എന്റെ വിധി:’ അമൃത സുരേഷിനു പിന്നാലെ എലിസബത്തും ബാലയെ ഉപേക്ഷിച്ചോ …?

     ‘കളഭം‘ എന്ന ചിത്രത്തിലൂടെ 2006ലാണ് നടന്‍ ബാല മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ താരം വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം ‘ഷെഫീഖിന്റ സന്തോഷ’മാണ് ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. ‘ഷെഫീഖിന്റെ സന്തോഷം’ ഹിറ്റാകുകയും ചിത്രത്തിലെ  ബാലയുടെ കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

ഗായിക അമൃത സുരേഷുമായുള്ള വിവാഹം ബന്ധം പിരിഞ്ഞതിന് ശേഷം  നടന്‍ ബാല വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്.  നടന്‍ ബാല അമൃത സുരേഷുമായുള്ള തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവങ്ങൾ ഈയിടെ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

പിന്നീട് വര്‍ഷങ്ങളോളം ബാല സിംഗിള്‍ ലൈഫ് നയിക്കുകയായിരുന്നു. അതിനുശേഷം രണ്ട് വര്‍ഷം മുന്‍പാണ് ഡോക്ടര്‍ എലിസബത്തിനെ ബാല ജീവിത പങ്കാളിയായി സ്വീകരിച്ചത്. ഇപ്പോഴിതാ, ഭാര്യ എലിസബത്തിനെ ബാലയ്‌ക്കൊപ്പം ഒരു വീഡിയോയിലും അടുത്തിടെ കാണാത്തതില്‍ ആരാധകര്‍ സംശയങ്ങൾ ഉന്നയിച്ചിരുന്നു. അതില്‍ മൗനം വെടിഞ്ഞ്, മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.

ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായതിനെ തുടര്‍ന്നാണ് എലിസബത്തിനെ ജീവിത പങ്കാളിയാക്കിയത്. അടുത്തിടെ നടന്‍ ബാലയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയിലും എലിസബത്ത് ഉണ്ടായിരുന്നില്ല. എലിസബത്ത് ഇപ്പോള്‍ കൂടെയില്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം ആവശ്യപ്പെടുന്നു.
‘ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താന്‍ എലിസബത്തിനെ ഒരു കുറ്റവും പറയില്ല’ എന്നും ബാല വ്യക്തമാക്കി.

Back to top button
error: