LIFEMovie

കേരളത്തില്‍ മാത്രമല്ല, മോഹൻലാല്‍ നായകനായ നേരിന് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യത; ചെന്നൈയിൽ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിനെയും മറകടന്നു, നേരിന് മുന്നില്‍ ഇനി ഒരു ചിത്രം

കേരളത്തിൽ മാത്രമല്ല മോഹൻലാൽ നായകനായ ചിത്രം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ ആഗോളതലത്തിൽ ആകെ 50 കോടിയിൽ അധികം നേടിയ നേരിന് തമിഴ്‍നാട്ടിൽ നിന്നാണ് കേരളത്തിനു പുറത്തുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ചെന്നൈയിലെ മായാജാൽ മൾട്ടിപ്ലക്സിൽ മലയാള ചിത്രങ്ങളിൽ മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസം കൊണ്ട് 2023ലെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മലയാളത്തിൽ നന്ന് മായാജാൽ മൾട്ടിപ്ലക്സിലെ കളക്ഷനിൽ 2023ൽ ഒന്നാമത് എത്തിയത് മെയിൽ റിലീസായ 2018 ആണ്. അപ്പോഴാണ് ഡിസംബറിൽ റിലീസായ മോഹൻലാൽ ചിത്രം നേര് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നത് തമിഴ്‍നാട്ടിലെ വമ്പൻ സ്വീകാര്യത തെളിയിക്കുന്നു. എന്തായാലും തമിഴ്‍നാട്ടിൽ നേര് റെക്കോർഡ് കളക്ഷൻ നേടുമെന്നും വ്യക്തമാണ്. മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ചിത്രം കണ്ണൂർ സ്ക്വാഡാണ് ഇടംനേടിയിരിക്കുന്നത് എന്ന് ചെന്നൈ മായാജാൽ മൾട്ടിപ്ലക്സ് അധികൃതർ അറിയിക്കുന്നത്.

Signature-ad

ദുൽഖർ നായകനായി എത്തിയ അവസാന ചിത്രം കിംഗ് ഓഫ് കൊത്തയാണ് നാലാമത് എത്തിയിരിക്കുന്നത്. തൊട്ടുപിന്നിൽ യുവ നടൻമാരുടെ ഹിറ്റ് ചിത്രം ആർഡിഎക്സാണ്. ഫഹദിന്റെ പാച്ചുവും അത്ഭുത വിളക്കും കളക്ഷനിൽ ആറാം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്. ഇത് വൻ വിജയമാകാത്ത ഒരു ചിത്രമാണ് എന്നതും ശ്രദ്ധയകാർഷിക്കുന്നത്.

തൊട്ടുപിന്നിൽ വോയ്‍സ് ഓഫ് സത്യനാഥനാണ്. കാതലാണ് പിന്നാലെ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം കളക്ഷനിൽ ഒമ്പതാം സ്ഥാനത്ത് ഇടംനേടിയിരിക്കുന്നു. സുരേഷ് ഗോപി നായകനായ ഗരുഡനാണ് കളക്ഷനിൽ പത്താമത് എത്തിയത്. നേര് കേരളത്തിൽ മാത്രം 28 കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.

Back to top button
error: