LIFEMovie

കള്ളമല്ല,നിറഞ്ഞ സദസില്‍ ‘നേര്’; സന്തോഷം പങ്കുവച്ച്‌ മോഹൻലാല്‍

ഫാൻസിന് ആവേശമായി നേരിന്റെ പടയോട്ടം തുടരുന്നു. വിജയത്തിളക്കത്തില്‍ മുന്നേറുകയാണ് മോഹൻലാല്‍ ചിത്രം.ഡിസംബര്‍ 21-ന് തിയേറ്ററിലെത്തിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി സ്വന്തമാക്കിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മോഹൻലാലിന്റെ തിരിച്ചുവരവിനെ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്നിതാ നേരിന്റെ വിജയത്തിളക്കത്തില്‍ സന്തോഷം പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാല്‍. നേര് റണ്ണിഗ് സക്സസ്ഫുളി എന്നാണ്  ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുക്കൊണ്ട് മോഹൻലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Signature-ad

ബോക്സോഫീസില്‍ ഇതിനോടകം 50 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് നേര്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും നേരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച്‌ കൊണ്ട് മോഹൻലാല്‍ തന്നെയാണ് വിജയവാര്‍ത്ത കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

Back to top button
error: