Movie

  • ‘കിംഗ് ഓഫ് കൊത്ത’യെ മലര്‍ത്തിയടിച്ച് മോഹന്‍ലാലി​ന്റെ നേര്, അതും വെറും ആറ് ദിവസംകൊണ്ട്! നേരിന് ഇനി മറികടക്കാനുള്ളത് 4 സിനിമകളെ

      ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാൽ ബോക്സ് ഓഫീസിൽ അതുണ്ടാക്കാറുള്ള കളക്ഷനെക്കുറിച്ച് തിയറ്റർ വ്യവസായത്തിന് ബോധ്യമുള്ളതാണ്. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ഒരു മോഹൻലാൽ ചിത്രം പ്രേക്ഷകസ്വീകാര്യത നേടിയത് ജീത്തു ജോസഫ് ചിത്രം നേരിലൂടെയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര് 21, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചതുപോലെ കളക്ഷനിൽ അത്ഭുതം കാട്ടുകയാണ്. വെറും 6 ദിനങ്ങൾ കൊണ്ടുതന്നെ മലയാളത്തിൽ ഈ വർഷത്തെ റിലീസുകളിൽ ഏറ്റവും മികച്ച അഞ്ച് വിജയങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു ഈ സിനിമ. 2023 ലെ മലയാളം സിനിമകളുടെ കേരളത്തിലെ കളക്ഷനിലാണ് നേര് നിലവിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ അഭിലാഷ് ജോഷി ചിത്രം കിം​ഗ് ഓഫ് കൊത്തയെ മറികടന്നാണ് ഈ നേട്ടം. ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 18.85 കോടിയാണെന്നാണ് പ്രമുഖ ട്രാക്കർമാർ അറിയിക്കുന്നത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച കേരളത്തിൽ നിന്ന് 2.75 കോടി നേടിയ ചിത്രത്തിൻറെ ഏറ്റവും…

    Read More »
  • ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ കങ്കണ റണൗട് നായികയായെത്തിയ ചിത്രം തേജസ് ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

    കങ്കണ റണൗട് നായികയായി ഒടുവിലെത്തിയ ചിത്രമാണ് തേജസ്. വമ്പൻ പരാജയമായിരുന്നു തേജസ്. ബോക്സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു കങ്കണയുടെ ചിത്രത്തിന്റെ വിധിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കങ്കണ റണൗട്ടിന്റെ തേജസ് ഇനി ഒടിടിയില്‍ കാണാം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കങ്കണയുടെ തേജസ് എത്തുക സി5ലായിരിക്കും. തേജസിന്റെ പ്രദര്‍ശനം ജനുവരിന് അഞ്ചിനാണ് തുടങ്ങുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന ‘എമര്‍ജൻസി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്സുവോ ന​ഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജൻസി’യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള ‘എമര്‍ജൻസി’ മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്’. നായികായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്…

    Read More »
  • ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന കുടുംബ ചിത്രം ‘സൂപ്പർ സിന്ദഗി’യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

    കൊച്ചി: 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സൂപ്പർ സിന്ദഗി’യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി ഒരുക്കിയ കളർഫുൾ പോസ്റ്റർ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. വിന്റേഷാണ് ചിത്രത്തിന്റെ സംവിധായകൻ. വിന്റേഷും പ്രജിത്ത് രാജ് ഈകെആർ ഉം ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷങ്ങൾ ഒരുക്കിയത്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തിൽ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നു. എൽദൊ ഐസകാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ലിജോ പോൾ നിർവ്വഹിക്കും. സൂരജ് എസ് കുറുപ്പിന്റെതാണ് സംഗീതം. ‘ലാൽ ജോസ്’ എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പർ സിന്ദഗി’. ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ:…

    Read More »
  • പൃഥ്വിരാജിന് 4 കോടി, നായിക ശ്രുതി ഹാസന്  8 കോടി: പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്;  അമ്പരന്ന് ആരാധകർ

        പൃഥ്വിരാജ്- പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സോഫീസ് കളക്ഷനിലും ഇപ്പോൾ മുൻപന്തിയിൽ എത്തിയിരിക്കുന്നു. 400 കോടിയിൽ അധികം രൂപയാണ് വേൾഡ് വൈഡായി സലാർ നേടിയത്. ഇപ്പോഴിതാ സലാറിലെ പൃഥ്വിരാജിന്റെയും മറ്റ്‌ താരങ്ങളുടെയും പ്രതിഫലം പുറത്തുവിട്ടിരിക്കുകയാണ് ചില മാധ്യമങ്ങൾ. സലാറിന് വേണ്ടി സംവിധായകൻ പ്രശാന്ത് നീൽ വാങ്ങിയത് 100 കോടി രൂപയാണ്. പൃഥ്വിരാജ്-ജഗപതി ബാബു എന്നിവർ 4 കോടി രൂപയും നായികയായ ശ്രുതി ഹാസൻ 8 കോടി രൂപയുമാണ് ചിത്രത്തിന് വേണ്ടി വാങ്ങിയിരിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പ്രശാന്ത് നീലിനോടൊപ്പം തന്നെ 100 കോടി രൂപയാണ് നടൻ പ്രഭാസിന്റെ ചിത്രത്തിലെ പ്രതിഫലം എന്നും ഈ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം, ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന് 4 കോടി മൂല്യം മാത്രമേ ഉള്ളോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ പൃഥ്വിയ്ക്ക് ഇത്ര കുറവ്…

    Read More »
  • കുഞ്ചാക്കോ ബോബന്റെ ‘ഗർർർ…’ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

          പ്രഥ്വിരാജ് നായകനായി അഭിനയിച്ച ‘എസ്ര’ എന്ന ചിത്രത്തിനു ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ‘ഗർർർ….All RiseThe king is here’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ  മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നർമ്മ രൂപത്തിൽ എത്തുന്ന ‘ഗർർർ’ ചിത്രത്തിന്റെ രചന  നിർവ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്. ഷാജി നടേശനും ആര്യയും  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും. കോ- പ്രൊഡക്ഷൻ: സിനിഹോളിക്സ്. കോ-റൈറ്റർ: പ്രവീൺ എസ്. ഛായാഗ്രഹണം: ജയേഷ് നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ.…

    Read More »
  • മോഹൻലാലി​ന്റെ വമ്പൻ തിരിച്ചുവരവ്; ആദ്യ ഞായറാഴ്‍ച നേര് നേടിയത്…

    അടുത്ത കാലത്ത് മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ പരാജയങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ മോഹൻലാല്‍ ഒരു വൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ നേര് റിലീസായതിന്റെ ആദ്യ ഞായറാഴ്‍ച നേടിയതിന്റെ കണക്കുകള്‍ ലഭ്യായിരിക്കുകയാണ്. ഞായറാഴ്‍ച നേര് ആകെ 3.62 കോടി രൂപ കേരളത്തില്‍ നിന്ന് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇതുവരെ നേര് ആകെ 11.91 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട്. തികച്ചും റിയലിസ്റ്റിക്കായിട്ടാണ് നേരിന്റെ കഥ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ എന്ന നിലയിലും മോഹൻലാലിന് ചിത്രം വലിയ ഒരു അവസരം ആയിരിക്കുകയാണ് എന്ന് നേര് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. അധികം ഹൈപ്പില്ലാതെ എത്ത വിജയ ചിത്രമായി മാറുന്നു എന്നിടത്താണ് നേരിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സസ്‍പെൻസ് പ്രതീക്ഷിച്ച് നേര് കാണാൻ വരണ്ട എന്ന് നേരത്തെ ജീത്തു ജോസഫും മോഹൻലാലും അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ ജീത്തു…

    Read More »
  • കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

       മലയാളി പ്രേക്ഷകർക്ക് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച കമലിൻ്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രേസ് ആന്റെണി, സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിലെ നടിമാർ. ഒരു യുവാവിനൊപ്പം അഞ്ചു സുന്ദരിമാർ. ആരെയും ഏതു പ്രായക്കാരേയും ആകർഷിക്കുന്ന ഈ പോസ്റ്റർ ഇതിനകം തന്നെ ഏറെ വൈറലായിരിക്കുന്നു. പല സംശയങ്ങൾക്കും ആശങ്കകൾക്കും ഇടനൽകുന്നതാണ് ഈ പോസ്റ്റർ. നായകനായ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് ഇത്രയധികം സ്ത്രീകളുമായിട്ടുള്ള ബന്ധം എന്താണ്? സർക്കാർ ജീവനക്കാരനായ വിവേകാനന്ദന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ അഞ്ചു സ്തീകൾ കടന്നുവരുന്നതും ഇത് അവന്റെ ജീവിതത്തെ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതുമാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിലൂടെ…

    Read More »
  • എന്താണ് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട്?

    ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രം ‘ഡങ്കി’ ഡിസംബര്‍ 21ന് ആണ് തീയേറ്ററില്‍ എത്തിയത്.നിയമവിരുദ്ധമായി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഡോങ്കി റൂട്ടിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കടക്കാൻ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഈ ഡോങ്കി റൂട്ട് ഏറെ സാഹസം നിറഞ്ഞതാണ്. സിനിമയില്‍ പറയുന്ന ഡോങ്കി റൂട്ടിനെ കുറിച്ച്‌ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളാണ് വിദേശത്തേക്ക് കടക്കാൻ ഡങ്കി റൂട്ട് കൂടുതലായും തിരഞ്ഞെടുക്കുന്നത്. പുഴകള്‍ നീന്തിക്കടന്നും കാടുകള്‍ താണ്ടിയും ജീവൻ പണയം വച്ച്‌ വേണം ഡങ്കി റൂട്ടിലൂടെ യാത്ര ചെയ്യാൻ. ചിലപ്പോള്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരും. ചിലപ്പോള്‍ വഴിയില്‍ തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കഴിയാതെ വീണുപോകുന്നവരും കൂടുതലാണ്.   കഴുതയുടെ പ്രാദേശിക ഉച്ചാരണമായ ‘ഡങ്കി’ ഒരു പഞ്ചാബി ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്, അതിനര്‍ത്ഥം ‘ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര’ എന്നാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും സാഹസികമായ ഇമിഗ്രേഷൻ റൂട്ട് എന്ന്…

    Read More »
  • ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബ​ന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് ആര് ?

    നേരിലൂടെ മലയാളത്തിന്റെ മോഹൻലാൽ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇനി മലൈക്കോട്ടൈ വാലിബനിലാണ് പ്രതീക്ഷ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നതിനാൽ വൻ ഹൈപ്പാണ് ലഭിക്കുന്നതും. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് സംബന്ധിച്ചാണ് പുതിയ അപ്‍ഡേറ്റ്. മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാർ ആണെന്നുമാണ് ശ്രീധർ പിള്ളയുടെ റിപ്പോർട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതിൽ വ്യക്തതയില്ല. മലൈക്കോട്ടെ വാലിബൻ ജനുവരി 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നായകൻ മോഹൻലാലിന് മലൈക്കോട്ടൈ വാലിബൻ സിനിമയിൽ വലിയ പ്രതീക്ഷകളാണ്. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസർ റിലീസ് ചെയ്‍തപ്പോൾ മോഹൻലാൽ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ…

    Read More »
  • സിനിമാ പ്രമോഷനിടെ നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍; ഞങ്ങള്‍ക്കൊക്കെ പുല്ല് വിലയാണോ എന്ന് നടന്‍

    സിനിമാ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാറി നില്‍ക്കുന്നത് പലപ്പോഴും വിവാദങ്ങളില്‍ എത്തിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലും കാണുന്നത്. എന്നാല്‍ നയന്‍താര, അജിത്ത് തുടങ്ങിയ സെലിബ്രിറ്റികള്‍ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് പറയും. യാതൊരു മുന്നറിയിപ്പും തരാതെ, പ്രമോഷനില്‍ നിന്നും മാറി നില്‍ക്കുന്നവരുമുണ്ട്. അത്തരമൊരു പ്രശ്നമാണ് ഇപ്പോള്‍ മലയാളത്തില്‍ ചര്‍ച്ചാവിഷയം. രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ പത്രസമ്മളനം കഴിഞ്ഞ ദിവസം നടന്നിരുന്നു. പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോല്‍, ‘മെയിന്‍ സ്ട്രീം അക്ടേഴ്സ് ആരും വന്നിട്ടില്ല’ എന്ന് നിര്‍മാതാവ് പറഞ്ഞു. അത് ധര്‍മജന് അത്ര രസിച്ചില്ല. ‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം…

    Read More »
Back to top button
error: