മുഹമ്മദ് മുസ്തഫയുടെ പുതിയ സിനിമ നാളെചിത്രീകരണം ആരംഭിക്കും, സുരാജ് വെഞ്ഞാറമൂട് നായകൻ
‘കപ്പേള‘ എന്ന ചത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നാളെ (ബുധൻ) തിരുവനന്തപുരത്ത് തുടങ്ങും.
തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി. കനി കുസൃതി. ഹൃദ്യം ഹാറൂൺ, കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസ്സും നടത്തിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിക്കുന്നത്.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നാണ് ഈ പുതു മുഖങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
ഒരു കൂട്ടം യുവാക്കൾക്ക് മതിയായ അവസരം നൽകാൻ കൂടി ശ്രമിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ.
കേരളത്തിലെ പ്രമുഖ ചലച്ചിത നിർമ്മാണ വിതരണ സ്ഥാപനമായ
എച്ച്.ആർ പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഏറെ ജനചിയ പരമ്പരയായ ‘ഉപ്പും മുളകി’ന്റേയും രചയിതാവ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
സംഗീതം മിഥുൻ മുകുന്ദ്
ഛായാഗ്രഹണം- ഫാസിൽ നാസർ
എഡിറ്റിംഗ്- ചമൻചാക്കോ,
എക്സിക്കുട്ടീവ് പ്രെഡ്യൂസർ- റോണി സഖറിയ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – മനോജ്.എൻ, ശീജേഷ് ചിറ്റാഴ.
പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻ കോട്.
തിരുവനന്തപുരത്തിനു പുറമേ
മധുര, തെങ്കാശി, ബാംഗ്ളൂർ എന്നിവിടങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.