LIFEMovie

മറ്റേ പെര്‍ഫോമന്‍സിന് ഞാനത്ര പോര, ചേട്ടന്റെ അമ്മേനേയോ പെങ്ങളെയോ വിളിക്ക്: നടി രശ്മി

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് നടി രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്ബരകരളിലൂടെയുമൊക്കെയാണ് രശ്മി താരമായി മാറുന്നത്.ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം.

ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നേരിട്ടൊരു മോശം അനുഭവം വെളിപ്പെടുത്തുകയാണ് രശ്മി അനില്‍. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. സിനിമയിലെത്തിയപ്പോള്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രശ്മി അനില്‍.

തുടക്ക സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എന്നോട് പറഞ്ഞിരുന്നു. ഒരു വലിയ ആര്‍ട്ടിസ്റ്റിന് പറഞ്ഞ് വച്ചിരുന്ന റോളാണ്, രശ്മിയ്ക്ക് വന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ പ്രൊഡ്യൂസറുമായി ചെറിയ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. എനിക്ക് കാര്യം മനസിലായി.

Signature-ad

ഞാന്‍ പറഞ്ഞു. ചേട്ടാ ഞാന്‍ നന്നായി അഭിനയിക്കുമെന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. അഭിനയിക്കാന്‍ ഞാന്‍ ഓക്കെ. പക്ഷെ മറ്റേ പെര്‍ഫോമന്‍സിന് ഞാന്‍ അത്ര പോരാ. അതിന് ചേട്ടന്റെ അമ്മയെയോ പെങ്ങളേയോ  കൊണ്ടു പോയിക്കോളൂ. പുള്ളി ഫോണ്‍ വെച്ച്‌ ഒറ്റ പോക്ക് പോയി. പിന്നെ വിളിച്ചില്ല. ഞാന്‍ അതില്‍ അഭിനയിച്ചതുമില്ല. അയാളെ പിന്നീട് ഈ ഫീല്‍ഡില്‍ കണ്ടിട്ടുമില്ലെന്നും രശ്മി പറയുന്നു.

Back to top button
error: