Life Style
-
ഈ ശീലങ്ങള്‍ മാനസികാരോഗ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും
നാളെ ലോക മാനസികാരോഗ്യദിനം. ലോകമെമ്പാടും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ പലതരത്തിലുള്ള ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്കു കാരണമാകുമെന്നു ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. പല പതിവ് ശീലങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ഗൗരവമായി ശ്രദ്ധിക്കാറില്ല, അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നല്ല മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന്, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. നല്ല ഉറക്കം നല്ല ഉറക്കം ലഭിക്കാത്ത ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കാലക്രമേണ ഉത്കണ്ഠ, സമ്മര്‍ദം, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. നിങ്ങളുടെ ശരീരത്തിനും മനസിനും വിശ്രമം നല്‍കുന്നതിനാല്‍ നല്ല മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് നല്ല…
Read More » -
ഇന്ന് ലോകശ്വാസകോശ ദിനം: എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ലേ ? പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
ഇന്ന് സെപ്തംബര്‍ 25 ലോക ശ്വാസകോശ ദിനം. ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. അതില്‍ പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. പുകയില ഉപയോഗം വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ ഏകദേശം ഏഴ് ദശലക്ഷത്തോളം പേര്‍ പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലവും 1.2 ദശലക്ഷം പേര്‍ നേരിട്ടല്ലാത്ത ഉപയോഗം വഴിയുമാണ് മരിക്കുന്നത്. പുകവലി വര്‍ദ്ധിച്ചതോടെ ശ്വാസകോശ അര്‍ബുദത്തിന്റെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവെന്നും പഠനങ്ങള്‍ പറയുന്നു. ശ്വാസകോശ അര്‍ബുദം വികസിപ്പിക്കുന്നതിന് 94 ശതമാനവും പുകവലി കാരണമാകുന്നു. പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാത്തവരേക്കാള്‍ 24 മുതല്‍ 36 മടങ്ങ് വരെ കൂടുതലാണ്. എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍…
Read More » -
106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം; വോഗിന്റെ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍
വീണ്ടും ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ നടന്‍ തിമോത്തി ഷലമെ (Timothée Chalamet). ബ്രിട്ടീഷ് മാസിക വോഗിന്റെ പ്രിന്റ് എഡിഷന്‍ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍ എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. മാസികയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം ആണ് ഒരു സ്ത്രീ ഇല്ലാതെ വോഗ് കവര്‍ ചിത്രം അടിക്കുന്നത്. ബില്ലി ഐലിഷ്, ലേഡി ഗാഗ, റിഹാന തുടങ്ങിയവര്‍ മുമ്പേ നടന്ന വഴിയില്‍ എത്തിയതില്‍ ഷലമെക്ക് പെരുത്ത് സന്തോഷം. ഇതൊരു ബഹുമതി എന്നാണ് യുവതാരം പറഞ്ഞത്. വോഗിന്റെ അച്ചടിച്ച പതിപ്പിലാണ് ഇതാദ്യമായി പുരുഷതാരം കവര്‍ ചിത്രമാകുന്നത്. ബ്രിട്ടീഷ് പോപ് ഗ്രൂപ്പായ വണ്‍ ഡയറക്ഷനിലെ സയേന്‍ മാലിക് 2018-ലെ ഡിജിറ്റല്‍ പതിപ്പിലും ഹാരി സ്റ്റേയ്ല്‍സ് 2020-ല്‍ യുഎസ് വോഗിലും കവര്‍ചിത്രം ആയിട്ടുണ്ട്. ലിംഗപരമായ വസ്ത്രധാരണം എന്ന സങ്കല്‍പം പല തവണ തിരുത്തിയ ഷലമെ നെക്ലെസ് ഇട്ടിട്ടാണ് ഒക്ടോബര്‍ ലക്കം മാസികയുടെ മുഖചിത്രമായിരിക്കുന്നത്. അഭിനയ ജീവിതത്തില്‍ ചെറുപ്രായത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ, പൗരുഷ സങ്കല്‍പത്തിന്റെ പഴഞ്ചന്‍ നിര്‍വചനങ്ങള്‍…
Read More » -
പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ ? എങ്ങനെ തിരിച്ചറിയാം
വൈവാഹിക ബന്ധമായാലും പ്രണയബന്ധമായാലും എല്ലാം പങ്കാളിയുമായുള്ള ധാരണ വളരെ പ്രധാനമാണ്. മാനസികമായ പിന്തുണയില്ലെങ്കിൽ ബന്ധം തുടരാനോ, ബന്ധത്തിൽ സന്തോഷിക്കാനോ ഒന്നും സാധിക്കണമെന്നില്ല. മാനസിക പിന്തുണ ലഭിക്കണമെങ്കിൽ തീര്‍ച്ചയായും വൈകാരികമായ അടുപ്പം വേണം. എന്നാൽ പലപ്പോഴും ഒരു ബന്ധത്തിൽ തുടരുമ്പോള്‍ പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാനും അത്ര പെട്ടെന്ന് സാധിക്കണമെന്നില്ല. എങ്ങനെയാണ് ഇത് തിരിച്ചറിയാനാവുക? ബന്ധത്തിന്‍റെ സ്വഭാവം, പങ്കാളിയുടെ പെരുമാറ്റം എന്നിവയിലൂടെയെല്ലാം ഇത് തിരിച്ചറിയാൻ സാധിക്കും. അത്തരത്തിൽ പങ്കാളിക്ക് നിങ്ങളുമായി വൈകാരികമായ അടുപ്പമില്ലെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. സമര്‍പ്പണമില്ലായ്മയാണ് ഇതിന്‍റെ ഒരു സൂചന. പ്രണയബന്ധത്തിലാണെങ്കില്‍ അത് വിവാഹത്തിലേക്ക് എത്തിക്കാനോ, പ്രണയം തന്നെ അടുത്തൊരു ഘട്ടത്തിലേക്ക് എത്തിക്കാനോ ഒന്നും ശ്രമിക്കാതെ വരാം. ദാമ്പത്യത്തിലാണെങ്കില്‍ നിങ്ങളോട് ആത്മാര്‍ത്ഥതയില്ലാത്തതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് ഇഷ്ടമുള്ളയിടങ്ങളില്‍ കൂടി പോവുക, ആളുകളുമായി ബന്ധപ്പെടുമ്പോള്‍ അവിടെ നിങ്ങളെ അംഗീകരിക്കുകയൊന്നും ചെയ്യുന്നില്ലെങ്കിലും അത് ശ്രദ്ധിക്കുക. നല്ലൊരു ബന്ധത്തിന്‍റെ സൂചനയല്ല ഇവ. വൈകാരികമായി നിങ്ങളോട് അടുപ്പമില്ലാത്തയാളാണെങ്കില്‍ ആ…
Read More » -
ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ആപ്പിള്‍; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുവര്‍ണാവസരം
മുംബൈ: ഇന്ത്യയിലെ വാര്‍ഷിക ബാക്ക് ടു സ്‌കൂള്‍ വില്‍പ്പനയില്‍ സജീവമായി ആപ്പിള്‍. ഓണ്‍ലന്‍ ആപ്പിള്‍ സ്റ്റോറില്‍ തത്സമയമായാണ് വില്‍പ്പന. ഐപാഡ്, മാക് എന്നീ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്. ഈ സമയത്തെ വില്‍പ്പനയ്‌ക്കൊപ്പം ഒരു ജോഡി എയര്‍പോഡുകളും ആപ്പിള്‍ മ്യൂസിക്കിന്റെ ആറു മാസത്തെ സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ കെയര്‍ പ്ലസിലൂടെ 20 ശതമാനം കിഴിവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ആപ്പിള്‍ ബാക്ക് ടു സ്‌കൂള്‍ സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കും. ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡ്‌സ് ജനറേഷന്‍ 2-നെ എയര്‍പോഡ്‌സ് ജനറേഷന്‍ 3-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. 6,400യാണ് നിരക്ക്, എയര്‍പോഡ്‌സ് പ്രോ 12,200 രൂപയ്ക്ക് . ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ യൂണിഡേ്‌സ് ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കള്‍ക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാന്‍ കഴിയും. 2022 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത ഐപാഡ് എയര്‍ (2022) ഇപ്പോള്‍ പ്രാരംഭ വിലയായ…
Read More » -
വിവാഹമോതിരം ഇടത് കയ്യിലെ നാലാമത്തെ വിരലിൽ അണിയുന്നത് എന്തുകൊണ്ട്?
പങ്കാളിയുമായി ഒരുമിച്ച് ജീവിക്കാമെന്ന് ഉറപ്പിച്ചാൽ പിന്നീട് കയ്യിൽ മോതിരം ഇടുകയെന്നത് ലോകമെമ്പാടുമുള്ള ആചാരമാണ്. വിവാഹ മോതിരം ഏത് കൈയിൽ ഏത് വിരലിൽ ഇടണമെന്നത് വിവാഹം കഴിക്കാത്തവർക്ക് പോലും അറിയുന്ന കാര്യമാണ്. ഇടത് കയ്യിലെ നാലാമത്തെ വിരൽ അഥവാ മോതിര വിരലിലാണ് വിവാഹമോതിരം ധരിക്കുക. എന്ത് കൊണ്ടാണ് ഇങ്ങനെ ഇടത് കയ്യിലെ മോതിര വിരലിൽ തന്നെ വിവാഹമോതിരം ഇടുന്നത്? എന്ത് കൊണ്ടാണ് മറ്റ് വിരലുകളിലൊന്നും മോതിരം ഇടാത്തത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിൽ തോന്നിയിട്ടുണ്ടോ? ചർച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിൻെറ ചരിത്രത്തിലാണ് ഈ കഥയുള്ളത്. ഇടത് കയ്യിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ധരിക്കേണ്ടതെന്ന് എഴുതി വെച്ചിട്ടുള്ളത് ബുക്ക് ഓഫ് കോമൺ പ്രെയറിലാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ ചർച്ചിൻെറ പ്രാർഥനാ പുസ്തകങ്ങളുടെ കളക്ഷനാണ് ബുക്ക് ഓഫ് കോമൺ പ്രെയർ. ചർച്ച് ഓഫ് ഇംഗ്ലണ്ട് കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ആംഗ്ലിക്കൻ ചർച്ചിന് പുതിയ ആത്മീയ പുസ്തകങ്ങൾ…
Read More » -
വിവാഹവസ്ത്രം നശിച്ചു പോകാതെ എങ്ങനെ സ്‌പെഷ്യലായി സൂക്ഷിക്കാം ?
ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് വിവാഹം. വളരെ സ്പെഷലായ ആ ദിവസം അണിയുന്ന വസ്ത്രവും വളരെ സ്പെഷലാണ്. ഒരുപാട് ആലോചനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത്. മനോഹര നമിഷങ്ങളുടെ ഓര്‍മയായി ആ വസ്ത്രം സൂക്ഷിച്ചു വയ്ക്കുന്നവർ ധാരാളം. എന്നാൽ ഈ വസ്ത്രം വർഷങ്ങക്കുശേഷം അലമാരയുടെ ഒരു മൂലയിൽ പൊടിപിടിച്ചും പഴകിയും കാണേണ്ടി വന്നാലോ? ഇത്തരം അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ കാലങ്ങളോളം നാശമാവാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ. ∙ വൃത്തിയാക്കി എടുത്തുവയ്ക്കാം വിവാഹത്തിന് ധരിച്ച് വസ്ത്രം വൃത്തിയാക്കാതെ എടുത്തു വയ്ക്കുന്നവരുണ്ട്. അലക്കി വൃത്തിയാക്കിയശേഷം മാത്രം വസ്ത്രം സൂക്ഷിക്കാം. മാത്രമല്ല കൃത്യമായ സമയ ഇടവേളകളിൽ വസ്ത്രമെടുത്ത് വൃത്തിയാക്കണം. ഇല്ലെങ്കിൽ വസ്ത്രത്തിൽ മഞ്ഞ നിറം വരികയോ പൂപ്പൽ പിടിക്കുകയോ ചെയ്യും. ഇടയ്ക്കിടെ പുറത്തെടുത്ത് ഇളം വെയിൽ കൊള്ളിക്കുന്നതും നല്ലതാണ്. ∙ ശ്രദ്ധ വേണം വിവാഹദിനം ആഘോഷത്തിന്റേതാണ്. എങ്കിലും വസ്ത്രത്തിൽ വലിയ രീതിയിൽ അഴുക്കോ കറയോ ആവാതിരിക്കാൻ ശ്രദ്ധ വേണം. മാത്രമല്ല…
Read More » -
നിങ്ങളുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ഷെയുടെ പുതിയ പ്രീ-ഓണ്‍ഡ് കാര്‍ പ്രോഗ്രാം
എന്നെങ്കിലും തങ്ങളുടെ ഗാരേജില്‍ ഒരു പോര്‍ഷെ സ്വന്തമാക്കുക എന്ന സ്വപ്‌നത്തില്‍ ജീവിച്ച നിരവധി പോര്‍ഷെ ആരാധകരുണ്ട്. പക്ഷേ ആഡംബര സൂപ്പര്‍കാറായ പോര്‍ഷെ പുതിയത് വാങ്ങാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതാ അത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇപ്പോള്‍, ആ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ഷെ അതിന്റെ പുതിയ പ്രീ-ഓണ്‍ഡ് കാര്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ പോര്‍ഷെ അപ്രൂവ്ഡ് പ്രോഗ്രാമിന് കീഴില്‍ പ്രീ-ഓണ്‍ഡ് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായി പോര്‍ഷെ ഇന്ത്യ മാറിയതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പോര്‍ഷെ അംഗീകൃത പ്രോഗ്രാമിന് കീഴില്‍ രാജ്യത്ത് പ്രീ-ഓണ്‍ഡ് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായി പോര്‍ഷെ ഇന്ത്യ മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കമ്പനി അതിന്റെ ഉപയോഗിച്ച കാറുകള്‍ക്ക് കുറഞ്ഞത് 12 മാസത്തേക്ക് സമഗ്രമായ വാറന്റി നല്‍കുന്നു. (ഇത് കാറിന്റെ പ്രായത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പോര്‍ഷെ പറയുന്നു). അതോടൊപ്പം 24 മണിക്കൂര്‍ റോഡ്സൈഡ് അസിസ്റ്റന്റിന്റെ പ്രയോജനവും ലഭിക്കുന്നു.…
Read More » -
കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍, ഇവ ഉറപ്പാക്കൂ…
ദില്ലി: കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് താക്കോലുകളും നല്‍കണമെന്ന് കമ്പനികള്‍. കാറിന്റെ ഒറിജിനല്‍ താക്കോലുകള്‍ നല്‍കാതിരുന്നാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം തള്ളിയേക്കുമെന്നാണ് കമ്പനികളുടെ വാദം. കാറ് വാങ്ങുമ്പോള്‍ ലഭിക്കുന്ന രണ്ട് താക്കോലുകളില്‍ ഒന്ന് നഷ്ടപ്പെട്ടാലും ഇന്‍ഷൂറന്‍സ് ക്ലെയിം നല്‍കാന്‍ സാധിക്കില്ലെന്നാണ് കമ്പനികളുടെ വാദം. കാറ് നഷ്ടപ്പെടുമ്പോള്‍ ഒരു താക്കോല്‍ കാറിനകത്ത് കുടുങ്ങിയാലും അത് ഉടമയുടെ അശ്രദ്ധയായി കണക്കാക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ നരസിച്ചേക്കാം. കാറിനകത്ത് താക്കോല്‍ വയ്ക്കുകയും ഡോറുകള്‍ അടയ്ക്കാതിരിക്കുന്നതും ഇതേ തരത്തില്‍ കമ്പനികള്‍ പരിഗണിക്കും. എന്നാല്‍, ഐആര്‍ഡിഎ (ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി) ഇത് നിര്‍ബന്ധമുള്ള ചട്ടമാക്കിയിട്ടില്ല. ഐആര്‍ഡിഎ ഇക്കാര്യത്തില്‍ ചട്ടമുണ്ടാക്കിയില്ലെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിവരം.
Read More » -
വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന വൈപ്പറിനും വേണം പരിഗണന; വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കനത്ത മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാല്‍ വാഹനത്തില്‍ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. വൈപ്പറുകള്‍ ഉയര്‍ത്തി വക്കുക വെയിലത്ത് ദീര്‍ഘ നേരം പാര്‍ക്കു ചെയ്താല്‍ വൈപ്പറുകള്‍ ഉയര്‍ത്തി വയ്ക്കുന്നത് അവയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. ഇടക്കിടെ ബ്ലേഡുകള്‍ മാറിയിടുക സ്വാഭാവിക റബര്‍ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാല്‍ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ താരതമ്യേന കൂടുതല്‍ കാലം പ്രവര്‍ത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോള്‍ വൈപ്പര്‍ ബ്ലേഡുകള്‍ മാറിയിടുക. വൈപ്പറുകള്‍ ഉപയോഗശൂന്യമാകാന്‍ അധിക തവണ ഉപയോഗിക്കണമെന്നില്ല.…
Read More »