Life Style

    • ”എനിക്ക് നല്ല പിള്ള ചമയാന്‍ താത്പര്യമില്ല, അവള്‍ എന്നെ ഇട്ടുപോകുമോ എന്ന ചിന്ത ഉണ്ടായിരുന്നു; ആത്മഹത്യ ചെയ്യാന്‍ തോന്നിയ അവസ്ഥ ഉണ്ടായി”

      മലയാളികള്‍ക്ക് സുപരിചിതമാ താരമാണ് ഷിയാസ് കരിം. സിനിമ ടെലിവിഷന്‍ താരവും, ഫാഷന്‍ മോഡലുമായ ഷിയാസ് കരീം സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാണ്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. പ്രതിസന്ധി ഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്തേകിയത് ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണെന്ന് ഷിയാസ് കരീം. ”സത്യം ഏറെക്കാലം മൂടി വയ്ക്കപ്പെടാന്‍ സാധിക്കില്ല, അത് കാലം എത്ര എടുത്താലും പുറത്തുവരികതന്നെ ചെയ്യും. താന്‍ പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ വിരലില്‍ എണ്ണാവുന്ന കൂട്ടുകാര്‍ മാത്രമാണ് ഒപ്പം നിന്നത്. ആരൊക്കെ നമ്മുടെ ഒപ്പം ഉണ്ടാകും എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ സമയം ആയിരുന്നു കടന്നുപോയതെന്നും ഒരുവര്‍ഷത്തില്‍ അധികമായി ഈ പ്രശ്‌നം ഫേസ് ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഞാന്‍ ദുബായിലാണ്. അന്ന് എന്റെ കൂടെ വാക്ക് കൊണ്ടുപോലും സഹായിച്ചത് ചുരുക്കം ചില ആളുകള്‍ ആണ്. അത് വരെ എനിക്ക് ജീവിതത്തില്‍ വലിയ മോശം അവസ്ഥകള്‍ ഉണ്ടായിട്ടില്ല. പക്ഷേ ഈ പ്രശ്‌നം ഉണ്ടായി നാല് മണിക്കൂര്‍ ഞാന്‍ അത്രയും ഡിപ്രെസ്ഡ് ആയിപോയി.…

      Read More »
    • രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍

      തണുപ്പുകാലം ഇങ്ങത്തെിപ്പോയ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളും വരാറുണ്ട്. പ്രത്യേകിച്ച് പനി, ജലദോഷം, കഫക്കെട്ട് എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നമ്മള്‍ക്ക് വരുന്നത് പതിവാണ്. ഇവ ഇല്ലാതാക്കാനും നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ആയുര്‍വേദ പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. ദഹനം നമ്മളുടെ ദഹനം കൃത്യമായി നടന്നാല്‍ മാത്രമാണ് നമ്മള്‍ കഴിച്ച ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ നമ്മളുടെ ശരീരത്തില്‍ എത്തുകയുള്ളൂ. ആയുര്‍വേദ പ്രകാരം, ദഹനത്തിനെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കാനാണ് പറയുന്നത്. എന്നാല്‍ പലപ്പോഴും ഒട്ടും ആരോഗ്യകരമല്ലാത്ത ആഹാരങ്ങള്‍ കഴിക്കുന്നതും അതുപോലെ തന്നെ തെറ്റായ ഭക്ഷണ കോമ്പിനേഷന്‍സ് എല്ലാം തന്നെ നമ്മളുടെ ദഹനത്തെ ബാധിക്കുന്നു. ഇത് പലവിധത്തിലുള്ള അസുഖങ്ങള്‍ വരുന്നതിനും കാരണമാകുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ല ആഹാരങ്ങള്‍ ആയുര്‍വേദ പ്രകാരം നമ്മള്‍ ആഹാരത്തില്‍ ചേര്‍ക്കേണ്ട കുറച്ച് ഭക്ഷണസാധനങ്ങളുണ്ട്. അതില്‍ തന്നെ നെല്ലിക്ക, ഈന്തപ്പഴം, വെണ്ണ, നെയ്യ്, കശുവണ്ടി, ശര്‍ക്കര, തുളസി, മഞ്ഞള്‍, ഇഞ്ചി എന്നിവ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.…

      Read More »
    • അമ്മയുടെ സിനിമകളില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടത് ‘ചിത്രം’; പക്ഷേ, ഞാനത് കാണില്ല! കാരണം പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

      സിനിമയില്‍ കഥാപാത്രങ്ങളെ അനായാസേന അവതരിപ്പിക്കുമെങ്കിലും അഭിമുഖങ്ങള്‍ തനിക്ക് പേടിയുള്ള കാര്യമാണെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. അഭിനയിക്കുമ്പോള്‍ സ്‌ക്രിപ്റ്റൊക്കെ എഴുതിത്തരുന്നതല്ലേ. പൊതുവെ ഇന്‍ട്രോവേര്‍ട്ടായ ക്യാരക്ടറാണ് എന്റേത്. ക്യാരക്ടറില്‍ കയറിയാല്‍ എല്ലാം കൂളായി ചെയ്യാറുണ്ട് കല്യാണി എന്നായിരുന്നു സംവിധായകനും പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്റ്റേജിലൊന്നും കയറിയിട്ടില്ല. സംസാരിക്കാന്‍ പറഞ്ഞാല്‍ എനിക്ക് വിറയല്‍ വരും. അച്ഛനും അമ്മയുമൊക്കെ എന്റെ പോലെയല്ല. നന്നായി സംസാരിച്ചോളും. അമ്മയ്ക്ക് നല്ലൊരു ചാം ഉണ്ട്. എനിക്കതില്ലെന്നും കല്യാണി പറഞ്ഞിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വീട്ടില്‍ സംസാരിക്കാറൊന്നുമില്ല. കഴിഞ്ഞ വര്‍ഷം എനിക്ക് നല്ലതായിരുന്നു. അഭിനയിച്ച മൂന്ന് ക്യാരക്ടറിനും നല്ല സ്വീകാര്യത കിട്ടി. അതുപോലെയൊരു വര്‍ഷം ഇനിയുണ്ടാവുമോയെന്നറിയില്ല. ഓരോ സിനിമയും ഓരോ എക്സ്പീരിയന്‍സാണ്. മലയാളത്തില്‍ ഞാനത്ര ഫ്ളുവന്റല്ല. ഭാഷ എനിക്കൊരു ബാലികേറാമലയാണ്. എന്നെക്കൊണ്ട് കഴിയാവുന്നതിന്റെ അങ്ങേയറ്റം പരിശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. രാശ്മിക എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ കണ്ടിട്ട് കുറേക്കാലമായി. നവരാത്രി സെലിബ്രേഷനില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. കഴിഞ്ഞ വര്‍ഷം മുതലാണ് ഞാന്‍ കല്യാണിന്റെ…

      Read More »
    • വിഷാദം, ഉത്കണ്ഠ, സ്ട്രെസ്… തുടങ്ങിയവ അകറ്റാനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങൾ…

      ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള വിഷാദത്തെ അകറ്റാനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയവ കഴിക്കുന്നത് മാനസികാരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. രണ്ട്… നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാന്‍’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിന്‍’ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യത്തിനും ഏറെ നല്ലതാണ്. മൂന്ന്… പാല്‍, നെയ്യ് തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. നാല്… ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും…

      Read More »
    • മുതിർന്ന ഒരു വ്യക്തി ദിവസത്തിൽ ഉറങ്ങേണ്ടത് ശരാശരി ഏഴ് മണിക്കൂർ ആണ്; പക്ഷേ അതിലും കുറവായാലോ! പ്രശ്നം തന്നെയാണെന്നാണ് വിദഗ്ധർ

      മുതിർന്ന ഒരു വ്യക്തി ദിവസത്തിൽ ഉറങ്ങേണ്ടത് ശരാശരി ഏഴ് മണിക്കൂർ ആണ്. ഏഴ്- എട്ട് മണിക്കൂർ ആണ് ഉറങ്ങേണ്ട സമയം. ഇത് ഏഴ് ആയാലും മതി. പക്ഷേ അതിലും കുറവായാലോ! അത് അൽപം പ്രശ്നം തന്നെയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് തക്കതായ കാരണങ്ങളുമുണ്ട്. ഈ ഏഴ് മണിക്കൂർ ഉറക്കത്തിലാണ് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നത്. കോശങ്ങൾ അവരുടെ കേടുപാടുകൾ പരിഹരിച്ച് സ്വയം പുനരുജ്ജീവിപ്പിക്കുന്നു, പേശികളും അവയുടെ പ്രയാസങ്ങളെ അതിജീവിച്ച് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു. തലച്ചോർ ആവശ്യത്തിന് വിശ്രമം നേടി ‘റീഫ്രഷ്’ ആകുന്നു. ഇത് ഓർമ്മ- ശ്രദ്ധ – പ്രശ്ന പരിഹാരം എന്നിങ്ങനെയുള്ള, നിത്യജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ട കാര്യങ്ങളിൽ മൂർച്ച വരുത്തുന്നു. ഹോർമോൺ ബാലൻസ് തെറ്റാതെ ശരീരം കൊണ്ടുപോകുന്നതും ഇതിലൂടെ പലവിധ ശാരീരികധർമ്മങ്ങളും ക്രമത്തോടെ പോകുന്നതും ഉറക്കത്തിൻറെ സഹായത്തോടെയാണ്. ഉറക്കം ഏഴ് മണിക്കൂറിൽ താഴെയാകുന്നതോടെ ഇത്രയും കാര്യങ്ങൾ നടക്കാതെ വന്നാൽ തന്നെ നമ്മുടെ ജീവിതം എത്രത്തോളം പ്രയാസഭരിതമായി എന്നതിനെ കുറിച്ച്…

      Read More »
    • ദീപികയുടെ നാല് കാമുകന്‍മാര്‍ ഒരുമിച്ച്! വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

      ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സംഗിന്റെയും വിവാഹം ബോളിവുഡിലെ വലിയ ചര്‍ച്ചയായതായിരുന്നു. ഇവരുടെ പ്രണയം ആരാധകര്‍ ആഘോഷിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദീപിക തനറെ മുന്‍കാല പ്രണയങ്ങളും ഡേറ്റിംഗിനെയും സംബന്ധിച്ച് പരാമര്‍ശം നടത്തിയത് പിന്നീട് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ പ്രണയത്തെ കുറിച്ച് ഒരു കോമഡി പ്രോഗ്രാം സംഘടിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സ്റ്റാന്‍ഡ് അപ് കോമഡിയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. ദീപികയുടെ മുന്‍ കാമുകന്‍മാരെന്ന് പറയപ്പെടുന്ന സിനിമ നടന്‍ രണ്‍ബിര്‍ കപൂര്‍, ക്രിക്കറ്റര്‍ യുവരാജ് സിംഗ്, നടന്‍ നിഹര്‍ പാണ്ഡ്യ നടനും മോഡലുമായ സിദ്ധാര്‍ഥ് മല്യ എന്നിവരെ ചിലര്‍ അനുകരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ദീപിക പദുക്കോണ്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് വീഡിയോയ്ക്ക് കമന്റായി ചിലര്‍ എഴുതിയിരിക്കുന്നത്. നാണക്കേടുണ്ടാക്കുന്ന നടപടിയാണെന്ന് മറ്റൊരാള്‍ എഴുതുന്നു. മീംസ് പ്രശ്‌നമില്ല, എന്നാല്‍ വ്യക്തഹത്യയാണ് ഇത് എന്നും മറ്റൊരു പ്രേക്ഷകന്‍ എഴുതുന്നു. സഹിക്കാനാകാത്തതിലും അപ്പുറമാണ് ദീപികയുടേതായി പ്രചരിക്കുന്ന വീഡിയോ എന്നും ചിലര്‍ എഴുതുന്നു. ദീപിക…

      Read More »
    • എല്ലാം ഒന്നില്‍നിന്ന് തുടങ്ങാന്‍ ഷൈന്‍; ‘ബൈയോള്‍ബിച്ച്’ എന്തെന്നു തലപുകച്ച് മല്ലൂസ്

      കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത് ഷൈന്‍ ടോം ചാക്കോയും ഗേള്‍ഫ്രണ്ട് തനുവും ആണ്. മാധ്യമങ്ങള്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ട് ആളെ പരിചയപെടുത്താമോ എന്ന് അഭ്യര്‍ഥിച്ചുവെങ്കിലും ഷൈന്‍ കക്ഷിയുടെ വിവരങ്ങള്‍ തുറന്നു പറഞ്ഞിരുന്നില്ല. എന്താണ് കുട്ടിയുടെ പേര് എന്ന് ചോദിക്കുമ്പോള്‍ ‘പേരയ്ക്ക’, ഒന്നും പറയാനില്ല എന്നുതുടങ്ങി സ്ഥിരം ശൈലിയില്‍ ഉള്ള മറുപടികള്‍ ആണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഷൈനിന്റെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടിയുടെ വിശേഷങ്ങള്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ആകുന്നത് ഷൈന്റെ മുന്‍കാല ജീവിതവും സുഹൃത്തിന്റെ റെയര്‍ നെയിമുമാണ്. മുന്‍കാല ജീവിതത്തെക്കുറിച്ച് തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് ഷൈന്‍ കുറച്ചുനാള്‍ മുമ്പേയാണ് തുറന്നുപറച്ചില്‍ നടത്തിയത്. താന്‍ വിവാഹിതനായിരുന്നു. ഒരു കുട്ടിയുടെ അച്ഛന്‍ ആണ്. എന്നാല്‍, കുടുംബത്തെ പരിപാലിക്കാന്‍ തനിക്ക് കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കുട്ടി അമ്മയുടെ ഒപ്പം എന്നായിരുന്നു ഷൈന്‍ പ്രതികരിച്ചത്. മാത്രമല്ല പ്രണയിക്കാന്‍ തനിക്ക് സമയം കിട്ടിയില്ല എല്ലാം ഇനി ഒന്നേ എന്ന്…

      Read More »
    • പാലപ്പത്തിന്റെ നിറമാണ്! ആ ഡയലോഗ് എഴുതിയത് നന്ദിനിയെ കണ്ടപ്പോള്‍; രണ്ടു പതിറ്റാണ്ടിനിപ്പുറം അവര്‍ വീണ്ടും കണ്ടു മുട്ടിയപ്പോള്‍

      വാര്‍ത്തകളിലെ താരമാണ് സുരേഷ് ഗോപി. ഒന്നിടവിട്ട് ഒന്നായി സുരേഷ് ഗോപിയെ കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇലക്ഷന്‍ പ്രചരണത്തില്‍ തുടങ്ങി, മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി, ഗരുഡന്‍ മൂവി റിലീസ്, പ്രസ്സ് മീറ്റ് എന്നിങ്ങനെ വാര്‍ത്തകളും വീഡിയോകളുമായി സുരേഷ് ഗോപി നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് സുരേഷ് ഗോപിയുടെ സിനിമാ ജീവിതം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി നടന്റെ പഴയ നായികയെ ഷോയില്‍ കൊണ്ടുവന്നു. ലേലം, സുന്ദര പുരുഷന്‍ എന്നീ ഹിറ്റ് സിനിമകളില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച നന്ദിനിയാണ് അപ്രതീക്ഷിതമായി അഭിമുഖം നടക്കുന്ന വേദിയിലേക്ക് വന്നത്. നന്ദിനി വരുന്ന കാര്യം സുരേഷ് ഗോപിക്ക് അറിയുമായിരുന്നില്ല. പിന്നീല്‍ വന്ന് കണ്ണു പൊത്തിയപ്പോള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു സുരേഷ് ഗോപി. ഞെട്ടിയോ എന്ന് ചോദിച്ചപ്പോള്‍ ‘ഞെട്ടിയതൊന്നുമില്ല, യക്ഷിയൊന്നും അല്ലല്ലോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പണ്ട് ഒരു ടിവി ഷോയില്‍ പാര്‍വ്വതിയെ അഭിമുഖം ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ ജയറാം കയറി വരുന്ന ഒരു സീന്‍ ഉണ്ടല്ലോ, അന്ന് ഞാന്‍…

      Read More »
    • യുവത്വത്തിനും തിളങ്ങുന്ന ചർമ്മത്തിനും പ്രകൃതിദത്ത ടോണർ കൂടിയായ റോസ് വാട്ടർ

      ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ഇന്ന് മിക്ക ആളുകളും മുഖത്ത് പതിവായി പുരട്ടുന്ന ഒന്നാണ് റോസ് വാട്ടർ. ഒരു പ്രകൃതിദത്ത ടോണർ കൂടിയാണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. യുവത്വവും തിളങ്ങുന്നതുമായ ചർമ്മത്തിന് റോസ് വാട്ടർ സഹായകമാണ്. റോസ് വാട്ടർ സ്വാഭാവികമായും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. അതിനാൽ, ഇത് ഉപയോഗിക്കുന്നത് മുഖത്തിന് കാര്യമായ ഗുണം ചെയ്യും. ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് ആരോഗ്യകരവും തിളക്കവും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ റോസ് വാട്ടർ ചർമ്മത്തിന്റെ പിഎച്ച് നില നിലനിർത്താൻ സഹായിക്കുന്നു. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ഏതെങ്കിലും ഉത്പന്നങ്ങൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ, റോസ് വാട്ടർ പുരട്ടുന്നത് ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. ‌റോസ് വാട്ടറിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ,…

      Read More »
    • കല്ല്യാണചെക്കന്‍ ആരാണെന്ന് ഞാന്‍ കൂടി അറിയട്ടെ! വിവാഹ വാര്‍ത്തകള്‍ തള്ളി മൃണാല്‍

      നടി മൃണാല്‍ താക്കൂറിന്റെ വിവാഹത്തെ കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു തെലുങ്ക് നടനുമായി മൃണാലിന്റെ വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മൃണാല്‍. വിവാഹത്തെ കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും നടി തള്ളിക്കളഞ്ഞു. ‘നിങ്ങളുടെ ഹൃദയം തകര്‍ത്തതില്‍ ക്ഷമ ചോദിക്കുന്നു. എന്റെ സ്റ്റൈലിസ്റ്റ്, ഡിസൈനര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ ഒരു മണിക്കൂറായി എന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഏതോ തെലുങ്ക് താരത്തെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് കരുതിയാണ് വിളിക്കുന്നത്. ആരാണ് ആ തെലുങ്ക് താരം എന്ന് എനിക്ക് അറിയേണ്ടതുണ്ട്. അതാദ്യം നിങ്ങള്‍ പറഞ്ഞുതരൂ’- ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച വീഡിയോയില്‍ മൃണാല്‍ പറയുന്നു. ഈ അഭ്യൂഹം കേട്ട് തനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്നും ഇനി വിവാഹത്തിന്റെ വേദിയും ലൊക്കേഷനുമെല്ലാം അയച്ചുതരൂ എന്നും മൃണാല്‍ വീഡിയോയില്‍ പറയുന്നുണ്ട്. അടുത്തിടെ നടന്ന ഒരു പുരസ്‌കാര ചടങ്ങിന് ശേഷമാണ് മൃണാലിന്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. മൃണാലിന് പുരസ്‌കാരം നല്‍കിയശേഷം…

      Read More »
    Back to top button
    error: