എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത്? പ്രൊഡക്ഷന്‍ കണ്ട്രോളര് ഇക്കയുടെ ചോദ്യത്തില്‍ ഞെട്ടിയ മെറീന
ഒരിടവേളയ്ക്കു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദന് വൈറലാണ്’. ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ചിത്രത്തില്‍ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ അണിനിരക്കുന്നു. ഐഷു എന്ന കഥാപാത്രമായി നടി മെറീന മൈക്കിളും എത്തുന്നു. ഈ സിനിമയെക്കുറിച്ച് കമല്‍ പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും തനിക്കെതിരെ പ്രവര്‍ത്തിച്ച് ഈ സിനിമയില്‍നിന്നു മാറ്റി നിര്‍ത്തുമോ എന്ന പേടി ഉണ്ടായിരുന്നുവെന്ന് മെറീന പറയുന്നു. ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സെറ്റിലെത്തിയ പ്രൊഡക്ഷന്‍ കണ്ട്രോളര്, എന്തിനാണ് മെറീനയെ ഒക്കെ നായികയാകുന്നത്? എന്ന് ചോദിച്ച ദുരനുഭവനുമാണ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നടി പങ്കുവച്ചു.
അദ്ദേഹം എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അത് കേട്ടപ്പോള്‍ ആദ്യം ഒരു ഷോക്ക് ആയിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍, ഒരാള്‍ എന്നോട് എങ്ങനെ പെരുമാറണം എന്നത് ഞാന്‍ പ്രതീക്ഷിക്കുന്നതിന്റെ കുഴപ്പമാണല്ലോ എന്നു മനസ്സിലായി. എല്ലാവരും എന്നോട് നന്നായി പെരുമാറണം എന്ന് പ്രതീക്ഷിക്കാതിരുന്നാല്‍ നിരാശപ്പെടേണ്ടി വരില്ല എന്നു മനസ്സിലായി. അങ്ങനെ ചിന്തിച്ചപ്പോള്‍ ഒരു സമാധാനം തോന്നി” -മെറീന പറഞ്ഞു.
വിവാദങ്ങളുടെ തോഴന് നടന് ഷൈന്‍ ടോം ചാക്കോയെക്കുറിച്ചും മെറീന മനസ് തുറന്നു. ”ഷൈന്‍ ടോമിനെക്കുറിച്ച് എല്ലാവര്ക്കും വളരെ തെറ്റായ ധാരണയാണുള്ളത്. ഷൈന്‍ അങ്ങനെ വളരെ ഓവര്‍ ആയി ബഹളം വച്ച് നടക്കുന്ന ആളല്ല. നമ്മുടെ പടത്തിന് വേണ്ടി കൊടുത്ത ഇന്റര്‍വ്യൂവില്‍ തന്നെ ഷൈന്‍ പറയുന്നുണ്ട്. ഞാന്‍ തന്നെ എന്നെ മാറ്റി എടുത്തതാണെന്ന്. എപ്പോഴും ഊര്‍ജസ്വലനായി ഇരിക്കാന്‍ വേണ്ടി പുള്ളി ചെയ്യുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട് എന്നല്ലാതെ വളരെ സീരിയസ് ആയി ഓരോ കാര്യത്തെയും സമീപിക്കുന്ന ആളാണ്. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ യഥാര്‍ഥ ഷൈനിനെ മനസ്സിലാകൂ. നിങ്ങള്‍ കാണുന്ന ഷൈനിനെ അല്ല ഞങ്ങള്‍ കാണുന്നത്. ഇന്റവ്യൂവില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി, വളരെ അച്ചടക്കമുള്ള, ചെയ്യുന്ന ജോലിയോട് കൂറും കൃത്യതയും ഉത്തരവാദിത്തവുമുള്ള ഒരു ആര്‍ട്ടിസ്റ്റ് ആണ്. വളരെ പ്രഫഷണല്‍ ആണ് ഷൈന്‍” -മെറീന വ്യക്തമാക്കി.