LIFELife Style

ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പ; അനന്യയുടെ അന്യായ റാംപ് വാക്ക് വൈറല്‍

പാരീസ്: ഫാഷന്‍ വീക്കില്‍ ചുവടുവെച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെ. രാഹുല്‍ മിശ്ര ഡിസൈന്‍ ചെയ്ത ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പയോട് കൂടിയ മിനി ഡ്രസ്സ് ധരിച്ചായിരുന്നു അനന്യയുടെ റാംപ് വാക്ക്. പാരീസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ നടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോളിവുഡ് താരം കൂടിയാണ് 25-കാരിയായ അനന്യ.

മിനി ഡ്രസ്സിന്റെ താഴ്ഭാഗത്താണ് വലിയ അരിപ്പ പിടിപ്പിച്ചിരിക്കുന്നത്. ഇത് കൈയില്‍ പിടിച്ചായിരുന്നു താരത്തിന്റെ റാംപ് വാക്ക്. ബണ്‍ ഹെയര്‍സ്‌റ്റൈലും ബ്ലാക്ക് ഹൈ ഹീല്‍സും അനന്യയുടെ സ്റ്റൈലിഷ് ലുക്ക് പൂര്‍ണമാക്കുന്നു. ‘സൂപ്പര്‍ ഹീറോസ്’ എന്ന ടൈറ്റിലിലാണ് രാഹുല്‍ മിശ്രയുടെ കളക്ഷന്‍ അവതരിപ്പിച്ചത്. ചിത്രശലഭം, വണ്ട്, തുമ്പി, പാമ്പ് തുടങ്ങിയ ജീവജാലങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ കളക്ഷന്‍ തയ്യാറാക്കിയതെന്നും ജൈവവൈവിദ്ധ്യം സംരക്ഷിക്കുക എന്ന സന്ദേശം നല്‍കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും രാഹുല്‍ മിശ്ര പറയുന്നു.

Signature-ad

പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും അനന്യ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആരാധകരുടെ കമന്റുകള്‍ വന്നു. ഒരു മോഡല്‍ എന്ന നിലയില്‍ അനന്യ കഴിവുള്ള വ്യക്തിയാണെന്നായിരുന്നു ഒരു കമന്റ്. ഉര്‍ഫിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ഫാഷനാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Back to top button
error: