”ഞാന്‍ സൗന്ദര്യം ആസ്വദിക്കും, പത്താം ക്ലാസ് മുതല്‍ പ്രണയം തുടങ്ങി, ബ്രേക്ക്അപ്പ് ആയപ്പോള്‍ കരഞ്ഞിട്ടുമുണ്ട്”
പൊതുവെ വളരെ സയലന്റ് ആയിട്ടുള്ള നടനാണ് വിജയ്. അധികം സംസാരിക്കാത്ത, വളരെ ഷൈ ആയി നില്‍ക്കുന്ന ആളാണെന്ന് കൂടെ ജോലി ചെയ്യുന്നവരും പറയും. സ്വകാര്യമായ കാര്യങ്ങളൊന്നും എവിടെയും തുറന്ന് പറയാറില്ല. എന്നാല്‍ ഒരിക്കല്‍ വിജയ് അതിനെ കുറിച്ച് സംസാരിച്ചിരുന്നു. താനൊരു റൊമാന്റിക് പേഴ്സണ്‍ ആണ് എന്ന് വിജയ് തന്നെ തുറന്ന് പറഞ്ഞ ഒരു വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വൈറലാവുന്നുണ്ട്.
മലയാളത്തിലെ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ കാവലന്‍ എന്ന സിനിമയില്‍ വിജയ് ആയിരുന്നു നായകന്‍. ആ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അതൊരു അഭിമുഖം ആയിരുന്നില്ല, ശിവകാര്‍ത്തികേയന്‍ നടത്തുന്ന ഷോ ആയിരുന്നു. വിജയ്ക്കൊപ്പം നായിക അസിനും ഉണ്ടായിരുന്നു.
വിജയ് ടിവിയിലെ ടെലിവിഷന്‍ ആങ്കറായി കരിയര്‍ ആരംഭിച്ചതാണ് ശിവകാര്‍ത്തികയേന്‍. കോമഡിയിലൂടെ ചോദിക്കാനുള്ളതെല്ലാം ചോദിച്ച് ശിവകാര്‍ത്തിയേന്‍ ഷോ വളരെ എന്റര്‍ടൈന്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. വിജയ് യും അസിനും ശികാര്‍ത്തികേയന്റെ ചോദ്യങ്ങള്‍ എല്ലാം ആസ്വദിക്കുന്നുമുണ്ട്. അതിനിടയിലാണ് പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമെല്ലാം ചോദിക്കുന്നത്.
സര്‍ നിങ്ങളുടെ സ്‌കൂള്‍ കോളേജ് പ്രണയാനുഭവങ്ങളെല്ലാം പറയാമോ എന്നായിരുന്നു ശിവകാര്‍ത്തികേയന്റെ ചോദ്യം. അതൊക്കെ ധാരാളം സംഭവിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പ്രണയമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ സയലന്റായി പോകും. അതൊക്കെ വളരെ അധികം ആസ്വദിക്കുന്ന ആളാണ്. സൗന്ദര്യം ഞാന്‍ ആസ്വദിക്കും. ഒരുപാട് പെണ്‍കുട്ടികളോടൊക്കെ ലവ് അട്രാക്ഷന്‍ തോന്നിയിട്ടുണ്ട്
സ്‌കൂള്‍ കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോഴും പ്രണയത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്തിന് ഇപ്പോഴും എനിക്ക് പ്രണയമുണ്ട്. പ്രണയം പൊട്ടി കരഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നായിരുന്നു വിജയ് യുടെ മറുപടി.