LIFELife Style

1985ൽ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തിൽ പോയത് ഒമ്പതുകോടി രൂപയ്‍ക്ക്!

1985 -ൽ ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വസ്ത്രം ലേലത്തിൽ പോയത് ഒമ്പതുകോടി രൂപയ്‍ക്ക്. നീല നിറത്തിലുള്ള വെൽവെറ്റ് വസ്ത്രമാണ് ഒമ്പതുകോടിക്ക് വിറ്റുപോയത്. ജൂലിയൻസ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. മുഴുനീളത്തിലുള്ള പാവാടയും ബോയും ഒക്കെ അടങ്ങിയ ഈവനിം​ഗ് ​ഡ്രസ്സാണ് ലേലത്തിൽ വച്ചിരുന്നത്. ഡയാനയുടെ വസ്ത്രങ്ങളിൽ ഏറ്റവും കൂടുതൽ വില കിട്ടിയ വസ്ത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ലേലത്തിനുണ്ട്.

വസ്ത്രത്തിന്റെ യഥാർത്ഥ മൂല്യം ഏകദേശം 80 ലക്ഷം രൂപയാണ്. ചാൾസിനൊപ്പം ഫ്ലോറൻസിലെ റോയൽ ടൂറിനിടയിലും പിന്നീട് 1986 -ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ധരിച്ച വസ്ത്രമാണിത്. മൊറോക്കൻ-ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ജാക്വസ് അസഗുരിയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഡയാനയുടെ നൃത്തത്തോടുള്ള ഇഷ്ടത്തിന്റെയും ഇംഗ്ലീഷ് നാഷണൽ ബാലെയുടെ രക്ഷാധികാരിയായതിന്റെയും പ്രതീകമായി ഈ വസ്ത്രം കണക്കാക്കാമെന്ന് ലേലക്കാർ പറയുന്നു.

Signature-ad

നേരത്തെ ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ 4.9 കോടി രൂപയ്ക്ക് ലേലത്തില്‍ പോയയിരുന്നു. അന്ന് പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയായിരുന്നു ആ ​ഗൗണിന് ലഭിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗൺ ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു ലേലം ചെയ്തത്. അന്ന് പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു സോത്തെബീസ് ​ഗൗണിന് പ്രതീക്ഷിച്ചിരുന്നത്.

സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയായിരുന്നു ആ ഗൗണിന്‍റെ പ്രത്യേകതകള്‍. 1989 -ല്‍ ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് ആ പർപ്പിൾ നിറത്തിലുള്ള മനോഹരമായ ​ഗൗൺ ഡിസൈന്‍ ചെയ്തത്. ആ വസ്ത്രം വാങ്ങിയത് ആരാണ് എന്ന വിവരം പുറത്ത് വിട്ടിരുന്നില്ല.

 

Back to top button
error: