LIFELife Style

ഭര്‍ത്താവിന്റെ അവിഹിതത്തില്‍ സാനിയ സഹികെട്ടു; ഷൊയ്ബിനെ കൈവിട്ട് സഹോദരങ്ങളും

പാക് ക്രിക്കറ്റ് താരം ഷൊയ്ബിന്റെ രണ്ടാം വിവാഹമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച. ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഷൊയ്ബ് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഷൊയ്ബും സാനിയ മിര്‍സയും വിവാഹമോചിതരാണെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഗോസിപ്പുണ്ടായിരുന്നു. വിവാഹമോചിതരായ കാര്യം ഷൊയ്‌ബോ സാനിയയോ ഔദ്യോ?ഗികമായി അറിയിച്ചിരുന്നില്ല.

എന്നാല്‍, സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഇതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. 2010 ലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. ഇന്ത്യക്കാരിയായ സാനിയയും പാക് പൗരനായ ഷൊയ്ബും തമ്മിലുള്ള വിവാഹം അന്ന് വലിയ തോതില്‍ ചര്‍ച്ചയായി. 2018 ല്‍ ഒരു മകനും ദമ്പതികള്‍ക്ക് ജനിച്ചു. ആരാധകര്‍ക്ക് പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു ഇരുവരും. എന്താണ് ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നമെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു.

Signature-ad

ഇപ്പോഴിതാ ഷൊയ്ബിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷൊയ്ബും സനയും തമ്മിലുള്ള വിവാഹത്തിന് ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ വന്നിട്ടില്ല. സാനിയയും ഷൊയ്ബും വേര്‍പിരിഞ്ഞത് ഇവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. വേര്‍പിരിയല്‍ ഗൗരവമായാണ് ഷൊയ്ബിന്റെ സഹോദരിമാര്‍ എടുത്തിരിക്കുന്നത്. ഷൊയ്ബിന്റെ വിവാഹേതര ബന്ധം കാരണം സാനിയ സഹികെട്ടിരുന്നെന്നും പാകിസ്താന്‍ ഡെയ്‌ലി എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനിലെ ടെലിവിഷന്‍ നടിയാണ് സന ജാവേദ്. നിരവധി സീരിയലുകളില്‍ സന അഭിനയിച്ചിട്ടുണ്ട്. സനയുടെ രണ്ടാം വിവാഹമാണിത്. 2020 ല്‍ ഗായകന്‍ ഉസ്മാന്‍ ജസ്വാലിനെയാണ് സന ജാവേദ് വിവാഹം ചെയ്തത്. എന്നാല്‍, ഈ ബന്ധം നിലനില്‍ക്കെയാണ് സന, ഷൊയ്ബുമായി അടുക്കുന്നത്. 2022 ല്‍ ചില വിവാദങ്ങളും സനയുടെ പേരില്‍ വന്നിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളോടും സന മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. നടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും വന്നു. അന്ന് സന ജാവേദിനെ പിന്തുണച്ച് ഷൊയ്ബ് രംഗത്ത് വരികയുണ്ടായി.

രേഖകളില്‍ ഷൊയ്ബിന്റെ രണ്ടാം വിവാഹമാണ് ഇതെങ്കിലും ഇദ്ദേഹം മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും വാദമുണ്ട്. സാനിയയുമായുള്ള വിവാഹത്തിന്റെ സമയത്ത് ആയിഷ സിദ്ദിഖി എന്ന യുവതി ഷൊയ്ബിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍, ആയിഷയെ വിവാഹം ചെയ്തിട്ടില്ലെന്ന് അന്ന് ഷൊയ്ബ് വ്യക്തമാക്കി.

ഇപ്പോഴത്തെ വിവാദങ്ങളോട് സാനിയയുടെ കുടുംബം പ്രതികരിച്ചിട്ടുണ്ട്. സാനിയയും ഷൊയ്ബും മാസങ്ങള്‍ക്ക് മുമ്പേ വിവാഹമോചിതരായതാണ്. പുതിയ ജീവിതത്തില്‍ ഷൊയ്ബിന് എല്ലാ ആശംസകളും അവള്‍ അറിയിക്കുന്നു. സെന്‍സിറ്റീവായ ഈ ഘട്ടത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതെ സ്വകാര്യതയെ ബഹുമാനിക്കണമെന്നാണ് സാനിയയുടെ സഹോദരി അനം മിര്‍സ വ്യക്തമാക്കിയത്. വേര്‍പിരിയലിനെക്കുറിച്ച് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയും പ്രതികരിച്ചിട്ടുണ്ട്.

ഇസ്ലാം മതത്തിലെ ഖുല എന്ന വ്യവസ്ഥ വഴിയാണ് സാനിയ ഷൊയ്ബുമായുള്ള ബന്ധം പിരിഞ്ഞതെന്ന് ഇമ്രാന്‍ മിര്‍സ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് വിവാഹബന്ധം വേര്‍പിരിയാന്‍ അധികാരം നല്‍കുന്ന മാര്‍ഗമാണ് ഖുല. വിവാഹബന്ധം പിരിഞ്ഞതിനെക്കുറിച്ച് സാനിയ വൈകാതെ പ്രതികരിക്കുമെന്നാണ് മാധ്യമങ്ങള്‍ പ്രതീക്ഷിക്കുന്നത്.

 

 

 

Back to top button
error: