Life Style

    • ഗോസിപ്പുകള്‍ ആരാധകര്‍ക്ക് അനുഗ്രഹമായി? മീനാക്ഷി അജ്ഞാതവാസം അവസാനിപ്പിക്കുന്നു?

      വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത താരസുന്ദരിയാണ് മീനാക്ഷി. പൂച്ചക്കണ്ണുകളായിരുന്നു നടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ വെള്ളിനക്ഷത്രം എന്ന സിനിമയില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ പലരും അങ്ങനെ തന്നെയാണ് കണ്ടിരുന്നതും. ഇപ്പോള്‍ കുറേ കാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. മീനാക്ഷി സിനിമ ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയതെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമ ഉപേക്ഷിച്ചതിനും തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനൊക്കെയുള്ള മറുപടി നടി പറഞ്ഞത്. ഞാന്‍ സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പറയപ്പെട്ടു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാനെന്താണോ അതാണ് ഇത്. മാത്രമല്ല ഞാന്‍ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്. ഒരേ…

      Read More »
    • യേശുദാസിനെ ആദ്യ അയ്യപ്പഗാനം പാടിച്ചു; ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും മുഴങ്ങുന്നു ‘ശ്രീകോവില്‍ നട തുറന്നു…’

      ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കെ ജി ജയന്‍. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന ‘ശ്രീശബരീശാ ദീനദയാലാ…’ എന്ന ഗാനം ജയചന്ദ്രനും ‘ദര്‍ശനം പുണ്യദര്‍ശനം…’ എന്ന പാട്ട് യേശുദാസും പാടി. ശബരിമലനട തുറക്കുമ്പോള്‍ ഇപ്പോഴും കേള്‍പ്പിക്കുന്ന പ്രസിദ്ധമായ ‘ശ്രീകോവില്‍ നട തുറന്നു…’ എന്ന പാട്ട് ചിട്ടപ്പെടുത്തിയതും ജയവിജയന്മാരാണ്. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’ (നിറകുടം), ‘ഹൃദയം ദേവാലയം’ (തെരുവുഗീതം), ‘കണ്ണാടിയമ്മാ ഉന്‍ ഇദയം’.. (പാദപൂജ), ‘ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതന്‍ ഇങ്കേ’.. ( ഷണ്‍മുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സംഗീതമേകി. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട്. 1988ല്‍ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന്‍ സംഗീത യാത്ര തുടര്‍ന്ന് വരികയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ…

      Read More »
    • യൂട്യൂബര്‍മാര്‍ക്ക് ബെസ്റ്റ് സമയമാണെല്ലോ; 1.5 കോടിയുടെ ലക്ഷ്വറി എസ്യുവി വാങ്ങിയ ആളെ കണ്ടോ…

      ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ എസ്യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, ആയുഷ് ശര്‍മ്മ എന്നിവരാണ് ഡിഫെന്‍ഡര്‍ ഉടമകളായ ബോളിവുഡ് താരങ്ങള്‍. ഇപ്പോള്‍ ജനപ്രിയ യൂട്യൂബറും നടനുമായ ഭുവന്‍ ബാം ആ പട്ടികയിലേക്കുള്ള പുതിയ എന്‍ട്രിയാണ്. ഭുവന്‍ സ്വന്തമാക്കിയ ഡിഫെന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ വായിക്കാം. കോവിഡ് മഹാമാരിക്കാലത്തിന് ശേഷം അഭിനേതാക്കള്‍ പലരും യൂട്യൂബേഴ്സായി മാറിയിരുന്നു. യൂട്യൂബ് വേ്ലാഗിംഗിലൂടെ പ്രശസ്തരായി മാറിയ പലരും അഭിനേതാക്കളായി മാറിയ കാഴ്ചയും നാം കണ്ടു. യൂട്യൂബില്‍ രസകരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് ഭുവന്‍ ബാം പ്രശസ്തനായത്. 2023-ല്‍ പുറത്തിറങ്ങിയ തസാ ഖബര്‍, റഫ്ത റഫ്ത എന്നീ ഷോകളിലൂടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ താരമായ ഭുവനെ ജനങ്ങള്‍ അവസാനമായി കണ്ടത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പുത്തന്‍ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് താരം പുതിയ കാര്‍ ഗരാജില്‍ എത്തിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലക്ഷ്വറി എസ്യുവിയാണ് ഭുവന്‍ ബാം സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍…

      Read More »
    • ‘അവസരം കുറഞ്ഞപ്പോള്‍ തുണി കുറഞ്ഞെന്ന് പറഞ്ഞ് പരിഹ?സിക്കാറുണ്ട്, സുന്ദരിമാരായ നടിമാരുടെ മിക്‌സചറാണ് ഞാന്‍’

      ആസിഫ് അലി ചിത്രം 916ല്‍ നായിക വേഷം ചെയ്ത് മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് മാളവിക മേനോന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ആസിഫ് അലിയുടെ നായിക വേഷം മാളവിക മനോഹരമാക്കിയത്. 2011ല്‍ എന്റെ കണ്ണന്‍ എന്ന ആല്‍ബം ചെയ്തുകൊണ്ടാണ് മാളവിക അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് നിദ്ര, ഹീറോ എന്നിങ്ങനെ രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ശേഷമാണ് 916ലെ നായിക വേഷത്തിലേക്ക് മാളവിക തെരഞ്ഞെടുക്കപ്പെടുന്നത്. പതിനാല് വര്‍ഷമായി അഭിനയ രംഗത്തുള്ള മാളവിക മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാണാന്‍ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഉദ്ഘാടന പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ട്. ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തില്‍ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരില്‍ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കാറുള്ള നടി കൂടിയാണ് മാളവിക.…

      Read More »
    • നായികയായി മീന വേണം! 63-കാരനായ രാമരാജനൊപ്പം അഭിനയിക്കില്ലെന്ന് നടി മീന; നടിക്കെതിരെ രോഷം

      തമിഴ് സിനിമയില്‍ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികമായി മാറി പിന്നീട് തമിഴ് സിനിമാ ലോകത്ത് വലിയ ആരാധകരെ നേടിയ നടിയാണ് മീന. 1982ല്‍ നെഞ്ചങ്കള്‍ എന്ന ശിവജി ഗണേഷന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മീന സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് എങ്കേയോ കേട്ട കുരല്‍, അന്‍പുള്ള രജിനികാന്ത് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തുടര്‍ന്ന് രജിനികാന്തിനൊപ്പം യജമാന്‍, എന്‍ രാസാവിന്‍ മനസിലെ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നായിക എന്ന രീതിയില്‍ നടി മീനയ്ക്ക് നേടിക്കൊടുത്തത്. രജിനികാന്തിനൊപ്പം മീന ആദ്യം ബാലതാരമായാണ് അഭിനയിച്ചത് അതിന് ശേഷം നായികയായി യജമാനിലെത്തിയപ്പോള്‍ ആ കൂട്ടുകെട്ട് ഒരേ സമയം വിമര്‍ശനം നേടുകയും നടിക്ക് ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ കൂടെ അഭിനയിച്ച മീന കമല്‍ഹാസന്‍, അര്‍ജുന്‍, വിജയ്, വിജയകാന്ത്, സത്യ രാജ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. 2009ല്‍ മീന ബംഗലൂരു കാരനായ വിദ്യാസാഗറിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു…

      Read More »
    • ”കല്യാണം കഴിക്കേണ്ടപ്പോള്‍ അവര്‍ പറയും, ഞാന്‍ നിര്‍ബന്ധിക്കില്ല; അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരും”

      മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ ഏറ്റവും വലിയ ഹൈപ്പ് കിട്ടിയത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനാണ്. സിനിമയോട് കടുത്ത ആഗ്രഹമില്ലെങ്കിലും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തി. തുടക്കത്തില്‍ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്‍ ജനപ്രീതി നേടാന്‍ പ്രണവിന് കഴിഞ്ഞു. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് പ്രധാന വേഷം ചെയ്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമാ രംഗത്തെ മറ്റ് പല താരങ്ങളുടെ മക്കളില്‍ നിന്നും വ്യത്യസ്തരാണ് പ്രണവും സഹോദരി മായ മോഹന്‍ലാലും. ലൈം ലൈറ്റിലേക്ക് വരാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ല. പ്രണവിനെയും മായയെയും കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അവരെപ്പോള്‍ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവര്‍ക്ക് വിട്ടു. എപ്പോഴും എല്ലാവര്‍ക്കും എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാന്‍ അങ്ങനെ ചോദിക്കില്ല. നിങ്ങള്‍ക്ക് സെറ്റില്‍ ഡൗണ്‍ ചെയ്യണമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വന്ന് പറയൂ, എന്നാണ്…

      Read More »
    • ഉപ്പും മുളകും അവസാനിച്ചു? മൂന്നാം ഭാഗത്തിലെ താരങ്ങള്‍ ഞങ്ങളല്ല, അറിയിപ്പ് ലഭിച്ചില്ലെന്ന് ബാലുവും നീലുവും

      സീരിയലുകള്‍ മാത്രം കണ്ടിരുന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിപ്ലവകരമായി മാറിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര 2015 ലാണ് ആരംഭിക്കുന്നത്. അന്ന് മുതലിങ്ങോട്ട് ജനപ്രീതിയില്‍ ഒന്നാം സ്ഥാനം തന്നെ ലഭിക്കുകയും ചെയ്തു. ഇടയ്ക്ക് ഷോ നിര്‍ത്തിയെങ്കിലും രണ്ടാം ഭാഗമായി എത്തിയിരുന്നു. വീണ്ടും ഉപ്പും മുളകും നിര്‍ത്തി വെച്ചിരിക്കുകയാണ്. വൈകാതെ മൂന്നാമതും ഷോ പ്രേക്ഷകരിലേക്ക് എത്തിയേക്കുമെന്ന വിവരമാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ പഴയ താരങ്ങളുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തങ്ങള്‍ക്ക് ഇതുവരെ അങ്ങനൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉപ്പും മുളകിലെയും നായകനായി അഭിനയിക്കുന്ന ബിജു സോപാനവും നടി നിഷ സാരംഗും പറയുന്നത്. ഉപ്പും മുളകും ത്രീ വരുന്നുണ്ട്. തത്കാലം ബ്രേക്ക് എടുക്കുന്നു എന്ന് പറഞ്ഞിട്ടാണ് അത് നിര്‍ത്തിയത്. മൂന്നാം ഭാഗം എപ്പോള്‍ തുടങ്ങുമെന്ന് ആര്‍ട്ടിസ്റ്റായ ഞങ്ങളോട് പറഞ്ഞിട്ടില്ല. സാധാരണ പറയാറുണ്ടെങ്കിലും ഇത്തവണ ഒന്നും പറഞ്ഞില്ല. സീസണ്‍ ത്രീ തുടങ്ങുമെന്നാണ് അറിഞ്ഞത്. ഉപ്പും മുളകുമെന്ന പ്രൊഡക്ട്…

      Read More »
    • ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷവാര്‍ത്തയുമായി കൊറിയന്‍ ലാലേട്ടന്‍; ആശംസകള്‍ അര്‍പ്പിച്ചു മലയാളി ആരാധകരും

      കേരളത്തിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരങ്ങളില്‍ ഒരാളാണ് ഡോണ്‍ലി. കൊറിയന്‍ സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറുന്നത്. വളരെ തടിച്ച ശരീരപ്രകൃതമുള്ള ഇദ്ദേഹത്തെ കൊറിയന്‍ ലാലേട്ടന്‍ എന്നും സ്‌നേഹപൂര്‍വ്വം വിളിക്കാറുണ്ട്. ഇപ്പോള്‍ ഇവരുടെ വിവാഹ ചടങ്ങുകള്‍ മെയ് മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 മുതല്‍ 20 രഹസ്യമായി വിവാഹം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇദ്ദേഹം കാമുകിയും കഴിഞ്ഞ എട്ടുവര്‍ഷമായി ഡേറ്റിംഗ് ചെയ്യുകയാണ്. വിവാഹ രജിസ്‌ട്രേഷന്‍ വളരെ സ്വകാര്യമായി സിയോള്‍ എന്ന സ്ഥലത്ത് വച്ചാണ് നടന്നത്. അതേസമയം അടുത്തമാസം നവദമ്പതികള്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും ആയി ഒരു പാര്‍ട്ടി നടത്തുമെന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയിക്കുകയാണ് ഇപ്പോള്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവാര്‍ഡ് പ്രസംഗം വേദിയില്‍ ആയിരുന്നു ജങ് ഹ്വയെ താന്‍ ഭാര്യയായി സ്വീകരിക്കാന്‍ പോവുകയാണ് എന്ന കാര്യം ഇദ്ദേഹം ആദ്യമായി തുറന്നു പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക ചടങ്ങ് ഇതുവരെ നടന്നിട്ടില്ല എന്ന് അന്ന്…

      Read More »
    • ”പന്ത്രണ്ട് വര്‍ഷം അമേരിക്കയില്‍; ഡിവോഴ്‌സിന് ശേഷം തിരിച്ചെത്തി, കുട്ടിയെ ഒളിപ്പിച്ച്‌വെച്ചെന്ന് പറഞ്ഞു”

      ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചാണ് ലേഖ എംജി ശ്രീകുമാറുമായി അടുക്കുന്നത്. ഏറെക്കാലം ഇവര്‍ ലിവിംഗ് ടുഗെദറിലായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് 2004 ജനുവരി 14 നാണ് ലേഖയും എംജി ശ്രീകുമാറും വിവാഹിതരായത്. ഇവരെക്കുറിച്ച് പല ഗോസിപ്പുകളും വര്‍ഷങ്ങളായി വരാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികള്‍. സിനിമാതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് എംജി ശ്രീകുമാറും ലേഖയും മനസ് തുറന്നത്. ഗോസിപ്പുകള്‍ എപ്പോഴും തങ്ങളെക്കുറിച്ച് വരാറുണ്ടെന്ന് ലേഖ പറയുന്നു. ഈയിടെ ഞാന്‍ ഒരു പോസ്റ്റിട്ടു. ഇടയ്ക്കിടയ്ക്ക് ഇന്‍സ്റ്റയില്‍ എന്തെങ്കിലും നല്ല വാക്കുകള്‍ പോസ്റ്റ് ചെയ്യും. അത് ഞങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയി എന്ന തരത്തിലായി. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങളുടെ കുടുംബവുമായി അതിനൊരു ബന്ധവുമില്ല. ആള്‍ക്കാര്‍ ഞങ്ങള്‍ പിരിയുന്നത് കാണാന്‍ കാത്തിരിക്കുകയാണോ എന്ന് പോലും തോന്നിപ്പോയെന്ന് ലേഖ പറയുന്നു.…

      Read More »
    • ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചനത്തിന് അപേക്ഷ നല്‍കി

      ചെന്നൈ: പ്രശസ്ത നടന്‍ ധനുഷും സംവിധായികയും നടന്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം – സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വിവാഹമോചന ഹരജി ഫയല്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. 2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും…

      Read More »
    Back to top button
    error: