LIFELife Style

ആദ്യരാത്രിയിലാണ് ഞാന്‍ അത് മനസിലാക്കുന്നത്; ദാമ്പത്യബന്ധം തകര്‍ന്നതിനെപ്പറ്റി ശോഭ വിശ്വനാഥ്

ബിഗ് ബോസുമായി ബന്ധപ്പെട്ട് സീസണ്‍ 5ലെ വിജയി അഖില്‍ മാരാര്‍ ഉന്നയിച്ച ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ ദുരുപയോഗം ചെയ്തെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു അഖില്‍ ഉന്നയിച്ചത്. ഇതേ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. ശോഭ നാലാം സ്ഥാനമായിരുന്നു നേടിയത്.

അടുത്തിടെ ശോഭ വിശ്വനാഥിന്റെ പരാതിയില്‍ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് ആവര്‍ത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും താന്‍ ചെയ്ത കുറ്റം എന്തെന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നില്ലെന്നും ഒരു സ്ത്രീ പരാതി കൊടുത്താല്‍ സി ആര്‍ പി സി സെക്ഷന്‍ 153 പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്തുവെന്നും അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Signature-ad

മുമ്പ് ശോഭ നല്‍കിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദാമ്പത്യ ബന്ധം തകര്‍ന്നതിനെപ്പറ്റിയാണ് അവര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്.

”അറേഞ്ചിഡ് വിവാഹമായിരുന്നു. ആദ്യരാത്രിയിലാണ് ഞാന്‍ അത് മനസിലാക്കുന്നത്. അദ്ദേഹം ഒരു ആല്‍ക്കഹോളിക്ക് ആയിരിക്കാം എന്നുള്ള കാര്യം. ആദ്യരാത്രി വൈകി കുടിച്ചാണ് വന്നത്. എന്റെ കുടുംബത്തില്‍ ആരും സ്മോക്ക് ചെയ്യുന്നതോ ഡ്രിങ്ക് ചെയ്യുന്നതോ ഞാന്‍ കണ്ടിട്ടില്ല. ഡ്രിങ്കിംഗ് തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. എല്ലാം വേണം. ബാലന്‍സ്ഡായിട്ട്. സ്മോക്കിംഗിന് ഞാന്‍ എതിരാണ്. പക്ഷേ വല്ലപ്പോഴും മദ്യപിക്കുന്നത് തെറ്റായിട്ട് കാണുന്ന ഒരാളല്ല ഞാന്‍. പുകവലി ഭയങ്കരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ചുറ്റുമുള്ളവര്‍ക്കും പരിസ്ഥിതിക്കും അത് കേടാണ്. അതുകൊണ്ട് ഞാന്‍ അത് സപ്പോര്‍ട്ട് ചെയ്യുന്നില്ല.

ശരിക്കും ഷോക്കായി. ഇത്രയും വിവാഹാലോചനകള്‍ വന്നിട്ടും, അവസാനം… പ്രഷറിലൊക്കെയാണ് യെസ് പറഞ്ഞതെങ്കിലും അതെന്റെ കൂടി തീരുമാനമായിരുന്നു. എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഉടനെ തന്നെയായിരുന്നു വിവാഹം. കല്യാണത്തിന് ഒരാഴ്ച മുമ്പായിരുന്നു ഞാന്‍ വന്നത്. എനിക്ക് സമയം വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അന്ന് ഞാന്‍ പൊട്ടിയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഒരു തീരുമാനമെടുക്കാനുള്ള വോയ്‌സ് ഇല്ലായിരുന്നു. ഇന്നെന്നോട് ചോദിക്കുകയാണെങ്കില്‍ എനിക്ക് മറ്റ് പെണ്‍കുട്ടികളോട് പറയാന്‍ പറ്റും. ഞാന്‍ ചെയ്ത തെറ്റുകള്‍ മറ്റുള്ളവര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. വേണമെങ്കില്‍ കല്യാണം കഴിച്ചാല്‍ മതി. ശരിയായ ആളാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകുകയാണെങ്കില്‍ മാത്രം വിവാഹിതരായാല്‍ മതി” – ശോഭ പറഞ്ഞു.

 

Back to top button
error: