LIFELife Style

ഈ ഒരു സൂത്രം ചെയ്താല്‍ മതി! ഇനി ഒരു വര്‍ഷത്തേക്കുള്ള പുളി 2 വര്‍ഷം ഉപയോഗിച്ചാലും തീരില്ല…

ടുക്കള പണികള്‍ എളുപ്പത്തില്‍ തീര്‍ക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളില്‍ മിക്ക ആളുകളും. എന്നാല്‍ അവയില്‍ പലതിനും ഉദ്ദേശിച്ച റിസള്‍ട്ട് ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അടുക്കള ജോലികളില്‍ തീര്‍ച്ചയായും ഉപകാരപ്പെടുന്ന ചില കിടിലന്‍ ടിപ്പുകള്‍ വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി പെട്ടെന്ന് വൃത്തിയാക്കി എടുക്കാനും, ക്ലീന്‍ ചെയ്യുമ്പോള്‍ കണ്ണില്‍നിന്ന് വെള്ളം വരുന്നത് ഒഴിവാക്കാനുമായി അല്പനേരം വെള്ളത്തില്‍ ഇട്ടു വയ്ക്കാവുന്നതാണ്.

ഇതേ രീതിയില്‍ തന്നെ വെളുത്തുള്ളിയും കുറച്ചുനേരം വെള്ളത്തില്‍ ഇട്ടുവച്ച ശേഷം തോല് കളയുകയാണെങ്കില്‍ എളുപ്പത്തില്‍ വൃത്തിയാക്കി എടുക്കാനായി സാധിക്കും. കടയില്‍ നിന്നും കൂടുതലായി പുതിനയില വാങ്ങിക്കൊണ്ടു വരുമ്പോള്‍ അവ പെട്ടെന്ന് കേടായി പോകുന്നത് ഒരു പതിവായിരിക്കും. എന്നാല്‍ കൂടുതല്‍ നാള്‍ ഇല യാതൊരു കേടും കൂടാതെ സൂക്ഷിക്കാനായി തണ്ടില്‍ നിന്നും ഇല മാത്രം നുള്ളിയെടുത്ത് ഒരു എയര്‍ ടൈറ്റ് ആയ കണ്ടെയ്‌നറില്‍ സൂക്ഷിച്ചു വച്ചാല്‍ മതി.

Signature-ad

ഇങ്ങനെ ചെയ്യുമ്പോള്‍ ഇല പെട്ടെന്ന് എടുത്ത് ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഉപ്പിട്ട് വയ്ക്കാത്ത പുളി പെട്ടെന്ന് എടുക്കുമ്പോള്‍ കുതിര്‍ത്താന്‍ വളരെ പാടായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ പുളി പേസ്റ്റ് രൂപത്തില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ അളവില്‍ ഉപ്പിട്ട് നല്ലതുപോലെ അലിയിപ്പിച്ചെടുക്കുക. ശേഷം പുളി നല്ലതുപോലെ വെള്ളത്തില്‍ മുക്കിയെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇടുക.

ഈയൊരു പുളി കൈ ഉപയോഗിച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കി എടുക്കുക. അതിനുശേഷം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പുളി കൂടുതല്‍ നേരം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്താതെ തന്നെ ഉപയോഗിക്കാനായി സാധിക്കുന്നതാണ്.

 

 

 

Back to top button
error: