Life StyleNEWS

നടി മീര വാസുദേവ് മൂന്നാമതും വിവാഹിതയായി; വരന്‍ ‘കുടുബംവിളക്ക്’ ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കം

ടി മീര വാസുദേവ് വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹചടങ്ങുകള്‍.

‘ഞാനും വിപിനും ഇന്ന് രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ ഛായാഗ്രാഹകനാണ്, അന്താരാഷ്ട്ര തലത്തില്‍ അവാര്‍ഡ് ജേതാവുമാണ്. 2019 മുതല്‍ ഒരേ പ്രോജക്ടില്‍ ജോലി ചെയ്ത് തുടങ്ങിയ പരിചയമാണ് ഞങ്ങളുടേത്. അത് വിവാഹത്തിലെത്തി. കോയമ്പത്തൂരില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഇത്രയും നാള്‍ എനിക്ക് തന്നെ സ്നേഹവും പിന്തുണയുമെല്ലാം വിപിനോടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ്’. മീര കുറിച്ചു. ഏപ്രില്‍ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്സ്റ്റര്‍ ചെയ്തെന്നും പോസ്റ്റില്‍ മീര പറയുന്നു.

Signature-ad

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിളങ്ങിയ മീര, ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. കുറച്ച് നാളായി സീരിയലുകളിലും സജീവമാണ്. മീര പ്രധാന കഥാപാത്രമായ കുടുബംവിളക്ക് എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിപിന്‍.

42 വയസുള്ള മീരയുടെ മൂന്നാം വിവാഹമാണിത്. 2005-ലാണ് വിശാല്‍ അഗര്‍വാളിനെ മീര വിവാഹം ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. 2012-ല്‍ മോഡലും നടനുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. 2016-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും അരീഹ എന്നൊരു മകനുണ്ട്.

 

 

Back to top button
error: