ബന്ധുവഴി വന്ന ആലോചന! കോടീശ്വരപുത്രി പക്ഷേ രമ്യയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു; ഇന്ന് അമേരിക്കയില്‍ സെറ്റില്‍ഡ്

ബാലതാരമായി എത്തി മലയാളസിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായതാണ് നിശാല്‍ ചന്ദ്ര. ഗാന്ധര്‍വം, ജാക്‌പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇതിലുപരിയായി പ്രമുഖനടിയുമായുള്ള വിവാഹബന്ധത്തോടെയാണ് നിശാല്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതനാവുന്നത്.
അമേരിക്കയില്‍ പ്രമുഖ ബാങ്കിന്റെ തലപ്പത്താണ് ഇന്ന് നിശാല്‍ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ രമ്യ നാഥും, മക്കള്‍ രണ്ടുപേരും കൂടെയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത് മുന്‍പൊരിക്കല്‍ വിവാഹസമയത്ത് നിശാല്‍ പറഞ്ഞ വാക്കുകള്‍ ആണ്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ രമ്യയുമായുള്ള ആലോചന വരുന്നത് ഒരു ബന്ധു വഴി ആയിരുന്നു. തന്നെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് രമ്യയുടെ സിംപ്ലിസിറ്റി ആയിരുന്നുവെന്ന് നിശാല്‍ പറഞ്ഞിട്ടുണ്ട്. മാവേലിക്കര സ്വദേശിയായ രമ്യയെ വിവാഹം ചെയ്യുമ്പോള്‍ എല്ലാ കാര്യങ്ങളും നേരത്തെ സംസാരിച്ചു തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നാണ് നിശാല്‍ പറഞ്ഞിട്ടുള്ളത്.

പ്രമുഖ ബിസിനസുകാരന്‍ സുരേന്ദ്രനാഥിന്റെ മകളായ രമ്യ പഠനത്തില്‍ അതിസമര്‍ഥയാണ്. ബിരുദനന്തര ബിരുദം നേടിയ രമ്യയെ വിവാഹത്തിനുശേഷവും പഠിക്കാന്‍ നിശാല്‍ അനുവദിച്ചു. വിവാഹത്തില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേരും എന്താണ് ആഗ്രഹിക്കുന്നതെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്തുവെന്നും അങ്ങനെയാണ് വിവാഹത്തിലേക്ക് കടന്നതെന്നും നിശാല്‍ ആ സമയത്ത് പറഞ്ഞിരുന്നു. പഠനം തുടരാന്‍ ആണ് താത്പര്യം എങ്കില്‍ അങ്ങനെയും സമ്മതം ആയിരുന്നു നിശാലിന്. അന്ന് കുവൈറ്റില്‍ ആയിരുന്ന നിശാല്‍ ഇടയ്ക്കിടെ ഇടയില്‍ വന്നുപോകാം എന്ന തീരുമാനത്തില്‍ എത്തി.
രമ്യയുടെ കുടുംബത്തിന്റെ മാവേലിക്കരയിലെ 23 ഏക്കര്‍ വിസ്തൃതിയുള്ള വിശാലമായ ഫാംഹൗസിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ ആണ് വിവാഹം. അത് വിജയകരമാക്കുന്നത് ഭര്‍ത്താവും ഭാര്യയും ഒരുപോലെ അതില്‍ കമ്മിറ്റഡ് ആകുമ്പോള്‍ ആണെന്നാണ് താന്‍ പഠിച്ചതെന്നും ഒരിക്കല്‍ നിശാല്‍ പറഞ്ഞിട്ടുണ്ട്
വിവാഹസമയത്ത് രമ്യ സിവില്‍ സര്‍വീസിന്റെ പിന്നാലെ ആയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ റൗണ്ടും പാസായി. അതിനു എല്ലാ വിധ പിന്തുണയും നല്‍കി നിശാല്‍ ഒപ്പമുണ്ടായിരുന്നു. വിവാഹത്തോടെ അമേരിക്കന്‍ സെറ്റിലായി മാധ്യമങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുകയാണ് ഇപ്പോള്‍ നിശാല്‍. രണ്ടുമക്കളും ഇവര്‍ക്കൊപ്പമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രമ്യ. അടുത്തിടെയാണ് വിവാഹജീവിതത്തിന്റെ പന്ത്രണ്ടാം വര്‍ഷം ഇവര്‍ ആഘോഷിച്ചത്.