‘ആ നടന്റെ വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു; അമ്മ ആലോചന നടത്തിയപ്പോള്‍ ഞാന്‍ പറഞ്ഞത്’

പ്രേക്ഷകര്‍ക്ക് അന്നും ഇന്നും പ്രിയങ്കരിയാണ് നടി മീന. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വലിയ താരമായിരുന്ന മീനയ്ക്ക് ഇന്നും സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ട്. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന മീന പിന്നീട് നായികയായപ്പോഴും സ്വീകരിക്കപ്പെട്ടു. സൂപ്പര്‍താരങ്ങളുടെ നായികയായി മീന തിളങ്ങി. അക്കാലത്തെ നായിക നടിമാരില്‍ പലരെക്കുറിച്ച് ഗോസിപ്പുകള്‍ വന്നെങ്കിലും മീനയ്ക്ക് എന്നും ഗുഡ് ഗേള്‍ ഇമേജായിരുന്നു. തന്റെ മനസില്‍ ഇടം പിടിച്ച നടനെക്കുറിച്ച് ഒരിക്കല്‍ മീന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനാണ് മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍. ഒരിക്കല്‍ ഹൃത്വിക്കിനെ മീന നേരിട്ട് കണ്ടിട്ടുമുണ്ട്. നേരിട്ട കണ്ട അന്ന് ഹൃത്വിക്കിന്റെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും മീന സംസാരിച്ചു. അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു.

ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാന്‍. പ്രത്യേകിച്ചും ഡാന്‍സ്. നേരിട്ട് കാണുന്നതില്‍ ഞാന്‍ ത്രില്ലിലായിരുന്നു. പിന്നീട് വില്ലന്‍ സിനിമയുടെ ഷൂട്ടിനിടെ ന്യൂസിലന്റില്‍ വെച്ച് കണ്ടിരുന്നെന്നും മീന അന്ന് പറഞ്ഞു.
അമ്മ തന്നെ അച്ചടക്കത്തോടെ വളര്‍ത്തിയതിനെക്കുറിച്ചും മീന അന്ന് സംസാരിച്ചു. 2000 ന് ശേഷമാണ് സിനിമാ രംഗം മാറാന്‍ തുടങ്ങിയത്. പുതിയ പെണ്‍കുട്ടികള്‍ വന്നു. പുറത്ത് പോകുന്നതും ക്ലബ്ബിംഗും പബ്ബിംഗുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. അവരോടൊപ്പം എന്നെയും വിളിക്കും. എന്നാല്‍ അമ്മ വിട്ടില്ല. പറ്റില്ല, നീ വ്യത്യസ്തയാണ്. വിശദീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. എന്നെ നല്ലൊരിടത്ത് കല്യാണം കഴിച്ചയപ്പിക്കാന്‍ വേണ്ടി. ഒരു മോശം പേരും വരാതെ നല്ല പേരോടെ സെറ്റില്‍ഡ് ആകണമെന്നാണ് അമ്മ എപ്പോഴും ആഗ്രഹിച്ചത്. അന്നെനിക്കത് മനസിലായില്ല.
അവരെല്ലാം പോകുന്നുണ്ടല്ലോ എന്ന് ചോദിച്ച് ഞാന്‍ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അമ്മ നോ പറഞ്ഞാല്‍ നോ ആണെന്നും മീന അന്ന് വ്യക്തമാക്കി. എപ്പോഴും ചുറ്റും ആളുകളുണ്ടായിരുന്നതിനാല്‍ ഒറ്റയ്ക്കൊരു കാര്യം ചെയ്യാന്‍ തനിക്കറിയില്ലായിരുന്നു. ഇന്ന് ഞാന്‍ മാറി. ഷോകള്‍ക്കും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോകുന്നു. ഈ സ്വാതന്ത്രം തന്നത് ഭര്‍ത്താവാണ്. അദ്ദേഹമാണ് എന്നെ പറഞ്ഞ് മനസിലാക്കിയത്. ഇനിയും നീ ഇങ്ങനെ ആയിരിക്കരുത്, ആത്മവിശ്വാസം വേണമെന്ന് പറഞ്ഞു. മുഖത്ത് നോക്കി നോ പറയാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് പറയാന്‍ പഠിപ്പിച്ചത് ഭര്‍ത്താവാണെന്നും മീന അന്ന് വ്യക്തമാക്കി. 2022 ലാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത്.
ശ്വാസകോശത്തില്‍ അണുബാധ കാരണം ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭര്‍ത്താവിന്റെ മരണം മീനയെയും മകള്‍ നൈനികയെയും ഏറെ ബാധിച്ചു. വിഷമഘട്ടത്തില്‍ മീനയ്ക്ക് ആശ്വാസമായത് സുഹൃത്തുക്കളുടെ സാന്നിധ്യമാണ്. അടുത്തിടെ നടി രംഭ മീനയെക്കുറിച്ച് സംസാരിച്ചിരുന്നു. മീനയ്ക്കൊപ്പം താനുള്‍പ്പെടെയുള്ള സുഹൃത്തുക്കളുണ്ടെന്നും മീന തനിക്ക് പ്രിയപ്പെട്ട ആളാണെന്നും രംഭ വ്യക്തമാക്കി.
സിനിമാ രംഗത്ത് മീനയിപ്പോള്‍ സജീവമാണ്. ഷോകളിലും സാന്നിധ്യം അറിയിക്കുന്നു. ഭര്‍ത്താവ് മരിച്ച ശേഷമുള്ള മാറ്റത്തെക്കുറിച്ച് മീന നേരത്തെ സംസാരിച്ചിട്ടുണ്ട്. ഗൗരവമുള്ള ഘട്ടങ്ങളിലാണ്. നമ്മള്‍ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയിരുന്നത്. ഞാന്‍ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് എല്ലായ്പ്പോഴും കരുതിയത്. പക്ഷെ ഇപ്പോള്‍ താന്‍ അമ്മയെ പോലെ വളരെ ശക്തയായെന്നും മീന അന്ന് വ്യക്തമാക്കി.