Life Style
-
ഇനി ബില്ല് പങ്കിടാന്‍ കഴിയില്ല; യുപിഐ ഈ സേവനം നിര്‍ത്തുന്നു; തട്ടിപ്പ് വര്‍ധിച്ചതോടെ ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് സംവിധാനം നിര്‍ത്തലാക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.പി.സി.ഐ.) പണം ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് നടപടി. ഒക്ടോബര്‍ ഒന്നു മുതല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് മാറ്റം. ഇക്കാര്യം എന്‍.പി.സി.ഐ ബാങ്കുകളെയും ഫിന്‍ടെക് കമ്പനികളെയും അറിയിച്ചു. യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് (പുള്‍ ട്രാന്‍സാക്ഷനുകള്‍) സംവിധാനം വഴി മറ്റൊരാളില്‍ നിന്നും യു.പി.ഐ വഴി പണം ആവശ്യപ്പെടാന്‍ സാധിക്കും. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം ഡെബിറ്റാകും. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഓര്‍മിപ്പിക്കുക, ബില്ലുകൾ പങ്കിടുക തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പ് വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. തട്ടിപ്പുകള്‍ തടയാന്‍ എന്‍.പി.സി.ഐ അഭ്യര്‍ഥിക്കാവുന്ന തുക 2,000 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. ഇത്തരം പുള്‍ ട്രാന്‍സാക്ഷനുകള്‍ ആകെ യുപിഐ ഇടപാടുകളുടെ മൂന്ന് ശതമാനം മാത്രമെ വരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ ഒക്ടോബര്‍ ഒന്നു മുതല്‍ യു.പി.ഐ വഴി പണമയക്കുന്നത് ക്യു.ആര്‍…
Read More » -
‘കൊച്ച് സച്ചിന്‍’ വിവാഹിതനാകുന്നു; അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ വിവാഹനിശ്ചം, പങ്കെടുത്തത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ 2021 മുതല്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛന്‍ രവി ഘായി. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍, ബ്രൂക്ലിന്‍ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. മുംബൈയില്‍ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂര്‍ത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. 202021 സീസണില്‍ മുംബൈയ്ക്കായി കളിച്ചാണ് കരിയര്‍ ആരംഭിച്ചതെങ്കിലും, പിന്നീട് ഗോവന്‍ ടീം തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ജഴ്‌സിയില്‍ ഹരിയാനയ്ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിനു മുന്‍പ് ജൂനിയര്‍ തലത്തില്‍…
Read More » -
ബാലന്‍ മാറ്റി ജാതിവാല്‍ വെക്കാന്‍ ആവശ്യപ്പെട്ടു; മലയാളത്തില്‍ നേരിട്ടത് പറഞ്ഞ് വിദ്യ ബാലന്‍; മൂക്കിന്റെ നീളം കുറയ്ക്കാനും നിര്‍ദ്ദേശം!
തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് വിദ്യ ബാലന്‍. 2005 ല്‍ പുറത്തിറങ്ങിയ പരിനീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. സിനിമയും വിദ്യയുടെ പ്രകടനവും കയ്യടി നേടി. പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിധു വിനോദ് ചോപ്രയാണ് സിനിമയുടെ രചനയും നിര്‍മാണവും. പരിനീത പുറത്തിറങ്ങും മുമ്പ് വിധു വിനോദ് ചോപ്ര തന്നോട് മൂക്കിന്റെ നീളം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ പറഞ്ഞുവെന്നാണ് വിദ്യ ബാലന്‍ ഇപ്പോള്‍ പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ തുറന്നു പറച്ചില്‍. ”അതെ, അദ്ദേഹം സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിന്റെ മൂക്കിന് നീളം കൂടുതലാണ്. ഒരു സര്‍ജറി ചെയ്യാം! ഞാന്‍ നിഷേധിച്ചു. മുഖത്ത് ഫേഷ്യല്‍ അല്ലാതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ദൈവം സൃഷ്ടിച്ചത് പോലെ തന്നെ എന്റെ മുഖം വെക്കാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടത്. ഒരു മലയാളം സിനിമ ചെയ്യവെ അവര്‍ എന്റെ പേരിനൊപ്പമുള്ള ബാലന്‍ ഒഴിവാക്കാന്‍ പറഞ്ഞു. പകരം എന്റെ സമുദായത്തിന്റെ പേര്…
Read More » -
‘സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം പരിഗണിക്കണം, അവര്‍ക്കും ചിറകു വിടര്‍ത്തണം’; പൊതുതാത്പര്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി; ‘നിലവിലെ സംവരണത്തെ ചോദ്യം ചെയ്യുന്നില്ല, ഒരേ ജാതിയില്‍ രണ്ടാംകിടക്കാരന്‍ ആകുന്നു’
ന്യൂഡല്‍ഹി: സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേകം സംവരണം നല്‍കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിലെ സംവരണ ക്വാട്ടയില്‍തന്നെ ഉള്‍പ്പെടുത്തി തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേകം സംവരണം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണു നടപടി. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. അടുത്ത തീയതിയില്‍ വാദത്തിനു തയാറെടുക്കാനും മറുഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. നിലവിലെ സംവരണ നിരക്കുകളെ ചോദ്യം ചെയ്യുകയല്ലെന്നും സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ‘സംവരണമെന്നത് ജാതി അടിസ്ഥാനത്തിലായിരിക്കരുത് എന്നു നിങ്ങള്‍ പറയുന്നില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നും പറയുന്നില്ല. നിലവിലെ ഭരണഘടന അനുസരിച്ചു സംവരണ ക്വാട്ട നല്‍കുമ്പോള്‍ ചില ആളുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും സാമ്പത്തികമായി മുന്നിലെത്തുകയും ചെയ്യുന്നു. അവരുടെ സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുന്നു. ഇവര്‍ക്കു വീണ്ടും സംവരണം നല്‍കുന്നതിനു പകരം അതേ വിഭാഗത്തില്‍ സംവരണത്തിന്റെ…
Read More » -
നടിയില്‍നിന്നും രാഷ്ട്രീയക്കാരിയിലേക്ക്; കേന്ദ്രമന്ത്രിയില്‍നിന്ന് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫിന്‍ടെക് അധ്യാപികയിലേക്ക്; വെള്ളിയാഴ്ചകളിലെ പതിവ് രാഷ്ട്രീയക്കാരിയിലേക്ക്; സ്മൃതി ഇറാനിയുടെ നാമറിയാത്ത ജീവിതം
ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിലേക്ക് ഓഡിഷനുവേണ്ടി നീണ്ടുമെലിഞ്ഞ, ഏകദേശം ഇരുപതിനോട് അടുത്തു വയസു തോന്നിക്കുന്ന യുവതിയെത്തി. അന്നവിടെയുണ്ടായിരുന്ന, പിന്നീട് യുവതിയുടെ സഹതാരമായി മാറിയ അപാര മേത്തയ്ക്കു യുവതിയില്‍ കണ്ണുടക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവരുടെ മനോഹരമായ മുഖം മാത്രമായിരുന്നില്ല, മറിച്ച് യുവതിയുടെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു! ‘ക്യൂംകി സാസ് ഭി കഭി ഥി ബഹു ഥി’ എന്ന ഐക്കണിക് നാടകത്തിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി ഇറാനി ഒരു ടെലിവിഷന്‍ സെന്‍സേഷനായി മാറി. ഇപ്പോള്‍ ആ നാടകം വീണ്ടും സജീവമായി. ഷോട്ടുകള്‍ക്കിടയില്‍ ഒരു പുസ്തകവുമായി ഇരിക്കുന്നത് സ്മൃതി ഇറാനിയുടെ കാഴ്ചകളില്‍ കാണാം. സീന്‍ 2 വര്‍ഷം 2014. ടെലിവിഷന്‍ താരത്തില്‍നിന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ മന്ത്രിയെന്ന നിലയിലാണ് പിന്നീട് സ്മൃതി ഇറാനിയെ എല്ലാവരും കണ്ടത്. ഇതു പിന്നീടു മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍ എന്നു മാറ്റിയത് വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിനു നേതൃത്വം വഹിക്കുന്നതില്‍…
Read More » -
നിഗൂഢമായ ബഹിരാകാശ വസ്തു ഭൂമിയെ ലക്ഷ്യമിട്ടു കുതിക്കുന്നെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞര്‍; മനുഷ്യവംശത്തെ രക്ഷിക്കാനോ തുടച്ചു നീക്കാനോ? അസാധാരണ വേഗം, നിശ്ചിതമല്ലാത്ത പാത; ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഒരേദിശയിലേക്കു തിരിച്ച് ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: ഇതിനുമുമ്പു കാണാത്ത തരത്തിലുള്ള അപൂര്‍വമായ വസ്തു സോളാര്‍ സിസ്റ്റത്തില്‍ പ്രവേശിച്ചെന്നു കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞര്‍. അസാധാരണ വേഗത്തിനൊപ്പം നിശ്ചിതമല്ലാത്ത പാതയുമാണിതിന് എന്നത് ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള ഇതുവരെയുള്ള കാഴ്ചപ്പാടു മാറ്റുന്നതാണെന്നും വിലയിരുത്തുന്നു. ബഹിരാകാശ വസ്തുവിന്റെ സ്വഭാവ പരിശോധിക്കുമ്പോള്‍, ചില ശാസ്ത്രജ്ഞര്‍ ഇതൊരുപക്ഷേ അത്യാധുനിക സമൂഹത്തില്‍നിന്നുള്ള ക്രിത്രിമ അന്വേഷണ വാഹനങ്ങളാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഈ ആശയം അഭ്യൂഹങ്ങള്‍ നിറഞ്ഞതാണെങ്കിലും ബഹിരാകാശ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതയെക്കുറിച്ചുമൊക്കെയുള്ള കൗതുകം വര്‍ധിപ്പിക്കുന്നതാണ്. ഇതേക്കുറിച്ചു കര്‍ക്കശമായി നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നും എവിടെനിന്നു പുറപ്പെട്ടു എന്നു മനസിലാക്കേണ്ടതുണ്ടെന്നും ഹാവാര്‍ഡ് ഗവേഷകര്‍ പറയുന്നു. എന്തെങ്കിലും ഒരു തീരുമാനത്തിലേക്ക് എത്തരുതെന്നും അസാധാരണമായ കോസ്മിക് വിസ്മയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനമുണ്ടാകുമ്പോള്‍ വിശദീകരണങ്ങളും ലഭിച്ചേക്കുമെന്ന് ഇവര്‍ പറയുന്നു. പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയിലെ നിര്‍ണായകമായ നേട്ടമായിട്ടാണ് അപൂര്‍വ വസ്തുവിനെ കണ്ടെത്തിയതിനെ വിലയിരുത്തുന്നത്. അറിയപ്പെടാത്ത ബഹിരാകാശ വസ്തുക്കളെ എങ്ങനെ നേരിടണമെന്നതില്‍ ചര്‍ച്ചകള്‍ മുന്നോട്ടുവയ്ക്കാനും ഇതു സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കണ്ടെത്തലിനു പിന്നാലെ ആഗോള ശാസ്ത്രലോകം ആഴത്തിലുള്ള പഠനത്തിനായി തയാറെടുത്തിട്ടുണ്ട്.…
Read More » -
ഓണം മുന്നില്‍കണ്ട് പൂഴ്ത്താനുള്ള സ്വകാര്യ ലോബിയുടെ നീക്കം പാളി; തമിഴ്‌നാട്ടില്‍നിന്ന് കൊപ്ര എത്തിയതോടെ വെളിച്ചെണ്ണ വില കുറയുന്നു; 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വെളിച്ചെണ്ണയും എത്തും
തിരുവനന്തപുരം: വെളിച്ചെണ്ണ വിലയില്‍ വീട്ടു ബജറ്റ് പൊള്ളിയിട്ട് മാസമൊന്നു പിന്നിട്ടപ്പോള്‍ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്. തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ കൊപ്ര എത്തി തുടങ്ങിയതോടെ കേരളത്തില്‍ വെളിച്ചെണ്ണ വില താഴ്ന്നു തുടങ്ങി. 500 രൂപയ്ക്ക് മുകളില്‍ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 400ലാണ്. വരും ദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സപ്ലൈകോ വഴി രണ്ട ലിറ്റര്‍ വീതം വെളിച്ചെണ്ണ നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിപണിയില്‍ നിര്‍ണായകമായി. ഓണ സമയത്ത് വില കൂട്ടി വില്ക്കാനായി മാറ്റിവച്ചിരുന്ന വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കാന്‍ തമിഴ്നാട് ലോബി തയാറായതാണ് പെട്ടെന്ന് വില കുറയാനിടയാക്കിയത്. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് സപ്ലൈകോ വെളിച്ചെണ്ണ എത്തുന്നതോടെ വിപണിയിലെ ആവശ്യകത കുറയും. ഓണത്തിന് വലിയ ലാഭം പ്രതീക്ഷിച്ചിരുന്ന സ്വകാര്യ ലോബി ഇപ്പോള്‍ ശേഖരിച്ചു വച്ചിരുന്ന എണ്ണ വിപണിയിലേക്ക് എത്തിക്കുകയാണ്. വെളിച്ചെണ്ണ വില കൂടിയതോടെ പലരും പാമോയില്‍, സസ്യഎണ്ണ എന്നിവയിലേക്ക് മാറിയിരുന്നു. ഇതും വെളിച്ചെണ്ണ ഡിമാന്‍ഡ് കുറച്ചു.…
Read More » -
ഭേദം പൊതുമേഖലാ ബാങ്കുകള്‍; ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി; ഗ്രാമീണ മേഖലകളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയാക്കി; അക്കൗണ്ടില്‍ ഈ തുക നിലനിര്‍ത്തിയില്ല എങ്കില്‍ ആറുശതമാനം പിഴ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിനുള്ള മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി. മെട്രോകളിലും മറ്റു നഗരങ്ങളിലും ഓഗസ്റ്റില്‍ തുറന്ന അക്കൗണ്ടുകള്‍ക്കാണ് 10,000 രൂപയില്‍നിന്ന് അമ്പതിനായിരമായി ഉയര്‍ത്തിയത്. അര്‍ധ-നഗരങ്ങളുടെ പട്ടികയിലുള്ള മേഖലകളിലെ അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ല്‍നിന്ന് 25,000 ആക്കിയും ഉയര്‍ത്തി. ഗ്രാമീണ മേഖലകളില്‍ നേരത്തേയുണ്ടായിരുന്നത് 2500 രൂപ മിനിമം ബാലന്‍സ് ആയിരുന്നെങ്കില്‍ നിലവില്‍ 10,000 ആയി. ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് ആണ് മിനിമം ബാലന്‍സ്. ഈ തുകയ്ക്കു താഴെപ്പോയാല്‍ പിഴയടക്കം ചുമത്താന്‍ കഴിയും. കുറഞ്ഞത് ആറു ശതമാനമെങ്കിലും പിഴ ചുമത്തുമെന്നും 500 രൂപയാകും പരമാധിയെന്നും ബാങ്ക് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 9000 കോടി രൂപയാണെന്നു കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 8932.98 കോടി 2020 മുതല്‍ 2024-25…
Read More » -
ഈ ദുഷ്പ്രവൃത്തിക്കു പിന്നിലെ ആളുകളെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; മൂന്നു പതിറ്റാണ്ടായി ശ്വേതയെ അറിയാം; പിന്തുണയുമായി റഹ്‌മാന്‍; ‘ഒരുമിച്ച് ഒരു സിനിമയിലേ പ്രവര്‍ത്തിച്ചുള്ളൂ, മറ്റുള്ളവരോടുള്ള കരുതല്‍ നേരിട്ടു കണ്ടതാണ്’
നടി ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്മാന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശ്വേതയോട് കാണിക്കുന്ന അനീതിയിൽ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും റഹ്മാന്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണെന്നും പക്ഷേ സിനിമാ മേഖലയില്‍ ഇങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പ്രിയപ്പെട്ട ശ്വേത, താങ്കൾക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് നിങ്ങളെ അറിയാം, ഇക്കാലമത്രയും നിങ്ങൾ ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് താങ്കൾ. നമ്മൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും നമ്മൾ ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ. ആ ഷോകൾക്കിടയിൽ, നിങ്ങൾ മറ്റുള്ളവരോട് എത്രമാത്രം കരുതൽ കാണിക്കുന്നുണ്ടെന്ന്…
Read More » -
ഇതാണു ‘നരച്ച’ കോലി; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം സമയമായി എന്ന്’, ഏതായാലും ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നേരത്തെ, മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘യുവികാന്‍’കാന്‍സര്‍ ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നരവീണ താടിയെക്കുറിച്ച് കോലി പരസ്യമായി പ്രതികരിച്ചത്. ലണ്ടനില്‍ നടന്ന പരിപാടിക്കിടെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു കോലിയുടെ മറുപടി.’രണ്ട് ദിവസം മുന്‍പാണ് ഞാന്‍ താടി കറുപ്പിച്ചത്. ഓരോ നാലു ദിവസത്തിലും താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം വിരമിക്കാന്‍ സമയമായി എന്ന്’ കോലി പറഞ്ഞു. വിരാട് കോലിയെ കൂടാതെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സന്‍, രവി…
Read More »