പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും

ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മണിപ്പൂര്‍, രാജസ്ഥാന്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും പദ്ധതിയില്‍നിന്നു പിന്മാറുമെന്ന് അറിയിച്ചുകഴിഞ്ഞു.
നിലവില്‍ 12 കോടി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ ഹരിയാനയിലുണ്ട്. ഇതില്‍ 1.364 കോടി ഗുണഭോക്താക്കള്‍ പദ്ധതിയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നിലപാടുകളാണു പദ്ധതിയെ പിന്നോട്ട് അടിക്കുന്നതെന്ന് ഹരിയാന ആയുഷ്മാന്‍ സമിതി പ്രസിഡന്റ് ഡോ. സുരേഷ് അറോറ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ പദ്ധതിയെ പ്രകീര്‍ത്തിച്ചുകൊണ്ടു നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ഇന്ത്യയിലൊട്ടാകെ 1.20 ലക്ഷം കോടി ആളുകള്‍ക്കു പണം പോക്കറ്റില്‍നിന്നു നല്‍കാതെ ചികിത്സയ്ക്കു വിധേയമാകാന്‍ കഴിഞ്ഞെന്നും അദ്ദേഹം അഭിമാനത്തോടെ പ്രഖ്യാപിച്ചു. എന്നാല്‍, ഇതിന്റെ പണം പോയത് വിവിധ ആശുപത്രികളുടെ ബജറ്റില്നിന്നാണെന്നു മാത്രം.
നിലവില്‍ മൂന്നാം തവണയാണ് ഹരിയാനയിലെ ആശുപത്രികള്‍ പദ്ധതിയില്‍നിന്നു പിന്നോട്ടു പോകുന്നെന്ന് അറിയിച്ചിട്ടുള്ളത്. 2023മുതല്‍ ഹരിയാനയിലെ സ്ഥിതി വളരെ മോശമാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. സ്വകാര്യ ആശുപത്രികള്‍ക്കു ചികിത്സയ്ക്കു ചെലവഴിച്ച പണം ലഭിക്കുന്നില്ല. ബജറ്റില്‍ വകയിരുത്തുന്ന പണം മതിയാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സെക്രട്ടറി ധീരേന്ദ്ര സോണി പറഞ്ഞു. Haryana to Manipur—private hospitals struggle with Ayushman Bharat. Govt owes Rs 1.2 lakh cr






