Life Style

    • വിസ കിട്ടാന്‍ മാര്‍ഗമില്ല; അമേരിക്കയില്‍ ഒന്നരലക്ഷം വിദേശ വിദ്യാര്‍ഥികള്‍ കുറയും; ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടം; ഏറ്റവും കുറവ് ഇന്ത്യയില്‍നിന്ന്; ചൈനയ്ക്കും തിരിച്ചടി; മറ്റു മാര്‍ഗങ്ങള്‍ നോക്കി വിദ്യാര്‍ഥികള്‍; ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും ഇളവുകള്‍

      ന്യൂയോര്‍ക്ക്: വിസ നിയന്ത്രണങ്ങളിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് ഈ വര്‍ഷം യുഎസിലേക്ക് ഒന്നരലക്ഷം രാജ്യാന്തര വിദ്യാര്‍ഥികളുടെ കുറവുണ്ടാകുമെന്നും ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ഇതിനു പുറമേ, തൊഴില്‍ വിപണിയിലേക്ക് 60,000 പേരുടെ കുറവുണ്ടാകുമെന്നും രാജ്യാന്തര വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ എന്‍എഎഫ്എസ്എ ചൂണ്ടിക്കാട്ടുന്നു. സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്ഇവിഐസ്) കണക്കുകളെ ആസ്പദമാക്കി ഇക്കുറി 40 ശതമാനംവരെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ കുറവ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകും. രാജ്യാന്തര വിസയില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളും യാത്രാ നിയന്ത്രണങ്ങളുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്ന് അമേരിക്കന്‍ വിസയ്ക്കുവേണ്ടി കോണ്‍സുലേറ്റുകളില്‍ വളരെക്കുറച്ച് അപ്പോയിന്റ്‌മെന്റുകളാണുണ്ടായത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നാണ്. നൈജീരിയ ഈ കണക്കില്‍ ഏഴാം സ്ഥാനത്തും ജപ്പാന്‍ 13-ാം സ്ഥാനത്തുമാണ്. 2023-24 അക്കാദമിക് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്ന് യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 3,31,602 വിദ്യാര്‍ഥികളാണ് എത്തിയത്. അമേരിക്കയില്‍ ആകെയുള്ള 11,26,690 വിദ്യാര്‍ഥികളുടെ 29.4 ശതമാനത്തോളം വരും…

      Read More »
    • രാവിലെ പല്ലുതേയ്ക്കുംമുമ്പ് ഉമിനീര്‍ പുരട്ടും; മുഖക്കുരുവിന് ഏറ്റവും മികച്ച മരുന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ; ഡോക്ടര്‍മാര്‍ പറയുന്നത് മറ്റൊന്ന്

      മുംബൈ: മേക്കപ്പും പൊടിയും ലൈറ്റിന്റെ വെളിച്ചവുമെല്ലാം ഏറ്റിട്ടും ഇന്നും ഇന്ത്യന്‍ സിനിമയിലെ മില്‍ക്കി ബ്യൂട്ടിയാണു തമന്ന ഭാട്ടിയ. നടിയുടെ മുഖ സൗന്ദര്യവും സിനിമാ സ്‌റ്റൈലിനും നിരവധി ആരാധകരാണുള്ളത് . മുപ്പത്തിയഞ്ചുകാരിയായ താരം തിരക്കുള്ള പ്രൊഫഷണല്‍ ലൈഫിന് ഇടയിലും സൗന്ദര്യം അത്രത്തോളം കാത്ത് സൂക്ഷിക്കുന്നുണ്ട്. നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏല്‍ക്കുന്ന മുഖമായിട്ടും തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിലെ പൊടിക്കൈയാണെന്ന് പറയുകയാണിപ്പോള്‍ താരം. തമന്ന ഭാട്ടിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീര്‍ എടുത്ത് മുഖക്കുരുവില്‍ പുരട്ടുക എന്നതാണ് നടി വര്‍ഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന പണി. രാവിലെയുള്ള ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുമെന്നാണ് നടി പറയുന്നത്. ‘മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ്…

      Read More »
    • മറന്നുവോ സഖീ… നവാസിന്റെ അറംപറ്റിയ വാക്ക്; രഹ്നയുടെ മനസ് നീറിയ വാലന്റൈന്‍സ് സമ്മാനം

      പ്രിയതാരം കലാഭവന്‍ നവാസിന്റെ മരണം ഉള്‍കൊള്ളാന്‍ ഇനിയും പലര്‍ക്കും സാധിച്ചോ എന്ന് സംശയമാണ്. വളരെയേറെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളാണ് നവാസും ഭാര്യ രഹ്നയും. അവര്‍ക്ക് ഒരു മകളും രണ്ട് ആണ്മക്കളും. കുടുംബത്തിന്റെ വിയോഗത്തില്‍ മലയാളി മനഃസാക്ഷിയും ഒപ്പം ചേര്‍ന്നു. അവസാന നാളുകള്‍ എന്ന് ഇനിയും പൂര്‍ണമായി വിളിക്കന്‍ കഴിയാത്ത വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആ ദിവസങ്ങള്‍. നവാസിന്റെ ചില അഭിമുഖങ്ങളില്‍ അദ്ദേഹം മരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വടക്കാഞ്ചേരിയില്‍ പിറന്ന നവാസ് ബക്കറാണ് കലാഭവന്‍ എന്ന പേരുകൂടി ചേര്‍ത്ത് അറിയപ്പെടുന്ന നടനായി മാറിയത്. മരണസമയത്ത് നവാസിന് പ്രായം കേവലം 51 വയസു മാത്രം. നടന്‍ അബൂബക്കറിന്റെ മകനായ നവാസും ചേട്ടന്‍ നിയസും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നടിയും നര്‍ത്തകിയുമായ രഹ്ന വിവാഹശേഷം അഭിനയിച്ചിരുന്നില്ല. എന്നാല്‍, നിയോഗമെന്നോണം, നവാസ് വിടവാങ്ങിയ ഈ വര്‍ഷത്തില്‍ അവര്‍ ഒന്നിച്ച് ക്യാമറയ്ക്കെത്തി. അതും വാലന്റൈന്‍സ് ദിനത്തില്‍ പ്രിയതമയായ രഹ്നയ്ക്ക് ഒരു സമ്മാനമെന്ന…

      Read More »
    • അരമണിക്കൂര്‍ വീതം 12 വീടുകളില്‍ ജോലി; പാചകക്കാരന് മാസ വരുമാനം രണ്ടു ലക്ഷം രൂപ!

      ദിവസം അരമണിക്കൂര്‍ വീതം 12 വീടുകളില്‍ പാചകം ചെയ്ത് പാചകക്കാരന്‍ ഒരു മാസം സമ്പാദിക്കുന്നത് രണ്ട് ലക്ഷത്തിലധികം രൂപ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. ആയുഷി ദോഷി എന്ന അഭിഭാഷകയാണ് തന്റെ പാചകക്കാരന്‍ പ്രതിമാസം സമ്പാദിക്കുന്ന തുകയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ പാചകക്കാരന്‍ ഒരു ദിവസം 30 മിനിറ്റ് ജോലി ചെയ്ത് ഒരു വീട്ടില്‍ നിന്ന് മാസം 18,000 രൂപ ഈടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദിവസം 10 മുതല്‍ 12 വീടുകളില്‍ ഇയാള്‍ ദിവസവും ജോലി ചെയ്യുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എല്ലായിടത്തുനിന്നും തന്റെ പാചകക്കാരന് സൗജന്യമായി പ്രഭാതഭക്ഷണവും ചായയും ലഭിക്കുന്നുണ്ടെന്നും ദോഷി തന്റെ പോസ്റ്റില്‍ അവകാശപ്പെട്ടു. അഭിഭാഷകയുടെ പോസ്റ്റില്‍ ചൂടേറിയ ചര്‍ച്ച സാമൂഹികമാധ്യമമായ എക്സിലാണ് ദോഷി തന്റെ പോസ്റ്റ് പങ്കുവെച്ചത്. പാചകക്കാരന്റെ ശമ്പളം അതിശയോക്തി കലര്‍ന്നതാണെന്ന് ഒരാള്‍ അവകാശപ്പെട്ടു. ”പാര്‍ട്ട് ടൈമായി പാചകം ചെയ്യുന്നയാള്‍ക്ക് മാസം ഒരു വീട്ടില്‍ നിന്ന് 18,000 രൂപ ലഭിക്കുന്നുവെന്നത്…

      Read More »
    • പരിചയമില്ലാത്ത ഗ്രൂപ്പിലേക്ക് ചേര്‍ക്കുമ്പോള്‍ മുന്നറിയിപ്പ്; ചാറ്റ് നോക്കാതെ പുറത്തു കടക്കാം; തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ജനപ്രിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്; അപരിചിതര്‍ സന്ദേശം അയയ്ക്കുന്നതും നിയന്ത്രിക്കാം

      ന്യൂയോര്‍ക്ക്: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. പരിചയമില്ലാത്തൊരാള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് നിങ്ങളുടെ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്കുന്നൊരു ഫീച്ചറാണിത്. ഈ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളും സുരക്ഷിതരായി ഇരിക്കാനുള്ള ഉപദേശങ്ങളും അടങ്ങുന്നതാണ് വിവരങ്ങള്‍. ചാറ്റ് നോക്കാതെ തന്നെ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും വിധമാണ് വാട്‌സാപ്പ് ഇതൊരുക്കിയിരിക്കുന്നത്. വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ നിര്‍ബന്ധിതരായത്. ഉപയോക്താവ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതു വരെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ തട്ടിപ്പുമായി ബന്ധമുള്ള 68 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി അവയെ നിരോധിച്ചതായി മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ വാട്‌സാപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴി തട്ടിപ്പിന് ശ്രമിക്കുന്ന കംബോഡിയയിലെ ഒരു സംഘത്തിന്റെ പ്രവര്‍ത്തനം ഓപ്പണ്‍എഐയുമായി ചേര്‍ന്ന് തകര്‍ത്തതായും മെറ്റ…

      Read More »
    • ആദ്യ വീട് വിട്ട് പണിത ഒറ്റനില മണ്‍വീട്; മുന്നില്‍ പച്ചപ്പ് വിരിച്ച പാടവും പറമ്പു നിറയെ പഴങ്ങളും; നവാസ് ഓടിയെത്താന്‍ കൊതിച്ച വീടിന്റെ കഥ…

      ലോകത്ത് എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചെത്താന്‍ കൊതിക്കുന്ന മനസാണ് മലയാളികള്‍ക്ക്. വീട്ടിലെ പ്രിയപ്പെട്ടവരുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് ആ മുറ്റത്തുകൂടെ ഒന്നു നടന്ന് വീട്ടുകാരോട് വിശേഷങ്ങള്‍ പറഞ്ഞ് ചെലവഴിക്കുന്ന ആ സമയമായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം. അതുപോലൊരു മനസായിരുന്നു നവാസിന്റേതും. അദ്ദേഹത്തെ സംബന്ധിച്ച് കുടുംബമായിരുന്നു എല്ലാം. എവിടെ പോയാലും വീട്ടിലേക്ക് ഓടിയെത്താന്‍ കൊതിച്ച നവാസ് അവസാനമായി ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആശിച്ചു മോഹിച്ചു പണിത ആലുവയിലെ ഗ്രാമീണ ഭംഗി നിറയുന്ന 80 സെന്റ് സ്ഥലും മുന്നിലെ പാടവും അതിന്റെ ഒത്തനടുവില്‍ നില്‍ക്കുന്ന മണ്‍വീടുമായിരുന്നു നവാസിന്റെ സ്വര്‍ഗം. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഒരു ചെറിയ ഓടിട്ട വീട്ടിലായിരുന്നു നവാസിന്റെ കുട്ടിക്കാലം. വാപ്പ അബൂബക്കര്‍ നാടക-സിനിമ നടനും ഉമ്മ വീട്ടമ്മയും. മലയും പുഴയും നെല്‍പ്പാടങ്ങളുമുള്ള ആ മനോഹരമായ നാട്ടില്‍ ജനിച്ചു വളര്‍ന്ന നവാസിന്റെ കുടുംബത്തിന് കാര്യമായ സമ്പാദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. എറണാകുളത്തായിരുന്നു ഉമ്മയുടെ തറവാട്. മിമിക്രിയിലേക്ക് എത്തിയ കാലം മുതല്‍ക്ക് അവിടെ താമസിച്ചിരുന്ന നവാസിന് ചേട്ടന്‍…

      Read More »
    • എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

      ന്യൂഡല്‍ഹി: ‘അവര്‍ റഷ്യയില്‍നിന്ന് യുറേനിയവും പല്ലാഡിയവും ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ഇന്ത്യ കുഴപ്പക്കാരെന്നു പറയുന്നു. ഇതില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തണം…’ പറയുന്നതു മറ്റാരുമല്ല. പഹല്‍ഗാം ആക്രമണത്തിനുശേഷം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ നാവായി മാറിയ ശശി തരൂര്‍. ട്രംപിന് ഒരു മറുപടിയെങ്കിലും പറയാനുള്ള ധൈര്യം കാട്ടണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയിലെ വ്യാപാര മേഖലയില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയാണ് ട്രംപിന്റെ 25 ശതമാനം നികുതി ചുമത്തലും പിന്നീടുള്ള അധിക നികുതി ചുമത്തലും കടന്നുപോകുന്നത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായി വ്യാപാരമെല്ലാം വേണ്ടെന്നുവച്ച് ‘ഫ്രണ്ടി’ന്റെ തോളില്‍ കൈയിട്ട വിശ്വഗുരുവിന്റെ നില അല്‍പം പരുങ്ങലിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ബേസിസ് പോയിന്റുകള്‍ തുടച്ചു നീക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ട്രംപ് 25 ശതമാനം തീരുവകൂടി ചുമത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഒരിക്കല്‍ ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച മോദിയെ…

      Read More »
    • 75 വീടുകളിലായി 47 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍! ‘മധോപട്ടി’യെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറിയായ’ ഗ്രാമം

      ലോകത്തെ തന്നെ ഏറ്റവും കഠിനമായ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഒന്നാണ് യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷ. ഐഎഎസ്, ഐപിഎസ് അല്ലെങ്കില്‍ ഐഎഫ്എസ് എന്ന ലക്ഷ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് എല്ലാ വര്‍ഷവും പരീക്ഷ എഴുതുന്നത്. എന്നാല്‍, വെറും 4,000 പേര്‍ മാത്രം താമസിക്കുന്ന, ഈ ചെറിയ ഗ്രാമമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ രാജ്യത്തിന് സംഭാവന ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലെ മധോപട്ടി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറി’ എന്നറിയപ്പെടുന്നത്. വെറും 4000 പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ആകെ 75 വീടുകളാണ് ഇവിടെയുള്ളത്. ഓരോ വീട്ടിലും കുറഞ്ഞത് ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെങ്കിലുമുണ്ട്. സിവില്‍ സര്‍വീസിന് പുറമെ ഐഎസ്ആര്‍ഒ, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, ലോക ബാങ്ക് എന്നിവയിലും ഉന്നത സ്ഥാനത്തിരിക്കുന്ന മാധോപട്ട ഗ്രാമവാസികളുമുണ്ട്. 1952ല്‍ ഐഎഫ്എസില്‍ ചേര്‍ന്ന ഇന്ദു പ്രകാശ് സിങ്ങാണ് ഗ്രാമത്തില്‍ നിന്നും ആദ്യമായി യുപിഎസ്സി പരീക്ഷ പാസായി സിവില്‍…

      Read More »
    • ചെങ്കടലില്‍ തക്കംപാര്‍ത്ത് ഹൂതികള്‍; ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍; രാജ്യത്തിന്റെ 99 ശതമാനം രാജ്യാന്തര ഡാറ്റാ ട്രാഫിക്കും ചെങ്കടലിലൂടെ; കേബിളുകള്‍ മുറിഞ്ഞാല്‍ ‘ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്’; അറ്റകുറ്റപ്പണിയും വെല്ലുവിളി നിറഞ്ഞത്

      സനാ: ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതിനൊപ്പം കടലിനടിയിലെ കേബിളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കമ്പനികളെ പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ 99 ശതമാനം അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കും കടന്നുപോകുന്നതിനാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ സബ്‌സീ കേബിളുകള്‍ നിര്‍ണായകമാണ്. കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി മേഖലയിലെത്തുന്ന കപ്പലുകളെ ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ്. ആക്രമണ ഭീഷണി ഉയര്‍ന്നതോടെ കേബിളുകളുടെ സുരക്ഷയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുകയും പലമടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാകാതിരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് കമ്പനികള്‍. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേബിളുകള്‍ അറ്റകുറ്റപണി പൂര്‍ത്തികയാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൈറ്റ്സ്റ്റോം സിഇഒ അമജിത് ഗുപ്ത പറഞ്ഞു. 21,000 കിലോമീറ്റര്‍ സബ്‌സീ കേബിള്‍ ശൃംഖല കമ്പനി നിയന്ത്രിക്കുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയാണ് ഇന്ത്യയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിങ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും…

      Read More »
    • കനത്തമഴ; മൂന്നു ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; നാലു ജില്ലകളില്‍ റെഡ്അലര്‍ട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരിലും കാസര്‍കോടും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, കണ്ണൂരില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മഴയുടെ പശ്ചാത്തലത്തിലും അലര്‍ട്ടുകളും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്താണ് അവധിയെന്ന് കലക്ടറുടെ പോസ്റ്റില്‍ പറയുന്നു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. കാസര്‍കോട് ജില്ലയിലും നാളെ അവധിയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ നാളെ റെഡ്…

      Read More »
    Back to top button
    error: