Breaking NewsLead NewsLIFELife Style

അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളി; നമ്പര്‍ പ്ലേറ്റിനായി മുടക്കിയ തുക കേട്ടാല്‍ തലചൊരുക്കും

തകോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. മുകേഷിന്റെയും ഭാര്യ നിത അംബാനിയുടെയും മക്കളായ ഇഷ അംബാനിയുടെയും അനന്ദ് അംബാനിയുടെയും ആകാശ് അംബാനിയുടെയുമൊക്കെ അത്യാംഡംബര പൂര്‍ണമായ ജീവിതമാണ് ഇതിന് കാരണം. ലോകത്തെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അനന്ദ് അംബാനിയുടേത്. വാഹനങ്ങളുടെ വലിയൊരു ശേഖരവും കുടുംബത്തിനുണ്ട്.

ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കുകയെന്നത് മാത്രമല്ല, അതിന് ‘വി ഐ പി’ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാനും മുകേഷ് അംബാനി ശ്രമിക്കാറുണ്ട്. ഇതിനായി ഇഷ്ടം പോലെ പണവും അദ്ദേഹം ചെലവഴിക്കാറുണ്ട്. എന്നാല്‍ രാജ്യത്ത് നമ്പര്‍ പ്ലേറ്റിനായി ഏറ്റവും അധികം പണം മുടക്കിയ വ്യക്തി മുകേഷ് അംബാനിയല്ല. പിന്നെ ആരാണ് ഗൗതം ആദാനിയാണോയെന്നായിരിക്കും പലരും ചോദിക്കുക.

Signature-ad

എന്നാല്‍ അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളിയാണ് എന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ടെക് കമ്പനി സിഇഒ ആയ വേണു ഗോപാലകൃഷ്ണനാണ് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റിന്റെ ഉടമയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സല്‍റ്റിംഗ് കമ്പനി സി ഇ ഒയാണ് വേണു ഗോപാലകൃഷ്ണന്‍. അടുത്തിടെ അദ്ദേഹം തന്റെ കാര്‍ ശേഖരത്തിലേക്ക് ഒരു പുതിയ ആഡംബര കാര്‍ കൂടി കൊണ്ടുവന്നു. ഏകദേശം നാല് കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമാനേറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് കാറല്ല, മറിച്ച് നമ്പര്‍ പ്ലേറ്റാണ്.

KL 07 DG 0007 ആണ് അദ്ദേഹം ലേലത്തിലൂടെ സ്വന്തമാക്കിയത്. മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റാണിത്. 45.99 ലക്ഷം രൂപയ്ക്കാണ് ഈ സവിശേഷ നമ്പര്‍ പ്ലേറ്റ് അദ്ദേഹം സ്വന്തമാക്കിയത്. ഇളം പച്ച നിറത്തിലുള്ള ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമാനേറ്റിന്റെ കേരളത്തിലെ ആദ്യത്തെ കാറാണിതെന്നാണ് വിവരം.

2025 ഏപ്രില്‍ ഏഴിനാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് ഓണ്‍ലൈന്‍ ലേലം നടത്തിയത്. ആ ലേലത്തില്‍ വച്ചാണ് കാര്‍ പ്രേമികളുടെ പ്രിയപ്പെട്ട നമ്പരായ 007 അദ്ദേഹം സ്വന്തമാക്കിയത്. ഈ നമ്പറിനായുള്ള ലേലം 25,000 രൂപയിലായിരുന്നു ആരംഭിച്ചത്. ആവശ്യക്കാരേറിയതോടെ തുക അമ്പത് ലക്ഷത്തോടടുത്തെത്തുകയായിരുന്നു.

‘ലേലം നടക്കുന്ന ദിവസം ഞാന്‍ ന്യൂസിലന്‍ഡിലായിരുന്നു. എട്ട് ലക്ഷം രൂപ റേഞ്ചില്‍ കിട്ടിയാല്‍ ലേലത്തില്‍ പിടിക്കണമെന്ന് കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണിന്റെ നെറ്റ്വര്‍ക്ക് കിട്ടയപ്പോള്‍ 18 ലക്ഷത്തിലെത്തി. എതിര്‍ഭാഗത്തുള്ളവര്‍ ഓരോ മിനിറ്റിലും കൂട്ടുകയാണ്. എന്നാല്‍ പിന്നെ നമുക്ക് തന്നെ പിടിക്കണമെന്ന് അവരോട് പറഞ്ഞു. പിന്നെ വിളിച്ചപ്പോഴാണ് 46 ലക്ഷമായെന്ന് അറഞ്ഞത്. രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റാണിതെന്ന് പിന്നീടാണ് മനസിലായത്.’- അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഇതുമാത്രമല്ല ലംബോര്‍ഗിനി, ബിഎംഡബ്ല്യു ബൈക്ക് എന്നിവയുള്‍പ്പെടെ നിരവധി ആഡംബര വാഹനങ്ങള്‍ വേണു ഗോപാലകൃഷ്ണന്റെ ഗ്യാരേജിലുണ്ട്. 16 കോടിയുടെ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ്ഗോസ്റ്റ് സീരിസ് രാജ്യത്ത് ആദ്യം വാങ്ങിയ ആളാണ് അദ്ദേഹമെന്ന് പറയപ്പെടുന്നു.

 

Back to top button
error: