Life Style

    • വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു; കോമയിലാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ഭാര്യ രംഗത്തെത്തിയതിന് പിന്നാലെ മരണം

      ഫ്ളോറിഡ: വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് വിവരം. താരം കോമയിലാണെന്ന അഭ്യൂഹങ്ങള്‍ ഹോഗന്റെ ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം. ആഴ്ചകള്‍ക്ക് മുന്‍പാണ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു. അതിനിടെ ഈ വര്‍ഷം ആദ്യം ഗുസ്തി ഇതിഹാസം മരണക്കിടക്കയിലാണെന്നും ശക്തമായ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 1980 കളിലും 1990 കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹോഗന്‍. ടെറി ബോളിയ എന്നാണ് എന്നാണ് യഥാര്‍ഥ നാമം. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളും നേടിയിട്ടുണ്ട്.

      Read More »
    • ഇനി പല്ലില്ലാത്ത മോണകാട്ടി ചിരിയെന്ന വിശേഷണമൊക്കെ പഴമൊഴിയാകും; ഒന്നുപോയാല്‍ അടുത്തത് മുളച്ചുവരും; അതുപോയാല്‍ അടുത്തതും! നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് ചുവടുവച്ച് ജപ്പാന്‍

      ന്യൂയോര്‍ക്ക്: പല്ല് വേദനയെക്കാള്‍ ഭയാനകമായ ഒന്നുണ്ടോ എന്ന് സംശയമാണ്. പിന്നെ പല്ല് പറിക്കല്‍, ആ കസേരയിലേക്കുള്ള ഇരുപ്പും, മരവിപ്പിക്കാനുള്ള സൂചിയും, പിന്നെ ‘കടക്ക്’ എന്ന ശബ്ദത്തോടെ നമ്മുടെ ശരീരത്തിന്റെ ഭാഗമായ ഒന്നിനെ അടര്‍ത്തി മാറ്റുന്നതും… അതൊരു വല്ലാത്ത അനുഭവം തന്നെയാണ്. പല്ല് പോയാലുണ്ടാവുന്ന വിടവ് നമ്മുടെ ചിരിയുടെ ഭംഗി കെടുത്തും, ആത്മവിശ്വാസം കുറയ്ക്കും. പിന്നെ മുന്നിലുള്ള വഴികള്‍ കൃത്രിമപ്പല്ല് വെക്കുക, ബ്രിഡ്ജ് ഇടുക, അല്ലെങ്കില്‍ ഇംപ്ലാന്റ് ചെയ്യുക എന്നിവയാണ്. ഇവയൊന്നും നമ്മുടെ സ്വന്തം പല്ലിന് പകരമാവുകയുമില്ല. എന്നാല്‍, ഈ അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം വന്നാലോ? കൊഴിഞ്ഞുപോയ സ്ഥാനത്ത് പ്രകൃതിദത്തമായ പുതിയൊരു പല്ല് മുളച്ചുവന്നാലോ? സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ രംഗം പോലെയുണ്ടല്ലേ? എന്നാല്‍, സംഗതി സത്യമാണ്! ജപ്പാനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ചരിത്രത്തിലാദ്യമായി മനുഷ്യരില്‍ നഷ്ടപ്പെട്ട പല്ലുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മരുന്ന് വികസിപ്പിച്ചിരിക്കുന്നു. വലിയ വൈദ്യശാസ്ത്ര മുന്നേറ്റങ്ങളിലൊന്നായി ഇത് മാറാന്‍ പോവുകയാണ്. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ അത്ഭുതത്തിന് പിന്നില്‍.…

      Read More »
    • യുപിഐ പേമെന്റുകള്‍ക്കു ജി.എസ്.ടി. വരുമോ? നിലപാടു വ്യക്തമാക്കി കേന്ദ്രം; 2000 രൂപയ്ക്കു മുകളിലുള്ള ഗൂഗിള്‍ പേ ഇടപാടിന് നികുതി നല്‍കണമോ എന്ന ചോദ്യം രാജ്യസഭയിലും ചൂടന്‍ ചര്‍ച്ച

      ന്യൂഡല്‍ഹി: ബില്‍ പേമെന്റുകള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ കൂടുതല്‍ തീരുവകള്‍ വന്നേക്കുമെന്ന സൂചനകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ പണമിടപാടുകള്‍പോലെ യുപിഐ പേമെന്റുകളും കുതിച്ചുയര്‍ന്നതോടെയാണു 2000 രൂപയ്ക്കു മുകളിലുള്ള ട്രാന്‍സാക്്ഷനുകള്‍ക്ക് നികുതി നല്‍കേണ്ടിവരുമെന്ന വാര്‍ത്ത പരന്നത്. എന്നാല്‍, ഇത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യസഭാ എംപി അനില്‍കുമാര്‍ യാദവിന്റെ ചോദ്യത്തിനാണ് കൃത്യമായ മറുപടി നല്‍കിരിക്കുന്നത്. 2000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു ജിഎസ് ടി ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍, രണ്ടായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ് ടി കൗണ്‍സിലാണ്. അവര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല. കൗണ്‍സിലിന്റെ നിര്‍ദേശം യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ വന്നിട്ടില്ലെന്നു റവന്യൂ വകുപ്പും പാര്‍ലമെന്റില്‍ വ്യക്തമാക്കി. നിലവില്‍ വ്യക്തികള്‍ തമ്മില്‍ കൈമാറുന്ന പണത്തിനും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ്…

      Read More »
    • സിനിമയ്ക്ക് മുന്‍പ് അധ്യാപകന്‍; സ്വന്തം ശിഷ്യയെ പ്രണയിച്ചു വിവാഹംചെയ്ത നടന്‍, ആ പ്രണയനദി ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു

      അലൈപ്പായുതേ സിനിമയിലെ ചുള്ളന്‍ നായകനെ കണ്ട അന്നത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പോലും ക്രഷ് അടിച്ചു എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. യഥാര്‍ത്ഥ പ്രായത്തേക്കാളും വളരെ കുറച്ചു മാത്രമേ തോന്നുമായിരുന്നുള്ളൂ എന്നതും അദ്ദേഹത്തിന്റെ മുഖപ്രസന്നതയുടെ പ്രത്യേകതയായിരുന്നു. സിനിമയില്‍ വരും മുന്‍പ്, വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടു കൂടി സംസാരിക്കാന്‍ പരിശീലനം നല്‍കുന്ന അധ്യാപകനായിരുന്നു മൃദുഭാഷിയായ അദ്ദേഹം. എന്നാല്‍, സരിത ബിര്‍ജെ എന്ന പെണ്‍കൊടി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിവിട്ടു. ആ പ്രണയത്തിന് വളരെ രസകരമായ ഒരു തുടക്കത്തിന്റെ കഥയുണ്ട് പറയാന്‍. ആദ്യത്തെ ജോലി ലഭിച്ചതും നന്ദി പറയാനായി സരിത ഒരു വിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നു. എന്നാല്‍, ഒരു മെന്ററും വിദ്യാര്‍ത്ഥിയും എന്നതിനേക്കാള്‍ മറ്റെന്തോ അവര്‍ക്കിടയില്‍ ഉള്ളതായി ആര്‍. മാധവനും സരിതയും മനസിലാക്കിയ നിമിഷമായിരുന്നു അത്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം, അവര്‍ പരമ്പരാഗത തമിഴ് ആചാരപ്രകാരം വിവാഹം ചെയ്തു. സരിത അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുകയോ, സിനിമയുമായി ബന്ധമുള്ള വ്യക്തിയോ അല്ലായിരുന്നു വിവാഹം കഴിഞ്ഞതും മാധവന് സിനിമയിലേക്കുള്ള വഴി തുറന്നതും ഒന്നിച്ചായിരുന്നു.…

      Read More »
    • ആഡംബരങ്ങളില്ലാത്ത വിഎസ്-വസുമതി വിവാഹം, വ്യത്യസ്തമായ ക്ഷണക്കത്തും; അച്ഛനെ ജയിലില്‍ കണ്ട മക്കള്‍…

      ആലപ്പുഴ കോടംതുരുത്തില്‍ നടന്ന ഒരു യോഗത്തില്‍ ഒരിക്കല്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിക്കാന്‍ വന്നിരുന്നു. വലിയ ആള്‍ക്കൂട്ടമുണ്ട് അന്ന് വിഎസിനെ കേള്‍ക്കാന്‍. അന്ന് പ്രസംഗം കേള്‍ക്കാന്‍ നിന്നവരുടെ കൂട്ടത്തില്‍ ആള്‍ക്കൂട്ടത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടി നിന്നിരുന്നു. പാര്‍ട്ടിയില്‍ മഹിളാ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന വസുമതി. ചേര്‍ത്തല കുത്തിയതോടിനടുത്ത് കോടംതുരുത്തിലാണ് വസുമതിയുടെ വീട്. പ്രസംഗം കേട്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ സഖാവ് ടി.കെ രാമന്‍ വന്ന് ചോദിച്ചു. ‘ എങ്ങനെയുണ്ടായിരുന്നു സഖാവിന്റെ പ്രസംഗം’. നന്നായിരുന്നുവെന്ന് വസുമതി മറുപടിയും നല്‍കി. അക്കാലത്ത് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്സിംഗ് പഠനം നടത്തുകയായിരുന്നു വസുമതി. പഠനം കഴിഞ്ഞ് ജോലി തുടങ്ങിയ ഇടയ്ക്ക് ആശുപത്രിയിലേക്ക് സുമതിയുടെ പേരില്‍ വീട്ടില്‍നിന്ന് ഒരു കമ്പി സന്ദേശം എത്തി. ‘ ഉടന്‍ വീട്ടിലേക്ക് എത്തണം’ എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. വീട്ടില്‍ എത്തിയപ്പോള്‍ തന്റെ കല്യാണം നിശ്ചയിച്ചുവെന്നും വരന്‍ വിഎസ് അച്യുതാനന്ദനാണെന്നും സുമതി അറിഞ്ഞു. സംഭവമറിഞ്ഞ സുമതിക്ക് ഇഷ്ടക്കേടൊന്നും തോന്നിയില്ല. കാരണം മഹിളാ പ്രവര്‍ത്തകയായി പാര്‍ട്ടിയില്‍…

      Read More »
    • ‘ഉരുളക്കിഴങ്ങു പോലെയല്ല, കിടിലന്‍ വള്ളിച്ചൂരല്‍ പോലെ’; രണ്ടുമാസം കൊണ്ട് കുറച്ചത് 17 കിലോ; അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി സര്‍ഫറാസ് ഖാന്‍; ഇനി ഫിറ്റ്‌നെസ് ഇല്ലെന്നു പറഞ്ഞത് തഴയരുതെന്ന് ആരാധകര്‍

      ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുംതാരമാണ് സര്‍ഫറാസ് ഖാന്‍. ‘ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടിരിക്കുന്നു’വെന്ന പരിഹാസങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന മെയ്ക്ക് ഓവറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം. വെറും രണ്ടുമാസം കൊണ്ട് 17 കിലോ ഭാരമാണ് സര്‍ഫറാസ് കുറച്ചത്. ടീ ഷര്‍ട്ടും ഷോര്‍ട്സുമണി‍ഞ്ഞ് ജിമ്മില്‍ നിന്നുള്ള ചിത്രം സര്‍ഫറാസ് പങ്കുവച്ചത് കണ്ടവരെല്ലാം ഞെട്ടി. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമാണ് കാണുന്നെതന്നും ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ സര്‍ഫറാസിന് മടങ്ങിവരാനാകുമെന്നും ചിത്രം കണ്ട ആരാധകരും കുറിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവെങ്കിലും സര്‍ഫറാസിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരന്നു ടെസ്റ്റില്‍ സര്‍ഫറാസിന്‍റെ അരങ്ങേറ്റവും. ഫിറ്റ്നസില്ലാത്തതിനാലാണ് സര്‍ഫറാസ് തഴയപ്പെട്ടതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ സര്‍ഫറാസിന് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചത്. കഠിനാധ്വാനം തുടര്‍ന്നാല്‍ ടീമിലേക്ക് കരുണിനെ പോലെ തിരികെ എത്താമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, ഫിറ്റ്നസായിരുന്നില്ല സര്‍ഫറാസിനെ തഴഞ്ഞതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഇന്ത്യയുടെ ദയനീയ…

      Read More »
    • പുലര്‍ച്ചെ നാലിന് ഉണരും, ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം, നടത്തം, പത്രവായന, കുളി, യോഗ… നിലപാടുകള്‍ പോലെ ജീവിതചിട്ടയിലും കാര്‍ക്കശ്യം

      നിലപാടുകള്‍ പോലെ തന്നെയായിരുന്നു വി.എസിന് ജീവിതചിട്ടയും. ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം കാര്‍ക്കശ്യക്കാരനായിരുന്നു. ആരോഗ്യമുള്ള അവസാന കാലം വരെയും എത്ര വലിയ തിരക്കുണ്ടെങ്കിലും വ്യായാമത്തിനും യോഗയ്ക്കും മുടക്കം വരുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. നടത്തമാണ് വി.എസിന്റെ കരുത്ത്. തൊണ്ണൂറ് കഴിഞ്ഞിട്ടും മുപ്പത്തിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതില്‍ ഈ നടത്തത്തിന് വലിയ പങ്കുണ്ടെന്ന് വി.എസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ നാല് മണിക്ക് ഉണരും. ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം. ഒരു മണിക്കൂര്‍ നടത്തം. പത്രവായന, കുളി, യോഗ. ശേഷം പ്രാതല്‍. വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണത്തിലും കൃത്യമായ രാഷ്ട്രീയം പുലര്‍ത്തുന്നയാളാണ് വി.എസ്. ദുര്‍മേദസ്സുണ്ടാക്കുന്ന എല്ലാത്തരം ഭക്ഷണങ്ങളും വേലിക്ക് പുറത്ത് നിര്‍ത്താന്‍ നിതാന്തശ്രദ്ധ പുലര്‍ത്തിയിരുന്നു. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും കൃത്യമായ അളവില്‍ മാത്രമേ വി.എസ് കഴിക്കാറുള്ളൂ. ഇഡ്ഡലിയായാലും ദോശയായാലും രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കാറില്ല. ഉച്ചഭക്ഷണം കൃത്യം ഒരുമണിക്ക്. പച്ചക്കറിയാണ് ഏറെ ഇഷ്ടവിഭവം. രാവിലെ 11നും വൈകുന്നേരം അഞ്ചിനും ഓരോ ഗ്ലാസ് കരിക്കിന്‍വെള്ളം. വൈകിട്ട് രണ്ട് കഷണം പപ്പായ. ശേഷം…

      Read More »
    • രഹസ്യ വിവാഹവും 13 വര്‍ഷത്തെ ദാമ്പത്യവും, അവസാനം കണ്ടത് മൂന്ന് വര്‍ഷം മുമ്പ്; അനന്യയുടെ ആദിത്യന് എന്ത് സംഭവിച്ചു?

      ഒരു സമയത്ത് തെന്നിന്ത്യയില്‍ സജീവമായിരുന്ന നായികയായിരുന്നു അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും താരമൂല്യമുള്ള അഭിനേത്രിയായിരുന്നു. അക്കാലത്ത് നടി നായികയായ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. കുട്ടിക്കാലം മുതല്‍ സിനിമ അനന്യയുടെ ജീവിതത്തിന്റെ ഭാഗമാണ്. വെള്ളിത്തിരയിലേക്ക് നടി എത്തുന്നത് ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു. അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍മാതാവായിരുന്നതിനാലാണ് ബാലതാരമായി അഭിനയിക്കാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുകയായിരുന്നു സിനിമ. ശേഷം അനന്യയെ കുറച്ച് വര്‍ഷത്തേക്ക് ബിഗ് സ്‌ക്രീനില്‍ കണ്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നായികയായി തിരിച്ച് വരവ് നടത്തി. ശേഷം നാടോടികളില്‍ അഭിനയിച്ചുകൊണ്ട് തമിഴിലേക്ക് അരങ്ങേറി. ആ സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി. പിന്നീട് 2012 വരെ തുടരെ തുടരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലും മലയാളത്തിലും നായിക വേഷങ്ങള്‍ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് അനന്യയെ കുറിച്ച് ഒരു വാര്‍ത്ത പരക്കുന്നത്. നടി വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യ വിവാഹിതയായി…

      Read More »
    • ‘മാതാപിതാക്കളും മകളും ചേര്‍ത്തു പിടിച്ചതുകൊണ്ട് ജീവനൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന ഒരു പെണ്ണ്’; അതുല്യയുടെ മരണത്തിനു പിന്നാലെ ഗായിക ഇംതിയാസ് ബീഗത്തിന്റെ പോസ്റ്റ് വൈറല്‍

      കോഴിക്കോട്: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗായികയായ ഇംതിയാസ് ബീഗം.  മാതാപിതാക്കളും മകളും സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന ഒരു പെണ്ണ് എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൂന്ന് കൂട്ടരുടെ കഥ എന്ന പേരിലുള്ള പോസ്റ്റില്‍ ടോക്സിക് ബന്ധങ്ങളെപ്പറ്റിയും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് വ്യക്തമാക്കുന്നത്. ‘ടോക്‌സിക് ആയ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാനുള്ള ആർജവം പെൺകുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾക്ക് ‘മകളേ മാപ്പ്’ പോസ്റ്റ് ഇടുന്നവർ, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്‌സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോൾ, ‘അവൾ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോൾ അവനെ ഒഴിവാക്കി…

      Read More »
    • ഒരു ചേട്ടന്‍ ഒരു അനിയന്‍ ഒരു ഭാര്യ! ‘വെങ്കല’ത്തെ ഓര്‍പ്പിച്ചൊരു കല്യാണം, അറിയാം ഹിമാചലിലെ ‘ജോഡിധരണ്‍’

      മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വെങ്കലം. ചേട്ടനും അനിയനും ഒരേ സ്ത്രീയെ വിവാഹം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ഈ ചിത്രം മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ഇപ്പോളിത അത്തരമൊരു കല്ല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഹിമാചല്‍ പ്രദേശിലെ ഗോത്രവിഭാഗങ്ങളില്‍ ഒന്നായ ഹട്ടി വിഭാഗത്തിലെ സഹോദരന്മാരാണ് ഒരേ യുവതിയെ വിവാഹം ചെയ്തത്. ഹിമാചലിലെ സിര്‍മോര്‍ ജില്ലയിലുള്ള ഗ്രാമത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സമ്പ്രദായം നടന്നത്. പ്രദീപ് നേഹി, കപില്‍ നേഹീ എന്നീ സഹോദരന്മാരുടെ വിവാഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സുനിത ചൗഹാന്‍ എന്ന പെണ്‍കുട്ടിയെ ആണ് ഇരുവരും വിവാഹം ചെയ്തത്. ജൂലായ് 12 മുതല്‍ 14 വരെ നീണ്ടുനിന്ന വിവാഹത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനിയന്‍ കപില്‍ വിദേശത്തുമാണ് ജോലി ചെയ്യുന്നത്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തങ്ങള്‍ വിവാഹിതരായതെന്നാണ് മൂന്ന് പേരും പറയുന്നത്. തങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം നല്‍കുകയായിരുന്നെന്നും മൂവരും മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ…

      Read More »
    Back to top button
    error: