പേരും മതവും മാറി സാക്ഷിയായി, വിവാദ വിവാഹവും അറസ്റ്റ് വാറണ്ടും; രസ്‌ന അന്നത്തേക്കാള്‍ ചെറുപ്പം

കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ സുപരിചിതര്‍ മിനിസ്‌ക്രീന്‍ താരങ്ങളാകും. പ്രത്യേകിച്ച് സീരിയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ മത്സരാര്‍ത്ഥികളും. നിരവധി മെ?ഗാ ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ചിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. അക്കൂട്ടത്തില്‍ ഒന്നാണ് ഒരു സമയത്ത് ടിആര്‍പി റേറ്റിങില്‍ മുന്നില്‍ നിന്നിരുന്ന പാരിജാതം എന്ന സീരിയല്‍.
2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് പാരിജാതം ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നത്. സീമയേയും അരുണയേയും ജെപിയേയും ആന്റിയമ്മയേയും ഒന്നും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. 500 എപ്പിസോഡുകള്‍ സീരിയലിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. സീരിയലില്‍ നായിക വേഷം ചെയ്തത് നടി രസ്‌നയായിരുന്നു. അന്ന് ഇരുപത് വയസ് പോലും രസ്‌നയ്ക്ക് പ്രായമുണ്ടായിരുന്നില്ല.
എന്നിട്ടും വളരെ പക്വതയോടെ പാരിജാതത്തില്‍ സീമ, അരുണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രസ്‌ന ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. മ്യൂസിക്ക് ആല്‍ബങ്ങളിലൂടെയായിരുന്നു തുടക്കം. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. യുട്യൂബും സോഷ്യല്‍മീഡിയയും സജീവമല്ലാത്ത കാലമായിരുന്നിട്ട് കൂടിയും രസ്‌നയുടെ ആല്‍ബങ്ങള്‍ എല്ലാം ഹിറ്റായി.
അതോടെ സീരിയലിലേക്ക് അവസരം വരാന്‍ തുടങ്ങി. അമ്മക്കായ് ആയിരുന്നു ആദ്യ സീരിയല്‍. സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങുമ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രസ്‌ന. പിന്നീട് പാരിജാതത്തിലെ നായിക വേഷം രസ്‌നയിലേക്ക് വന്നെത്തി. ബെജു ദേവരാജാണ് പാരിജാതം സംവിധാനം ചെയ്തത്.
മലയാള സീരിയല്‍ മേഖലയില്‍ നിരവധി ഹിറ്റ് സീരിയലുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്റെ കൂടെ പ്രവര്‍ത്തിച്ചതോടെ രസ്‌നയിലെ അഭിനേത്രിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. പാരിജാതത്തിനുശേഷം സിന്ദൂരച്ചെപ്പ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും രസ്‌ന അഭിനയിച്ചിരുന്നു. സീരിയലുകള്‍ക്ക് പുറമെ ചോക്ലേറ്റ്, കാര്യസ്ഥന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളില്‍ നടി അഭിനയിച്ചു.
വിവാഹത്തോടെ എല്ലാവരേയും പോലെ രസ്‌നയും അഭിനയം ഉപേക്ഷിച്ചു. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള രസ്‌ന സീരിയല്‍ സംവിധായകന്‍ ബൈജു ദേവരാജിനെയാണ് വിവാഹം ചെയ്തത്. അതൊരു പ്രണയ വിവാഹമായിരുന്നു. മാത്രമല്ല വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച വിവാഹവുമായിരുന്നു.
ബൈജു ദേവരാജ് രസ്‌നയെ പ്രണയിക്കുമ്പോള്‍ വിവാഹിതനും രണ്ട് പെണ്‍ക്കുട്ടികളുടെ അച്ഛനുമായിരുന്നു. മാത്രമല്ല രസ്‌നയുമായി പ്രായത്തിലും നല്ല വ്യത്യാസമുണ്ടായിരുന്നു. രസ്‌നയുടെ കുടുംബവും വിവാഹത്തിന് എതിരായിരുന്നു. പക്ഷെ വിമര്‍ശനവും എതിര്‍പ്പും മറന്ന് ഇരുവരും വിവാഹിതരായി. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് രസ്‌ന. ഒപ്പം നല്ലൊരു കുടുംബിനിയും. ബൈജു ജീവിതത്തിലേക്ക് വന്നശേഷം പേരും മതവും നടി മാറി.
സാക്ഷി ബി ദേവരാജാണ് ഇപ്പോള്‍ രസ്‌ന. നടി മുസ്ലീം കുടുംബാം?ഗമായിരുന്നു. പാരിജാതം ചെയ്യുന്ന സമയത്ത് പിതാവുമായുള്ള ഉമ്മയുടെ പ്രശ്‌നത്തിന്റെ പേരില്‍ രസ്‌നയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് വരെ ഇറങ്ങിയിരുന്നു. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍മീഡിയ വഴി ഇടയ്ക്കിടെ സ്വന്തം വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് സിന്ദൂരം ചാര്‍ത്തി മുല്ലപ്പൂവ് ചൂടി നില്‍ക്കുന്ന ചിത്രം രസ്‌ന പങ്കുവെച്ചിരുന്നു. മെഹന്തിയണിഞ്ഞ കൈകള്‍കൊണ്ട് പാതിമുഖം മറച്ച് നില്‍ക്കുന്ന രസ്‌നയാണ് ചിത്രത്തിലുള്ളത്.
അന്നത്തേക്കാള്‍ ചെറുപ്പം ഇന്ന് രസ്‌നയില്‍ കാണാം. പ്രായം കുറഞ്ഞ് വരികയാണെന്നും അതീവ സുന്ദരിയായിരിക്കുന്നുവെന്നുമാണ് കമന്റുകള്‍. സീരിയല്‍ താരങ്ങളായ അശ്വതിയും അമ്പിളി ദേവിയും എല്ലാം പഴയ സഹപ്രവര്‍ത്തകയുടെ സൗന്ദര്യത്തെ വര്‍ണിച്ച് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ രസ്‌ന പ്രത്യക്ഷപ്പെട്ടിട്ട് വരെ വര്‍ഷങ്ങള്‍ ഏറെയായി.






