പരദൂഷണം പറയുന്നത് നല്ല ശീലം! പങ്കാളിയുമായി ഗോസിപ് പങ്കുവയ്ക്കുന്നത് ബന്ധം ഊഷ്മളമാകും

പങ്കാളികളോട് സഹപ്രര്‍വര്‍ത്തകരെക്കുറിച്ചും അയല്‍ക്കാരെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമൊക്കെ ഗോസിപ് പറയുന്ന ഒരാളോ നിങ്ങള്‍. സംഗതി തുറന്നു പറയാന്‍ മടിയാണെങ്കിലും ആ ശീലം അത്ര മോശമല്ലെന്നു പറയുകയാണ് റിലേഷന്‍ഷിപ് വിദഗ്ധര്‍. ഗോസിപ് നെഗറ്റിവോ പോസിറ്റിവോ ആകട്ടെ അത് ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തമാകാനും രസകരമാക്കാനും സഹായിക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ പക്ഷം.
സ്വവര്‍ഗാനുരാഗികളായ ദമ്പതികളിലുള്‍പ്പടെ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ റിവര്‍സൈഡ് ഗവേഷകര്‍ ഇക്കാര്യം ഉറപ്പിക്കുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴോ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോഴോ ഒക്കെ ഗോസിപ്പിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളെക്കുറിച്ചാണ് ദമ്പതികള്‍ കൂടുതലായി സംസാരിക്കാനിഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു. 76 ദമ്പതികളിലാണ് പഠനം നടത്തിയത്. ഇലക്ട്രോണിക്കലി ആക്റ്റിവേറ്റഡ് റെക്കോര്‍ഡര്‍ എന്ന പോര്‍ട്ടബിള്‍ ഡിവൈസ് നല്‍കിയ ശേഷം ദൈനംദിന ജീവിതത്തിലെ 14 ശതമാനം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ദിവസവും 38 മിനിറ്റോളം ഗോസിപ് പറയുന്ന ദമ്പതികള്‍ 29 മിനിറ്റോളം ഗോസിപ് പറയുന്നത് അവരുടെ പങ്കാളികളോടാണെന്നും പഠനത്തിലുണ്ട്.
ദമ്പതികള്‍ തമ്മില്‍ നെഗറ്റിവ് ഗോസിപ് പറയുമ്പോള്‍ സുഹൃത്തുക്കളുമായുള്ള ബന്ധത്തെക്കാള്‍ ശക്തമായ ഒരു ബന്ധമാണ് അവിടെ രൂപപ്പെടുന്നതെന്നും പോസിറ്റിവ് ഗോസിപ് പറയുന്ന സമയത്ത് ദാമ്പത്യം കൂടുതല്‍ രസകരമായിത്തീരുമെന്നുമാണ് അവരുടെ കണ്ടെത്തല്‍. ദാമ്പത്യബന്ധത്തില്‍ പരസ്പരമുള്ള ധാരണ, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കാന്‍ ഇത്തരം ഗോസിപ്പുകള്‍ സഹായിക്കുമെന്നും പഠനങ്ങളിലൂടെ അവര്‍ വിശദീകരിക്കുന്നു.
രസകരങ്ങളായ പല കാര്യങ്ങളും പഠനത്തിന്റെ ഭാഗമായി പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകളാണ് ഗോസിപ്പുകള്‍ കൂടുതലായി പറയുന്നതെന്ന ധാരണയെ തിരുത്തിക്കുറിക്കുന്ന കണ്ടെത്തലും പഠനത്തിലുണ്ട്. കൂടുതല്‍ ഇഴകീറിയുള്ള ഗോസിപ്പുകള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ നടത്തുന്നത് പുരുഷന്മാരാണെന്നും താഴ്ന്ന വരുമാനമുള്ള ആളുകളെക്കാള്‍ സമ്പന്നരായ ദമ്പതികളാണ് കൂടുതല്‍ ഗോസിപ് പറയുന്നതെന്നും വയോധികരേക്കാള്‍ നെഗറ്റിവ് ഗോസിപ് പറയാന്‍ ഇഷ്ടപ്പെടുന്നത് ചെറുപ്പക്കാരാണെന്നുമാണ് പഠനത്തിലെ വെളിപ്പെടുത്തല്‍. ജേണല്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് പേഴ്സണല്‍ റിലേഷന്‍ഷിപ്പിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്.






