Life Style

    • ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

      പാലക്കാട്: കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് മൂകനും ബധിരനും കൂലിപ്പണിക്കാരനുമായ വ്യക്തിക്ക്. അലനല്ലൂര്‍ ഭീമനാട് പെരിമ്പടാരി പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിക്കാണ് തുക അടിച്ചത്. മൂത്ത മകന്‍ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്നലെ നടന്നിരുന്നു. ഇതിനിടെ സന്തോഷവാര്‍ത്ത തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ മാമ്പറ്റ അബ്ദുവില്‍ നിന്നു വാങ്ങിയ നാല് ടിക്കറ്റുകളില്‍ എംവി 122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. പതിവായി ലോട്ടറിയെടുക്കുമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ട്. ഇതിനിടെ യാ ണ് സമ്മാനവിവരം അറിഞ്ഞത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പ്പനക്കാരന്‍ തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍ പ്പിച്ചു.

      Read More »
    • നല്ല ബന്ധത്തിലായിക്കെ തന്നെ പങ്കാളിക്ക് മറ്റൊരു ബന്ധം; അറിയാം ‘മങ്കി ബാറിങ്’ !

      പരസ്പരം ഒരുപാട് പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നു. തന്നെ പ്രണയിച്ചു കൊണ്ടിരുന്ന അതേ സമയത്തു തന്നെ തന്റെ പങ്കാളി മറ്റൊരാളെയും പ്രണയിച്ചുവെന്ന സത്യം അപ്പുറത്തു നില്‍ക്കുന്നയാളെ വല്ലാതെ വേട്ടയാടുന്നു. പങ്കാളിയെ വൈകാരികമായി ചതിക്കുന്ന ഈ ഡേറ്റിങ് രീതിയെ റിലേഷന്‍ഷിപ് വിദഗ്ധര്‍ മങ്കി ബാറിങ് എന്നാണ് വിളിക്കുന്നത്. വൈകാരികമായി സ്ഥിരതയില്ലാത്ത അരക്ഷിതാവസ്ഥയുള്ള, ഒറ്റപ്പെടലിനെ ഭയക്കുന്നയാളുകളാണ് മങ്കി ബാറിങ് ചെയ്യുന്നതെന്നാണ് റിലേഷന്‍ഷിപ് വിദഗ്ധരുടെ വിശദീകരണം. നിലവില്‍ ഒരു പങ്കാളിയുണ്ടായിരിക്കുകയും അവര്‍ തന്നെ ഉപേക്ഷിച്ചു പോയാല്‍ ഒറ്റപ്പെട്ടു പോകുമോയെന്ന ഭയവും ഉള്ളവരാണ് മങ്കി ബാറിങ് പിന്തുടരുന്നത്. നിലവിലെ പങ്കാളി അവരോട് നൂറു ശതമാനം സത്യസന്ധതയോടെ പെരുമാറിയാലും അവര്‍ അതേ സമയത്ത് മറ്റൊരു പങ്കാളിയെ തേടിപ്പിടിച്ച് പ്രണയിക്കുന്നതില്‍ വ്യാപൃതരാകും. നിലവിലെ പങ്കാളി അറിയാതെ, അവര്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് പങ്കാളികള്‍ പുതിയ പ്രണയത്തെ കണ്ടെത്തുന്നത്. ഇക്കാലയളവില്‍ ഇവര്‍ വളരെയധികം രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യും. മങ്കി ബാറിങ്ങും പോളിമോറിയും ഒരുപോലെയല്ലെന്നും പോളിയോമറിയില്‍ പങ്കാളികളെല്ലാം പരസ്പര സമ്മതത്തോടെയാണ് പുതിയ…

      Read More »
    • നികുതിയടച്ചു മുടിഞ്ഞു; ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ലണ്ടന്‍ ഉപേക്ഷിച്ച് മടങ്ങുന്നെന്ന് ഇന്ത്യക്കാരി

      ലണ്ടന്‍: പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സടച്ച് വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ജീവിക്കാനോ, വളര്‍ച്ച കൈവരിക്കാനോ കഴിയാത്ത നഗരമായി ലണ്ടന്‍ മാറി. ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി മാത്രം അടയ്‌ക്കേണ്ടി വരുന്നത്. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു.…

      Read More »
    • പുതുതായി കണ്ടെത്തിയ കിഴങ്ങുവര്‍ഗത്തിന് ഡിവൈഎസ്പിയുടെ പേര്; ഡയസ്‌കോറിയ ബാലകൃഷ്ണനി; ജൈവവൈവിധ്യ ഗവേഷണത്തോടുള്ള ആദരവ്‌

      കാസര്‍ഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയ തദ്ദേശീയ ഇനം കിഴങ്ങ് കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജൈവവൈവിധ്യ ഗവേഷകനും, ഡിവൈഎസ്പിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് പേരും നല്‍കി. ഇത് രണ്ടാം തവണയാണ് ഒരു സസ്യം ഡോ. ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടുന്നത്. വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി എന്നതായിരുന്നു ആദ്യത്തെ അപൂർവ്വ ഇനം. പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ച്, പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത്  വയനാട് എം.എസ്  സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ്…

      Read More »
    • ഹൈദരാബാദില്‍ കൃത്രിമ ബീച്ച് നിര്‍മ്മിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ ; 225 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍; 35 ഏക്കര്‍ സ്ഥലത്ത് മണല്‍പ്പരപ്പും വലിയ തടാകവും ഫ്‌ളോട്ടിംഗ് വില്ലകളും വരും

      ഹൈദരാബാദ്: ഹൈദരാബാദ്‌ന നഗരത്തില്‍ കൃത്രിമദ്വീപ് ഒരുക്കാന്‍ തെലുങ്കാന സര്‍ക്കാര്‍. 35 ഏക്കര്‍ സ്ഥലത്തായി മണല്‍പ്പരപ്പും കൃത്രിമതടകവും ഫ്‌ളോട്ടിംഗ് വില്ലകളും എല്ലാം ഉള്‍പ്പെടെ ഒരു കുടുംബത്തിന് ഒരു വാരാന്ത്യം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പാക്കേജ് വരുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് തത്തുല്യമായ ചുറ്റുപാടുകള്‍ കിട്ടുന്ന കൃത്രിമ തടാകം, ഫ്‌ലോട്ടിങ് വില്ലകള്‍, ആഡംബര ഹോട്ടലുകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കുടുംബങ്ങള്‍ക്ക് വേണ്ടി വേവ് പൂളുകള്‍, സൈക്കിളിങ് ട്രാക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍, തിയേറ്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമുണ്ടാകും. ബംഗീ ജമ്പിംഗ്, കപ്പലോടിക്കല്‍ പോലുള്ള സാഹസിക വിനോദങ്ങളും ഉണ്ടാകും. ഇത് വെറും മണല്‍പരപ്പ് മാത്രമല്ലാത്ത, ആളുകള്‍ക്ക് വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള ഒരു കേന്ദ്രമായിട്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഹൈദരാബാദി നെ ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ…

      Read More »
    • ഒരു ദിവസം 17 വാഴപ്പഴം കഴിക്കാമെന്ന് ഇന്‍ഫ്ളുവന്‍സര്‍; ശരിക്കും എത്ര എണ്ണം കഴിക്കാം?

      ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഇന്‍ഫ്ളുവന്‍സറായ മിഷേല്‍ തോംസണ്‍ ഒരു ദിവസം 17 വാഴപ്പഴം കഴിക്കാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്താല്ലേ.. ഒരു ദിവസം 17 വാഴപ്പഴം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ? സംശയമുണ്ടോ..വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അമിതമായി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. അതിന് ഉത്തരം പറയുകയാണ് പൂനയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ സുഹാസ് ഉഡ്ഗികര്‍. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. വാഴപ്പഴത്തില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു’ . ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ മറുവശം കൂടി പറയുകയാണ് അദ്ദേഹം. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താന്‍ വാഴപ്പഴം ഒരു നല്ല മാര്‍ഗമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറുവേദന,ഓക്കാനം, ഛര്‍ദി, വയറ് വീര്‍ക്കല്‍ എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഇനി പ്രമേഹരോഗികളുടെ കാര്യമെടുത്താല്‍ ചിലര്‍ ഷുഗറുള്ളതുകൊണ്ട് ആഹാരം നിയന്ത്രിക്കാന്‍ വാഴപ്പഴം കഴിച്ചേക്കാം എന്ന് കരുതാറുണ്ട്. അതിലും പ്രശ്നമുണ്ട്. പ്രമേഹ രോഗികള്‍ക്ക്…

      Read More »
    • വിനയായത് ഒറ്റക്കാര്യം, പിന്നാലെ സിനിമകളില്‍നിന്ന് അകന്നു; ഒന്ന് നന്നാകൂ എന്ന് അമ്മ! ലക്ഷ്മി മേനോന് സംഭവിച്ചത്

      കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് തിരയുകയാണ്. ലക്ഷ്മി മോനോനും സുഹൃത്തുക്കളും കാര്‍ തടഞ്ഞ് ബഹളം വെക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു എന്നാണ് പരാതി. ഓഗസ്റ്റ് 24 ന് രാത്രിയാണ് സംഭവം നടന്നത്. ലക്ഷ്മി മേനോന്‍ ഒളിവിലാണെന്നാണ് വിവരം. തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോന്‍. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ കണ്ടത്. സ്‌കൂള്‍ പഠന കാലത്തേ സിനിമാന രംഗത്തേക്ക് വന്നയാളാണ് ലക്ഷ്മി. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു ലക്ഷ്മി. പിന്നീട് ഐഡിയല്‍ കപ്പിള്‍ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാല്‍ ഈ സിനിമകളൊന്നും…

      Read More »
    • വിഷാദത്തെ മറികടക്കാന്‍ സഹായിക്കാമോയെന്ന് കൗമാരക്കാരന്‍ ചാറ്റ് ജിപിറ്റിയോട് ചോദിച്ചു ; ആത്മഹത്യ ചെയ്യാനുള്ള വഴികള്‍ പറഞ്ഞുകൊടുത്തു ; 16 കാരന്‍ തൂങ്ങിമരിച്ചു, മാതാപിതാക്കള്‍ കേസുകൊടുത്തു

      കൗമാരക്കാരന്റെ ആത്മഹത്യയിയില്‍ ആര്‍ട്ടഫീഷ്യല്‍ ഇന്റലിജന്റ്‌സിനെതിരേ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കുടുംബം കേസ് ഫയല്‍ ചെയ്തു. അവരുടെ 16 വയസ്സുള്ള മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിറ്റി ആണെന്ന് ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ഈ ചാറ്റ്ബോട്ട് അവരുടെ മകന് ആത്മഹത്യാ ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. എങ്ങനെ ആത്മഹത്യ ചെയ്യണമെന്നതിനെക്കുറിച്ചുള്ള പടിപടിയായുള്ള നിര്‍ദ്ദേശങ്ങള്‍ ചാറ്റ് ജിപിറ്റി മകന് നല്‍കിയെന്നാണ് കേസില്‍ ആരോപിച്ചിരിക്കുന്നത്. 2025 ഏപ്രിലില്‍ 16 വയസ്സുള്ള ആദം റെയ്ന്‍ ആത്മഹത്യ ചെയ്തപ്പോള്‍, ഉത്കണ്ഠയും ഒറ്റപ്പെടലും കാരണമാണ് തങ്ങളുടെ മകനെ നഷ്ടപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം കണ്ടെത്തി: ആദമിന്റെ അവസാന ദിവസങ്ങളില്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു കൂട്ടുകാരനോ, അധ്യാപകനോ, കൗണ്‍സിലറോ ആയിരുന്നില്ല, മറിച്ച് ചാറ്റ് ജിപിറ്റി ആയിരുന്നെന്നായിരുന്നു. ആദമിന്റെ മാതാപിതാക്കള്‍ ഈ ആഴ്ച ഫയല്‍ ചെയ്ത കേസില്‍ പറയുന്നത്, ഉത്കണ്ഠയുമായി മല്ലിടുമ്പോള്‍ കുടുംബത്തോട് തുറന്നു സംസാരിക്കാന്‍ കഴിയാതിരുന്ന ആദം ആശ്വാസത്തിനും…

      Read More »
    • പ്രായമായ അമ്മയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം വൃദ്ധസദനത്തിലെത്തിയ നടി! ഇത് കൊല്ലം തുളസി പറഞ്ഞ കഥയിലെ ലൗലി

      കൊല്ലം: വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചപ്പോള്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയെ ചേര്‍ത്തുപിടിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. തന്റെ ജീവിതം തന്നെ മാറ്റിവെച്ചാണ് പത്തനാപുരം ഗാന്ധിഭവനില്‍ അമ്മയ്ക്ക് കൂട്ടായി മകളെത്തിയത്. നടന്‍ കൊല്ലം തുളസിയുടെ വാക്കുകളിലൂടെയാണ് ലൗലിയുടെ കഥ ലോകമറിയുന്നത്. ചേര്‍ത്തല എസ്.എല്‍. പുരം കുറുപ്പ് പറമ്പില്‍ കുഞ്ഞമ്മ പോത്തനു(98)മായി മകള്‍ ഗാന്ധിഭവനില്‍ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതല്‍ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. ലൗലിയുടെ ഭര്‍ത്താവിന്, കുഞ്ഞമ്മയെ ഇഷ്ടമല്ലായിരുന്നു. തനിക്കൊപ്പം കഴിയണമെങ്കില്‍ അമ്മയെ ഉപേക്ഷിച്ചു വരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഏകമകളായ ലൗലി അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ടെന്നു വച്ചു. അങ്ങനെയാണ് ഗാന്ധിഭവനില്‍ അഭയം തേടിയത്. ഭര്‍ത്താവിന്റെ വാശിക്ക് മുന്‍പില്‍ നാടകവും സിനിമയുമൊക്കെ ലൗലി ഉപേക്ഷിച്ചിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ. നാല് പെണ്ണുങ്ങള്‍,…

      Read More »
    • പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്‍മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും

      ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്‍മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…

      Read More »
    Back to top button
    error: