Life Style
-
വിനയായത് ഒറ്റക്കാര്യം, പിന്നാലെ സിനിമകളില്‍നിന്ന് അകന്നു; ഒന്ന് നന്നാകൂ എന്ന് അമ്മ! ലക്ഷ്മി മേനോന് സംഭവിച്ചത്
കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് തിരയുകയാണ്. ലക്ഷ്മി മോനോനും സുഹൃത്തുക്കളും കാര്‍ തടഞ്ഞ് ബഹളം വെക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു എന്നാണ് പരാതി. ഓഗസ്റ്റ് 24 ന് രാത്രിയാണ് സംഭവം നടന്നത്. ലക്ഷ്മി മേനോന് ഒളിവിലാണെന്നാണ് വിവരം. തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോന്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ കണ്ടത്. സ്കൂള്‍ പഠന കാലത്തേ സിനിമാന രംഗത്തേക്ക് വന്നയാളാണ് ലക്ഷ്മി. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു ലക്ഷ്മി. പിന്നീട് ഐഡിയല്‍ കപ്പിള്‍ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാല്‍ ഈ സിനിമകളൊന്നും…
Read More » -
പ്രായമായ അമ്മയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം വൃദ്ധസദനത്തിലെത്തിയ നടി! ഇത് കൊല്ലം തുളസി പറഞ്ഞ കഥയിലെ ലൗലി
കൊല്ലം: വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചപ്പോള്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയെ ചേര്‍ത്തുപിടിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. തന്റെ ജീവിതം തന്നെ മാറ്റിവെച്ചാണ് പത്തനാപുരം ഗാന്ധിഭവനില്‍ അമ്മയ്ക്ക് കൂട്ടായി മകളെത്തിയത്. നടന് കൊല്ലം തുളസിയുടെ വാക്കുകളിലൂടെയാണ് ലൗലിയുടെ കഥ ലോകമറിയുന്നത്. ചേര്‍ത്തല എസ്.എല്‍. പുരം കുറുപ്പ് പറമ്പില്‍ കുഞ്ഞമ്മ പോത്തനു(98)മായി മകള്‍ ഗാന്ധിഭവനില്‍ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതല്‍ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. ലൗലിയുടെ ഭര്‍ത്താവിന്, കുഞ്ഞമ്മയെ ഇഷ്ടമല്ലായിരുന്നു. തനിക്കൊപ്പം കഴിയണമെങ്കില്‍ അമ്മയെ ഉപേക്ഷിച്ചു വരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഏകമകളായ ലൗലി അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ടെന്നു വച്ചു. അങ്ങനെയാണ് ഗാന്ധിഭവനില്‍ അഭയം തേടിയത്. ഭര്‍ത്താവിന്റെ വാശിക്ക് മുന്പില് നാടകവും സിനിമയുമൊക്കെ ലൗലി ഉപേക്ഷിച്ചിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ. നാല് പെണ്ണുങ്ങള്,…
Read More » -
പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…
Read More » -
കല്യാണം കഴിച്ചതു തന്നെ സിന്ദൂരം തൊടാനാണ്; കുലസ്ത്രീ എന്ന വിളിയും സ്വാസിക ഇഷ്ടം
സ്വന്തം ഇഷ്ടങ്ങളെ കുറിച്ചും താത്പര്യങ്ങളെ കുറിച്ചും പലപ്പോഴും മാധ്യമങ്ങളിലൂടെ തുറന്നു പറയാറുണ്ട് നടി സ്വാസിക വിജയ്. സ്വാസികയുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റുകളും ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ സിന്ദൂരം തൊടുന്നതിനുള്ള ഇഷ്ടത്തെ കുറിച്ച് പറയുന്ന സ്വാസികയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സിന്ദൂരം തൊടുന്നതിനു വേണ്ടിയാണ് താന്‍ വിവാഹം കഴിച്ചതെന്ന് സ്വാസിക പറഞ്ഞു. സിന്ദൂരം, താലി ഇതെല്ലാം തികച്ചും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. കുലസ്ത്രീ എന്ന വിളി ഇഷ്ടമാണ്. ആളുകള്‍ വിമര്‍ശിക്കുന്നതു കൊണ്ട് തന്റെ ഇഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും സ്വാസിക വ്യക്തമാക്കി. ‘സത്യമായിട്ടും ഞാന്‍ കല്യാണം കഴിച്ചതു തന്നെ സിന്ദൂരമിടാനാണ്. കുലസ്ത്രീ എന്നാണല്ലോ എന്നെ ആള്‍ക്കാരെപ്പോഴും കളിയാക്കുന്നത്. പക്ഷേ, ആ വാക്ക് എനിക്കിഷ്ടമാണ്. കുലസ്ത്രീയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെറുകു വരെ നീട്ടി സിന്ദൂരമിടുന്നതാണ് അതിന്റെ ഒരു ഐതിഹ്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിന്ദൂരം നീട്ടിയിടാനാണ് എനിക്കിഷ്ടം. താലിയിടാന്‍ എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അതെല്ലാം എനിക്കു പറ്റുന്നതു പോലെ ഞാന്‍ ചെയ്യും. ചില ഡ്രസ്…
Read More » -
പേരും മതവും മാറി സാക്ഷിയായി, വിവാദ വിവാഹവും അറസ്റ്റ് വാറണ്ടും; രസ്ന അന്നത്തേക്കാള്‍ ചെറുപ്പം
കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ സുപരിചിതര്‍ മിനിസ്ക്രീന്‍ താരങ്ങളാകും. പ്രത്യേകിച്ച് സീരിയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ മത്സരാര്‍ത്ഥികളും. നിരവധി മെ?ഗാ ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ചിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. അക്കൂട്ടത്തില്‍ ഒന്നാണ് ഒരു സമയത്ത് ടിആര്‍പി റേറ്റിങില്‍ മുന്നില്‍ നിന്നിരുന്ന പാരിജാതം എന്ന സീരിയല്‍. 2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് പാരിജാതം ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നത്. സീമയേയും അരുണയേയും ജെപിയേയും ആന്റിയമ്മയേയും ഒന്നും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. 500 എപ്പിസോഡുകള്‍ സീരിയലിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. സീരിയലില്‍ നായിക വേഷം ചെയ്തത് നടി രസ്നയായിരുന്നു. അന്ന് ഇരുപത് വയസ് പോലും രസ്നയ്ക്ക് പ്രായമുണ്ടായിരുന്നില്ല. എന്നിട്ടും വളരെ പക്വതയോടെ പാരിജാതത്തില്‍ സീമ, അരുണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രസ്ന ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. മ്യൂസിക്ക് ആല്‍ബങ്ങളിലൂടെയായിരുന്നു തുടക്കം. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. യുട്യൂബും സോഷ്യല്‍മീഡിയയും സജീവമല്ലാത്ത കാലമായിരുന്നിട്ട് കൂടിയും രസ്നയുടെ ആല്‍ബങ്ങള്‍ എല്ലാം…
Read More » -
ആദ്യ ചിത്രത്തിന് ശമ്പളം പത്ത് രൂപ! പിന്നീട് കമലിന്റെയും രജനിയുടെയും നായികയായ നടിയെ അറിയുമോ?
‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരമായ മുഖം’ എന്ന് സത്യജിത് റേ വാഴ്ത്തിയ അഭിനേത്രി. എഴുപതുകളിലും എണ്‍പതുകളിലും തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലെ ഏറ്റവും ഹിറ്റ് നായിക. അതിസ്വാഭാവികമായ അഭിനയം. അസമാന്യമായ നൃത്തപാടവം. അതിശയിപ്പിക്കുന്ന സൗന്ദര്യം. ജയപ്രദ വെള്ളിത്തിരയുടെ അനുഗ്രഹമാണ്. പതിനാലാം വയസ്സില്‍ തെലുഗ് ചിത്രമായ ഭൂമി കോസത്തില്‍ മൂന്ന് മിനുട്ട് നൃത്തരംഗത്തില്‍ അഭിനയിച്ചാണ് ജയപ്രദയുടെ അരങ്ങേറ്റം. ആ നൃത്തത്തിന് 10 രൂപയാണ് പ്രതിഫലം കിട്ടിയത്. പിന്നീടങ്ങോട്ട് തെലുഗുവില്‍ ജയപ്രദയില്ലാത്ത സിനിമയില്ല എന്ന സ്ഥിതിയായി. തൊട്ടതെല്ലാം പൊന്നാക്കി. ഹിറ്റുകളുടെ വന്‍നിരയായി. എന്‍.ടി.ആറുമായുള്ള ജോഡി തെലുങ്കുദേശം നെഞ്ചേറ്റി. എന്നാല്‍, ജയപ്രദയ്ക്ക് ആദ്യം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡോക്ടറാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. അടുത്തത് കന്നഡ സിനിമയുടെ ഊഴമായിരുന്നു. അവിടെ രാജ്കുമാറുമായും ജയപ്രദ സൂപ്പര്‍ ഹിറ്റ് ജോടിയൊരുക്കി. തമിഴിലും ഹിന്ദിയിലും അവര്‍ വെന്നിക്കൊടി പാറിച്ചു. അമിതാഭിന്റെ വിജയനായികയായി മാറി. ജിതേന്ദ്രയും കമലഹാസനും രജനീകാന്തും അവരുടെ നായകന്മാരായി. തൊണ്ണൂറുകളുടെ പകുതിയോടെ ജയപ്രദ സിനിമയില്‍ നിന്നും അകലാന്‍ തുടങ്ങി.…
Read More » -
മകന്റെ വിവാഹദിവസം അമ്മ തിരിച്ചറിഞ്ഞു; വധു വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ തന്റെ സ്വന്തം മകള്‍!
വിവാഹ ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലപ്പോള്‍ വിവാഹ ദിവസത്തെ അപ്രതീക്ഷിത മുഹൂര്‍ത്തങ്ങള്‍ അല്ലെങ്കില്‍ ആചാരങ്ങള്‍ അതുമല്ലെങ്കില്‍ വിവാഹ സമ്മാനങ്ങളോ, ഭക്ഷണമോ വധുവിന്റെയും വരന്റെയും ഒരുക്കങ്ങളോ ഒക്കെയായിരിക്കും വൈറല്‍ വീഡിയോയിലെ ഉള്ളടക്കം. എന്നാല്‍ വ്യത്യസ്ഥവും ഞെട്ടിക്കുന്നതുമായ ഒരു വിവാഹ വിശേഷമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടിയിരിക്കുന്നത്. ചൈനയിലെ സുഷോവിലാണ് ഈ വിവാഹം നടന്നത്. വിവാഹ ദിവസം നടന്ന അസാധാരണമായ സംഗമത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2021-ലെ വിവാഹത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. കുടുംബം പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നത് ചിത്രങ്ങളില്‍ കാണാം. സന്തോഷകരമായ ഒരു വിവാഹ ദിവസം തികച്ചും വൈകാരികമായി മാറിയതിന്റെ കാരണം അദ്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ വരന്റെ അമ്മ വധുവിന്റെ ശരീരത്തില്‍ തന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകളുടെ ശരീരത്തിലുണ്ടായിരുന്നതിന് സമാനമായ ഒരു അടയാളം കണ്ടു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുഞ്ഞായിരിക്കെയാണ് അവര്‍ക്ക് തന്റെ മകളെ നഷ്ടമായത്. അതിനാല്‍ വധുവിന്റെ കുടുംബത്തോട് അവളെ ദത്തെടുത്തതാണോ എന്ന് ചോദിക്കാന്‍…
Read More » -
അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളി; നമ്പര്‍ പ്ലേറ്റിനായി മുടക്കിയ തുക കേട്ടാല്‍ തലചൊരുക്കും
ശതകോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. മുകേഷിന്റെയും ഭാര്യ നിത അംബാനിയുടെയും മക്കളായ ഇഷ അംബാനിയുടെയും അനന്ദ് അംബാനിയുടെയും ആകാശ് അംബാനിയുടെയുമൊക്കെ അത്യാംഡംബര പൂര്‍ണമായ ജീവിതമാണ് ഇതിന് കാരണം. ലോകത്തെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അനന്ദ് അംബാനിയുടേത്. വാഹനങ്ങളുടെ വലിയൊരു ശേഖരവും കുടുംബത്തിനുണ്ട്. ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കുകയെന്നത് മാത്രമല്ല, അതിന് ‘വി ഐ പി’ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാനും മുകേഷ് അംബാനി ശ്രമിക്കാറുണ്ട്. ഇതിനായി ഇഷ്ടം പോലെ പണവും അദ്ദേഹം ചെലവഴിക്കാറുണ്ട്. എന്നാല്‍ രാജ്യത്ത് നമ്പര്‍ പ്ലേറ്റിനായി ഏറ്റവും അധികം പണം മുടക്കിയ വ്യക്തി മുകേഷ് അംബാനിയല്ല. പിന്നെ ആരാണ് ഗൗതം ആദാനിയാണോയെന്നായിരിക്കും പലരും ചോദിക്കുക. എന്നാല്‍ അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളിയാണ് എന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ടെക് കമ്പനി സിഇഒ ആയ വേണു ഗോപാലകൃഷ്ണനാണ് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റിന്റെ ഉടമയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാക്കനാട്…
Read More » -
ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷനായി ലഭിച്ചത് മൂന്ന് കോടി ; ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്നെ താമസിക്കാന്‍ 60 കാരന് തീരുമാനിച്ചു ; ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി…!
ടോക്കിയോ: മൂന്ന് കോടി രൂപ പെന്ഷന് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. ജപ്പാനില്‍, ടെറ്റ്സു യമദ എന്ന അറുപതുകാരനാണ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത്. ഭാര്യ നഗരത്തില്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍, ആ പുരുഷന് ഗ്രാമീണ വീട്ടില്‍ ഏകാന്തതയും വീട്ടുജോലികളും കൊണ്ട് പൊറുതിമുട്ടി. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നതിനെ ജപ്പാനില്‍ സോത്സുകോണ്‍ എന്നാണ് പേര്. ഇതില്‍ ദമ്പതികള്‍ വിവാഹിതരായി തുടരുന്നു, പക്ഷേ സ്വാതന്ത്ര്യത്തിനായി വേര്‍പിരിഞ്ഞ് ജീവിക്കുന്നു. 2004 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ആശയം പ്രായമായ ദമ്പതികള്‍ക്കിടയില്‍ പക്ഷേ ഇപ്പോള്‍ സര്‍വസാധാരണമാണ്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത ശേഷം 60 വയസ്സില്‍ വിരമിച്ച യമദയ്ക്ക് 50 ദശലക്ഷം യെന്‍ (ഏകദേശം 3 കോടി രൂപ ) പെന്ഷന് ലഭിച്ചു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യ കെയ്കോയ്ക്കൊപ്പം ഇപ്പോഴും നല്ലനിലയിലുള്ള ഗ്രാമത്തിലെ പഴയ കുടുംബവീട്ടില്‍ താമസിക്കാനായിരുന്നു ടെറ്റസൂവിന്റെ പദ്ധതി. എന്നാല്‍ ടോക്കിയോയിലെ നഗരജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന…
Read More »
