Breaking NewsHealthLead NewsLife Style

കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി ; ആശുപത്രികള്‍ രോഗികളെകൊണ്ടു നിറയുന്നു ; അനേകം സ്‌കൂളുകള്‍ അടച്ചുപൂട്ടി

ടോക്കിയോ: കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഫ്‌ലൂ സീസണിനേക്കാള്‍ അഞ്ച് ആഴ്ച മുന്‍പ് അസാധാരണമാംവിധം നേരത്തെയും അതിവേഗത്തിലും കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്.

പാന്‍ഡെമിക് കാലത്തെ ഓര്‍മ്മകളെ ഉണര്‍ത്തിവിട്ട് ജപ്പാന്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവ ന്‍സ പകര്‍ച്ചവ്യാധി പ്രഖ്യാപിച്ചു. ഈ വ്യാപനം കാരണം ഡസന്‍ കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും, നിറഞ്ഞു കവിയുന്ന വാര്‍ഡുകളുമായി ആശുപത്രി കള്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതായി നിരവധി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 3 വരെ 4,000-ത്തിലധികം ആളുകളെ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് മുന്‍ ആഴ്ചയേക്കാള്‍ നാല് മടങ്ങ് കൂടുതലാണ്. രോഗവ്യാപനം തടയാന്‍ രാജ്യത്തുടനീളമുള്ള 135 സ്‌കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി. ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുക്കണം, വാക്‌സിനേഷന്‍ എടുക്കണം, കൈകള്‍ പതിവായി കഴുകണം, അണുബാധ പകരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള യാത്രകളും ജനസംഖ്യാ നീക്കങ്ങളും പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാ നുള്ള വൈറസിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് സുകാമോട്ടോ മുന്നറിയിപ്പ് നല്‍കി. ജപ്പാനിലെ ഈ പെട്ടെന്നുള്ള വര്‍ദ്ധനവ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന പാറ്റേണുകള്‍ക്ക് സമാനമാണ്. ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ കൂടുതല്‍ കാര്യക്ഷമമായി പടരാനോ സാധാരണ ചികിത്സകളെ പ്രതിരോധിക്കാനോ കഴിയും വിധം പരിണമിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ഒരു മെഡിക്കല്‍ സ്ഥാപനത്തില്‍ 1.04 രോഗികള്‍ എന്ന നിലയില്‍ ദേശീയ ശരാശരി പകര്‍ച്ചവ്യാധി പരിധി കടന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളില്‍ രോഗവ്യാപനം പ്രത്യേകിച്ചും രൂക്ഷമാണ്, അതേസമയം യാമഗതാ പ്രിഫെക്ചറില്‍ ഒരു പ്രൈമറി സ്‌കൂളിലെ 36 കുട്ടികളില്‍ 22 പേര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ കോവിഡ്-19 പ്രതിസന്ധിയെ അനുസ്മരിപ്പിക്കുന്ന തിരക്കാണ് അനുഭവപ്പെടുന്നത്, വെയിറ്റിംഗ് റൂമുകള്‍ നിറഞ്ഞിരിക്കുന്നു. ജീവനക്കാരുടെ കുറവ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും ലക്ഷണങ്ങള്‍ കണ്ടാല്‍ നേരത്തെ ഡോക്ടര്‍മാരെ സമീപിക്കാനും അധികൃതര്‍ ആളുകളോട് നിര്‍ദ്ദേശിക്കുന്നു.

ജപ്പാനില്‍ റെക്കോര്‍ഡ് ടൂറിസം തുടരുന്നതിനാല്‍ വിദേശ സഞ്ചാരികള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് യാത്രാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികൃതര്‍ ഇതുവരെ വലിയ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല, എന്നാല്‍ സ്‌കൂളുകളോടും ജോലിസ്ഥലങ്ങ ളോടും ഫ്‌ലെക്‌സിബിള്‍ അറ്റന്‍ഡന്‍സ് നയങ്ങള്‍ പരിഗണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: