Life Style
-
ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി: മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം; ക്ഷണക്കത്ത് പങ്കുവച്ച് മന്ത്രി
തിരുവനന്തപുരം: 46ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ‘ഒരുമിച്ചുള്ള 46 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടോടെ വിവാഹചിത്രം മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി വിവാഹക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്. 1979 സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശേരിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു പിണറായി വിജയന്റെ വിവാഹം. 1979ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനാണു വിവാഹത്തിനു ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. 1979 ഓഗസ്റ്റ് ഒന്നിന് ഇറക്കിയ ക്ഷണക്കത്തില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു.
Read More » -
മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ
ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി…
Read More » -
കുറച്ചു ദിവസം കാത്തിരിക്കൂ, ചെറു കാറുകള്‍ക്കും 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്കും തുണിത്തരങ്ങള്‍ക്കും വില കുറയും; ജി.എസ്.ടി. പരിഷ്‌കാരം ഗുണമാകുക ഷാംപൂ മുതല്‍ ടൂത്ത് പേസ്റ്റുകള്‍ക്കു വരെ; തീരുമാനം ഉടന്‍; ട്രംപിന്റെ താരിഫില്‍ കോളടിക്കാന്‍ പോകുന്നത് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്
ന്യൂഡല്‍ഹി: ജി.എസ്.ടി. നികുതി പത്തുശതമാനം കുറയ്ക്കാനുള്ള നീക്കത്തിനു പിന്നാലെ ഇന്ത്യയില്‍ വിലകുറയുന്നത് 175 ഇനങ്ങള്‍ക്ക്. ഷാംപു മുതല്‍ ഹൈബ്രിഡ് കാറുകളും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഐറ്റങ്ങളുംവരെ ഇക്കൂട്ടത്തില്‍ പെടും. നികുതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടാണ് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനു പിന്നാലെയാണ് ഇന്ത്യയിലെ നികുതി സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തയാറാകണമെന്നു മോദി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തിയെന്ന നിലയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 15ന് നികുതിയില്‍ അടിമുടി പരിഷ്‌കാരമുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ട്. ടാല്‍ക്കം പൗഡര്‍, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് 5 ശതമാനമാകും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്‌റെജ് പോലുള്ള കമ്പനികള്‍ക്ക് ഇത് മികച്ച നേട്ടമാകും. എസികളുടെ നികുതി 28 ശതമാനത്തില്‍നിന്ന്…
Read More » -
ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം
പാലക്കാട്: കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് മൂകനും ബധിരനും കൂലിപ്പണിക്കാരനുമായ വ്യക്തിക്ക്. അലനല്ലൂര്‍ ഭീമനാട് പെരിമ്പടാരി പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിക്കാണ് തുക അടിച്ചത്. മൂത്ത മകന്‍ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്നലെ നടന്നിരുന്നു. ഇതിനിടെ സന്തോഷവാര്‍ത്ത തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ മാമ്പറ്റ അബ്ദുവില്‍ നിന്നു വാങ്ങിയ നാല് ടിക്കറ്റുകളില്‍ എംവി 122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. പതിവായി ലോട്ടറിയെടുക്കുമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ട്. ഇതിനിടെ യാ ണ് സമ്മാനവിവരം അറിഞ്ഞത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പ്പനക്കാരന്‍ തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍ പ്പിച്ചു.
Read More » -
നല്ല ബന്ധത്തിലായിക്കെ തന്നെ പങ്കാളിക്ക് മറ്റൊരു ബന്ധം; അറിയാം ‘മങ്കി ബാറിങ്’ !
പരസ്പരം ഒരുപാട് പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നു. തന്നെ പ്രണയിച്ചു കൊണ്ടിരുന്ന അതേ സമയത്തു തന്നെ തന്റെ പങ്കാളി മറ്റൊരാളെയും പ്രണയിച്ചുവെന്ന സത്യം അപ്പുറത്തു നില്‍ക്കുന്നയാളെ വല്ലാതെ വേട്ടയാടുന്നു. പങ്കാളിയെ വൈകാരികമായി ചതിക്കുന്ന ഈ ഡേറ്റിങ് രീതിയെ റിലേഷന്‍ഷിപ് വിദഗ്ധര്‍ മങ്കി ബാറിങ് എന്നാണ് വിളിക്കുന്നത്. വൈകാരികമായി സ്ഥിരതയില്ലാത്ത അരക്ഷിതാവസ്ഥയുള്ള, ഒറ്റപ്പെടലിനെ ഭയക്കുന്നയാളുകളാണ് മങ്കി ബാറിങ് ചെയ്യുന്നതെന്നാണ് റിലേഷന്‍ഷിപ് വിദഗ്ധരുടെ വിശദീകരണം. നിലവില്‍ ഒരു പങ്കാളിയുണ്ടായിരിക്കുകയും അവര്‍ തന്നെ ഉപേക്ഷിച്ചു പോയാല്‍ ഒറ്റപ്പെട്ടു പോകുമോയെന്ന ഭയവും ഉള്ളവരാണ് മങ്കി ബാറിങ് പിന്തുടരുന്നത്. നിലവിലെ പങ്കാളി അവരോട് നൂറു ശതമാനം സത്യസന്ധതയോടെ പെരുമാറിയാലും അവര്‍ അതേ സമയത്ത് മറ്റൊരു പങ്കാളിയെ തേടിപ്പിടിച്ച് പ്രണയിക്കുന്നതില്‍ വ്യാപൃതരാകും. നിലവിലെ പങ്കാളി അറിയാതെ, അവര്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് പങ്കാളികള്‍ പുതിയ പ്രണയത്തെ കണ്ടെത്തുന്നത്. ഇക്കാലയളവില്‍ ഇവര്‍ വളരെയധികം രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യും. മങ്കി ബാറിങ്ങും പോളിമോറിയും ഒരുപോലെയല്ലെന്നും പോളിയോമറിയില്‍ പങ്കാളികളെല്ലാം പരസ്പര സമ്മതത്തോടെയാണ് പുതിയ…
Read More » -
നികുതിയടച്ചു മുടിഞ്ഞു; ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ലണ്ടന്‍ ഉപേക്ഷിച്ച് മടങ്ങുന്നെന്ന് ഇന്ത്യക്കാരി
ലണ്ടന്‍: പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സടച്ച് വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ജീവിക്കാനോ, വളര്‍ച്ച കൈവരിക്കാനോ കഴിയാത്ത നഗരമായി ലണ്ടന്‍ മാറി. ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി മാത്രം അടയ്‌ക്കേണ്ടി വരുന്നത്. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു.…
Read More » -
പുതുതായി കണ്ടെത്തിയ കിഴങ്ങുവര്‍ഗത്തിന് ഡിവൈഎസ്പിയുടെ പേര്; ഡയസ്‌കോറിയ ബാലകൃഷ്ണനി; ജൈവവൈവിധ്യ ഗവേഷണത്തോടുള്ള ആദരവ്
കാസര്‍ഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയ തദ്ദേശീയ ഇനം കിഴങ്ങ് കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജൈവവൈവിധ്യ ഗവേഷകനും, ഡിവൈഎസ്പിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് പേരും നല്‍കി. ഇത് രണ്ടാം തവണയാണ് ഒരു സസ്യം ഡോ. ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടുന്നത്. വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി എന്നതായിരുന്നു ആദ്യത്തെ അപൂർവ്വ ഇനം. പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ച്, പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ്…
Read More » -
ഹൈദരാബാദില്‍ കൃത്രിമ ബീച്ച് നിര്‍മ്മിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ ; 225 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍; 35 ഏക്കര്‍ സ്ഥലത്ത് മണല്‍പ്പരപ്പും വലിയ തടാകവും ഫ്‌ളോട്ടിംഗ് വില്ലകളും വരും
ഹൈദരാബാദ്: ഹൈദരാബാദ്‌ന നഗരത്തില്‍ കൃത്രിമദ്വീപ് ഒരുക്കാന്‍ തെലുങ്കാന സര്‍ക്കാര്‍. 35 ഏക്കര്‍ സ്ഥലത്തായി മണല്‍പ്പരപ്പും കൃത്രിമതടകവും ഫ്‌ളോട്ടിംഗ് വില്ലകളും എല്ലാം ഉള്‍പ്പെടെ ഒരു കുടുംബത്തിന് ഒരു വാരാന്ത്യം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പാക്കേജ് വരുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് തത്തുല്യമായ ചുറ്റുപാടുകള്‍ കിട്ടുന്ന കൃത്രിമ തടാകം, ഫ്‌ലോട്ടിങ് വില്ലകള്‍, ആഡംബര ഹോട്ടലുകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കുടുംബങ്ങള്‍ക്ക് വേണ്ടി വേവ് പൂളുകള്‍, സൈക്കിളിങ് ട്രാക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍, തിയേറ്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമുണ്ടാകും. ബംഗീ ജമ്പിംഗ്, കപ്പലോടിക്കല്‍ പോലുള്ള സാഹസിക വിനോദങ്ങളും ഉണ്ടാകും. ഇത് വെറും മണല്‍പരപ്പ് മാത്രമല്ലാത്ത, ആളുകള്‍ക്ക് വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള ഒരു കേന്ദ്രമായിട്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഹൈദരാബാദി നെ ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ…
Read More » -
ഒരു ദിവസം 17 വാഴപ്പഴം കഴിക്കാമെന്ന് ഇന്‍ഫ്ളുവന്‍സര്‍; ശരിക്കും എത്ര എണ്ണം കഴിക്കാം?
ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഇന്‍ഫ്ളുവന്‍സറായ മിഷേല്‍ തോംസണ്‍ ഒരു ദിവസം 17 വാഴപ്പഴം കഴിക്കാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്താല്ലേ.. ഒരു ദിവസം 17 വാഴപ്പഴം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ? സംശയമുണ്ടോ..വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അമിതമായി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. അതിന് ഉത്തരം പറയുകയാണ് പൂനയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ സുഹാസ് ഉഡ്ഗികര്‍. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. വാഴപ്പഴത്തില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു’ . ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ മറുവശം കൂടി പറയുകയാണ് അദ്ദേഹം. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താന്‍ വാഴപ്പഴം ഒരു നല്ല മാര്‍ഗമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറുവേദന,ഓക്കാനം, ഛര്‍ദി, വയറ് വീര്‍ക്കല്‍ എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഇനി പ്രമേഹരോഗികളുടെ കാര്യമെടുത്താല്‍ ചിലര്‍ ഷുഗറുള്ളതുകൊണ്ട് ആഹാരം നിയന്ത്രിക്കാന്‍ വാഴപ്പഴം കഴിച്ചേക്കാം എന്ന് കരുതാറുണ്ട്. അതിലും പ്രശ്നമുണ്ട്. പ്രമേഹ രോഗികള്‍ക്ക്…
Read More »
