മകള്‍ളുടെ സ്വപ്‌നം സഫലമാക്കാന്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സമ്പാദ്യം നല്‍കി ; കര്‍ഷകന്‍ ഷോറൂമില്‍ നല്‍കിയത് 40,000 രൂപയുടെ നാണയങ്ങള്‍ ; ആറുമാസം കുടുക്കയില്‍ ഇട്ട് സൂക്ഷിച്ച പണം

മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഷോറൂമില്‍ കര്‍ഷകന്‍ നല്‍കിയത് 40,000 രൂപയുടെ നാണയങ്ങള്‍. എല്ലാ ദിവസവും പണികഴിഞ്ഞു വരുമ്പോള്‍ ഒരു ടിന്നില്‍ കോയിന്‍ ഇടുമായിരുന്ന അദ്ദേഹം ഒടുവില്‍ എടുത്തത് മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുക എന്ന ആവശ്യത്തിലേക്കായിരുന്നു.
ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ മകളുടെ സ്വപ്നം സഫലമാക്കാന്‍ ഒരു ലക്ഷം രൂപ വിലവരുന്ന ഒരു സ്‌കൂട്ടര്‍ ആണ് വാങ്ങിക്കൊടുത്തത്. കര്‍ഷകനായ ബജ്രംഗ് റാം, മകള്‍ ചമ്പ ഭഗത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ആറ് മാസത്തേക്ക് സൂക്ഷിച്ച നാണയങ്ങളാണ് പുറത്തെടുത്തത്. ബജ്രംഗ് റാം ദിവസവും കുറച്ച് നാണയങ്ങള്‍ ഒരു ടിന്‍ പെട്ടിയില്‍ നിക്ഷേപിക്കുമായിരുന്നു, കാലക്രമേണ സമ്പാദ്യം വളര്‍ന്നു. കുറഞ്ഞത് ആറ് മാസത്തേക്ക് അദ്ദേഹം അങ്ങനെ ചെയ്തു.
പിന്നീട് 40,000 രൂപയുടെ നാണയങ്ങളുടെ സഞ്ചി അദ്ദേഹം ജാഷ്പൂരിലെ ഹോണ്ട ഷോറൂമിലേക്ക് കൊണ്ടുപോയി. ബാഗ് നിറയെ നാണയങ്ങള്‍ കണ്ടപ്പോള്‍ ഷോറൂം ജീവനക്കാര്‍ അത്ഭുതപ്പെട്ടു. പക്ഷേ മകള്‍ക്ക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കാനുള്ള പിതാവിന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവരുടെ അത്ഭുതം ആരാധനയായി മാറി. ചമ്പയെ സംബന്ധിച്ചിടത്തോളം, സ്‌കൂട്ടര്‍ പിതാവിന്റെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായിരുന്നു.
ആ നിമിഷത്തെ കൂടുതല്‍ സവിശേഷമാക്കുന്നതിനായി, കുടുംബം ഷോറൂമിന്റെ ‘സ്‌ക്രാച്ച് ആന്റ്് വിന്‍’ ഓഫറില്‍ പങ്കെടുപ്പിക്കുകയും ഒരു മിക്സര്‍ ഗ്രൈന്‍ഡര്‍ സമ്മാനമായി നേടുകയും ചെയ്തു. വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഈ കഥ പുറത്തുവന്നത്.






