HealthLIFE

ഗര്‍ഭിണിയുടെ വയറ്റില്‍ ടെന്നീസ് ബോളിനേക്കാള്‍ വലിപ്പമുള്ള വിര; വില്ലനായത് വളര്‍ത്തുനായയോ?

ര്‍ഭിണിയായ 26കാരിയുടെ വയറ്റില്‍നിന്നു ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിരയെ കണ്ടെത്തി. ടൂണീഷ്യയിലെ യുവതിയിലാണ് ടേപ്പ് വേം സിസ്റ്റ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദരിലടക്കം ആശങ്കയുളവാക്കുന്നതാണ് ഈ കണ്ടെത്തല്‍. 20 ആഴ്ച ഗര്‍ഭിണിയായ 26 വയസ്സുള്ള യുവതിയുടെ വയറ്റിലാണ് വിര കണ്ടെത്തിയത്.

വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാകാം യുവതിയുടെ ശരീരത്തിലേക്ക് ഈ വിര പ്രവേശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഠിനമായ വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സി ടി സ്‌കാന്‍ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ വിരയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയില്‍ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളര്‍ച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്.

Signature-ad

യുവതിയുടെ പെല്‍വിക് മേഖലയിലാണ് ഈ സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് ഇത്തരം സിസ്റ്റ് രൂപപ്പെടുന്നത്. വിദ?ഗ്ദ ചികിത്സ നല്‍കി ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ നിന്നും വിരയെ നീക്കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ – വെറ്റിനറി വിദഗ്ധര്‍ നല്‍കി.

 

 

Back to top button
error: