HealthLIFE

കുറച്ച് വിനാഗിരി ഉണ്ടോ, മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍നിന്ന് ഈച്ചയെ അകറ്റാം

വീട്ടിലെ സ്ഥിരം ശല്യക്കാരാണ് ഈച്ചകള്‍. ഭക്ഷണസാധനങ്ങള്‍ തുറന്നുവയ്ക്കാന്‍ വയ്ക്കാത്ത അവസ്ഥയാണ്. ചക്കയും മാങ്ങയും അടക്കമുള്ള പഴങ്ങളില്‍ ഈച്ചകള്‍ എപ്പോഴും വന്ന് ഇരിക്കാറുണ്ട്. വീട്ടിനുള്ളിലെ ഈച്ചശല്യം ഇല്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണങ്ങളും പഴവര്‍ഗങ്ങളും അടച്ചുസൂക്ഷിക്കുകയെന്നതാണ്. അമിതമായി പഴുത്ത പഴങ്ങള്‍ വേഗം ഉപയോഗിക്കുക.

ഇവയുടെ ഗന്ധം ഈച്ചയെ ആകര്‍ഷിക്കുന്നു. ഈച്ചശല്യം ഇല്ലാതാക്കാന്‍ ഈച്ചക്കണി തയ്യാറാക്കാനാകും. അത് എങ്ങനെയെന്ന് നോക്കിയാലോ? ഇതിനായി ആദ്യം വേണ്ടത് വിനാഗിരിയാണ്. ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ആപ്പിള്‍ സിഡെര്‍ വിനാഗിരി ഒഴിക്കുക. അതിലേക്ക് പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിന്റെ ഗന്ധം ഈച്ചകളെ ആകര്‍ഷിക്കുകയും ആ ദ്രാവകത്തിലേക്ക് വന്നുവീഴുകയും ചെയ്യും.

Signature-ad

അതുപോലെ തന്നെ ചില സുഗന്ധവ്യഞ്ജനങ്ങളുടെയു ഔഷധച്ചെടികളുടെയും രൂക്ഷഗന്ധം പ്രാണികളെ അകറ്റിനിര്‍ത്തും. വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, പുതിനയില, ലെമണ്‍ഗ്രാ എന്നിവയെല്ലാം ഈച്ചയെ അകറ്റാന്‍ സഹായിക്കുന്നു. ഇവയുടെ ഗന്ധം ഈച്ചയ്ക്ക് ഇഷ്ടമല്ലയെന്നതാണ് അതിന് കാരണം. അടുക്കളയും ഊണുമുറിയും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. വേനല്‍ക്കാലത്ത് ഈച്ചകളുടെ വിഹാരകേന്ദ്രം ഈ രണ്ട് ഇടങ്ങളാണ്. അതുകൊണ്ട് ഇവിടെ ഭക്ഷണ അവശിഷ്ടമോ പഴച്ചാറോ ഇല്ലാതെ എപ്പോഴും വൃത്തിയാക്കി വയ്ക്കുക. മാലിന്യം കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നതും ഈച്ചയെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

Back to top button
error: