Health

  • കരളിനെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം?

    ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ടോക്‌സിനുകൾ പുറന്തള്ളാൻ കരൽ സഹായിക്കുന്നു. ദോഷകരമായ വസ്തുക്കളിൽ നിന്ന് രക്തം ഫിൽട്ടർ ചെയ്ത് ശുദ്ധീകരിച്ച് വിഷാംശം ഇല്ലാതാക്കുന്നതിന് കരൾ സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കാൻ ആഗ്രഹിക്കുന്നവർ കരളിന്റെ ആരോഗ്യം പരിപാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ദൈനംദിന ജീവിതശൈലിയിലെ ചില മാറ്റങ്ങൾ കരളിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, ആത്യന്തികമായി ഫാറ്റി ലിവർ രോഗത്തിലേക്കും സിറോസിസിലേക്കും നയിക്കുന്നു. കരളിനെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം? ആഴ്ചയിൽ 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം ശീലമാക്കുക. ചായ, കാപ്പി എന്നിവ ഒഴിവാക്കാം. മദ്യവും പുകയിലയും ഒഴിവാക്കുക. നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസത്തിൽ 7 മണിക്കൂറെങ്കിലും ഉറങ്ങുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഷോട്ട്/ബൂസ്റ്റർ എടുക്കുക. പഞ്ചസാരയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണവും (പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ) പരിമിതപ്പെടുത്തുക. പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക. ഭാരം കുറയ്ക്കുക. (കൃത്യമായ ശരീരഭാരം നിലനിർത്തുക. ഇതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ…

    Read More »
  • ‘ഹെഡ് ആൻഡ് നെക്ക്’ ക്യാന്‍സര്‍: കാരണങ്ങള്‍, രോഗലക്ഷണങ്ങൾ അറിഞ്ഞിരിക്കാം…

    തലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒരു കൂട്ടം ക്യാൻസറുകളാണ് ‘ഹെഡ് ആൻഡ് നെക്ക്’ ക്യാൻസർ. വായ, നാവ്, തൊണ്ട, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ് ഈ ക്യാൻസർ ആദ്യം പിടിപെടുന്നത്. പുകവലി, മദ്യപാനം, ഹ്യൂമൻ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഈ ക്യാൻസർ പിടിപെടാനുള്ള പ്രധാന കാരണങ്ങൾ. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് , വായിൽ ഉണങ്ങാത്ത മുറിവുകൾ, വായിലെ അൾസർ, മോണയിൽ നിന്ന് രക്തം പൊടിയുക, വായ തുറക്കാൻ ബുദ്ധിമുട്ടു തോന്നുക എന്നിവയും ലക്ഷണങ്ങളാകാം. നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസ തടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങിയവയും ലക്ഷണങ്ങളാണ്. പലപ്പോഴും രോഗം കണ്ടെത്താൻ വൈകുന്നതാണ് ഹെഡ് ആൻഡ്‌ നെക്ക് ക്യാൻസറിനെ ഗുരുതരമാക്കുന്നത്. ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം…

    Read More »
  • വിപണിയിൽ പൊന്നുംവില; കാന്താരി മുളകിന്റെ ഗുണങ്ങൾ അറിയാം

    തൊടിയിലും പറമ്പിലും സുലഭമായി ലഭിക്കുന്ന കാന്താരിക്ക് ഇന്ന് രാജകീയ പരിവേഷമാണുള്ളത്.ഇതിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയതോടെ വിപണിയിൽ പൊന്നുംവിലയാണ് ഇന്ന് കാന്താരിക്കുള്ളത്. കാന്താരി മുളകിലെ  കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ ഇത് കുറയ്ക്കുന്നു. പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം. കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് കാന്താരി സഹായിക്കുന്നു.  രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കാന്താരി. അയണ്‍ സമ്പുഷ്ടമായ കാന്താരി ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു. കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. കാന്താരി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ…

    Read More »
  • ഉറക്കമില്ലായ്‌മ പരിഹാരിക്കാർ ഒരു കുറുക്ക് വഴി, ഉറങ്ങുന്നതിനു മുമ്പ് 3 വാഴപ്പഴം തിളപ്പിക്കു…! പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം

         ജോലിയും പ്രശ്നങ്ങളും യാത്രകളും നിറഞ്ഞ പകലിന് ശേഷം, ശരീരത്തിനും മനസിനും വിശ്രമം നൽകാൻ ഒടുവിൽ രാത്രിയിലെ ‘ഉറക്കം’ തന്നെയാണ് ആശ്രയം. സാധാരണഗതിയിൽ, ഏകദേശം ഏഴ് – എട്ട് മണിക്കൂർ ഉറങ്ങുന്നത് ജോലിയിലെ സമ്മർദം ഒഴിവാക്കാനും പുതിയ ഊർജത്തോടെ മറ്റൊരുദിവസം വീണ്ടും ആരംഭിക്കാനും സഹായമാകും. എന്നിരുന്നാലും, എല്ലാവർക്കും ഇത് സാധിച്ചെന്ന് വരില്ല.  ഉറക്കമില്ലായ്മ അനുഭവിക്കുന്നവരെയും ക്ഷീണിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവരെയും അല്ലെങ്കിൽ രാത്രി നന്നായി വിശ്രമിക്കാനും രാവിലെ എഴുന്നേൽക്കാനും കഴിയാത്തവരുടെയും അവസ്ഥ ചിന്തിച്ച് നോക്കുക. മതിയായ വിശ്രമത്തിന്റെയും ഉറക്കത്തിന്റെയും അഭാവം ഒരു വ്യക്തിയുടെ ജീവിതനിലവാരത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. അടുക്കളയിൽ പരിഹാരമുണ്ട് രാത്രിയിലെ ഉറക്കം കാര്യക്ഷമമാക്കാൻ പല മാർഗങ്ങളുണ്ട്. വിപണിയിൽ സുലഭമായി ലഭിക്കുന്ന ഉറക്ക ഗുളികകൾ അല്ല, മറിച്ച് വാഴപ്പഴവും കറുവപ്പട്ട ചായയും പോലെയുള്ള തികച്ചും പ്രകൃതിദത്തമായ പ്രതിവിധിയാണ് ഏറ്റവും ഉത്തമം. തലച്ചോറിലെ സെറോടോണിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള അമിനോ ആസിഡായ ട്രിപ്റ്റോഫാൻ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഈ ഘടകം മതിയായ…

    Read More »
  • ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു; ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ കുടിക്കാം ഈ മൂന്ന് ജ്യൂസുകൾ

    ഇരുമ്പിന്റെ കുറവ് അല്ലെങ്കിൽ അനീമിയ ഇന്ന് ആളുകൾക്കിടയിൽ കണ്ട് വരുന്ന ഒരു സാധാരണ പ്രശ്നമാണ്. ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. ക്ഷീണം, ശ്വാസതടസ്സം, നെഞ്ചിലെ വേദന, വിളറിയ ചർമ്മം എന്നിവ ഇരുമ്പിന്റെ അഭാവത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ കുറവ് നികത്താൻ സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിനു പുറമേ ചില ജ്യൂസുകളും സഹായിച്ചേക്കാം. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ… നെല്ലിക്ക ജ്യൂസ്… വൈറ്റമിൻ സിയാൽ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു. കരിമ്പിൻ ജ്യൂസ്… കരിമ്പ് ജ്യൂസ് ഒരു മധുരമുള്ള ഭക്ഷണം മാത്രമല്ല, ഇരുമ്പിന്റെയും മറ്റ് അവശ്യ ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണ്. അതിന്റെ സ്വാഭാവിക മധുരം ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. മാതളം ജ്യൂസ്… മാതളനാരങ്ങ ജ്യൂസ് രുചികരവും…

    Read More »
  • വ്യായാമം നല്ലതാണ്, പക്ഷേ അമിതമായാൽ അപകടകരം; ഇതാണ് കാരണം…

    പ്രായമായവരിൽ മാത്രം ബാധിച്ചിരുന്ന രോ​​ഗമായിരുന്ന ഹൃദയാഘാതം. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും കണ്ട് വരുന്നു. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കൃത്യമായ വ്യായാമവും ജീവിത ശൈലിയും പിന്തുടർന്നിട്ടും നിരവധി പേർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ആശങ്ക പലരിലും ഉണ്ട്. ഹൃദയാഘാത സാധ്യത കൂട്ടുന്നതിൽ വ്യായാമം വലിയ പങ്ക് വഹിക്കുന്നതായാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. എത്ര അധികം വ്യായാമം ചെയ്യുന്നോ അത്രയും നല്ലതെന്ന് ചിന്തിക്കുന്നവരാണ് പലരും. പക്ഷെ അതൊരു തെറ്റായ പ്രവണതയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ വ്യായാമത്തിൽ ഏർപ്പെടരുതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. 30നും 40നും ഇടയിൽ പ്രായമുള്ള ആളുകൾ ശാരീരകമായി യാതെരു പ്രവർത്തനങ്ങളും ചെയ്യാതെ ഇരുന്നിട്ട് പെട്ടെന്ന് അധിക വ്യായാമം ചെയ്യുന്നത് ദോഷം ചെയ്യും. വേഗത്തിൽ ഫിറ്റാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരത്തിൽ കഠിനമായ വ്യായാമം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നും വിദ​ഗ്ധർ…

    Read More »
  • നവംബര്‍ 20: ലോക പൈല്‍സ് ദിനം;അറിയാം ലക്ഷണങ്ങളും ചികിത്സാരീതികളും

    ആഗോളതലത്തില്‍ പൈല്‍സിനെ കുറിച്ച്‌ അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടി എല്ലാ വര്‍ഷവും നവംബര്‍ 20നാണ് ലോക പൈല്‍സ് ദിനം ആചരിക്കുന്നത്.മലദ്വാരത്തില്‍ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് പൈല്‍സ് എന്നറിയപ്പെടുന്നത്. പൈൽസ് അഥവാ ‘മൂലക്കുരു’ നാണക്കേട് ഭയന്ന് പലരും പുറത്തുപറയാന്‍ മടിക്കുന്ന രോഗമാണ്. ഹെമറോയ്‌ഡുകള്‍ എന്നും ഇത് അറിയപ്പെടുന്നു. മലദ്വാരത്തില്‍ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതല്‍ വലിച്ചില്‍ ഉണ്ടാകുമ്ബോഴും കനം കുറയുന്ന സാഹചര്യങ്ങളിലുമാണ് പൈല്‍സ് ഉണ്ടാകുന്നത്. ഇങ്ങനെ വീക്കം വരുന്ന രക്തക്കുഴലുകളുടെ മുകള്‍ ഭാഗത്ത് മര്‍ദം കൂടുന്ന സാഹചര്യങ്ങളില്‍ അവ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യാറുണ്ട്. ചില വ്യക്തികളില്‍ പാരമ്ബര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്. മലവിസര്‍ജന സമയത്തുണ്ടാകുന്ന വേദനയില്ലാത്ത രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അനുഭവപ്പെടുന്ന ചൊറിച്ചിലും അസ്വസ്ഥതയും, മലമൂത്ര വിസര്‍ജന സമയത്തും അതിന് ശേഷവും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ എന്നിവയാണ് പൈല്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍. മലബന്ധവും വയറിളക്കവും ഉള്ളവര്‍, മലവിസര്‍ജനത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍, അമിത ഭാരമുള്ളര്‍, അധിക നേരം ഇരിക്കുന്ന ആളുകള്‍, വെയിറ്റ് ലിഫ്‌റ്റിങ് ഉള്‍പ്പടെ കഠിനമായ…

    Read More »
  • ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ…

    ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലിരോ​ഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് പിന്നീട് ഹൃദ്രോ​ഗം പോലുള്ള രോ​ഗങ്ങൾക്ക് കാരണമാകും. തെറ്റായ ഭക്ഷണശീലങ്ങളാണ് കൊളസ്‌ട്രോൾ കൂട്ടുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഇത് ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്… ഓട്സ്… ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഓട്‌സിലിലെ ബീറ്റാ-ഗ്ലൂക്കൻ എന്ന സംയുക്തം മൊത്തം കൊളസ്ട്രോൾ 12 പോയിന്റ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. ബെറിപ്പഴങ്ങൾ… ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ്.ബെറിപ്പഴങ്ങൾ സ്മൂത്തിയായോ അല്ലാതെയോ കഴിക്കാം. നട്സ്… നട്സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാൻ സഹായിക്കും. ഒമേഗ -3 കൊഴുപ്പുള്ള നട്സുകൾ ഹൃദയത്തെ സംരക്ഷിക്കാനും ഇതിനകം ഹൃദ്രോഗമുള്ള ആളുകൾക്ക് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവാക്കാഡോ… അവോക്കാഡോ പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ്…

    Read More »
  • അപകടകാരിയാണ് ന്യൂമോണിയ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

    ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതര്‍ ചുമക്കുമ്ബോഴും തുമ്മുമ്ബോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും. ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതിനെ തുടര്‍ന്നാണ് അണുബാധ ഉണ്ടാകുന്നത്. ഇത് മൂലം കുമിളകള്‍ പോലെ കാണപ്പെടുന്ന ഈ അറകള്‍ക്ക് നാശം സംഭവിക്കുകയും ഇവിടെ പഴുപ്പ് കലര്‍ന്ന ദ്രാവകങ്ങള്‍ നിറയുകയും ചെയ്യും. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയാനും ശ്വാസതടസം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. എത്രയും വേഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ ജീവൻ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങള്‍ സംഭവിക്കുകയും ചെയ്യും. ചുമ, പനി, വിറയല്‍, അമിതമായ വിയര്‍പ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അതേസമയം രോഗ ബാധിതരുടെ പ്രായം, ആരോഗ്യസ്ഥിതി, അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുവിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തില്‍ ലക്ഷണങ്ങളും തീവ്രതയും വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക. കുട്ടികളില്‍ ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ്…

    Read More »
  • വലിച്ച് തീർക്കരുത് ജീവിതം; വലിക്ക് ‘വലിയ’ വിലകൊടുക്കേണ്ടി വരും !

    1492-ൽ കൊളംബസിന്റെ സഹചാരിയായി അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലു കുത്തിയ വ്യക്തി ആയിരുന്നു റോഡ്രിഗോ ജെറെസ്, ആദ്യമായി പുകവലിച്ച യൂറോപ്യൻ ആയി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തിരിച്ചു സ്പെയിനിൽ ചെന്ന റോഡ്രിഗോ നാട്ടിലും പുകവലി തുടർന്നു, എന്നാൽ അന്നീ “കലാപരിപാടി” നാട്ടുകാർക്ക് അറിവുള്ളതല്ലല്ലോ?  അവരെല്ലാം കൂടി പരാതി പെട്ടതിനെ തുടർന്ന്  അദ്ദേഹത്തിനെ പിടിച്ച് അധികാരികൾ തടവിലാക്കി, വായിലൂടെ പുക വരുത്താൻ കഴിയുന്നത്‌ ചെകുത്താന് മാത്രം ആണെന്ന് ആരോപിച്ചായിരുന്നു ജയിൽവാസം വിധിച്ചത്. എന്നാൽ ഏഴു വർഷം കഴിഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോൾ പുകയില ലോകമെമ്പാടും പ്രചുര പ്രചാരം നേടിക്കഴിഞ്ഞിരുന്നു.പുകയില കൊണ്ടുള്ള തിക്തഫലങ്ങൾ പിന്നീട് ലോക സമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുകയും ഇതിനു അറുതി വരുത്താനുള്ള ശ്രമങ്ങൾ ഒരു വശത്ത്‌ നിന്ന് ആരംഭിക്കുകയും ചെയ്തു.നിലവിൽ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തുവാണിത്. പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി പദാർത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകൾ തന്നെയാണ്.…

    Read More »
Back to top button
error: