
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങളും വ്യത്യസ്തമാണ്. ജീവിതശൈലിയും വസ്ത്രധാരണവും ജനിതകപരമായ വ്യത്യസ്തതകളുമാണ് ഇതിന് കാരണം. അത്തരത്തില്‍ സ്ത്രീകളില്‍ ബ്രാ ധരിക്കുന്നത് കാരണം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. രാത്രി കാലങ്ങളില്‍ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ദോഷമോ എന്ന സംശയം പലരിലുമുണ്ട്. ഈ വിഷയത്തില്‍ വിദഗ്ദ്ധര്‍ നല്‍കുന്ന അഭിപ്രായം വളരെ പ്രധാനമാണ്.
സാധാരണഗതിയില്‍ ദിവസം മുഴുവന്‍ ബ്രാ ധരിക്കുന്നവരാണ് സ്ത്രീകള്‍. ഇവര്‍ രാത്രി കാലങ്ങളില്‍ ഇത് ധരിച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ ബ്രാ ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാത്രി കാലങ്ങളില്‍ ബ്രാ ധരിക്കാതെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രിയിലും ബ്രാ ധരിച്ച് ഉറങ്ങിയാല്‍ സ്തനങ്ങള്‍ക്ക് താഴെയായി ചൊറിച്ചിലും ചുണങ്ങുകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

വിയര്‍പ്പ് തങ്ങി നില്‍ക്കുന്നത് കാരണമാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. സ്തനങ്ങളുടെ ഭാഗം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ചുണങ്ങുകള്‍ കാലക്രമേണ കറുത്ത പാടുകളായി മാറാനും സാദ്ധ്യത കൂടുതലാണ്. രാത്രി കാലങ്ങളില്‍ ടൈറ്റ് ആയിട്ടുള്ള ബ്രാ ധരിക്കുന്നത് കാരണം സ്തനങ്ങളുടെ ഭാഗത്തെ രക്തയോട്ടം മോശമാകാനും സാദ്ധ്യതയുണ്ട്. മാത്രമല്ല നെഞ്ചിന്റെ ഭാഗത്തെ സമ്മര്‍ദ്ദം കൂടുന്നതിനും ഇത് കാരണമാകും. രക്തയോട്ടം സുഗമമായി നടക്കാത്ത സ്ഥിതി മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും.
മാത്രവുമല്ല രാത്രികാലങ്ങളില്‍ ടൈറ്റ് ആയിട്ടുള്ള ബ്രാ ധരിക്കുന്നത് ഉറക്കത്തെ ബാധിക്കുകയും സ്തനാര്‍ബുദത്തിന് സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രിയില്‍ ബ്രാ ധരിക്കാതെ ഉറങ്ങുന്നത് നിങ്ങളുടെ സ്തനങ്ങളുടെ പേശികള്‍ക്ക് നല്ലതാണ്. രക്തയോട്ടം മെച്ചപ്പെടുകയും ഒപ്പം ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിക്കുകയും ചെയ്യുമെന്നതാണ് പ്രധാനമായ നേട്ടങ്ങള്‍.