Health

  • ഗണപതിക്കു തേങ്ങയടിച്ചു പ്രാര്‍ഥിച്ചിട്ടാണു പോയത്; ഇനി മൊട്ടത്തലയാ, കഷണ്ടി വിളികള്‍ ഇല്ല; ‘എനിക്കു മുടിവന്നാല്‍ ലോകത്ത് എല്ലാവര്‍ക്കും മുടിവരും; ചെറിയ പേടിയുണ്ടായിരുന്നു’

    സോഷ്യൽ മീഡിയയിൽ വൈറല്‍ താരമാണ് ഗായകൻ വിജയ് മാധവ്, നടി ദേവിക നമ്പ്യാരാണ് ഭാര്യ. ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ വിജയ് മാധവിന്റെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ വിഡിയോ ആണ് ഇവർ പുതിയ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. 12 വർഷം മുൻപേ ഇക്കാര്യം പ്ലാൻ ചെയ്തിരുന്നു എന്നും ഇപ്പോളാണ് നടക്കുന്നതെന്നും വിജയ് പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഒരു സർജറിക്ക് വിധേയനാകുന്നതെന്നും താരം പറയുന്നുണ്ട്. ഒന്നു പരീക്ഷിക്കാമെന്നു എന്നു വിചാരിച്ചതായി ദേവികയും പറയുന്നു. ‘നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. സർജറിക്കുശേഷം എനിക്ക് മുടി വരണേ എന്നാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്. എനിക്ക് മുടി വന്നാൽ ലോകത്ത് എല്ലാവർക്കും മുടി വരും ’, മൊട്ടത്തലയാ, കഷണ്ടി, തുടങ്ങിയ വിളികൾക്ക് അവസാനമാകാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് വ്ളോഗ് ആരംഭിച്ചത്. മുടിയില്ലാത്തത് അത്ര വലിയൊരു കുഴപ്പമായി എനിക്ക് തോന്നിയിരുന്നില്ല. എന്റെ സുഹ‍ൃത്തും ഗായകനുമായ അരുൺ ഗോപൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തത് ഞാൻ കണ്ടു. അത് നന്നായിട്ടുണ്ടായിരുന്നു.…

    Read More »
  • എന്റെ കുഞ്ഞിനു ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങില്ല; അപൂര്‍വ രോഗം വെളിപ്പെടുത്തി നടി പൂര്‍ണിമയുടെ സഹോദരി; ‘ബാത്ത് റൂമില്‍ വീണപ്പോള്‍ കൈകുത്തി എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല, പുറം ചൊറിയാനും പരസഹായം വേണം’

    കൊച്ചി: തന്‍റെ രോഗാവസ്ഥ വെളിപ്പെടുത്തി പ്രിയ മോഹന്‍. അപൂര്‍വ രോഗമായ ഫൈബ്രോമയാള്‍ജിയ തന്നെ ബാധിച്ചെന്നാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്‍ തുറന്നുപറഞ്ഞത്. എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങില്ല, ഒന്ന് പുറം ചൊറിയാന്‍ പോലും പരസഹായം വേണം, എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ തോന്നിയിട്ടുണ്ടെന്നും പ്രിയ മോഹന്‍ പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവച്ച വ്‌ലോഗിലാണ് പ്രിയയും ഭര്‍ത്താവ് നിഹാല്‍ പിള്ളയും ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഒരുദിവസം രാത്രി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തലയടിച്ച് ബാത്ത്‌റൂമില്‍ വീണിട്ടും എഴുന്നേല്‍ക്കാന്‍ പറ്റാതായി. സാധാരണ ഒരാള്‍ വീണുകഴിഞ്ഞാല്‍ കൈ കുത്തി ഇരിക്കാനുളള ശേഷിയുണ്ട് എന്നാല്‍ തനിക്ക് അതുപോലും ഉണ്ടായിരുന്നില്ല അപ്പോഴാണ് ശരീരത്തിന്റെ മോശമായ അവസ്ഥ മനസിലായതെന്നും പ്രിയ പറയുന്നു. രാത്രി ആയതുകൊണ്ട് ഇക്കാര്യം ആരെയും അറിയാക്കാതെ കിടന്നു. പിറ്റേന്ന് നല്ല ശരീര വേദനയും ഉണ്ടായിരുന്നു. ഒരു ദിവസം ദിലുവിന്റെ മുമ്പില്‍വച്ച് വീണപ്പോഴാണ് ദിലുവും ഈ അവസ്ഥ നേരിട്ടു കാണുന്നത്.…

    Read More »
  • സാധാരണക്കാർക്ക് കരൾമാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം..!! ബി​എം​എ​ച്ചി​ൽ “റീ​ലി​വ​ർ’​ പദ്ധതിക്ക് തുടക്കം… ആ​ധു​നി​ക റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ൻറ് യൂ​ണി​റ്റ് ആരംഭിച്ചു; രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ര​ൾ​മാ​റ്റ വി​ദ​ഗ്ധ​ൻ ഡോ. ​ജോ​യ് വ​ർ​ഗീ​സിന്റെ നേതൃത്വത്തിൽ ചികിത്സ

    കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ൻറ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ “റീ​ലി​വ​ർ’​ പദ്ധതിയുമായി പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ര​ൾ മാ​റ്റ​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ല​പ്പോ​ഴും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പേ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം ബി​എം​എ​ച്ച് ഒ​രു​ക്കു​ന്ന​തെന്നതും ശ്രദ്ധേയം. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വശാ​ന്തി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ ചെ​ല​വു​ക​ൾ കു​റ​ച്ചു ന​ൽ​കും. ജീ​വ​നു വേ​ണ്ടി നി​ശ​ബ്ദം പോ​രാ​ടു​ന്ന​വ​ർ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ടെ കൈ​നീ​ട്ട​മാ​ണ് ഇ​തെ​ന്ന് മോ​ഹ​ൻലാ​ൽ പ​റ​ഞ്ഞു. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വീഡിയോ വ​ഴി​യാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ര​ൾ​മാ​റ്റ വി​ദ​ഗ്ധ​നാ​യ ഡോ. ​ജോ​യ് വ​ർ​ഗീ​സി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് യൂ​ണി​റ്റി​നെ ന​യി​ക്കു​ക. 1500 ലേ​റെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ള്ള അ​ദ്ദേ​ഹം സ​ർ​ക്കാ​ർ, പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ദ​ശാ​ബ്ദ​ങ്ങ​ളാ​യി സേ​വ​നം ന​ട​ത്തി വ​രു​ന്നു. ഡോ. ​വി​വേ​ക് വി​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള…

    Read More »
  • ഗര്‍ഭിണിയുടെ വയറ്റില്‍ ടെന്നീസ് ബോളിനേക്കാള്‍ വലിപ്പമുള്ള വിര; വില്ലനായത് വളര്‍ത്തുനായയോ?

    ഗര്‍ഭിണിയായ 26കാരിയുടെ വയറ്റില്‍നിന്നു ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിരയെ കണ്ടെത്തി. ടൂണീഷ്യയിലെ യുവതിയിലാണ് ടേപ്പ് വേം സിസ്റ്റ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദരിലടക്കം ആശങ്കയുളവാക്കുന്നതാണ് ഈ കണ്ടെത്തല്‍. 20 ആഴ്ച ഗര്‍ഭിണിയായ 26 വയസ്സുള്ള യുവതിയുടെ വയറ്റിലാണ് വിര കണ്ടെത്തിയത്. വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാകാം യുവതിയുടെ ശരീരത്തിലേക്ക് ഈ വിര പ്രവേശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഠിനമായ വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സി ടി സ്‌കാന്‍ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ വിരയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയില്‍ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളര്‍ച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് മേഖലയിലാണ് ഈ സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് ഇത്തരം സിസ്റ്റ് രൂപപ്പെടുന്നത്. വിദ?ഗ്ദ ചികിത്സ നല്‍കി ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ നിന്നും വിരയെ നീക്കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ജാഗ്രത…

    Read More »
  • ശൈലി ആപ്പുമായി ആശമാര്‍ വീടുകളില്‍ മാസത്തില്‍ എത്രവട്ടം എത്തി? കേരളത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടും പ്രതിഫലം 230 രൂപയോ? ജനപ്രതിനിധികളെ ചേര്‍ത്തുവച്ച് സാറ ജോസഫ് പറയുന്ന കണക്കിലെ വാസ്തവം എന്ത്? ചില വസ്തുതകള്‍ പറയാതെവയ്യ

    കൊച്ചി: എസ് യുസിഐ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സമരത്തിനോടു സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സമൂഹ ധനസമാഹരണത്തിലൂടെ ആയിരം രൂപവീതം നല്‍കുമെന്നു പ്രഖ്യാപിച്ചു എഴുത്തുകാരി സാറ ജോസഫ് രംഗത്തെത്തിയിരുന്നു. പ്രതിദിനം 230 രൂപയാണ് ആശമാര്‍ക്കു ലഭിക്കുന്നതെന്നും ഈ മന്ത്രിസഭ കാലാവധി അവസാനിക്കുന്നതു വരെ 1000 രൂപവരെ നല്‍കുമന്നുമാണു സാറ ജോസഫും സംഘവും വ്യക്തമാക്കിയത്. ഓരോ ആശമാരെയും ഒരോ ആളുകളെക്കൊണ്ടു സ്‌പോണ്‍സര്‍ ചെയ്യിച്ച് യുപിഐ (ഗൂഗിള്‍ പേ പോലെ) വഴി പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് എത്തിക്കുകയാണു പദ്ധതി. കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സരാഭായിയും ഇതിനു പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ ആയിരം രൂപയും നല്‍കി. എന്നാല്‍, ആശമായുടെ ജോലിയും അവരുടെ വേതനവും തമ്മിലുള്ള ബന്ധമാണ് ദിവസ വേതനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടതോടെ വീണ്ടും ചര്‍ച്ചയിലേക്കു വരുന്നത്. എസ് യുസിഐയുടെ സമരത്തെ എതിര്‍ക്കുമ്പോഴും ആശമാരുടെ കാര്യത്തില്‍ സമൂഹം പൊതുവേ അവര്‍ക്ക് അനുകൂലമായിട്ടാണ് നിലപാട് എടുക്കുന്നത്. പദ്ധതി തുടങ്ങിയശേഷം സംസ്ഥാന സര്‍ക്കാര്‍ ക്രമാനുഗതമായി അവരുടെ ഓണറേറിയം കൂടിക്കൊടുത്തിട്ടുമുണ്ട്. ആശമാര്‍ക്കുള്ള നിബന്ധനകള്‍…

    Read More »
  • തടി കുറയ്ക്കാം, ആരോഗ്യകരമായി; ഇത് 5:2 ഡയറ്റിന്റെ മാജിക്

    തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. ഇതില്‍ പ്രധാനമാണ് ഡയറ്റ്. പലതരം ഡയറ്റുകളുമുണ്ട്. നമുക്ക് ചേരുന്ന വിധത്തിലെ ഡയറ്റ് പരീക്ഷിയ്ക്കുകയെന്നത് പ്രധാനമാണ്. മാത്രമല്ല, ആരോഗ്യം കളയാതെ തന്നെ ഡയറ്റെടുക്കുകയും വേണം. പലപ്പോഴും ഡയറ്റെടുത്ത് മരിച്ച ആളുകളുടെ കഥകള്‍ വരെ നാം കണ്ടിട്ടുണ്ട്. ആരോഗ്യം തീരെ പോകാതെ, ആരോഗ്യകരമായ ഡയറ്റെടുത്ത് തടി കുറയ്ക്കുക എന്നതാണ് പ്രധാനം. ഇത്തരത്തില്‍ ഒരു ഡയറ്റാണ് എന്നത്. പ്രത്യേക ഉപവാസരീതി ഇത് ഒരു പ്രത്യേക ഉപവാസരീതിയുള്‍പ്പെടുന്ന ഡയറ്റാണ്. ആഴ്ചയില്‍ 5 ദിവസം ഭക്ഷണം കഴിയ്ക്കുക, തുടര്‍ച്ചയായി രണ്ടു ദിവസം കലോറി കുറയ്ക്കുകയെന്നതാണ് ഇതിന്റെ പ്രാധാന്യം. കലോറി കുറയ്ക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്ന പ്രത്യേക ഡയറ്റ് രീതിയാണ് ഇത്. 5 ദിവസം പതിവായി ഭക്ഷണം കഴിയ്ക്കുമ്പോള്‍ 2 ദിവസം ആരോഗ്യകരമായ ഭക്ഷണനിയന്ത്രണം ഈ ഡയറ്റില്‍ ഉള്‍പ്പെടുന്നു. 5 ദിവസം ഇന്നതേ കഴിയ്ക്കാവൂ എന്ന് നിയന്ത്രണമില്ല. അതേ സമയം ആരോഗ്യകരമായ ഭക്ഷണം, അതായത് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുകളും…

    Read More »
  • കുറച്ച് വിനാഗിരി ഉണ്ടോ, മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍നിന്ന് ഈച്ചയെ അകറ്റാം

    വീട്ടിലെ സ്ഥിരം ശല്യക്കാരാണ് ഈച്ചകള്‍. ഭക്ഷണസാധനങ്ങള്‍ തുറന്നുവയ്ക്കാന്‍ വയ്ക്കാത്ത അവസ്ഥയാണ്. ചക്കയും മാങ്ങയും അടക്കമുള്ള പഴങ്ങളില്‍ ഈച്ചകള്‍ എപ്പോഴും വന്ന് ഇരിക്കാറുണ്ട്. വീട്ടിനുള്ളിലെ ഈച്ചശല്യം ഇല്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണങ്ങളും പഴവര്‍ഗങ്ങളും അടച്ചുസൂക്ഷിക്കുകയെന്നതാണ്. അമിതമായി പഴുത്ത പഴങ്ങള്‍ വേഗം ഉപയോഗിക്കുക. ഇവയുടെ ഗന്ധം ഈച്ചയെ ആകര്‍ഷിക്കുന്നു. ഈച്ചശല്യം ഇല്ലാതാക്കാന്‍ ഈച്ചക്കണി തയ്യാറാക്കാനാകും. അത് എങ്ങനെയെന്ന് നോക്കിയാലോ? ഇതിനായി ആദ്യം വേണ്ടത് വിനാഗിരിയാണ്. ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ആപ്പിള്‍ സിഡെര്‍ വിനാഗിരി ഒഴിക്കുക. അതിലേക്ക് പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിന്റെ ഗന്ധം ഈച്ചകളെ ആകര്‍ഷിക്കുകയും ആ ദ്രാവകത്തിലേക്ക് വന്നുവീഴുകയും ചെയ്യും. അതുപോലെ തന്നെ ചില സുഗന്ധവ്യഞ്ജനങ്ങളുടെയു ഔഷധച്ചെടികളുടെയും രൂക്ഷഗന്ധം പ്രാണികളെ അകറ്റിനിര്‍ത്തും. വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, പുതിനയില, ലെമണ്‍ഗ്രാ എന്നിവയെല്ലാം ഈച്ചയെ അകറ്റാന്‍ സഹായിക്കുന്നു. ഇവയുടെ ഗന്ധം ഈച്ചയ്ക്ക് ഇഷ്ടമല്ലയെന്നതാണ് അതിന് കാരണം. അടുക്കളയും ഊണുമുറിയും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. വേനല്‍ക്കാലത്ത് ഈച്ചകളുടെ വിഹാരകേന്ദ്രം…

    Read More »
  • പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ വ്യാപകം: ഉപ്പേരിയും പലഹാരങ്ങളും പതിവായി  കഴിക്കുന്നവർ അറിയുക, ഇത് ക്യാൻസറിനു കാരണമാകുന്നു

        കൊല്ലം നഗരത്തിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്  ഇന്നലെയാണ്. നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. ‘പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ ഉപയോ​ഗിച്ചാലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്. പ്ലാസ്റ്റിക്ക് ഉരുകുമ്പോൾ ഡയോക്സിൻ, ബിപിഎ, ഫോർമാമിഡിൻ തുടങ്ങിയ രാസപദാർത്ഥങ്ങളെല്ലാം ആഹാരത്തിൽ ചേരും. അത് കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ​കൂടാതെ ഹോർമോൺ വ്യാതിയാനവും ഉണ്ടാകാം. കൂടാതെ, തെെറോയ്ഡ്, കിഡ്നി തകരാർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ​ഗർഭിണികളാണ് പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത എണ്ണ കഴിക്കുന്നതെങ്കിൽ ജനനവെെകല്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാനും സാധ്യത  ഏറെയാണ്. കുട്ടികളിൽ പ്രതിരോധശേഷി കുറയ്ക്കുന്നതിനും ഇത് ഇടയാക്കും. ആന്തരിക അവയവങ്ങളിലും തകരാർ ഉണ്ടാക്കാം. വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം കഴിക്കുക. ഭക്ഷണത്തിൽ നിന്ന് അസാധാരണ രുചി അനുഭവപ്പെട്ടാൽ കഴിക്കരുത്…’ അബുദാബി ഷെയ്ഖ്…

    Read More »
  • രാത്രി ഉറങ്ങുമ്പോള്‍ സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് നല്ലതോ?

    പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങളും വ്യത്യസ്തമാണ്. ജീവിതശൈലിയും വസ്ത്രധാരണവും ജനിതകപരമായ വ്യത്യസ്തതകളുമാണ് ഇതിന് കാരണം. അത്തരത്തില്‍ സ്ത്രീകളില്‍ ബ്രാ ധരിക്കുന്നത് കാരണം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. രാത്രി കാലങ്ങളില്‍ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ദോഷമോ എന്ന സംശയം പലരിലുമുണ്ട്. ഈ വിഷയത്തില്‍ വിദഗ്ദ്ധര്‍ നല്‍കുന്ന അഭിപ്രായം വളരെ പ്രധാനമാണ്. സാധാരണഗതിയില്‍ ദിവസം മുഴുവന്‍ ബ്രാ ധരിക്കുന്നവരാണ് സ്ത്രീകള്‍. ഇവര്‍ രാത്രി കാലങ്ങളില്‍ ഇത് ധരിച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ ബ്രാ ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാത്രി കാലങ്ങളില്‍ ബ്രാ ധരിക്കാതെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രിയിലും ബ്രാ ധരിച്ച് ഉറങ്ങിയാല്‍ സ്തനങ്ങള്‍ക്ക് താഴെയായി ചൊറിച്ചിലും ചുണങ്ങുകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിയര്‍പ്പ് തങ്ങി നില്‍ക്കുന്നത് കാരണമാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. സ്തനങ്ങളുടെ ഭാഗം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ചുണങ്ങുകള്‍ കാലക്രമേണ കറുത്ത പാടുകളായി മാറാനും സാദ്ധ്യത…

    Read More »
  • കൺമുന്നിൽ ഒരു ജീവനും പൊലിയരുതെന്ന ലക്ഷ്യവുമായി ബ്യുമെർക് ഫൗണ്ടേഷൻ, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി

    കൊച്ചി: ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. അടുത്ത അധ്യയന വർഷം കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും പഠനത്തിന്റെ ഭാഗമായി സിപിആർ പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യവർഷം മൂന്ന് ജില്ലകളിലായി 50 സ്‌കൂളുകളിലെ 4200 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കഴിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദി ഹാർട്ട് അസോസിയേഷൻ, ഇന്ത്യൻ റീസസിറ്റേഷൻ കൗൺസിൽ ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തുടങ്ങിയ പ്രശസ്ത സംഘടനകളുമായി ബന്ധപ്പെട്ട സർട്ടിഫൈഡ് പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. കാർഡിയാക്…

    Read More »
Back to top button
error: